Monday, August 17, 2020

മരിച്ചടക്കാൻ ആറടി മണ്ണ് പോലും സ്വന്തമായില്ലാത്തവർ :അഡ്വ : സജി ചേരൻ

.


കാണുന്നത് പെട്ടിമുടിയിലെ ദുരന്തത്തിൽ മരണപ്പെട്ട (ഇത് വരെ കണ്ടു കിട്ടിയ) നമ്മുടെ സഹോദരങ്ങളെ സംസ്കരിച്ച ഇടമാണ്. തലമുറകളോളം ടാറ്റ കമ്പനിയുടെ കൂലി തൊഴിലാളികളായി ലയങ്ങൾ എന്ന നരകങ്ങളിൽ ജീവിച്ച മനുഷ്യരുടെ ശവശരീരങ്ങൾ കുഴിച്ചു മൂടിയ സ്ഥലം. ടാറ്റ എന്ന കോർപ്പറേറ്റ് കമ്പനിയുടെ "ഉടമസ്ഥതയിലുള്ള" സ്ഥലം. 

മാന്യമായ സംസ്കാരത്തിന് ഓരോ പൗരനും  അവകാശം പ്രഖ്യാപിക്കുന്ന നിയമമുള്ള ഒരു രാജ്യത്ത്, ജെ സി ബി കൊണ്ട് മണ്ണ് മാന്തി മനുഷ്യനെ "കുഴിച്ചിട്ടിരിക്കുന്ന" സ്ഥലം. മരിച്ചടക്കാൻ ആറടി മണ്ണ് പോലും സ്വന്തമായില്ലാത്ത കുറെ മനുഷ്യരുടെ ദൈന്യതയുടെ പ്രതീകമായി അതവിടെ കാണപ്പെടുന്നു. 

ആരാണ് അവരുടെ ദൈന്യതയുടെ കാരണക്കാർ? തോട്ടം മേഖലയിൽ മരിച്ചടക്കാൻ ആറടി മണ്ണ് പോലും ഇല്ലാത്ത ലക്ഷകണക്കിന് മനുഷ്യരെ സ്യഷ്ടിച്ചവർ ആരാണ്? 

പശ്ചിമഘട്ടത്തിലെ കാടും, മലയും, മണ്ണും തുരന്നു തിന്നുന്നവരാണ് പെട്ടിമുടിയുടെ ദുരന്തത്തിന്റെ യഥാർത്ഥ കാരണക്കാർ. ഒപ്പം, അത്തരം കൈയേറ്റക്കാർക്ക് എല്ലാ ഒത്താശയും ചെയ്യുന്ന ഇടതു വലത് രാഷ്ട്രീയ പരിഷകളും, ഉദ്യോഗസ്ഥ പ്രമാണിമാരും. മാധവ് ഗാഡ്ഗിൽ റിപ്പോർട്ടിനു നേരെ കണ്ണടച്ച രാഷ്ട്രീയ/ഭരണ നേത്യത്വമാണ് പെട്ടിമുടിയിലെ ദുരന്തത്തിന്റെ ഉത്തരവാദികൾ. അവരിൽ ചിലരെ പാർട്ടി ചിഹ്നങ്ങൾ ആലേഖനം ചെയ്ത ബാഡ്‌ജും, തൊപ്പിയും ധരിച്ചു രക്ഷാ പ്രവർത്തകരുടെ രൂപത്തിലും അല്ലാതെയും ഞങ്ങൾ പെട്ടിമുടിയിൽ കാണുകയുണ്ടായി. 
തോട്ടം മേഖലയിലെ ലക്ഷകണക്കിന് മനുഷ്യർക്ക് മരിച്ചാൽ അടക്കാൻ ആറടി മണ്ണ് പോലും ഇല്ലാത്തവരായി പെട്ടിമുടിക്ക് ശേഷവും നിലനിറുത്തുന്ന രാഷ്ട്രീയ/ഭരണ നേത്യത്വം രാജമാണിക്യം കമ്മീഷൻ റിപ്പോർട്ടിന് മുകളിൽ, നിവേദിത പി ഹരന്റെ കണ്ടെത്തലുകൾക്ക് മുകളിൽ ഇന്നും അടയിരിക്കുകയാണ്. ഭൂരഹിതരുടെ ദൈന്യതക്ക് മുകളിലൂടെ, വിദേശ കമ്പനികൾ നിയമവിരുദ്ധമായി കൈവശം വെച്ചിരിക്കുന്ന അഞ്ചര ലക്ഷം ഏക്കർ ഭൂമി തിരിച്ചു പിടിക്കാൻ ഒരു നടപടിയും സ്വീകരിക്കാതെ, സർക്കാരിന്റെ സ്വന്തമായ ചെറുവള്ളി എസ്റ്റേറ്റ് സ്വകാര്യ വ്യക്തിക്ക് കോടികൾ വില നൽകി വാങ്ങാൻ ഉത്തരവ് പാസാക്കുന്ന "പുരോഗമന സർക്കാരുകളാണ്" ഈ ദുരന്തത്തിന്റെ ഉത്തരവാദികൾ. തോട്ടം ഭൂമി കേസുകളിൽ കമ്പനികൾക്കായി കേസുകൾ തോറ്റു കൊടുക്കാൻ സുശീല ആർ ഭട്ടുമാരെ നാടു കടത്തുന്ന രാഷ്ട്രീയ/ഭരണ/ഉദ്യോഗസ്ഥ പുങ്കവന്മാരാണ് പെട്ടിമുടിയിലെ മരണത്തിന്റെ വ്യാപാരികൾ.

കേരളം ഒരേ ദിവസം കണ്ട രണ്ടു ദുരന്തങ്ങളിൽ വിവേചനപൂർവ്വം സഹായധനം പ്രഖ്യാപിച്ച നമ്മുടെ ഇരട്ട ചങ്കൻ മുഖ്യമന്ത്രി, പാവങ്ങളുടെ പടത്തലവൻ, പെട്ടിമുടിയിൽ എത്തി പ്രഖ്യാപിച്ച രണ്ടാം ഘട്ട സഹായ വാഗ്ദ്ദാനം വെറും പ്രഹസനമായി. ടാറ്റയുടെ ഭൂമിയിൽ തൊഴിലാളികൾക്ക് വീട് വെച്ചു നൽകുമെന്ന പ്രഖ്യാപനം പരിഹാസ്യമാണ്. മൂന്നാറിലെ തൊഴിലാളികൾക്ക് സ്വന്തമായി ഭൂമിയും വീടും നൽകുമെന്ന് പറയാനുള്ള ചങ്കുറപ്പ് ഇരട്ട ചങ്കൻ മുഖ്യമന്ത്രിയിൽ നിന്നും പ്രതീക്ഷിക്കാമോ? വല്ലവന്റെയും ഭൂമിയിൽ തൊഴിലാളികൾക്ക് വീട് വെച്ചു നൽകിയിട്ടു തൊഴിലാളിക്കു എന്ത് പ്രയോജനം എന്ന് മനസ്സിലാക്കാനുള്ള വിവേകം ഒരു തൊഴിലാളി വർഗ്ഗ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്ക് ഇല്ലാതെ പോകുന്നത് ഒരു ദുരന്തമാണ്.

പെട്ടിമുടിയിലെ ദുരന്ത ഭൂമിയിലെ മനുഷ്യർ, ഏതു നിമിഷവും മറ്റൊരു ദുരന്തത്തെ കാത്തിരിക്കുന്ന ലയങ്ങളിൽ താമസിക്കുന്ന സാധാരണക്കാരൻ ആവശ്യപ്പെടുന്നത്...

1) മരണപ്പെട്ടവരുടെ ഉറ്റവർക്ക് 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം.

2) സ്വകാര്യ കമ്പനികൾ അനധിക്യതമായി കൈവശം വെച്ചിരിക്കുന്ന ലക്ഷകണക്കിന് ഏക്കർ വരുന്ന തോട്ടം ഭൂമി സർക്കാർ ഏറ്റെടുക്കുക.

3) മൂന്നാറിലെ ഓരോ ഭൂരഹിത തൊഴിലാളിക്കും സ്വന്തമായി 5 ഏക്കർ വീതം ഭൂമി നൽകുക. 

4) ഓരോ ഭവന രഹിത കുടുംബങ്ങൾക്കും സർക്കാർ വാസയോഗ്യമായ വീട് നിർമ്മിച്ച് നൽകുക.

5) മൂന്നാറിലെ തൊഴിലാളി കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസം പൂർണ്ണമായും സർക്കാർ ഏറ്റെടുക്കുക.

6) പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരെ അടക്കം ചെയ്തിരിക്കുന്ന സ്ഥലത്ത് അവർക്ക് അനുയോജ്യമായ ഒരു സ്മാരകം നിർമ്മിക്കുക.

അങ്ങനെയെങ്കിലും, രാഷ്ട്രീയ/ഭരണ/ഉദ്യോഗസ്ഥ നേത്യത്വത്തിന്റെ വിവേചനത്തിന്റെ ബലിയാടുകളോട്, അവരുടെ ഓർമ്മകളോട് നമ്മുക്ക് നീതി പുലർത്താം.

Friday, August 14, 2020

ചരിത്രത്തിൽ അടയാളപ്പെടേണ്ടജ്ഞാനപ്രത്യക്ഷത :ഏകലവ്യൻ ബോധി


.

.................................
PS പുതുക്കുടി എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന തങ്കച്ചൻ പാസ്റ്റർ സമകാലീന ചരിത്രത്തിൽ നിന്ന് തമസ്ക്കരിക്കപ്പെട്ടത് ദലിതരാലും ദലിതരുടെ വികലമായ രാഷ്ട്രിയ ബോധത്താലുമാണ് ...

 അംബേദ്കറും അയ്യൻകാളിയും അപ്പച്ചനും ചരിത്രത്തിലേക്ക് ഉയർന്നു വന്നതിന് ശേഷം ദലിതർ തങ്ങളുടെ ബ്രാഹ്മണിക്കൽ വായന കൊണ്ട് അവരുടെ മാനവികതയേയും മൂല്യബോധത്തെയും ഇകഴ്ത്തിക്കളയുമ്പോൾ ,ഒപ്പം നടന്നയാളുടെ മഹത്വം തിരിച്ചറിഞ്ഞില്ല എന്നത് അത്ഭുതപ്പെടുത്തില്ല...

സ്വയം മഹാനാകാനും വികാരജീവികളുമായ അണികളെക്കൊണ്ട് രണ്ടാം അവതാരങ്ങളാകാനായി പൗഡറിട്ട മുഖം മിനക്കുന്നവർക്ക് ,

ജ്ഞാന വൈജ്ഞാനിക പ്രത്യക്ഷതയായ Pട പുതുക്കുടിയെ അംഗികരിക്കാനും അവതരിപ്പിക്കാനും മടിയുണ്ടാവും .. 
കനകം എത്ര നാൾ മണ്ണിനടിയിൽ മൂടിവയ്ക്കപ്പെട്ടാലും അതിന്റെ തിളക്കം മങ്ങുകയില്ല ... 

ദലിതരുടെ ഇടയിലെ പരസ്പരാദരവും സ്നേഹവും ഇല്ലായ്മയാണ് രാഷ്ടിയമായും സാമൂഹികവുമായ വളർച്ചയില്ലാതെ ആധുനിക ജാതി അടിമകളായി കഴിയേണ്ടി വരുന്നത്.ഇന്നലെകളിലെ പൂർവ്വികൾ നേടിയതിനെ പരിപോഷിപ്പിച്ച് മുന്നോട്ടു പോകാനുള്ള കെൽപ്പില്ലാത്ത ,

ജ്ഞാന നിഷേധികൾ ,ചരിത്ര പുരുഷന്മാരെ മിത്തുകളും ബിംബങ്ങളുമായി ,പോരാട്ടങ്ങളുടെ അടിസ്ഥാന ഭുമികയായ ചരിത്രാനുഭവങ്ങളെ റദ്ദുചെയ്യുമ്പോഴാണ്

 ക്രിസ്ത്യൻ പാസ്റ്ററായPട പുതുക്കുടി ക്രിസ്ത്യൻ ചരിത്രത്തെയും ബ്ളാക്സിന്റെ ചരിത്രവുമായി കണ്ണി ചേർത്തു വായിച്ചു കൊണ്ട് ,സ്വന്തം ജനതയുടെ ചരിത്രാനുഭവങ്ങളിലേക്ക് വിമർശനാത്മകമായ പഠനം നടത്തിക്കൊണ്ട് ,വിമോചനത്തിന്റെ ഇന്ത്യൻ ഭൂമിക തേടുന്നും അംബേദ്കറുടെ ജ്ഞാനപ്രത്യക്ഷതയെ കണ്ടെടുക്കുന്നതും .

കല്ലറ സുകുമാരൻ പോലും BS Pഎന്ന രാഷ്ട്രിയത്തെ തിരിച്ചറിയുന്നതിന് മുൻപ് ദീർഘദർശനത്തോടെ കൂടെയുള്ളവരിലേക്ക് ആ രാഷ്ട്രിയത്തെപ്പറ്റി അറിവ് പകർന്നു കൊടുക്കുക എന്നത് ഉള്ളിൽ പ്രജ്ഞയുള്ളവന്റെ വെളിപാടായിരുന്നു.

ഇന്നത്തെ നേതൃത്വങ്ങൾക്കില്ലാത്തത് ബുദ്ധൻ പറഞ്ഞ ഈ പ്രജ്ഞയായിരുന്നു. ജ്ഞാനിയുടെ പ്രായമോ മതമോ നോക്കാതെ ആദരിക്കുന്ന മാനവികതയുടെ ആധുനികതയൊട്ടും തീണ്ടാത്തവർ 

Pട പുതുക്കുടിയുടെ ജ്ഞാനപ്രത്യക്ഷതയെ തമസ്ക്കരിക്കുകയും തിരിച്ചറിഞ്ഞില്ലെന്ന് നടിക്കുകയും ചെയ്തു .

അത് മനസ്സിലാക്കാൻ വളരെയൊന്നും ചർച്ച ചെയ്യേണ്ടതില്ല. അംബേദ്കറെയും ഇന്ത്യൻ ചരിത്രത്തെയും പുന: വായന നടത്തി ,എല്ലാ ദൈലതിക വിരുദ്ധതയും കുത്തിനിറച്ചുകൊണ്ട് ,ബ്രാഹ്മണിക്ക് വിരുദ്ധമുന്നേറ്റങ്ങളുടെ ഗതിമാറ്റി വിടുന്നത് കണ്ടാൽ മതിയാവും .

PS പുതുക്കുടി എന്ന ദലിത് ക്രൈസ്തവനെ അംബേദ്കറൈറ്റായി അംഗികരിക്കാനുള്ള പുതു ഹിന്ദു ദലിതരുടെ അന്ധതയായും കാണാവുന്നതാണ്.

അംബേദ്ക്കറെ വെറും ഹിന്ദുവും ഹിന്ദുത്വപരിഷ്ക്കാരിയുമായി കാണുന്ന സോ കോൾഡ് അംബേദ്ക്റെെറ്റുകൾക്കിടയിൽ ,
PS പുതുക്കുടി വേറിട്ടു നിൽക്കുന്നത് ,ലോക ചരിത്രവും ജ്ഞാനവും അംബേദ്കറിസവും ദീപ്തമായി തന്നിൽ നിറച്ച ജ്ഞാനപ്രത്യക്ഷതയായിട്ടാണ്

 ... അദ്ദേഹത്തിന്റെ ഓർമ്മകളിൽ ,പരിനിർവ്വാണദിനത്തിൽ ആദരാഞ്ജലികൾ
ജയ് ഭീം ,ബ്ലാക് സല്യൂട്ട്

Monday, August 10, 2020

PS PUTHUKKUDI ജ്ഞാനം കൊണ്ട് പുനർജ്ജനിച്ചവൻ ജീവിതം കൊണ്ട് തോറ്റുപോയവൻ : Rejishankar



ബാല്യകാല സുഹൃത്തും സഹപാഠിയുമായ സാജൻ കയ്യാനി യുട അടുത്ത് നിന്നുമാണ്ps പുതുക്കുടിയെ പരിചയപ്പെടുന്നത് .അക്കാലത്തു രണ്ടുപേരും സുവിശേഷ യോഗങ്ങളും ബൈബിൾ പഠനവുമായി നടക്കുകയായിരുന്നു.ഞാനോ കോവൂരിനെയും പ്രേമാനന്ദിനെയുമൊക്കെ വായിച്ചു കട്ട നിരീശ്വവാരവാദിയും .200 ഏക്കർ പെന്തക്കോസ്സുകാരുടെ  തലസ്ഥാനമായിരുന്നു കൊണ്ട് കണ്ടുമുട്ടുന്ന ആര് പേരിൽ നാലും  പെന്തക്കോസ്തുകാരായിരുന്നു.

.                           200 Acre
ഇവരിൽ തൊണ്ണൂറു ശതമാനവും  ദളിതരായതുകൊണ്ടു ഒരുതരം പുശ്ചഭാവം    പെന്തക്കോസ്തുകാരോട് പൊതു സമൂഹം വച്ചുപുലർത്തിയിരുന്നു.ഇവരോ ലോകത്തിനും കാലത്തിനും നിരക്കാത്ത രീതിയിലുള്ള ചില വിശ്വാസ നടപടികൾകൊണ്ട് പരിഹാസം വിളിച്ചു വരുത്തിക്കൊണ്ടുമിരുന്നു.പരമ്പരാഗത വിശ്വാസ ധാരയിൽ മുന്നോട്ടു പ്പോകുമ്പോൾ തന്നെ പുതുക്കുടി വൃത്തിയായി ബൈബിൾ വായിച്ചു.അപ്പോൾ 
സഭകൾ പഠിപ്പിക്കുന്ന തോന്ന്യാസത്തെക്കുറിച്ചു അദ്ദേഹത്തിന് മനസ്സിലായി.അങ്ങനെ ബൈബിൾ സീരിയസ്സായി പഠിക്കാൻ തുടങ്ങി.അതിനായി ഗ്രീക്കും ഹീബ്രുവും പഠിച്ചു .അത് സഭയെയും വിശ്വാസാചാരങ്ങളെയും ചോദ്യം ചെയ്യാനുള്ള കരുത്തേകി.

തങ്ങൾ വായിച്ചുകൊണ്ടിരിക്കുന്ന ബൈബിളിൽ കാണാത്തതൊക്കെ കണ്ടെടുക്കുന്നതു സഭയെ അലട്ടി.പുതുക്കുടിയെ അന്തികൃസ്തുവായി അവതരിപ്പിച്ചു.ഇവരെയൊക്കെ പള്ളിയിലും തെരുവിലും തർക്കിച്ചു തോൽപ്പിക്കുന്ന കാലത്താണ് ഞങ്ങൾ കൂടുതൽ അടുക്കുന്നത് .ആ സമയത്തു പുതുക്കുടി വിശ്വാസ യാത്രയുടെ അവസാന സ്റ്റോപ്പിലെത്തിയിരുന്നു.ഇതോടൊപ്പം അംബേദ്ക്കറെയും പഠിച്ചു .അതിനു ഇരുന്നൂറേക്കറിൽ നിന്നും ഇസ്രായെലിലിലേക്ക് സഞ്ചരിച്ചതിനേക്കാൾ വേഗതയുണ്ടായിരുന്നു.ബൈബിൾ വാഗ്ദാനം ചെയ്ത സമത്വവും സഭ്യതയും സഭകളിൽ കാണാത്തതു അദ്ദേഹത്തെ അസ്‌വ സ്തനാക്കി .


    വിശ്വാസ ജീവിതത്തിൽ നിന്നുള്ള പിൻവാങ്ങൽ വലിയൊരു ആരംഭ ത്തിനുള്ള തുടക്കമായിരുന്നു.ഇന്ത്യാ ചരിത്രവും യൂറോപ്യൻ ചരിത്രവും പഠിച്ചു സമകാലിക സാമൂഹ്യ ജീവിതമൂല്യത്തെ അറിവുകൊണ്ടളന്നപ്പോൾ നഗ്നരായ ഒരു സമൂഹത്തിൽ അവഹേളനാ പാത്രമായി നിൽക്കുകയാണെന്നറിഞ്ഞു.അവിടെനിന്നാണ് യഥാർത്ഥ ജീവിതത്തിലേക്ക് കയറിപ്പോകുന്നത്.ചരിത്രത്തിന്റെ ഇടുക്കു  വ ഴികളിൽ ച ത്തു കെ ട്ടു പോയ ആത്മാക്കൾക്കൊപ്പം   നിന്ന് വിലപിച്ചു.രാത്രികളിൽ പോയ നൂറ്റാണ്ടുകളിൽ സഹിച്ചവരെക്കാൾ പൊരുതിയവർക്കൊപ്പം നിന്ന് യുദ്ധം ചെയ്തു.വീണ്ടും ജനിക്കുകയായിരുന്നു.മരിച്ചവരുടെ പുസ്തകത്തിൽ നിന്നും ജീവനിലേക്കുള്ള പുല്മേടുകളിലൂടെയുള്ള വഴി കണ്ടെടുത്തപ്പോൾ സീയോനിലേക്കു നടന്ന വഴിദൂരമോർത്തു വ്യാകുലപ്പെട്ടു .
       അക്കാലത്തു ദളിതർ ഏറ്റവുമധികം കമ്യൂണിസ്റുകാരായിരുന്നു .ദളിതരുടെ ചില കാര്യങ്ങളിലെ മാറ്റാനാവാത്ത സംഗതികളുടെ സാമ്യത കണ്ട് ഞാൻ അതിശയിച്ചിട്ടുണ്ട്.അവരെ ഉണർത്തണമെങ്കിൽ എന്തും അതിന്റെ തീവ്രതയിൽ മാത്രമേ  ഫലിക്കൂ.രാഷ്ട്രീയം തെരഞ്ഞെടുത്തപ്പോൾ കമ്യൂണിസവും മതം തെരഞ്ഞെടുത്തപ്പോൾ പെന്തകൊസ്തും ആകുന്നതെങ്ങനെയാണ്.രണ്ടിടവും വൈകാരികതയുടെ  ഉത്തുംഗ ത്തിലേക്കു കൊണ്ടുപോകുന്ന രാജവീഥികളാണ് .അതിന്റെ കാരണം രൗദ്ര താളങ്ങളിലും ചടുല ചലനങ്ങളിലും അതിന്റെ ഉത്തുംഗ   സ്ഥായിയിലും ലയം കണ്ടെത്തിയ മനസ്സുകൾക്ക് കുറഞ്ഞതൊന്നും പാകമാകില്ല.  ഒരേ  സമയം കമ്യൂണിസ്റ് കാരും  പെന്തക്കോസ്തുകാരുമായവർ തങ്ങൾ ആരാണെന്നോ എന്താണെന്നോ അറിയാത്തവരാണെന്ന് അവർക്കറിയില്ലായിരുന്നു.അവരിലേക്കാണ് പുതുക്കുടി തൻറെ ചിന്താപദ്ധതിയുമായി ഇറങ്ങിച്ചെല്ലുന്നതു.വഴി തെറ്റിയ ദൈവ പൈതലിനെ അവർ സഹതാപത്തോടെ നോക്കി.അവനുവേണ്ടി  പ്രാർത്ഥിച്ചു.

    

        പുതുക്കുടി എവിടെ ആയിരുന്നാലും കുറേപ്പേർ ചുറ്റിനുണ്ടാകും .അറിയാവുന്ന കാര്യം ആകർഷകവും കൗതുക കരമായും അവതരിപ്പിക്കും ജാതി മത വ്യത്യാസമില്ലാത്ത ഒരു സൗഹൃദം ഉണ്ടായിരുന്നു .കൂമ്പൻപാറക്കവലയിലെ സായാന്ഹങ്ങൾ സർഗ്ഗാത്മകമായ സജീവമാകും.ഇതിനിടയിൽ അംബേദ്ക്കറിസം കേൾക്കുന്ന ഒരു യുയുവ തലമുറ എഴുന്നേറ്റു.നാട്ടിലുണ്ടായ ചില്ലറ പ്രവർത്തനങ്ങൾ ചിലരിലൊക്കെ സ്വാധീനമുണ്ടാക്കി.

       നാട്ടിൽ ഇന്ഗ്ലീഷ് പത്രം വായിക്കുന്ന നാലോ അഞ്ചോ പേരിൽ ഒരാൾ പുതുക്കുടി ആയിരുന്നു.ഒരിക്കൽ പത്രത്തിൽ കണ്ട വാർത്തയുമായി ആവേശത്തോടെയാണ് പുതുക്കുടി വന്നത്.അതൊരു ചെറിയ വാർത്ത ആയിരുന്നെങ്കിലും ഞങ്ങളെ സംബന്ധിച്ച് ജീവിതത്തിന്റെ വിലയുണ്ടായിരുന്നു.കാൻഷിറാം എന്നൊരാൾ ബഹുജൻ സമാജ് പാർട്ടി എന്നൊരു പാർട്ടി രൂപീകരിച്ചിരുന്നു.ഇതൊരു ദലിതർക്കുള്ള പാര്ടിയാണന്നറിഞ്ഞു ഞങ്ങൾ വിമോചിതരായവരെപ്പോലെ സന്തോഷിച്ചു.ടിഎം ബേബി ശിവൻ സുനിൽ സുധാകരൻ വിപി ബേബി അങ്ങനെ കുറെയധികം യുവാക്കൾ ആവേശഭരിതരായി .
"ഇനി നമ്മൾ bsp  ക്കാരാണ്  "

ps  പ്രസ്താവിച്ചു.ഞങ്ങൾ ഉറപ്പിച്ചു.

അത് വലിയൊരു ആവേശമായ മാറി.കമ്മറ്റിയുണ്ടാക്കി .tm ബേബിച്ചേട്ടനായിരുന്നു പ്രസിഡന്റ് എന്നാണോർമ.ഒരു നേതൃത്വവും അറിയാതെ ഞങ്ങൾ പാർട്ടി അംഗങ്ങളാവുകയാണെന്നു തീരുമാനിച്ചു.ഇപ്പോൾ കേൾക്കുമ്പോൾ പരിഹാസ്യ മായി തോന്നുമെങ്കിലും നിഷ്ക്കളങ്കമായ ആഗ്രഹം എത്രവലുതാണന്നു സ്നേഹ ബുദ്യാൽ ചിന്തിക്കുന്നവർക്ക് മനസ്സിലാകും. അതുകഴിഞ്ഞു കല്ലറ സുകുമാരൻ  സാർ ഏറ്റെടുക്കുമ്പോൾ  ഞങ്ങളും അതിന്റെ ഭാഗമായി.ps  ജില്ലാ  പ്രസിഡന്റായി.പിന്നെ അവിടന്നങ്ങോട്ട് പീയെസ്സിന്റെ പ്രയാണമായിരുന്നു.വേദികളിലും സമരരംഗങ്ങളിലും,പഠന ക്ലാസ്സുകളിലും ജീവ വായുവായി നിറഞ്ഞു നിന്നു.അക്കാലത്താണ് ഇടുക്കിയിലെ  ഇന്നത്തെ ഭൂരിഭാഗം മുതിർന്ന അംബേദ്ക്കറിസ്റ്റുകളും ഉയർന്നു വന്നത് .
   വെറുമൊരു പെന്തക്കോസ്തു പാസ്റ്ററായിരുന്ന പീയെസ്  ഒരു രാഷ്ട്രീയ പാരമ്പര്യമില്ലാതെയിരുന്നിട്ടും എങ്ങനെ ഇത്ര തീവ്രഅംബേദ്ക്കറിസ്റ്റായി? സാധാരണയായി തങ്ങൾക്കു ചുറ്റും നടക്കുന്ന നീതി നിഷേധങ്ങളും കയ്യേറ്റങ്ങളും കാണാത്തവരാണ്.എന്നാൽ വലിയൊരു പൊള്ളിക്കുന്ന ഓർമ്മ ഉള്ളിൽ പ്രതികാരത്തിന് ചുരമാന്തി നിൽക്കുന്നുണ്ടായിരുന്നെന്ന് അദ്ദേഹം പോലും ഓർത്തിരുന്നില്ല.കോതമംഗലത്തിനടുത്തു ചേലാട് ഗ്രാമത്തിലായിരുന്നു പീയെസ്സിന്റെ കുടുംബം താമസിച്ചിരുന്നത് .കുട്ടിക്കാലത്തു ക്രിസ്ത്യാനികളും ഈഴവരും ബ്രാഹ്മണരെപ്പോലെ പെരുമാറിയെന്നു പീയെസ് പറഞ്ഞിട്ടുണ്ട്.രോഗബാധിതനായ വല്യപ്പനെ; മരിച്ചപ്പോൾ അടക്കാൻ സ്ഥലമില്ലാഞ്ഞു ,അങ്ങ് ദൂരെ കാട്ടിലെവിടെയോ രാത്രിയിൽ ശരീരമുപേക്ഷിച്ചു.അന്നുരാത്രിയിൽ പെയ്ത മഴപോലെ പിന്നൊന്നും കണ്ടിട്ടില്ലത്രെ!കനത്ത മഴയിലും കാറ്റിലും പന്തം കെട്ടുപോയി .ഇരുട്ടിൽ തപ്പി തടഞ്ഞു കരഞ്ഞും വിളിച്ചും തിരികെ വന്ന അപ്പനെയും കൊച്ചപ്പന്മാരെയും ഓർത്തു കണ്ണുകൾ നിറഞ്ഞിരുന്നു .ഏറെക്കഴിയും മുൻപ് വല്യമ്മയും മരിച്ചു .അടുത്തുള്ള കല്ലുവെട്ടാം കുഴിയിൽ ഇറക്കിക്കിടത്തി ഓലമടലിട്ടു മൂടി രായിക്കു രായ്മാനം കയ്യിലെടുക്കാവുന്നതും കുഞ്ഞുങ്ങളുമായി ഒരു പലായനം.
ചുറ്റും സംപൂജ്യരായ മതിലിൽ കിളുത്ത ക്രിസ്ത്യാനികൾ ഇവരെയൊന്നും കണ്ടില്ല.കൈക്കൊണ്ടില്ല.   ആദാമിന്റെ  മൂത്ത മകൻ കയീന്റെ കയ്യാൽ  കൊല്ലപ്പെട്ട ഹാബേലിന്റെ  കഥ അറിയാത്തവരില്ല .നിർഭാഗ്യവശാൽ  ദളിത് ക്രൈസ്തവരുടെ പിതാവിന്റ പേരും ഹാബേൽ എന്നായിരുന്നു.അതുകൊണ്ടായിരിക്കണം  " ഒരുവൻ കൃസ്തുവിലായാൽ  പുതിയ സൃഷ്ടിയത്രേ " എന്ന് പൗലോസ് പറഞ്ഞിട്ടും പാലിക്കപ്പെടാത്തതെന്നു ഞാൻ ഓർത്തിട്ടുണ്ട്.  ഹൃദയം മുറിഞ്ഞ അനേകരെപ്പോലെ  അവരും  ഹൈറേഞ്ചിലെ തേനും പാലുമൊഴുകുന്ന കാനാൻ ദേശം നോക്കി ചെന്നു.വിശ്വാസ ജീവിതം പിടിച്ചു കൂട്ടിലിട്ട പ്രതിഷേധം വീണ്ടും  കൂടുപൊളിച്ചിറങ്ങി.
ഈ കഥ ഓർത്തോർത്തു ഞാനും വിതുമ്പിയിട്ടുണ്ട്.

    പാർട്ടിക്ക് വേണ്ടി ഓടിയലഞ്ഞപ്പോൾ വീട് മറന്നുപോയി എന്ന് പലരും പറഞ്ഞു.എന്നാൽ മുഴുവൻ സമയം പ്രവർത്തിക്കുന്നവനൊരു കുടുംബമുണ്ടന്നു അവരും മറന്നുപോയി.വീട്ടിലിരിക്കുമ്പോഴും ദിവസവും നിരവധിയാളുകൾ പലതും പരിഹരിക്കാനും പലതും അറിയാനും വന്നു കൊണ്ടിരുന്നു.അവരാരും  പാണ്ഡിത്യത്തിന്റെ വലുപ്പം കുടുംബത്തിനില്ലന്നറിഞ്ഞില്ല.

    ബീ  എസ്പി  നിഷ്ക്രിയമായപ്പോൾ തകർന്നുപോയ  ഒട്ടേറെ പ്രതിഭകളുണ്ട് കേരളത്തിൽ.പീയെസ്സിന്റെ കാര്യവും വ്യത്യസ്തമല്ല .ചെറിയ രൂപവും അതിന്റെ നൂറിരട്ടി ആത്മ ധൈര്യവുമുള്ളവനായിരുന്നു.ഒരു തീരുമാനമെടുത്താൽ  നടത്താതെ പിൻവാങ്ങില്ല.അങ്ങനെയുള്ള  ഒരാൾ പെട്ടന്ന് ഒന്നും ചെയ്യാനില്ലാതായപ്പോൾ നിശബ്ദനായി ഒതുങ്ങപ്പോയി.പത്തായ്യായിരം പുസ്തകമുള്ള  സ്വന്തം ലൈബ്രറിയുമായി  ഇരുന്നു.പിന്നീട് ബോധം തെളിഞ്ഞ ബിഎസ്പി മറ്റെന്തോ ആയിരുന്നു.അവർ പലരെയും അറിഞ്ഞില്ല .അവർ ഓഡിറ്റോറിയത്തിൽ നിന്നും ഓഡിറ്റോറിയത്തിലേക്ക് പോകുന്നവർ ആയിരുന്നു.

    രോഗബാധിതനായിക്കഴിഞ്ഞപ്പോൾ അടുപ്പമുള്ള ചിലർ ഒഴികെ ആരും അറിഞ്ഞ ഭാവം  നടിച്ചില്ല.പാർട്ടിക്കാർ അങ്ങനെ ഒരാളെക്കുറിച്ചു കേട്ടിട്ടില്ല.!എങ്കിലും  ജ്ഞാനം കൊണ്ട് സ്നാനം ചെയ്തവൻ തോറ്റില്ല .പ്രിയ പുത്രന്റെ അകാല വേർപാടിൽ മഞ്ഞ്  വീണു കുതിർന്ന മൺകൂന പോലായെങ്കിലും പെട്ടന്ന്  തന്നെ പുറമെ പരുക്കനായി .പക്ഷെ ഓരോ ദിവസവും നാൾവഴി പുസ്തകത്തിൽ തന്റെ പ്രിയപ്പെട്ടവന്റെ വേർപാടിനേക്കുറിച്ചു "ഇന്നെന്റെ കുഞ്ഞു പിരിഞ്ഞു പോയിട്ട്  ..... ദിവസം "എന്ന്  എഴുതിവെച്ചു. കട ബാധ്യതയിൽ സ്വന്തം കൈകൊണ്ടു പണിത സ്വപ്നം പോലുള്ള വീടും  പറമ്പും വിറ്റു .മറ്റൊരിടത്തു ആറ്  സെന്റിലെ കുടിലിലേക്ക് .പഴയ പെന്തക്കോസ്തു വിശ്വാസികൾ വഴിതെറ്റിപ്പോയവനെ ദൈവം പരീക്ഷിക്കുന്നത് കണ്ടു സന്തോഷിച്ചു.ചോദ്യങ്ങളുള്ള യുവാക്കളെ അത് കാട്ടി ഭയപ്പെടുത്തി.

   അംബേദ്ക്കർ - ഗാന്ധി  താരതമ്യ പഠനത്തിൽ ഇന്ത്യയിൽ പീയെസ്സിനോളം പോന്ന ആരെങ്കിലും  ഉണ്ടായിരുന്നോ എന്ന് സംശയമുണ്ട്.സുകുമാർ അഴീക്കോട് ഗാന്ധിസം പ്രസംഗിച്ചു കേരളം ചുറ്റിയ സമയത്തു ഗാന്ധിസത്തിന്റെ പൊള്ളത്തരം  ചൂണ്ടിക്കാണിക്കാൻ ചർച്ചയ്ക്കു തയ്യാറുണ്ടോയെന്നു ചോദിച്ചപ്പോൾ അഴീക്കോട് ഒഴിഞ്ഞുമാറി.പീയെസ്സിന് കേരളത്തി അറിയപ്പെടുന്ന ആക്ടിവിസ്റ്റുകളും എഴുത്തുകാരുമൊക്കെയായി ധാരാള ശിഷ്യന്മാർ ഉണ്ടായിരുന്നിട്ടും ഇവരാരും അടിമാലിക്ക് വെളിയിൽ അദ്ദേഹത്തെ പരിചയപ്പെടുത്താൻ തയ്യാറായില്ല .ഞാനല്ലാതെ മറ്റൊരു ദൈവം ഉണ്ടാകരുതെന്നുള്ള മനോഭാവം നിലനിർത്തുന്നവരാണ് ദളിത് മേഖലയിൽ സ്ഥാപിതരായിട്ടുള്ളത്.പീയെസ്  ചിന്തിച്ചത് പറയാൻ ഇടമുണ്ടാകുമായിരുന്നെങ്കിൽ ജ്ഞാന മേഖല എത്രയോ മുന്നോട്ടു പോയേനം !
             ശരിയായ കൂട്ടായ്മയ്ക്ക് വേണ്ടി എന്തും  ത്യജിക്കാൻ അദ്ദേഹം സന്നദ്ധനായിരുന്നു. "ഒരുമിച്ചു നിൽക്കാനായി ,ഒരു കല്ലെടുത്തു വെച്ചിട്ടു ' അത് നിന്റെ ദൈവമാണെന്ന് പറഞ്ഞാൽ ഞാൻ അംഗീകരിക്കും,വണങ്ങും ,പക്ഷെ ,അത് നിന്നെ രക്ഷിക്കുമെന്ന് പറഞ്ഞാൽ കാലിനടിച്ചു ഞാൻ കാട്ടിക്കളയും " എന്ന് പൊയ്കയിൽ അപ്പച്ചൻ ദൈവമാണ് രക്ഷിക്കുമെന്ന് പറഞ്ഞ PRDS കാരനോട് പറഞ്ഞ മറുപടി കല്ലുപോലെ ഇപ്പോഴുമിരിക്കുന്നു.

പഠിച്ചു തലനിറച്ചവൻ ഉടൽ മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠിക്കാനായി നൽകിയിട്ടു വലിയൊരറിവായി അദൃശ്യനായി

Saturday, August 8, 2020

ദുരന്തന്തങ്ങളെ സമീപിക്കുന്നത്.:സുനിൽ TK



ണ്ട് ദാരുണമായ അപകടങ്ങളാണ് കേരളം കണ്ടത് പെട്ടിമുടിയിൽ ഉരുൾപൊട്ടിയും കരിപ്പൂരിലെ  വിമാനദുരന്തവും.
              ഇതുവരെ പെട്ടിമുടിയിൽ 23 പേര് മരിക്കുകയും 60 പേര് ഇപ്പോഴും  മണ്ണിനടിയിലുമാണ്,കരിപ്പൂരിൽ 18 പേര് മരിക്കുകയും 100 ലേറെ പേര് ആശുപത്രിയിലും.
വിമാന ദുരന്തമുണ്ടായ ഉടനെതന്നെ രക്ഷാപ്രവർത്തനം തുടങ്ങുകയും 15 മിനിറ്റുകൾക്കുള്ളിൽ സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തു.
പെട്ടിമുടിയിലെ അപകടം പുറംലോകം അറിയുന്നതുതന്നെ 8 മണിക്കൂറിന് ശേഷവും രക്ഷാപ്രവർത്തനം തുടങ്ങുന്നത് 12 മണിക്കൂറിന് ശേഷവും,പരിക്കേറ്റവരുടെ ചികിത്സ ലഭ്യമാകുന്നത് 50 കിലോമീറ്റർ അകലെയുള്ള അടിമാലിയിലുള്ള താലൂക്ക് ആശുപത്രിയിലാണ് ഗുരുതരപരുക്കുകൾ ആണെങ്കിൽ 100 കിലോമീറ്റർ അകലെയുള്ള ആശുപത്രികളും,സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ എത്തണമെങ്കിൽ 130 കിലോമീറ്റർ സഞ്ചരിക്കണം.ഇതിനടയിൽ എത്ര പേരാണ് മരണത്തെ ചെറുത്തു തോൽപ്പിക്കുന്നത്.
കഴിഞ്ഞ പ്രളയകാലത്തെല്ലാം ചികിത്സ ലഭ്യമാകാതെ ജീവൻ നഷ്ടമായത് നിരവധിപേരാണ്,മണ്ണിനടിയിൽ കിടക്കുന്ന 60 ൽപരം ശരീരങ്ങൾക്കു്   ജീവനുണ്ടന്നഉറപ്പിൽ  തളർന്ന് കാത്തിരിക്കുന്ന ബന്ധുക്കൾക്ക് മതിയാകുന്നതായിരിന്നില്ല പെട്ടിമുടിയെലെ രക്ഷാപ്രവർത്തനവും കരുതലും.

( ✔വിമാന അപകടം അന്യോഷിക്കാൻ കേന്ദ്ര 
   വ്യാമയാന മന്ത്രആലയം കരിപ്പൂരിലേക്ക്, 
✔ കേന്ദ്ര  വ്യാമയാന മന്ത്രി ഹർദീപ് സിങ് കരിപ്പൂരിലേക്ക് 
            ✔മുഖ്യമന്ത്രി കരിപ്പൂരിലേക്ക് 
            ✔കേന്ദ്ര   മന്ത്രി വി മുരളിധരൻ കരിപ്പൂരിലെത്തി
           ✔ഗവർണർ,ഡിജിപി,.ചീഫ് സെക്രട്ടറി
           വിവിധ മന്ത്രിമാർ, പ്രീതിപക്ഷ നേതാവ്,എംപി, എം എൽ എ,
           രാഷ്ട്രിനേതാക്കൾഎല്ലാവരും 
           #കരിപ്പൂരിലേക്ക്....)

Thursday, August 6, 2020

സംഘി അല്ലാത്ത സംഘിസ്ററ്കൾ:അബുജൻ നെടുമ്പന


സങ്കികളല്ലാത്തവരുടെ
ദലിത് ക്രൈസ്തവ വിമർശനത്തിൻ്റെ ആന്തരിക സമ്മർദ്ദം
സംങ്കിസം തന്നെയാണ് .
............................................................................
ഇത് നിങ്ങൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടാവും.

ഏത്?

ദാ ഇത്... " മതം മാറിപ്പോയ പറയനും കുറവനും പുലയനുമെല്ലാം  മതം മാറിയിട്ട് വല്ലഗതിയും പിടിച്ചോ? നീലം മുക്കിയത് വെറുതേയായില്ലേ? പറ പള്ളി, കുറ പള്ളി,
പുല പള്ളി ഇങ്ങനെ വേറേ വേറേ പള്ളി കെട്ടി പ്രാർത്ഥിക്കുകയല്ലേ? "

നിങ്ങൾ ഒരു വെട്ടമെങ്കിലും ദലിത് ക്രൈസ്തവരെ "നീലം മുക്കി "കളെന്നോ
വ്യക്തികളെ 
" പുല ചാക്കോ, പറമറിയ "യെന്നോ വിളിച്ചിട്ടുണ്ടാവണം. സങ്കികളുടെ കാര്യം വിട്, കമ്മ്യൂണിസ്റ്റുകാരും യുക്തിവാദികളും മതം മാറാത്ത ദലിതരും ഇത് എപ്പോഴെങ്കിലും പറയുന്നത് കേൾക്കാത്തവരായി ആരും കാണില്ല.
കേരളത്തിൽ പറഞ്ഞ് പതിഞ്ഞ് നല്ല നാക്ക് വഴക്കമുള്ള ഒരു മുദ്രാവാക്യം
" ക്രിസ്തുമതത്തിൽ തമ്പ്രാനുണ്ടോ
ക്രിസ്തുമതത്തിൽ അയിത്തമുണ്ടോ" 
എന്നതാണ്.

യുക്തിവാദികൾക്കും കമ്മ്യൂണിസ്റ്റുകാർക്കും
മതം മാറാത്ത ദലിതർക്കും വേണേൽ സങ്കികൾക്കും മുകളിൽ പറഞ്ഞതൊക്കെ
പക്കാ 'നേരാ'ണ്.

അതെ, നേരാണ്.
പക്ഷെ , ഇനി പറയുന്ന 'നേര് ' കൂടി അംഗീകരിച്ചില്ലെങ്കിൽ നിങ്ങളെല്ലാം സങ്കികളായിരുന്നു എന്ന ചരിത്ര വായനയ്ക്ക് അധികദൂരമല്ല.
 
അതായതുത്തമാ! ഇവിടെ പുലയർക്ക് ക്ഷേത്രമുണ്ട്, പറയർക്ക്, കുറവർക്ക്... അങ്ങനങ്ങനെ ദലിത് ഹിന്ദുക്കൾളെല്ലാം വെവ്വേറെ ക്ഷേത്രങ്ങളുണ്ട്. ദലിത് ക്രിസ്ത്യാനി ദലിത് ക്രിസ്ത്യാനിയെ കല്യാണം കഴിക്കുന്നതുപോലെ ദലിത് ഹിന്ദുക്കൾ ദലിത് ഹിന്ദുവിനെ തന്നെ കല്യാണം കഴിക്കുകയാണ്.ഒരു വ്യത്യാസവുമില്ല.
അവിടുത്തെ പോലെ തന്നെയാണ് ഇവിടെയും ഇവിടുത്തെപ്പോലെ തന്നെയാണ് അവിടെയും !
സവർണ ക്രിസ്ത്യാനികൾ ദലിത് ക്രിസ്ത്യാനിയുടെ ശവം മറവ് ചെയ്യുന്നില്ലെങ്കിൽ ദലിത് ഹിന്ദുവായ പൂജാരിയെ ഗുരുവായൂരിൽ എന്നല്ല, പ്രബലമായ ഒരു ഹൈന്ധവക്ഷേത്രങ്ങളിലും നിയമിക്കുന്നില്ല. ഇത് രണ്ട് കാര്യങ്ങളാണെങ്കിലും ജാതിവിവേചനത്തിൻ്റെ കാര്യത്തിൽ ഒന്നല്ലേ?
ഈ ഒന്ന് പാർട്ടികളിലുമുണ്ട് .ദലിത് കോൺഗ്രസ്, ദലിത് മോർച്ച, പട്ടികജാതി ക്ഷേമസമിതി തുടങ്ങിയവ ഉദാഹരണങ്ങളാണ്. അബദ്ധവശാൽ ദലിത് യുക്തിവാദം ഇല്ല. ഭാഗ്യം!
ജാതി വിവേചനം മെത്തത്തിൽ ഇങ്ങനെ ആയിരിക്കെ ദലിത് ക്രിസ്ത്യാനികളെ മാത്രം വളഞ്ഞിട്ടാക്ഷേപിക്കുന്നത് എന്തിനാണ്?
തീർച്ചയായും സങ്കികളല്ലാത്തവരുടെ ദലിത് ക്രൈസ്തവ വിമർശനത്തിൻ്റെ ആന്തരിക സമ്മർദ്ദം സങ്കിസം തന്നെയാണ് ....

ദേശീയ ബിംബം: കെ. അംബുജാക്ഷൻ

     
പുരാണ കഥാപാത്രമായ രാമനെ രാഷ്ട്രീയ ബിംബമാക്കിക്കൊണ്ടാണ് 80-കളിൽ സംഘപരിവാർ ഹിന്ദുത്വ രാഷ്ട്രീയത്തെ ശകതിപ്പെടുത്തിയത്.
ബ്രാഹ്മണിക് ദൈവശാസ്ത്രത്തെ നിഷേധിച്ച തദ്ദേശീയ ജനതയുടെമേലുള്ള ജാതിയുടെ അധീശത്വം തുടരുക, ഹിന്ദുത്വ സംസ്ക്കാരിക ദേശീയതയുടെ നിർവ്വചനങ്ങൾക്കു 
പുറത്തുനിർത്തി അപരവൽക്കരിക്കപ്പെട്ടവരെ ഉന്മൂനം ചെയ്യുക എന്നീ ദ്വിമുഖ വംശീയ പദ്ധതിയുമായിട്ടാണ് ഹിന്ദുത്വ രാഷ്ട്രീയം വികസിച്ചത്.
ഒരു ഭരണാധികാരി എന്ന നിലയിൽ ഒരാദർശവും കാത്തുസൂക്ഷിച്ചിരുന്നില്ല രാമനെന്നും, വ്യക്തി ജീവിതത്തിലും രാഷ്ടീയ ജീവിതത്തിലും ഒട്ടും നീതിമാനായിരുന്നില്ലന്നും   രാമായണകഥയെ വിശകലനം ചെയ്തുകൊണ്ട് രാമനും കൃഷ്ണനും ഒരു പ്രഹേളിക എന്ന ലേഖനത്തിൽ ഡോ.അംബേദ്ക്കർ വിശദീകരിക്കുന്നുണ്ട്.(ഡോ.അംബേദ്ക്കർ സമ്പൂർണ്ണ കൃതികൾ, പേജ്. 367, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്)
രാമരാജ്യ സങ്കല്പത്തിൻ്റെ വരേണ്യാധികാരഘടനയിലടങ്ങിയിട്ടുള്ള ജാതിയുടെ ധർമ്മശാസ്ത്രത്തയും അസമത്വരൂപങ്ങളെയും സ്ത്രീവിരുദ്ധതയെയും ചോദ്യം ചെയ്യുന്ന പ്രതിവ്യവഹാരത്തിൻ്റെ വൈയ്യക്തിപരവും ആശയപരവുമായ പ്രതിനിധാനമാണ് ഡോ. അംബേദ്ക്കർ.

രാമരാജ്യം പോലെയുള്ള സങ്കല്പങ്ങളെ താലോചിക്കുകയും ജാതിഹിംസയുടെ ദർശനമായ ഗീതയിൽ നിന്നും ഊർജം ഉൾക്കൊള്ളുകയും ചെയ്ത മതേതര ദേശീയതയുടെ ഗാന്ധിയൻ ഭാവനകൾ കൊണ്ട് പ്രതിരോധിക്കാൻ കഴിയാത്ത രാഷ്ട്രീയ രാമനെ പ്രതിഷ്ടിച്ചുകൊണ്ടാണ് ഹിന്ദുത്വ ഫാസിസം അധികാര പ്രവേശനം നടത്തിയത്.
മണ്ഡൽ വിരുദ്ധ പ്രക്ഷോഭത്തിൻ്റെ ഫലമായി രൂപപ്പെട്ട സവർണ്ണാ-വർണ്ണ ധ്രുവീകരണത്തെ  മുസ്ലീം പൊതുശത്രുവിനെ സൃഷ്ടിച്ചുകൊണ്ട് മറികടക്കാൻ രഥയാത്രയെയും രാമക്ഷേത്ര പ്രചരണത്തെയും ഉപയോഗിച്ചു.
വർഗ്ഗീയ ധ്രുവീകരണം, കോർപ്പറേറ്റ് ചെങ്ങാത്തം, EVM മാനിപ്പുലേഷൻ എന്നീ ചേരുവകൾ തീർത്ത വിജയമെന്നോണം അധികാരത്തിലേറിയ സംഘപരിവാർ ദലിത്- മുസ്ലീം വേട്ടയിലൂടെയും മതേതരജനാധിപത്യ ഭരണഘടനയുടെ നിരാകരണത്തിലൂടെയും ഹിന്ദുരാഷ്ട്രത്തിലേക്ക് മുന്നേറുമ്പോൾ ഇക്കാലമത്രയും ന്യൂനപക്ഷങ്ങൾ വിശ്വാസം അർപ്പിച്ച കോൺഗ്രസ്സും ഇടതുപക്ഷവും ദുർബലമായ നോക്കുകുത്തികൾ മാത്രമായി അവശേഷിച്ചത് ഇന്ത്യയുടെ വർത്തമാനകാല ജനാധിപത്യത്തിന് സംഭവിച്ച മഹാദുരന്തമാണ്. ഒടുവിൽ കോൺഗ്രസ് തറവാട്ടിലെ കിരീടാവകാശികൾ രാമരാഷ്ട്രീയത്തിൻ്റെ ഇരുവശങ്ങളിലുമായി നിലയുറപ്പിക്കുന്ന വിഢിക്കാഴ്ചകൾക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്.
മോഡിയുടെയും സംഘപരിവാറിൻ്റെയും ഹിന്ദുരാഷ്ട്ര അജണ്ഡയെ വെല്ലുവിളിച്ചു കൊണ്ട് രാജ്യത്ത് രൂപപ്പെട്ട ദലിത് ദേശീയ ബന്ദ്, ഡൽഹിയിലെ ദലിത് ക്ഷേത്ര പ്രക്ഷോഭം, ഭീമാ കൊറേഗാവ് മുന്നേറ്റം എന്നിവയിലൂടെ ഉയർന്നു വന്ന അംബേദ്ക്കറൈറ്റ് ദലിത് മുന്നേറ്റവും  രാജ്യമെമ്പാടും ജനങ്ങൾ അണിചേർന്ന പൗരത്വ പ്രക്ഷോഭത്തിലെ മുസ്ലീം സാമൂഹ്യ കർതൃത്വത്തിലൂടെ വികസിച്ചുവന്ന ജനാധിപത്യപ്പോരാട്ടവുമാണ് ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിൻ്റെ പുതിയ സാദ്ധ്യതയും പ്രതീക്ഷയുമായി മാറിയത്.
 

85 ശതമാനത്തിലധികം വരുന്ന ഇന്ത്യൻ ജനതയുടെ സാമൂഹ്യ ഘടകങ്ങളായ ദലിത് മുസ്ലിം പിന്നാക്ക ജനതയുടെ ഐക്യത്തിൻ്റെയും രാഷ്ടീയ പ്രാതിനിധ്യത്തിൻ്റെയും പ്രതീകമായ ബാബാ സാഹെബ് അംബേദ്ക്കറുടെ സ്വാധീന ശക്തിയെ തകർക്കുകയെന്ന ലക്ഷ്യത്തോടെയാണ് 1992-ൽബാബരി മസ്ജിദ് തകർക്കാൻ അദ്ദേഹത്തിൻ്റെ ചരമദിനമായ ഡിസംബർ 6 തന്നെ തെരഞ്ഞെടുത്തത്.
മനുസ്മൃതി കത്തിക്കുകയും ഹിന്ദുരാഷ്ട്രത്തെ എതിർക്കുകയും മാത്രമല്ല ഹൈന്ദവ - ബ്രാഹ്മണിക്കൽ മൂല്യങ്ങളെ റദ്ദുചെയ്തു കൊണ്ട് അവർണ്ണ ജനതക്ക് അധികാരപങ്കാളിത്തം കല്പിക്കുന്നൊരു ഭരണഘടനക്ക് രൂപം കൊടുക്കുകയും ചെയ്ത ഡോ. അംബേദ്ക്കറ്റ എക്കാലവും ഹിന്ദുത്വത്തിൻ്റെ പ്രതിയോഗിയായിട്ടാണ് കണക്കാക്കിയിട്ടുള്ളത്..

ഭീമാ കൊറേ ഗാവ് മുന്നേറ്റത്തിന് നേതൃത്വം നൽകിയ Dr.അംബേദ്ക്കറുടെ കൊച്ചുമകനായ പ്രൊഫ. ആനന്ദ് ടെൽട്ടുംബ്ലെ അടക്കമുള്ളവരെ അംബേദ്ക്കർ ജയന്തി ദിനമായ ഏപ്രിൽ 14 നു അറസ്റ്റു ചെയ്തതും പൗരത്വ പ്രക്ഷോഭത്തിൻ്റെ മുൻനിര നേതാക്കളെ ഓരോരുത്തരെയായി ജയിലിലടച്ചുകൊണ്ടുമാണ് സംഘപരിവാർ ഇപ്പോൾ ബാബരിഭൂമിയിൽ രാമക്ഷേത്രത്തിന് തറക്കല്ലിടുന്നത്.

പൗരത്വ പ്രക്ഷോഭത്തിനുമുന്നിൽ തോറ്റു കീഴടങ്ങേണ്ടി വരുമായിരുന്ന മോഡിയേയും കൂട്ടരേയും രാമക്ഷേത്രത്തിനു കല്ലുപാകാൻ അനുഗ്രഹിച്ചത് രാമനല്ല മറിച്ച് ഇന്ത്യൻ ജനതയുടെ സാമൂഹ്യ-രാഷ്ടീയ സ്വാതന്ത്ര്യത്തെ തത്ക്കാലം ലോക് ഡൗൺ ചെയ്ത കോവിഡ് 19 പകർച്ചവ്യാധിയും കൊറോണാ വൈറസുമാണ്. 

ഇന്ത്യയുടെ ഐക്യത്തെ തല്ലിക്കെടുത്തി സ്നേഹവും സമാധാനവും നശിപ്പിച്ചുകൊണ്ടാണ് അഞ്ച് നൂറ്റാണ്ടോളം പള്ളിനിന്ന ഭൂമിയിൽ ഫാഷിസത്തിൻ്റെ കല്ലുപാകിയത്. 
ഭരണഘടനാ സദാചാരത്തെ കയ്യൊഴിഞ്ഞ് സുപ്രീം കോടതിയേപ്പോലും ദുരുപയോഗപ്പെടുത്തിക്കൊണ്ടാണ് വംശീയ ഫാഷിസം ഒറ്റയാൾ ഗോളടിച്ചത്.
130 കോടി ജനങ്ങളിൽ ഭൂരിപക്ഷവും സംഘപരിവാർ നിർമ്മിക്കുന്ന  സവർണ്ണ - ബ്രാഹ്മണ ക്ഷേത്രത്തിൽ പ്രവേശനം പോലും ലഭിക്കാനിടയില്ലാത്ത അയിത്തക്കാരും അവർണ്ണരുമടങ്ങുന്നവരാണന്ന സത്യം മറച്ചു പിടിക്കാൻ കഴിയില്ല.

Wednesday, August 5, 2020

രാമ ക്ഷേത്രം ഒരു യാഥാർഥ്യമാണ്.:മനോജ് അരുവിക്കുഴി


രാമക്ഷേത്രം എന്നത് ഇന്ന് ഒരു യാഥാർഥ്യമാണ് അത് ഉൾക്കൊണ്ട് മുന്നോട്ടു പോവ്വുക,
വരാനിരിക്കുന്ന പ്രതിസന്ധികൾ ഇതിലും വലുതാണെന്ന് മനസ്സിലാക്കിയാൽ ഇതൊക്കെ നിസ്സാരമായി തോന്നും, 

2025 പൊതു തിരഞ്ഞെടുപ്പോടു കൂടി ഇന്ത്യയിലെ ഫെഡറൽ സംവിദാനങ്ങൾ തകർക്കപെടും,

ഇന്ത്യൻ ഭരണ ഘടന തന്നെ തിരുത്തു എഴുതി അതിൽ നിന്ന് ജനാതിപത്യം മതേതരത്വം എന്ന വാക്കുകൾ എന്നന്നേക്കുമായി മായ്ച്ചു കളയും,

ഇന്ത്യൻ പൗരന്മാരെ മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിൽ ഒന്നാംകിടക്കാരും രണ്ടാംകിടക്കാരും ഒക്കെ ആക്കി മാറ്റുന്ന ഔദ്യോഗിക രേഖകൾ സർക്കാർ തന്നെ പുറത്തിറക്കും
,
വരാൻ പോകുന്ന തൃശൂർ പൂരത്തിന്റെ സാമ്പിൾ വെടികെട്ടായി ഇപ്പോളത്തെ സംഭവ വികാസങ്ങളെ കണ്ടുകൊണ്ട് ഈ പ്രതിസന്ധി എങ്ങനെ ഭരണഘടനക്കും എന്നതിനെക്കുറിച്ച്  
ഇനിയെങ്കിലും ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നില്ല എങ്കിൽ 
പ്രകൃതിദുരന്തങ്ങളെ അതിജീവിക്കുന്ന പോലെ ഇത്തരത്തിലുള്ള ദുരന്തങ്ങളെ അതിജീവിക്കാൻ സാധിക്കില്ല 

നമ്മുടെ മുൻ തലമുറ ഇല്ലായ്മ ചെയ്ത ജാതി മത വർഗീയ ചിന്തകളെ അടിസ്ഥാനമായുള്ള രാഷ്ട്രീയത്തെ പുനരുജ്ജീവിപ്പിച്ച് നമ്മൾ തന്നെയാണ് 
അതിനെ ഇല്ലായ്മ ചെയ്യാനും നമ്മൾക്ക് തന്നെ സാധിക്കു 
ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് കൂട്ടായി ശ്രമിക്കാതെ ഒറ്റയ്ക്ക് ഒറ്റയ്ക്ക് നിന്ന്
ആളാവാൻ ശ്രമിച്ചാൽ ആ ശ്രമിക്കുന്ന ആളുതന്നെ ഇല്ലാതാവുന്ന അവസ്ഥയിലേക്ക് 
എത്തിപ്പെടാൻ അധിക കാലമില്ല

ചിന്തിക്കാനും പ്രവർത്തിക്കാനും ഇപ്പോൾ  സമയമുണ്ട് 
താമസിച്ചാൽ അതും ഇല്ലാതെ വരും
വൈകി ലഭിക്കുന്ന നീതി
നീതി അല്ലാതാകുന്നതു പോലെതന്നെയാണ് 
വൈകി ഉണ്ടാവുന്ന തിരിച്ചറിവും 

ചിന്തിക്കുക  തിരിച്ചറിയുക പ്രവർത്തിക്കുക

ഹിന്ദു പേടിക്കുന്ന ദലിത് സിനിമ : ഏകലവ്യൻ ബോധി

.

ര്യൻ രാജ് എന്ന പേരിൽ ഒരു ഹിന്ദുത്വ വാദി പാരഞ്ജിത്തിന്റെയും വെട്രിമാരന്റെയും സിനിമകളേയും അതിന്റെ ആശയലോകത്തെയും വിമർശിക്കുന്നു . സിനിമയയെന്ന വ്യവസായത്തെയും അതിലെ സ്വജനപക്ഷപാതത്തെയും സൂചിപ്പിച്ച് കൊണ്ടയാൾ കപ്പേള എന്ന സിനിമയെ പരാമർശിച്ചു കൊണ്ടാണയാൾ തന്റെ വിമർശനത്തിന്റെ ഭൂമികയിലേക്ക് പ്രവേശിക്കുന്നത്.പാരഞ്ജിത്തിന്റെയും വെട്രിമാരന്റെയും സിനമ ഉത്പാദിപ്പിക്കുന്ന രാഷ്ടിയത്തെയും സാമൂഹിക വബോധയും, സാംസ്കാരിക നിർമ്മിതികളേയും ചോദ്യം ചെയ്യുകയാണ്


തുടക്കത്തിൽ സിനിമ എന്ന വ്യവസായത്തിന്റെ ഘടനാപരമായ സവിശേഷതകളെ സൂചിപ്പിക്കുകയും ,അതിനുള്ളിൽ രൂപപ്പെട്ടിരിക്കുന്ന ജനാധിപത്യവിരുദ്ധതയെ സ്വാർത്ഥതയും സ്വജനപക്ഷപാതമായും ലഘുകരിച്ചു കാണുന്നു .. വർത്തമാനകാല മലയാള സിനിമയുടെ മനുഷ്യ വിരുദ്ധവും സാമൂഹിക വിരുദ്ധവും സ്ത്രീവിരുദ്ധവുമായ നിലപാടുകൾ തുറന്നു കാട്ടപ്പെടുമ്പോൾ വ്യവസായത്തിന്റെ ഘടന പരമായ സ്വജനപക്ഷപാതമായി കാണുന്നതിൽ തന്നെ ഒരു ശരികേടുണ്ട്. പഴയ കാല ജന്മിത്വവും ബ്രാഹ്മണിക്കൽ പാർട്രിയാർക്കിയും അനാർക്കിസവും ജനാധിപത്യ രഹിത സംസ്കാരവും നിറഞ്ഞ സിനമാ ലോകം ഇന്ത്യൻ സാമൂഹിക വ്യവസ്ഥിതിയുടെ പരിഛേദമായി കാണാതെ പോവുന്നത് ടിയാൻ മറച്ചുവയ്ക്കാനാഗ്രഹിക്കുന്ന വസ്തുതകൾ ഉള്ളത് കൊണ്ടാണ്.  
വ്യവസായം മാത്രമല്ല ,മാഫിയകളുടെയും കൊള്ളക്കാരുടെയും 


വംശിയവദികളുടേയുംഇടവും കൂടിയാണ് ഇന്ത്യൻ സിനിമയെന്ന് തുറന്നു പറയാൻ മടിയാണ് .
കപ്പേള സിനിമയിലേക്കു പ്രവേശിക്കുമ്പോൾ  അതിലെ വില്ലനെ രാഖി കെട്ടിയവനും ചുവന്ന പൊട്ടു തൊട്ടവനുമാക്കി അവതരിപ്പിക്കുന്നതിനെ അതിലാഘവത്തോടെ കാണുന്നു എന്നു വരുത്തി തീർത്തു കൊണ്ട് ,ഇക്കാലമത്രയുമുള്ള സിനിമകളിൽ മുസ്ലീം വില്ലന്മാരെ അവതരിപ്പിച്ചതിനുള്ള റിഫ്ളെക്സ് റിയാക്ഷൻ എന്ന നിലയിൽ അതിനെ കാണുന്ന എന്ന പറയുമ്പോൾ ,അവർ ശത്രുക്കളാണെന്നും ശത്രുക്കളിൽ നിന്ന് ആവ്വീധമുള്ള പ്രതികാരങ്ങളുണ്ടാവുമെന്നും അതൊക്കെ നേരിടാനറിയമെന്നുമാണ് ധ്വനിപ്പിക്കുന്നത്.
ഹോളിവുഡ് സിനിമകളിൽ ഏറിയകൂറും ആക്ഷൻ ചിത്രങ്ങളിൽ മുസ്ലീം തീവ്രവാദികളോ റഷ്യൻ ചാരന്മാരോ ആണ് വില്ലന്മാരായി വരുന്നത്.
സിനിമ ഒരു ബോധപൂർവ്വമായ നിർമ്മിതിയാണെന്ന വസ്തുത നിലനിൽക്കുമ്പോൾ തന്നെ ഇതൊക്കെ സംഭവിക്കുന്നതാണെന്ന മഹത്തവൽക്കരണത്തെയും ഭാവനവൽക്കരണത്തെയും വിമർശകൻ സ്വീകരിക്കുന്നില്ല. കാരണം  സിനിമ ഒരു ബോധപൂർവ്വ നിർമ്മിതിയാണെന്ന് പറഞ്ഞു വച്ചാൽ മാത്രമേ തന്റെ ലക്ഷ്യത്തിലുടെ കാര്യങ്ങൾ വ്യക്തമാക്കാനാവുകയുള്ളു എന്ന തിരിച്ചറിവാണത്.
വിമർശകൻ ഉന്നംവെച്ചത്  തമിഴ് സിനിമകളിലൂടെ രൂപപ്പെട്ടു വരുന്ന പുതിയ ദലിത് വിവക്ഷകളേയും പുതിയ സാമൂഹിക നിർമ്മിതകളേയും രാജ്യദ്രോഹ കുറ്റവും സാമൂഹികദ്രോഹമായും ചൂണ്ടിക്കാട്ടുന്നതിന് വേണ്ടിയാണ്.


സിനിമ  വ്യവസായ മേഖലയാണെന്നന്നും ,സിനിമകളിൽ മുസ്ലീം വിരുദ്ധത ഉണ്ടെന്നു ( പരോക്ഷമായി) സമ്മതിക്കുന്ന വിമർശകൻ അത് സമ്മതിക്കുന്നത് അതിനേക്കാൾ പ്രധാനപ്പെട്ടത്, ഗൗരതരവുമായ സാമൂഹിക വിഷയവുമായി കാണുന്നത് തമിഴ് സിനിമയിൽ നിർമ്മിക്കപ്പെടുന്ന സാമൂഹിക ,രാഷ്ട്രിയ നിർമ്മിതികളാണ് എന്നതാണ് സൂചിപ്പിക്കുന്നു.

നാം കാണുന്ന സിനിമകൾ ,നാം ജീവിക്കുന്ന സമൂഹത്തിന്റെ പശ്ചാത്തലത്തിൽ തന്നെയാണ് നിർമ്മിക്കപ്പെടുന്നത്. യാതൊരു വസ്തുനിഷ്ഠമായ ഒരു പൂർവ്വമാതൃകകളുമില്ലാതെ ,ഒരു കഥ മെനയാനോ ,സിനിമ രൂപപ്പെടുത്താനോ സാദ്ധ്യമല്ല. അതിനർത്ഥം സിനിമകൾ സമൂഹ ഘടനയുടെ കൃത്യം പരിഛേദമല്ല. വംശ _ ജാതി -മത - വിവേചനങ്ങളും ആചാരമര്യാദകളും വളരെ സങ്കീർണ്ണമായ രൂപത്തിൻ രാഷ്ട്രിയത്തിലും നിലനിൽക്കുമ്പോൾ ,അത് ഉപയോഗപ്പെടുത്ത ഒരു കാലത്താണ് വിമർശകൻ വലിയ വായിലുള്ള വർത്തമാനം പറയുന്നത് .
കലയും വ്യവസായവും ബ്രാഹ്മണിസത്തിന്റെ നവലിബറൽ  ഭാവനകളെ നിർമ്മിക്കാൻ ഉപയോഗപ്പെടുത്തുന്ന സന്ദർഭത്തിലാണ് പാരഞ്ജിത് ,വെട്രിമാരൻ സിനിമകളിലെ സാമൂഹിക ചിന്തകളെ ,ബിംബങ്ങളെ അധികരിച്ച് വിമർശനമുന്നയിക്കുന്നത്.
പാരഞ്ജിത്ത് ,വെട്രിമാരൻ സിനിമകൾ ഹിന്ദുത്വ വിരുദ്ധവും ദ്രാവിഡ വിരുദ്ധവുമാണെന്നും ആ സിനിമകൾ സാമൂഹികമായ പിളർപ്പുകൾ ഉണ്ടാക്കുമെന്നാണയാൾ വെളിപ്പെടുത്തുന്നത്.


                  പരിയേറും പെരുമാൾ


തമിഴ്നാട്ടിലെ ദ്രാവിഡ വംശിയതയെ ,ഹിന്ദുത്വത്തിന്റെ ഗർഭഗൃഹമായി തിരിച്ചറിയുകയും ,ദലിതർ അവരിൽ നിന്നും വേറിട്ട സ്വത്വമാണെന്ന ,അയോദിദാസരുടെ വീക്ഷണത്തെ പിൻപറ്റുകയും ,ഒരു അംബേദ്കറൈറ്റ് ധാരയിലേക്ക് കണ്ണി ചേർക്കപ്പെടുകയും ചെയ്ത കൊണ്ട് ഒരു പുതിയ സാമൂഹിക ചരിത്ര നിർമ്മിതിക്കായ് ശ്രമിക്കുകയും അത് സിനമകളിൽ പ്രകടിപ്പിക്കുകയും അത് തമിഴകം ഏറ്റെടുക്കുകയും ചെയ്തു
ഹിന്ദുത്വം അഥവാ ബ്രാഹ്മണിസം രൂഢാമൂലമാക്കിയത് സാഹിത്യത്തിലൂടെയും കലയിലുടെയുമായിരുന്നല്ലോ . നിരക്ഷരാക്കിയ ജനതയ്ക്ക് മേൽ അവർ വിജയിച്ചത് കലയും സാഹിത്യവുമുപയോഗിച്ചാണ്. സ്വതന്ത്രാനാന്തര കാലത്തും ഇലക്ടോണിത് സംവിധാനവും സിനിമയുമെല്ലാം ഹിന്ദുത്വവത്ക്കരണത്തിനും ബ്രാഹ്മണിസത്തിന്റെ തിരിച്ചുവരവിനും വേണ്ടി ഉപയോഗപ്പെടുത്തകയാണുണ്ടായത്. രാമയണ മഹാഭാരാതി സാഹിത്യവും കെട്ടുകഥകളം വ്യവസായമായും കലയായും ഉപയുക്തമാക്കിയ ,ഈ രാജ്യത്തിന്റെ ജനാധിപത്യ ഭാവനകളെ ,ബ്രാഹ്മണിസ്റ്റ് പാർട്രിയാർക്കിസത്തിലൂടെ റദ്ദുചെയ്യുന്നതിനെ പിൻതുണയ്ക്കുന്ന വ്യക്തിയാണ് ബ്രാഹ്മണിസ്റ്റ് സിദ്ധാന്തങ്ങൾക്കും ,സവർണ ചരിത്രങ്ങൾക്കും വിരുദ്ധമായ ,ജനകിയ സാഹിത്യവും കലയും ,അതിനെ പരിപോഷിപ്പിക്കുന്ന വ്യവസായങ്ങളും ഉയർന്ന വരുന്നതിൽ അസഹിഷ്ണതയും നിരാസവും പ്രകടിപ്പിക്കുന്നത്

പാ രഞ്ജിതും കൂട്ടരും തുറന്നു പറഞ്ഞു കൊണ്ട് തന്നെയാണ് ഇടപെടൽ നടത്തുന്നത് 


                      വെട്രി മാരൻ

മറ്റൊന്ന് വിമർശകൻ ഉയർത്തിപ്പിടിക്കാൻ ശ്രമിക്കുന്നത് ഇന്ത്യയിലെ ദലിതരെല്ലാം ഹിന്ദുക്കളാണെന്നും ,ജാതിക്കെതിരെ മാത്രം പോരാടിയാൽ മതിയെന്നുമാണ്.
അതായത് RSS മുന്നോട്ടു വയ്ക്കുന്ന തന്ത്രപരമായ തന്ത്രപരമായ ഒരാശയമാണിത്. ജാതിയെ  നിർമ്മിച്ചതും നിലനിർത്തുന്നതുമായ മത-സാമൂഹിക ഘടനയെ ബ്രാഹ്മണിസത്തെ ചോദ്യം ചെയ്യരുത് എന്നാണ് പറയുന്നത്. ജാതി അദൃശ്യ മായി വന്നതാണെന്നും എന്ന വസ്തുനിഷ്ഠമായതിനെ നിരാകരിക്കുന്നതിലൂടെ അംബേദ്കർ മുന്നേറ്റങ്ങളെ തടയിടുന്നതിനുള്ള തന്ത്രമാണിത്. ഹിന്ദുത്വം പിളർത്തിയ സമൂഹത്തെ ദലിതർ പിളർത്തുമെന്നു പറയുന്നത് തികച്ചും ജനാധിപത്യവിരുദ്ധവും ദലിത് വിരുദ്ധവുമായ നിലപാടാണത്. സംഘപരിവാർ നിലപാടാണ്

Tuesday, August 4, 2020

പാട്ടുകൊണ്ട്‌ മുറിഞ്ഞവർ:Rejishankar




  • തിജീവനം ഒന്നിലൊതുങ്ങുന്നതല്ല ദലിത ജീവിതങ്ങൾ എന്നതിന് അനേകം സാക്ഷ്യങ്ങളുണ്ട്.അതിലൊന്ന് മാത്രമാണ് ജിതേഷിന്റെ പാട്ടുകൾക്ക് മേൽ മറ്റു ചിലർ അവകാശികൾ ആകുന്നത്.പ്രകൃതിയോടും ദുരമൂത്ത മനുഷ്യരോടും പ്രതിരോധിച്ചു ഉയർത്തെഴുന്നേൽക്കാൻ തുടിക്കുന്നവരെ വീണ്ടും ചവുട്ടി താഴ്ത്താൻ ഒരുങ്ങുന്ന സാധ്യതകൾ കണ്ടെത്തുന്നവരെ ഇനിയും ചെറുകജാതിരിക്കരുത്.

  • വർഷങ്ങൾക്കു മുൻപ് വെട്ടിയാർ പ്രേം നാഥിന്റെ രചനകൾ കാവാലം നാരായണപ്പണിക്കാർ കൈക്കലാക്കിയെന്നു ആരോപിച്ചിരുന്നു.'വടക്കത്തി പെണ്ണാളേ ' എന്ന ഗാനം കേൾക്കുമ്പോൾ ഒന്നുമറിയാതിരുന്നപ്പോഴും എന്തോ തോന്നിയത് ഓർമ്മ വരുന്നു.അതിനുള്ളിലെ ദളിത് അനുഭവം മറ്റൊരാൾക്ക് സൃഷ്ടിക്കാൻ കഴിഞ്ഞതെങ്ങനെയെന്നു ഞാൻ അതിശയിച്ചിട്ടുണ്ട്.സത്യൻ കോമല്ലൂരിന്റ് പാട്ട് ഇതുപോലെ വർഷങ്ങൾക്കു ശേഷം അനേകം  വളർത്തച്ഛന്മാരെ തള്ളി കോമല്ലൂരിന്റ് അരികിലെത്തി.ഒരു ആൽബം നിർമ്മാതാക്കൾ വീട്ടിൽ ആരും ഇല്ലാത്ത സമയത്തു അവരുടെ എഗ്രിമെന്റിൽ ഒപ്പ് ഇടുവിക്കാൻ ശ്രമിക്കുമ്പോൾ ഭാര്യ വരുകയും അവർ ഇടപെട്ടതുകൊണ്ടു ഒരു ദുരന്തം ഉണ്ടാവാകാതിരുന്നുവെന്നും പറഞ്ഞു കേട്ടിട്ടുണ്ട്.എങ്കിലും സത്യന് നഷ്ടപ്പെട്ട വർഷങ്ങളുടെ നഷ്ടം ആര് പരിഹരിക്കും.?

നാടൻ പാട്ടുകളുടെ ശക്തിയും സൗന്ദര്യവും അതിന്റെ വിപണിയിലെ മൂല്യവും അറിയാവുന്നവർ കാലമാത്രം കൈമുതലായ ദളിത് കലാകാരന്മാർക്ക് ഒരു ഉപകാരം ചെയ്യുന്നു എന്ന നിലയിലാണ്. സമീപിക്കാറുള്ളത്.പല നല്ല കലാകാരന്മാരും വണ്ടിക്കൂലിയും ഭക്ഷണവും കൊണ്ടു തൃപ്തയ്ക്കേണ്ടി വന്നിട്ടുണ്ട്.

  • ജിതേഷിന്റെ ജീവിതത്തിൽ നല്ല പ്രായത്തിൽ കവിയും ഗായകനും എന്ന നിലയിൽ പ്രശസ്തി ലഭിച്ചിരുന്നെങ്കിൽ ഇന്ന് അദ്ദേഹത്തിന്റെ നില മറ്റൊന്നാകുമായിരുന്നു. ജിതേഷിന് നീതി ലഭിക്കാൻ ശക്തമായ ഇടപെടലുകൾ ഉണ്ടാകേണ്ടിയിരിക്കുന്നു.

മൃദുലയും സണ്ണിയും അറിയാത്ത ദലിത് ക്രൈസ്തവൻ :പ്രവീൺ മാത്യു

     മൃദുലാദേവി മുതലിങ്ങോട്ട് ദളിത് എന്നെഴുതിയാൽ പിന്നെ പിടിവിട്ട് വികാരം വരുന്ന ദളിത് ഉപാസകരെയാരെയും കോട്ടയത്തെ ശവദാഹം നടത്താതെ ഒരു മനുഷ്യനെ അപമാനിച്ച കേസിൽ കണ്ടില്ല.

 സി.എം.എസ് കോളേജ് മാലിയിൽ കഴിയുന്ന ജോര്ജ്ജ് അച്ചായനാരായിരുന്നു എന്നറിയാൻ സണ്ണി.എം കപിക്കാടു മുതലിങ്ങോട്ട് മൃദുലാദേവി, ധന്യാ രാമന്‍ വരെയുള്ള ദളിത് ആക്ടിവിസ്റ്റുകൾക്ക് ഒരു ഫോൺ കോൾ പോലും വേണ്ട. കാരണം. കേരളത്തിലെ ദളിത് ക്രിസ്ത്യാനിത്വത്തിന്റെ തറവാട്ടു ഭൂമിയാണത്. അവിടുത്തെ പ്രധാന മനുഷ്യലൊരാളായിരുന്നു ജോർജ്ജ് അച്ചായൻ.
അദ്ദേഹത്തിന്റെ മൃതദേഹത്തിനാണ് ജന്മനാൽ കൊള്ളാത്ത ആളായ റ്റി.എൻ ഹരികുമാർ എന്ന സംഘി വിലപറഞ്ഞത്.

എന്നിട്ടൊരു ദളിത് ആക്റ്റിവിസ്റ്റും ഉണർന്നില്ല.

ഉണർന്നേനേ, എതിർത്തത് സി.ഐ.റ്റി.യു ബ്രാഞ്ച് സെക്രട്ടറിയുടെ ഭാര്യയുടെ സ്വന്തം വീടിന്റെ അയലത്ത് മീൻ വില്‌ക്കുന്ന ആളായിരുന്നെങ്കിൽ. 

ദളിത് ഉദ്ധാരണം ക്ലാസ്സ് ലെവൽ
‍‍‍‍‍

എന്നാ, നുമ്മക്ക് 
കയ്തൊല പായ വിരിച്ചു നോക്കിയാലോ


Sunday, August 2, 2020

മഹാത്മയും ദേശീയ ചരിത്രവും :വിനിൽ പോൾ



ഹാത്മാ, ദേശീയ ചരിത്രം തുടങ്ങിയ പദങ്ങൾ ഉപയോഗിക്കുമ്പോൾ അവ  വളരെ വേഗത്തിൽ തന്നെ ദേശീയവാദത്തിന്റെ രാഷ്ട്രീയ ഇടത്തിൽ പ്രതിഷ്ഠിക്കപ്പെടുന്നു എന്ന് സാമൂഹിക ശാസ്ത്രം നിരീക്ഷിച്ചിട്ടുണ്ട്. 'വിശ്വാസവും വിമോചനവും: കൈപ്പറ്റ ഹാബെൽ (2015),' എന്ന പുസ്‌തകത്തിൽ സനൽ മാഷ് മഹാത്മാ പ്രയോഗത്തിനെ വിമർശനപരമായി സമീപിക്കുന്നുണ്ട്. ആദ്യമായി ക്രിസ്തു മതം സ്വീകരിച്ച ദളിതൻ എന്ന നിലയിൽ കൈപ്പറ്റയിലെ ഹാബെലിനെ മഹാത്മാ ഹാബെൽ എന്നാണ് സഭയായി അഭിസംബോധന ചെയ്യുന്നത്. "മഹാത്മാ ഹാബെൽ എന്ന പ്രയോഗം അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ശകലത്തിന്റെ (fragments)  ഇടത്തിനെ നിരസിക്കുന്നതിലേയ്ക്കാണ് ചെന്നെത്തുന്നത് എന്നാണ് സനൽ മാഷ് നിരീക്ഷിക്കുന്നത്. ഈ സാഹചര്യത്തിൽ സാമൂഹിക ശാസ്ത്രജ്ഞനായ ഗ്യാനേന്ദ്ര പാണ്ഡ്യയുടെ Defence Of The Fragment Writing About Hindu- Muslim Riots in India Today എന്ന ലേഖനത്തിലെ വാദങ്ങളുടെ പിൻബലത്തിൽ സനൽ മാഷ് ഇത് കൂടുതൽ വ്യക്തമാക്കി തരുന്നു ( ഈ ലേഖനം മലയാളത്തിൽ സൂസി താരു, എസ്. സഞ്ജീവ് എന്നിവർ എഡിറ്റ് ചെയ്ത കീഴാള പഠനങ്ങൾ(DC Books) എന്ന പുസ്തകത്തിൽ ലഭ്യമാണ്).' ശകല വീക്ഷണത്തിന്റെ ഒരു പ്രാധാന്യം എന്തെന്നാൽ അത് എളുപ്പത്തിൽ ഏകരൂപവത്കരിക്കാനുള്ള എല്ലാ ശ്രമങ്ങളെ ചെറുക്കുകയും, രാഷ്ട്രത്തിന്റെയും, ഭാവിയിലെ രാഷ്ട്രീയ സമുദായത്തിന്റയും കൂടുതൽ അർത്ഥപൂർണ്ണമായ  നിർവചനങ്ങൾക്ക് വേണ്ടി പരിശ്രമിക്കുകയും ചെയ്യും എന്നതാണ്. ഈ അർത്ഥത്തിൽ മഹാത്മാ എന്ന പ്രയോഗം ദേശരാഷ്ട്രത്തിന്റെ ഔദ്യോഗിക ആഖ്യാനങ്ങൾക്കുള്ളിൽ പ്രതിഷ്ഠിക്കപ്പെടുന്നു. ഇത് വഴിയായി പാണ്ഡ്യ ചൂണ്ടി കാണിച്ചപോലെ ജാതി അടിമത്തം നൽകിയ വേദനകളും അനുഭവങ്ങളും 
തമസ്ക്കരിക്കപ്പെടുകയാണ് ചെയ്യുന്നത്. അതേപോലെ തന്നെ കേരളത്തിലെ ദളിത് സമൂഹങ്ങളുടെ ഇന്നത്തെ അവസ്ഥയിലേക്കുള്ള പ്രയാണത്തിന്റെ ചരിത്രവും, സമൂഹം എന്ന നിലയിലുള്ള അവരുടെ അനുഭവങ്ങളുടെ ചരിത്രം എഴുതുമ്പോൾ ജാതി സമൂഹത്തിന്റെ ഹിംസാത്മകയെ മൂടി വെയ്ക്കുന്നതിനുള്ള സാഹചര്യവും ഈ മാഹാത്മ പ്രയോഗം സൃഷ്ടിക്കുന്നു (പേജുകൾ 69-70). അതേപോലെ കീഴാള പഠനക്കാർ ഉയർത്തിയ ഒന്നാമത്തെ ചോദ്യം തന്നെ ആരുടെ ദേശീയത എന്നതായിരുന്നു. കേരളത്തിലേയ്ക്ക് വന്നാൽ 1980-90 കളിൽ ചെന്താരശ്ശേരി നടത്തിയ സ്രോതസ്കളിലും, ക്രമേണ വന്നുപെട്ട  മഹത്മാ പ്രയോഗത്തിലും തന്നെയാണ് പിൽക്കാലത്തെ ദളിത് ചരിത്ര രചനകൾ കൂടുതലും ചേർക്കപ്പട്ടത് എന്ന് തോന്നുന്നു. ബ്രിഹത് ആഖ്യാനങ്ങളിലേയ്ക്കുള്ള കൂട്ടി ചേർക്കൽ അല്ല ദളിത് ചരിത്രം. എന്നാൽ ചരിത്ര രചനയിലെ ഈ കൂട്ടിച്ചേർക്കൽ പ്രക്രിയ പെട്ടെന്നുണ്ടാകുന്ന രാഷ്ട്രീയ തർക്കങ്ങളിൽ ദളിതർക്ക് ഇടം നേടിയെടുക്കുന്നതിനു ഉപകരിക്കുമെങ്കിലും അവയ്ക്ക് ആയുസ്സ് വളരെ കുറവായിരിക്കും എന്നു തോന്നുന്നു.ഉദാഹരണമായി ശബരിമല വിഷയം പറയാൻ സാധിക്കും.

മിഷനറി നൽകിയ ദലിത് സ്വത്വം : രാധാകൃഷ്ണൻ









ര്‍ഷഭാരത സാനാധന ഹിന്ദു സംസ്ക്കാരത്തിന്റെ സുവര്‍ണ്ണ കാലഘട്ടമായിരുന്നു 1800 കള്‍ക്കു മുന്‍പ്. വേദങ്ങളും സ്മൃതികളും വിഭാവനംചെയ്യുന്ന ജീവിതചര്യ പ്രയോഗികമായി നടപ്പാക്കിയിരുന്ന കാലങ്ങള്‍.

ആര്‍ഷഭാരത ജീവിതക്രമത്തിന്റെ ഭരണഘടനയായിരുന്നു മനുസ്മൃതി. പൊതുജനപരിപാലനം നീതിനിര്‍വ്വഹണം തുടങ്ങി മനുഷ്യജീവിതവുമായി ബന്ധപ്പെട്ട എല്ലാക്കാര്യങ്ങളും മനുസ്മൃതി അടിസ്ഥാനമായി നിര്‍മ്മച്ചെടുത്ത നിയമങ്ങള്‍ ഉപയോഗിച്ചായിരുന്നു നടത്തിയിരുന്നത്. 

ഹൈന്തവ പ്രാമാണിക ഗ്രന്ഥങ്ങളായ  വേദങ്ങളിലും ഭഗവത്ഗീതയിലും പറയുന്ന വര്‍ണ്ണങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു സാമൂ ഹിക ജീവിതം. 
നീതി നിര്‍വ്വഹണവും ശിഷയുമെല്ലാം വര്‍ണ്ണത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു. 

ഹിന്തുപ്രമാണം അനുസരിച്ച് മുനുഷ്യരേ അഞ്ചായി തരം തിരിച്ചിരിക്കുന്നതായി കാണാം . അതില്‍ ഹിന്തുക്കളേ  ജാതിയും തൊഴിലും അനുസരിച്ചു നാലായി വിഭാഗിച്ചിരിക്കുന്നു. 

ബ്രാഹ്മണന്‍ ഷത്രിയന്‍ വൈശ്യന്‍ ശൂ ദ്രന്‍  എന്നിങ്ങനെ നാലു വിഭാഗവും, ഈ വര്‍ണ്ണത്തിനു പുറത്തുള്ളവരേ ഹിന്തുക്കള്‍  നീചജാതിയായും ചണ്ഢാളനായും അവര്‍ണ്ണനായും കരുതിയിരുന്നു.   

വര്‍ണ്ണങ്ങളേകുറിച്ചു ഏറ്റവും പഴക്കമാര്‍ന്ന പരാമര്‍ശം ലഭിക്കുന്നത്  ഋഗ്വേദത്തിലെ പുരുഷസൂ ക്തത്തില്‍ നിന്നാണ്(10-90) 
"ബ്രാഹ്മണോസ്യ സുഖമാസീദ് , ബാഹു  രാജന്യ: കൃതാ;,   ഉൗരു തദസ്യ   യദ്വൈശ്യ:,   പദ്ഭ്യം ശൂ ദ്രോ അജായത " 
ബ്രഹ്മാവിന്റെ മുഖത്തുനിന്നു ബ്രാഹ്മണനും കൈകളില്‍നിന്നു ഷത്രിയനും  തുടകളില്‍നിന്നു  വൈശ്യനും പാദങ്ങളില്‍നിന്നു ശൂ ദ്രനും  ഉണ്ടായി എന്നു ഋഗ്വേദം  പറയുന്നു.

ഭഗവത്ഗീതയിലും നാലുവര്‍ണ്ണങ്ങളേ കുറിച്ചുള്ള ശ്ലോകങ്ങള്‍ കാണാം.
"ചാതുര്‍വര്‍ണ്ണ്യം മായസൃഷ്ടം ഗുണകര്‍മ്മ വിഭാഗശ്ശ:   
തസ്യ കര്‍ത്താരമപി  മാം വിദ്ധ്യാകര്‍ താരമവ്യയം"  

ഗുണങ്ങളുടേയും കര്‍മ്മങ്ങളുയും അടിസ്ഥാനമാക്കി  ഞാന്‍(ഭഗവാന്‍)   ചാതുര്‍വര്‍ണ്ണ്യം സൃഷ്ടിച്ചിരിക്കുന്നു.എന്നെതന്നെ അതിന്റേയും ചാതുര്‍വര്‍ണ്ണ്യത്തിന്റേയും സൃഷ്ടാവായി അറിയുക. 

ഭഗവാന്‍ ഭഗവത്ഗീതയിലൂ ടെ വീണ്ടു പറയുന്നു  ഈ നാലു വര്‍ണ്ണങ്ങളില്‍ പെടുന്നവരുടെ  കര്‍മ്മങ്ങള്‍ എന്തൊക്കെആണ് എന്നത്.

"ബ്രാഹ്മണഷത്രിയ  വൈിശാംശൂ ദ്രാണാം
 ച പരന്തപ കര്‍മ്മാംണിം 
 പ്രവിഭക്താനി സ്വഭാവപ്രഭ വൈര്ഗുണൈ: 

ബ്രാഹ്മണന്‍ ഷത്രിയന്‍ വൈശ്യന്‍ ശൂ ദ്രന്‍ എന്നിവരുടെ കര്‍മ്മങ്ങളേ സ്വഭാവ ജന്യങ്ങളുടെ അടിസ്ഥാനത്തില്‍ വിഭാഗിച്ചിരിക്കുന്നു     

"ശമോ ദപസ്തപ: ശൗചം ക്ഷാന്തിരാര്ജവമേവ  ച   ജഞാനം  വിജ്ഞാനമാസ്തിക്യം  
ബ്രഹ്മകര്‍മ്മ സ്വഭാവജം" 
"ശൗര്യംതേജോ ധ്റതിര്‍ദാക്ഷ്യം യുദ്ധേ ചാപ്യപാലായനം ദാനമീശ്വരഭാവശ്ച   ക്ഷാത്രം കര്‍മ്മ സ്വഭാവജം
"കൃഷിഗരഷ്യവാണിജ്യം  വൈശ്യകര്‍മ്മ സ്വഭാവജം.
പരിചര്യാത്മകം കര്‍മ്മ ശൂദ്രസ്യാപി സ്വഭാവജം"      

മനസംയമനം ഇന്ദ്രിയസംയമനം തപസ് ശൗചം ഷമ കാപട്യമില്ലായ്മ  ലൗകീകവും ആദ്ധ്യത്മീകവുമായ അറിവ് ഈശ്വരവിശ്വാസം എന്നിവയാണ് ബ്രാഹ്മണന്റെ കര്‍മ്മങ്ങള്‍.

ശൂരത്വം തേജസ് ധൈര്യം  സാമര്‍ത്ഥ്യം യുദ്ധം ദാനം പ്രഭുത്വം എന്നിവയാകുന്നു ക്ഷത്രിയ കര്‍മ്മങ്ങള്‍.  

കൃഷി പശുവിനേവളര്‍ത്തല്‍ കച്ചവടം എന്നിവ വൈശ്യന്റെ കര്‍മ്മങ്ങളും . ദാസ്യപ്പണി ശൂ ദ്രന്റെ കര്‍മ്മവുമായാണ് ഭഗവത്ഗീത വിഭാവനം ചെയ്യുന്നത്. 

ഈ നാലുവര്‍ണ്ണത്തിലും പെടാത്തവരേ അവര്‍ണ്ണനെന്നും നീചജാതിയെന്നും വിളിച്ചിരുന്നു എന്നു മാത്രമല്ല അവര്‍ക്കു മാനുഷീകമായ ഒരു പരിഗണനയും ലഭിച്ചിരുന്നില്ല.      

ആര്‍ഷഭാരത സനാധന ധര്‍മ്മത്തിന്റെ ഭരണഘടനയായ മനുസ്മൃതിയിലേക്ക് വരുമ്പോള്‍ ചാതുര്‍വര്‍ണ്ണ്യത്തില്‍ നാലാമനായ ശൂ ദ്രന്റെ അവസ്ഥ വളരേ പരിതാപകരമായിരുന്നു. ഭഗത്വ്ഗീതയനുസരിച്ച് ഭഗവാന്‍ ശൂ ദ്രന് നല്‍കിയകര്‍മ്മം ദാസ്യവേലആയിരുന്നു. 

മനുസ്മൃതിയിലേക്ക് വരുമ്പോള്‍  മനുസ്മൃതി അദ്ധ്യായം 7  സൂ ക്തം 417  പൂര്‍ണ്ണമനസ്സമാധാനത്തോടെ ഒരു ബ്രാഹ്മണനു ശൂ ദ്രന്റെ  വസ്തുവകകളും ധനവും കൈവശംവെക്കാവുന്നതാണ്. ശൂ ദ്രനു അവന്റേതായി ഒന്നും ഉണ്ടാവാന്‍ പാടില്ല. 

അദ്ധ്യായം 10 സൂ ക്തം 129 കഴിവുണ്ടെങ്കില്‍പോലും ശൂ ദ്രന്‍ ധനം സമ്പാദിക്കാന്‍ പാടില്ല. കാരണം ശൂ ദ്രന്റെ ധനം ബ്രാഹ്മണന്റെ മനസ്സിനേ മുറിപ്പെടുത്തും. 

അദ്ധ്യായം 8 സൂ ക്തം 272 ബ്രാഹ്മണനോടു ശൂ ദ്രന്‍ സംസാരിച്ചാല്‍  തിളച്ച എണ്ണ ശൂ ദ്രന്റെ വായിലേക്കും ചെവിയിലേക്കും ഒഴിക്കാന്‍ രാജാവ് കല്‍പിക്കേണം. 

അദ്ധ്യായം 10 സൂ ക്തം 52 
നായകളും കുരങ്ങുമായിരിക്കേണം ശൂ ദ്രന്റെ സമ്പത്ത്. വസ്ത്രം മൃതദേഹത്തിന്റെ വസ്ത്രമായിരിക്കേണം . ഭക്ഷണം പൊട്ടിയപാത്രത്തില്‍ കഴിക്കേണം.....  

ഇത്തരത്തിലുള്ള നിയമസംഹിതയാണ് ആര്‍ഷഭാരതസനാധനഹൈന്തവനിയമമായി  മനു സ്മൃതികളിലൂ ടെ അവതരിക്കപ്പെട്ടത്.      ഇത്തരം ഒരു സമൂ ഹിക ജീവിതരീതിയേയാണ് നാം ഇന്നു  പുരാതനഭാരതസംസ്ക്കാരം എന്ന് കൊട്ടിഘോഷിക്കുന്നത്.

സത്യത്തില്‍  ചാതുര്‍വര്‍ണ്ണ്യത്തില്‍ നാലാംകിടക്കാരായ ശൂ ദ്രന്‍ അനുഭവിക്കേണ്ട കിരാതനിയമങ്ങള്‍ അനുഭവിച്ചത്  ചാതുര്‍വര്‍ണ്ണ്യത്തിനു പുറത്തുള്ള അവര്‍ണ്ണരായിരുന്നു.  

ശൂദ്രസ്ത്രീകള്‍ മുകളിലുള്ള മൂ ന്നു വര്‍ണ്ണങ്ങളിലുള്ള പുരുഷന്മാരുടെ ലൈംഗീകഉപകരണമായിരുന്നു എന്നതൊഴിച്ചാല്‍  ശൂ ദ്രന്‍ ന്റെ കര്‍മ്മങ്ങള്‍മുഴുവന്‍ അവര്‍ണ്ണന്‍ അനുഭവിക്കേണ്ടിവന്നു.  

പാടത്തും പറമ്പിലും ഉൗഴിയംവേല . സവര്‍ണ്ണരുടെ ദൃഷ്ടിയില്‍പോലും പെട്ടുകൂ ടാന്‍ പാടില്ല. വഴിനടക്കാന്‍ പാടില്ല. സവര്‍ണ്ണരുടെ ആരാധനആലയങ്ങളുടേയോ വീടിന്റേയോ പരിസരത്തു ചെന്നുകൂ ടാ. പേരുകള്‍ വക്രിച്ചിടേണം. മാടുകളുടെ കൂ ടെ നിര്‍ത്തി നിലം ഉഴുതിരിച്ചിരുന്നു എന്ന് ചരിത്രങ്ങള്‍ പറയുന്നു .  

ആര്‍ഷഭാരത ഹൈന്തവസംസ്ക്കാരത്തിന്റെ ജീവിതചര്യയില്‍ അവര്‍ണ്ണനു മൃഗത്തിനുള്ള പരിഗണനപോലും ലഭിച്ചില്ല. അടിമജീവിതത്തിനു അപ്പുറം സ്വതന്ത്രിയത്തേകുറിച്ചു ചിന്തിക്കുവാനുള്ള ശേഷിപോലും ആ വിഭാഗത്തിനുണ്ടായിരുന്നില്ല. അടിമകളേ കൊടുക്കലും വാങ്ങലും വില്‍ക്കലുമൊക്കെ  ഉണ്ടായിരുന്നു. സകലപ്രക്ഞയും നശിച്ചു അടിമജീവിതം നയിച്ചു തുടരുകയായിരുന്നു ഈ അടിമമനുഷ്യര്‍. 

ഭാരതത്തിലേ ഇത്തരം സമൂ ഹീകസാഹചര്യങ്ങളിലേക്കാണ്  ക്രിസ്തുമതപ്രചരണത്തിനുവേണ്ടി ക്രിസ്തീയമിഷണറിമാര്‍ ഇന്ത്യയില്‍ എത്തുന്നത്. ക്രിസ്തുമതം പ്രചരിപ്പിക്കുക ക്രിസ്തുമതത്തിലേക്ക് ആളേകൂ ട്ടുക എന്നതായിരുന്നു അവരുടെ ലക്ഷ്യം.

1785 കളില്‍ ബ്രിട്ടനിലും അമേരിക്കയിലും  പ്രൊട്ടസ് ന്റന്റ് ക്രൈസ്ഥവരുടെ(quakers,anglican) നേതൃത്വത്തില്‍ അടിമവിമോചന സമരങ്ങള്‍ നടക്കുന്ന കാലഘട്ടമായിരുന്നു.

മതം പ്രചരിപ്പിക്കാന്‍ വന്ന മിഷണറിമാര്‍ ഭാരതത്തിലേ സമൂ ഹീക അന്തരീഷംകണ്ടു അമ്പരുന്നു.താടിയുംമുടിയും വളര്‍ന്നു  വൃത്തിയും വെടിപ്പുമില്ലാതെ കുഴിഞ്ഞകണ്ണും ഉന്തിയ എല്ലുമായുള്ള കുറേ അടിമമനുഷ്യര്‍. അവരേകൊണ്ടു പണിഎടുപ്പിച്ചു  സുഖമായി ജീവിക്കുന്ന സവര്‍ണ്ണര്‍. 

സുവിശേഷം പ്രചരിപ്പിക്കാന്‍ വന്നവര്‍ നവോഥാനം നടത്തുന്ന കാഴ്ചയാണ് പിന്നീട്കാണുന്നത് . സുവിശേഷം പറഞ്ഞിട്ടു കാര്യമില്ല.സോപ്പ് സൂ പ്പ് സാല്‍വേഷന്‍ എന്ന മുദ്രാവാക്യത്തിലേക്ക് മിഷണറിമാര്‍ എത്തി. സോപ്പ് - ശുചിത്വം , സൂ പ്പ്- ഭക്ഷണം, സാല്‍വേഷന്‍ - രക്ഷ. 

സത്വ ബോധമില്ലാതിരുന്ന അടിമകള്‍ക്കു ക്രിസ്ത്യന്‍മിഷണറിമാര്‍ സത്വബോധം നല്‍കി. വിദ്യഭ്യാസത്തിലൂ ടെ തങ്ങള്‍ അടിമകളായി കഴിയേണ്ടവരല്ല എന്ന ബോധം അവരുടെ ഉള്ളില്‍ ഉണ്ടാക്കിയെടുത്തു. ക്രിസ്ത്യന്‍മിഷണറിമാരില്‍ നിന്നു തുടങ്ങുന്നു ഭാരതത്തിലേ അടിമജനതയുടെ മോചനം 1800 കളുടെ ആരംഭത്തില്‍.


ദലിത് ക്രിസ്ത്യൻ പുറത്തായ ദലിതകം





( Reji Shankar Bodhi യുടെ'ദലിത് ക്രൈസ്തവർ ദലിതകത്തിൽ അഭിവാദ്യം ചെയ്യപ്പെടുന്നില്ല 'എന്ന വാദത്തിനുള്ള മുരളിയുടെ മറുപടിയും അതിനുള്ള ജോയി തുരുത്തേലിൻറെ മറുപടിയും)

⛔ ഈ നിരീക്ഷണം ചരിത്രവിരുദ്ധം -1 ⛔
C.S.മുരളീശങ്കർ

അകാലത്തിൽ ജീവിതത്തിൽ നിന്നും "പടിയിറങ്ങി" പോയ 
പ്രിയപ്പെട്ട ദലിത് കവി
സണ്ണി കപിക്കാട് "ഞാൻ അപരൻ" എന്ന പേരിൽ പച്ചക്കുതിര'മാസികയിൽ 2012 ജൂൺ ലക്കത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ( "സഭകളുടെയും രാഷ്ട്രീയ പാർട്ടികളുടെയും
ഇതര ദലിത് സംഘടനകളുടെയും
പ്രവർത്തനഫലമായി
ദലിത് ക്രൈസ്തവരുടെ
സാമൂഹ്യവും  സർഗാത്മകവുമായ വഴികൾ
അടഞ്ഞുപോകുന്നത്
ശക്തമായി കൊണ്ടിരിക്കുകയാണെന്ന"വിലയിരുത്തലാണ് ആ ലേഖനത്തിന്റെ കാതൽ )
നിന്നാണ്  റെജി ശങ്കർ ബോധി ആരംഭിക്കുന്നത്.

"സ്വയം കല്പിക്കുന്ന അപരത്വം" എന്നപേരിൽ പ്രമുഖ ദളിത് സൈദ്ധാന്തികനായ
കെ എം സലിം കുമാർ അപ്പോൾ തന്നെ ആലേഖനം ഉന്നയിച്ച പ്രശ്നങ്ങൾക്ക് വിശദമായ മറുപടി പറഞ്ഞതാണ്.

"ദലിത് ജനാധിപത്യ ചിന്ത" എന്ന അദ്ദേഹത്തിന്റെ പുസ്തകത്തിൽ ആ ലേഖനം ചേർത്തിട്ടുണ്ട്. ( കൂടുതൽ വിശദാംശങ്ങൾക്കു
വേണ്ടി  അത് കാണുക)

കേരളത്തിലെ ദലിത് സൈദ്ധാന്തിക മണ്ഡലം
വളരെ പ്രായോഗികമായി പരിഹരിച്ച ഒരു പ്രശ്നം വീണ്ടും ഉയർത്തിക്കൊണ്ടു വരാൻ ശ്രമിക്കുന്നതിന്റെ പിന്നിലെ താൽപര്യം എന്താണ് ?

 ⛔ ഈ നിരീക്ഷണം ചരിത്രവിരുദ്ധം-2 ⛔

 1970-കളിൽ രൂപപ്പെട്ട സീഡിയൻ സർവീസ് സൊസൈറ്റി മുതൽ, എൺപതുകളിൽ രൂപപ്പെട്ട
ഇന്ത്യൻ ദലിത് ഫെഡറേഷൻ
അധസ്ഥിത നവോത്ഥാന മുന്നണി,
തൊണ്ണൂറുകളിൽ രൂപപ്പെട്ട
ദലിത് ഐക്യസമിതി,
പുതിയ നൂറ്റാണ്ടിൽ രൂപപ്പെട്ട
കേരള ദലിത് മഹാസഭ വരെയുള്ള  " ദലിത് സംഘടനകൾ" എല്ലാം തന്നെ
ഒരു മതത്തിലും വിശ്വസിക്കാത്തവരുടെയും, ഹിന്ദുമതത്തിൽ വിശ്വസിക്കുന്നവരുടെയും, ക്രിസ്തു മതത്തിൽ വിശ്വസിക്കുന്നവരുടെയും
( അന്ന് ബുദ്ധ മത വിശ്വാസം പ്രകടമോ പ്രബലമോ ആയിരുന്നില്ല. [ഇതിന്  ഒറ്റപ്പെട്ട ചില വ്യക്തികൾ ഉണ്ടായിരുന്നില്ല എന്നർത്ഥമില്ല] ഇസ്ലാം മതം സ്വീകരിച്ച കേരളത്തിലെ ദലിതുകൾ ഇതുവരെ സ്വയം പ്രതിനിധാനവുമായി ഇതുവരെ  രംഗത്തും വന്നിട്ടില്ല! ) സാഹോദര്യ സംഘടനകൾ തന്നെയായിരുന്നു.
ഈ സംഘടനകളിൽ പ്രവർത്തിച്ചു
ജീവിച്ചു മരിച്ചവരും
ഇന്ന് ജീവിച്ചിരിക്കുന്നവരും
അതിനു സാക്ഷ്യം പറയും !

( രേഖപ്പെടുത്തപ്പെട്ട ആ ചരിത്ര
രേഖകളെ മുൻനിർത്തി എത്രവേണമെങ്കിലും വിപുലമായി എഴുതാൻ കഴിയും. ഇവിടെ ചില സൂചനകൾ നൽകുക മാത്രമാണ് എന്റെ ലക്ഷ്യം)

പാമ്പാടി ജോൺ ജോസഫിൽ നിന്ന് ആരംഭിച്ച്, പോൾ ചിറക്കരോടും, അഡ്വ:
പി ഒ ജോണും
എം ഡി തോമസുമായി നിലയുറപ്പിച്ചവർ   ( ദലിത് ക്രൈസ്തവ സംവരണത്തെ പറ്റി മലയാളത്തിലെ ഏറ്റവും നല്ല പ്രബന്ധം രചിച്ചത് എം ഡി തോമസണെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം) 
ഒക്കെ കേരളത്തിലെ ദലിത് മുന്നേറ്റ ചരിത്രത്തിലെ  നായകരാണ്.(ഒരു സമഗ്ര ചരിത്രമെഴുത്ത് അല്ലാത്തതുകൊണ്ട് മുഴുവൻ പേരുകളും ഇവിടെ രേഖപ്പെടുത്തുന്നില്ല )

പ്രൊഫസർ ടി എം യേശുദാസിനെ പോലെയുള്ള
വേറിട്ട വഴിയിലൂടെ സഞ്ചരിച്ചവർ എഴുതിയ പുസ്തകങ്ങൾ  കേരളത്തിലെ ദലിതകത്തിന് മാറ്റി നിർത്താൻ കഴിയുമോ.?

( പ്രധാനമായും കേരളത്തിലെ  ദലിത് പ്രവർത്തനങ്ങളുടെ തുടക്കകാലത്ത് വന്ന
"ദളിത് പഠനങ്ങൾക്കൊരാമുഖം" എന്ന പുസ്തകത്തെ. അത് പ്രസിദ്ധീകരിച്ച മാസികയുടെ സബ് എഡിറ്റർകൂടി ആയിരുന്നു ഈ ലേഖകൻ. പ്രൂഫ് റീഡർ കൂടിയായിരുന്നതുകൊണ്ട് ഇന്നും ആ പ്രബന്ധം ഓർമ്മയിൽ നിന്നും എടുത്തെഴുതാൻ കഴിയും എനിക്ക് ! അക്കാലത്തെ എന്റെ പ്രസംഗങ്ങളുടെ ഒരു സ്ക്രിപ്റ്റ് അതായിരുന്നു.)

കേരളത്തിലെ ദലിത് സംഘടനാ പ്രവർത്തന രംഗത്തും, സൈദ്ധാന്തിക രംഗത്തും ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയ "ദളിത് ക്രിസ്ത്യാനികളെ" ഒഴിവാക്കിക്കൊണ്ട് കേരളത്തിലെ ദലിതരുടെ രാഷ്ട്രീയ-സാംസ്കാരിക ധൈഷണിക മണ്ഡലത്തെ പറ്റി  ആർക്കെങ്കിലും  എന്തെങ്കിലും 
എഴുതുവാനോ പറയുവാനോ കഴിയും എന്ന് ഞാൻ കരുതുന്നില്ല.

വെറും "കെപിഎംഎസ് ബോധ"ത്തിൽ നിൽക്കുന്ന
ചിലരുടെ ഫേസ്ബുക്ക് "സാഹിത്യവാരഫലം"  കൊണ്ടു മായ്ച്ചുകളയാൻ കഴിയുന്ന ഒന്നല്ല  ഇതെന്നുളള കാര്യം
എഴുതാൻ ഇരിക്കുമ്പോൾ ഓർക്കണം നിങ്ങൾ. അനവസരത്തിലും അകാലികമായും ഇക്കൂട്ടർ
നടത്തുന്ന പ്രസ്താവനകളും പ്രസംഗങ്ങളും ആയിരിക്കാം
ഒരുപക്ഷേ നിങ്ങൾ കയർ എടുക്കാൻ കാരണം എന്നു കരുതുന്നു.

⛔ ഈ നിരീക്ഷണം ചരിത്ര വിരുദ്ധം-3⛔

"ദലിത് രാഷ്ട്രീയവും സാംസ്കാരിക രംഗവും ദലിത് ക്രിസ്ത്യാനിയെ അഭിസംബോധന ചെയ്യുന്നില്ല."എന്ന പ്രസ്താവനയും അതുപോലെതന്നെ അവാസ്തവികമാണ്.

ദലിത്  സംഘടനാ പ്രവർത്തന രംഗത്തും സൈദ്ധാന്തിക രംഗത്തും ഒരുപോലെ ശ്രദ്ധേയരായ
കെ കെ കൊച്ചിന്റെ "കലാപവും സംസ്കാരവും" മുതൽ "ദലിത് നേർക്കാഴ്ചകൾ" വരെയുള്ള പുസ്തകങ്ങൾ, കെ എം സലിംകുമാറിന്റെ "ദലിത് പ്രത്യയശാസ്ത്രവും
സമുദായവൽക്കരണവും" മുതൽ "ദലിത് ജനാധിപത്യ ചിന്ത" വരെയുള്ള പുസ്തകങ്ങൾ
നിങ്ങൾ എഴുതിയ "ദലിത് ക്രിസ്ത്യാനിയെ" പല തലങ്ങളിൽ അഭിസംബോധന ചെയ്യുന്ന പുസ്തകങ്ങളാണ്.
മാത്രമല്ല പ്രസിദ്ധീകരിക്കപ്പെട്ട
"ദലിത് ഐക്യ സമിതി"യുടെ മാനിഫെസ്റ്റോയും, കേരള ദലിത് മഹാസഭയുടെ "പരിപാടി"യും
കൃത്യമായും വ്യക്തമായും
"ദലിത് ക്രിസ്ത്യൻ പ്രശ്ന"ത്തെ
അഭിസംബോധന ചെയ്യുന്ന
സംഘടനാപരമായ രേഖകളാണ്.

ഇതൊക്കെ ആർക്കും ലഭ്യമാണെന്നിരിക്കെ
"സ്റ്റീഫൻ വട്ടപ്പാറ മോഡൽ" എഴുത്തുകളിൽ നിന്നും
റെജി ശങ്കർ  ബോധി പിൻമാറുമെന്ന് പ്രത്യാശിക്കുന്നു.


*********************************
ജോയ്‌ തുരുത്തേലിൻറെ  മറുപടി
*********************************
സി.എസ്. പറയും വിധം വ്യത്യസ്ഥതകളെ ഉൾകൊണ്ട  ദളിത്  സംഘടന രീതി കേരളത്തിൽ ഉണ്ടായിട്ടില്ലന്നത് മാത്രമല്ല    മതേതരമായ ഒരു ദളിത് ജ്ഞാന മണ്ഡലം പോലും സാധ്യമായില്ലന്നതല്ലെ വസ്തുത.  കുറയേറെ മുൻകാല ദളിത് സംഘടനകളെയൊ ചില ശ്രദ്ദേയരായ പേര് കാരേയൊ  ഉദ്ദരിച്ചത്കൊണ്ട്  ഈ വസ്തുതയെ  നിഷേധിക്കാൻ കഴിയുമോ?.ദളിത് ഹിന്ദുക്കൾ /ദളിത് ക്രൈസതവർ എന്ന പിളർപ്പിനെ അഭിസംബോധന ചെയ്യുന്ന  ഒരു ദളിത് സമുദായമെന്ന സങ്കൽപ്പത്തെ ബോധപൂർവ്വം വികസിപ്പിക്കുന്ന ഒരു സമുദായ  പ്രവർത്തനം പോലും  കേരളത്തിൽ നടന്നതായി കാണാൻ സാധ്യമല്ല. അത്തരത്തിൽ ദളിത് രാഷ്ട്രീയ ചർച്ചകൾ പോലും അതിന്റെ ബാലാരിഷ്ടതകൾ  മറികടക്കാനാകാതെ  കിതച്ച് നിൽക്കുന്നത്  താങ്കളും അനുഭവസ്ഥനല്ലേ? മുൻപ് ഒരു വികാരമായി മാത്രം ദളിത് ക്രൈസതവരും ദളിത് ഹിന്ദുക്കളുമായി ചേർന്ന് പ്രവർത്തിച്ച സംഘടനകൾ  എല്ലാം തന്നെ ദളിത് ക്രൈസതവരുടെ ഭരണഘടന അവകാശങ്ങളെ സംബന്ധിച്ച വിഷയത്തിൽ നിഷ്ക്രിയമാകുകയൊ സ്വയം പിരിഞ്ഞ് പോകുന്ന സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്. ദളിത് ഹിന്ദുക്കളായ ഓരോ ദളിത് നേതാക്കളും സാമൂഹിക നീതിയെക്കുറിച്ച് സംസാരിക്കുമ്പോൾ  ഇരട്ടത്താപ്പ് മാത്രമെ പുലർത്തിയിട്ടുള്ളു. കെ.കെ. കൊച്ച്., കെ എം സലീം കുമാർ, ഗീതാനന്ദൻ ഇവർ ആരും ഈ കാര്യത്തിൽ വ്യത്യസ്ഥരായിരുന്നില്ല. താങ്കൾ പറയുന്ന ഒരു എഴുത്തുകാരും മറിച്ചൊരു എഴുത്തും നടത്തിയിട്ടില്ല. 1977 ലെ പട്ടിക ജാതി ഭൂമി വീണ്ടെടുക്കൽ  ഉത്തരവ് അതേപടി നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന സലീം കുമാർ  1950 ലെ പ്രസിഡണ്ടിന്റെ ഉത്തരവിനെ സംബന്ധിച്ച് വിയോജിപ്പ് ഒന്നും പറഞ്ഞിട്ടില്ല. ഇന്ത്യയിലെ മത നൂനപക്ഷങ്ങൾക്കിടയിൽ ജാതിയ വിവേചനം നിലനിൽക്കുന്നു എന്നും അത് Dc വർക്ക്Sc  സംവരണത്തിന് അർഹതയായി ചൂണ്ടിക്കാണിക്കുന്ന രംഗനാഥ മിശ്രകമ്മീഷൻ റിപ്പോർട്ടിനെതിരായി നില ഉറപ്പിച്ചിരിക്കുന്ന ആൾ ആണ് ഗീതാനന്ദൻ. ഇനി ദളിത് സൈന്ധാന്ദികനും ചരിത്രകാരനുമായ കെ.കെ കൊച്ചിന്റെ ദളിത് ക്രൈസ്തവ സമീപനം കൂടി അറിയണ്ടതാണ്. "ദളിത് ക്രൈസ്തവർ ആകട്ടെ ഭിന്നമായ വിശ്വാസങ്ങളും ആചാരങ്ങളും വെച്ചുപുലർത്തുന്നവരാണ് അതിനാധാരമായ മതമാകട്ടെ ഇന്ത്യയുടെ ദേശീയതയിൽ  നിന്നുയർന്നുവന്നതല്ല. വൈദേശികമാണ്. ബുദ്ധ സിഖ് മതങ്ങളിൽ നിന്ന് ക്രിസ്തുമതത്തെ വ്യത്യസ്തമാക്കുന്നത് ദേശീയതയുടെ അഭാവമാണ്. അപ്രകാരം ഒരു മത വിശ്വാസമുള്ള ജനത പൂർണമായും ദേശീയ മതവിശ്വാസം ഉള്ളവരുമായി  സം യോജിക്കപ്പെടുമ്പോൾ സംഭവിക്കുന്നത് ദളിതുകളുടെ  ദേശീയ അസ്തിത്വത്തിന്റെ ന്യൂനികരണം ആണ്. ഇത്അവരുടെ സാമുദായിക സ്വത്വത്തെ ദുർബലപ്പെടുത്തി ഹിന്ദു സമുദായത്തിലെ സംഘർഷത്തെ ലഘുകരിക്കുകയായിരിക്കും ചെയ്യുന്നത്." (കെ കെ കൊച്ച് ) ക്രൈസ്തവമത പരിവർത്തനം വഴി എത്രയൊ മുമ്പേ  ഹിന്ദു സ്റ്റേറ്റിന്റെ പ്രതികാരത്തിന് / പുറംതള്ളലിന് വിധേയമാകുന്നതാണ് ദളിത് ക്രൈസതവ അനുഭവം. ഇതിൽ നിന്ന് ഒട്ടും വ്യത്യസ്ഥമല്ല കേരളത്തിലെ ഹിന്ദു പൊതുബോധത്തിന് അടിമപെട്ട ദളിത് പക്ഷത്തു നിന്നും ഓരോ ദളിത് ക്രൈസതവർക്ക് ' നേരിട്ട അനുഭവങ്ങളും.


രാംകിങ്കർ ഓർമ്മ ദിനം.K.K. ബാബുമോൻ



ഇന്ന് രാംകിങ്കർ ബൈജ് ഓർമ്മ ദിനം.

വിഖ്യാത ഭാരതീയ ശില്പിയും, ചിത്രകാരനുമായ രാംകിങ്കർ ദിവംഗതനായിട്ട് 40 വർഷമാകുന്നു. 1980 ഓഗസ്റ്റ് രണ്ടിനാണ് അദ്ദേഹം അന്തരിച്ചത്.

തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പഠിക്കുന്ന സമയത്ത് (1993-ൽ) ഓൾ ഇന്ത്യ ടൂർ പോയിരുന്നു. അപ്പോൾ ഉള്ളിലുണ്ടായിരുന്ന വലിയ ആഗ്രഹങ്ങളിലൊന്നായിരുന്നു രാം കിങ്കറിൻ്റെ 'സന്താൾ ഫാമിലി' നേരിട്ട് കാണണമെന്ന്. പക്ഷെ, ഒറീസ്സയിലെ കൊണാർക്ക് അടക്കമുള്ള പല വിസ്മയങ്ങളും കണ്ട് ബംഗാളിലേയ്ക്ക് കടന്നപ്പോൾ പണികിട്ടി... എവിടെ നിന്നോ ഉരുളക്കിഴങ്ങും മുട്ടയും മീനും ചേർത്ത ഒരു പ്രത്യേക കറി കഴിച്ചു. അതോടെ വയറ് പണിമുടക്കി. താമസിയാതെ അത് പനിയായി മാറി. ശാന്തിനികേതനിലെത്തിയപ്പോഴേയ്ക്കും കടുത്ത പനിയായി. അങ്ങനെ, എൻ്റെ 'സന്താൾ ഫാമിലി' സ്വപ്നം ബാക്കിയായി. പിന്നീട് ഹൈദരാബാദിൽ പഠിക്കുന്ന സമയത്താണ് ആ ആഗ്രഹം സഫലീകരിക്കപ്പെട്ടത്. അന്ന് അത്ര തിരക്കുള്ള ആൾക്കാരൊന്നും കൂട്ടത്തിൽ ഇല്ലാതിരുന്നതുകൊണ്ട് ശില്പം മതിയാവോളം നോക്കിക്കണ്ടു. കുറെ നേരം ശില്പത്തിലേക്കങ്ങനെ നോക്കി നിന്നപ്പോൾ രാംകിങ്കർ എങ്ങനെയായിരിക്കും ഇത് ചെയ്തിരിക്കുക എന്ന് ആലോചിച്ചു പോയി! പിന്നീട് അക്കാദമിയിൽ ജോലി ചെയ്യുന്ന സമയത്ത് കൊൽക്കത്ത, ശാന്തിനികേതൻ യാത്രയ്ക്കിടെ ഒരു പ്രാവശ്യം കൂടി നമ്മുടെ അഭിമാന സൃഷ്ടി കാണാൻ കഴിഞ്ഞു. എന്തോ, 'സന്താൾ ഫാമിലി' വീണ്ടും വീണ്ടും കാണാനൊരു ആഗ്രഹമാണ് മനസ്സിൽ.


1906-ൽ പശ്ചിമ ബംഗാളിലെ 'ബാംഗുര' യിൽ ഒരു നിർധന കടുംബത്തിലായിരുന്നു രാം കിങ്കറിൻ്റെ ജനനം. കലയോടുള്ള മൗലികവും ശക്തിമത്തുമായ സഹജവാസനയും നിശ്ചയദാർഢ്യവും അദ്ദേഹത്തെ ഇന്ത്യയിലെ പ്രധാനപ്പെട്ട ആദ്യകാല ആധുനിക കലാകാരന്മാരിലൊരാളാക്കി. കുട്ടിക്കാലത്ത്, നാട്ടിലുള്ള പരമ്പരാഗത ഗോത്രകലാകാരന്മാരുടെ കളിമൺ ശില്പ നിർമ്മാണം കണ്ടു വളർന്ന രാംകിങ്കർ, ഒരു ബാലനായിരിക്കെ തന്നെ ചെറിയ ചെറിയ കളിമൺ രൂപങ്ങൾ നിർമ്മിക്കുകയും ചിത്രങ്ങൾ വരയ്ക്കുകയും ചെയ്തിരുന്നു. ചെറുപ്പത്തിൽ തന്നെ രാംകിങ്കറിലുള്ള ഈ പ്രത്യേക വാസനയെ അക്കാലത്തെ പ്രധാനപ്പെട്ട ദേശീയ പ്രസ്ഥാനപ്രവർത്തകരിലൊരാളായിരുന്ന രാമാനന്ദ ചാറ്റർജ്ജി കണ്ടെത്തുകയും ശാന്തിനികേതനിലെ കലാഭവനിലെത്തിക്കുകയും ചെയ്തു. രവീന്ദ്രനാഥ ടാഗോറിൻ്റെ വ്യക്തിപ്രഭാവം തുടിച്ചു നിന്ന ശാന്തിനികേതൻ അന്തരീക്ഷത്തിൽ, നന്ദലാൽ ബോസിൻ്റെ ശിക്ഷണത്തിൽ, രാം കിങ്കറിൻ്റെ ധിഷണയും, സർഗ്ഗാത്മകതയും രൂപപ്പെടുകയായിരുന്നു പിന്നെ. കലാഭവനിലെ പഠനത്തിനുശേഷം അവിടെ അദ്ധ്യാപകനായി ഉപജീവനം ആരംഭിച്ച അദ്ദേഹം നന്ദലാൽ ബോസും, ബിനോദ് ബിഹാരി മുക്കർജ്ജിയുമായി ചേർന്ന് സ്വാതന്ത്ര്യലബ്ധിയ്ക്കു മുൻപ് തന്നെ ശാന്തിനികേതനെ ഇന്ത്യൻ കലയുടെ ഒരു പ്രധാന കേന്ദ്രമാക്കി. 



കേവലം ഒരു പരിശീലനകേന്ദ്രം എന്നതിലുപരി കലയിലെ പരീക്ഷണത്തിൻ്റെയും അറിവിൻ്റെയും കൃത്യമായ സ്ഥലം എന്ന നിലയിലാണ് ശാന്തിനികേതനെ പിന്നീടങ്ങോട്ട് നാം കണ്ടത്. ഇത്, പുതുതായി എത്തിച്ചേരുന്ന കലാകാരന്മാർക്ക് തങ്ങളുടെ കാഴ്ചയ്ക്ക് ഒരു സാമൂഹികമാനം ഉണ്ടാക്കാൻ അവരെ പ്രാപ്തരാക്കി. തൻ്റെ സമകാലീനർക്കും പിൽക്കാല കലാകാരന്മാർക്കും പ്രചോദനമേകും വിധം ഈ അവസരം ഉപയോഗപ്പെടുത്തി രാം കിങ്കർ, സ്വപ്രയത്നത്താൽ വലിയ വലിയ ശില്പങ്ങൾ ഒന്നിനു പുറകെ മറ്റൊന്നായി ശാന്തിനികേതനിൽ സ്ഥാപിക്കുകയായിരുന്നു. വിഷയത്തിലും ശൈലിയിലും പരീക്ഷണാത്മകമായി പുതിയ മാർഗ്ഗം കണ്ടെത്തിയായിരുന്നു രാംകിങ്കറിൻ്റെ രചനകൾ പിറവികൊണ്ടത്.

ഇത്തരത്തിൽ, രാംകിങ്കറിൻ്റെ ഏറ്റവും പ്രസിദ്ധമായ സൃഷ്ടികളിലൊന്നായിരുന്നു മുൻപ് ഞാൻ സൂചിപ്പിച്ച 'സന്താൾ ഫാമിലി ' കോൺക്രീറ്റ് ശില്പം. ശില്പത്തിലെ (നിശ്ചയമായും അവർ ഭാര്യാഭർത്താക്കന്മാരായിരിക്കണം.) സ്ത്രീ ഒരു കുട്ടിയുടെ കൈയ്യിൽ പിടിച്ചിരിക്കുകയാണെങ്കിൽ, മറ്റെ കുട്ടിയെ എടുത്തിരിക്കുകയാണ് പുരുഷൻ. വലിയൊരു മുളംകോൽ അയാൾ ചുമലിലെടുത്തിട്ടുണ്ട്. മുളയുടെ അറ്റത്തുള്ള ബാസ്ക്കറ്റിലാണ് കുട്ടിയുള്ളത്. ഒപ്പം ഞെളിഞ്ഞു നടക്കുന്ന ഒരു നായയെയും കാണാം.എല്ലാ രൂപങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് ഒരു പ്രത്യേകത. ശില്പം ഏകദേശം ലൈഫ് സൈസിൻ്റെ ഒന്നര മടങ്ങ് വലുപ്പമുള്ളതാണ്.ഇതിൻ്റെ ചലനാത്മകതയാണ് ഒരു പ്രധാന സവിശേഷത. ഫിഗറുകളുടെ  രചനാപരമായ സ്ഥാനവും അംഗവിക്ഷേപങ്ങളും കൊണ്ടാണ്  രാംകിങ്കർ ഇത് സാധിച്ചത്. പരിമിതമായ വസ്ത്രവും, കുട്ടികളുടെ നഗ്നതയും ഇവരുടെ ദാരിദ്ര്യത്തെ വിളിച്ചോതുന്നു. ഒരു കർഷക കുടുംബത്തിൻ്റെ എല്ലാ സവിശേഷതകളും കാണപ്പെടുന്ന ഈ സന്താൾ കുടുംബം ചന്തയിൽ പോയി വരുന്ന വഴിയാണ്.ശാന്തിനികേതനെ കൃത്യമായി അറിഞ്ഞ് സൃഷ്ടിക്കപ്പെട്ട ഈ ശില്പം ഏറ്റവും ചുരുങ്ങിയ ചെലവിലാണ് രാംകിങ്കർ 1938-ൽ നിർമ്മിച്ചത്. അതിനും മുൻപ് 1935ൽ അദ്ദേഹം തൻ്റെ മറ്റൊരു ശില്പം 'സുജാത ' കോൺക്രീറ്റിൽ നിർമ്മിക്കുന്നുണ്ട്.  കോൺക്രീറ്റ് മാദ്ധ്യമമാക്കി ആദ്യമായി പൊതു ശില്പം ഇന്ത്യയിൽ നിർമ്മിക്കുന്നത് ഒരു പക്ഷെ, രാംകിങ്കറായിരിക്കും. 'സുജാത ' നിർമ്മിക്കുമ്പോൾ മുളയായിരുന്നു ആർമച്ചർ ആയി ഉപയോഗിച്ചിരുന്നതെങ്കിൽ, 'സന്താൾ ഫാമിലി'യിൽ ഇരുമ്പ് തന്നെയാണ് ഉപയോഗിച്ചിരുന്നത്. മാത്രവുമല്ല, സാധാരണ കോൺക്രീറ്റിനു പകരമായി ചരൾ സിമൻ്റുമായി ചേർത്ത് ,വിഷയവുമായി ഏറ്റവും അടുത്തു നിൽക്കുന്ന തരത്തിൽ ലാവണ്യബോധം പ്രദാനം ചെയ്യുന്ന രീതിയിലായിരുന്നു 'സന്താൾ ഫാമിലി' കലാചരിത്രത്തിൽ അടയാളപ്പെടുത്തിയത്. അതായത്, രാംകിങ്കറിൻ്റെ കലയിലെ പ്രമേയം ഒരർത്ഥത്തിൽ അദ്ദേഹം തന്നെയായിരുന്നു. മണ്ണിൻ്റെ മണവും ജീവിതവുമാണതിൽ നമുക്ക് കാണാനാവുക. അഥവാ, പ്രകൃതിയും ജീവിതവുമായി ആഴത്തിലുള്ള ബന്ധമാണ് രാംകിങ്കറിൻ്റെ സൃഷ്ടികളിലൂടെ നാം അറിയുന്നത്. ഒരിക്കലദ്ദേഹം പറയുന്നുണ്ട്,
 "സന്താളുകളുടെ ജീവിതത്തിൻ്റെ ഊർജ്ജസ്വലതയും താളവുമാണ് എന്നെ അവരിലേക്ക് ആകർഷിച്ചത്. അവരുടെ വാക്കും ചലനങ്ങളും താളാത്മകമാണ്. തങ്ങളുടെ വീട്ടുപണികളിലും, ദൈനംദിന പ്രവൃത്തികളിലും ആഘോഷങ്ങളിലുമെല്ലാം ഈ താളമാണ് കാണാനാവുക. നമ്മുടേത് പോലെ അഴുക്കോ വിദ്വേഷമോ ഉള്ള ജീവിതമല്ല അവരുടേത്. " 

രാംകിങ്കറിൻ്റെ വാട്ടർ കളറുകളുടെ സ്വാഭാവികതയും പോട്രേറ്റ് പെയ്ൻ്റിങ്ങുകളുടെ ചലനാത്മകതയും സവിശേഷമാണ്. എങ്കിലും, അദ്ദേഹത്തിൻ്റെ പോട്രേറ്റ് ശില്പത്തേക്കുറിച്ച് രണ്ട് വാക്ക് പറയാതെ വയ്യ. കുറച്ചു വർഷങ്ങൾക്കു മുൻപ് ജോണി എം.എൽ അവതരിപ്പിച്ച പ്രബന്ധത്തെക്കുറിച്ച് ഓർമ്മിക്കുന്നു. രവീന്ദ്രനാഥ ടാഗോറിനെപ്പറ്റിയുള്ള ഒരു പ്രബന്ധമായിരുന്നു. ടാഗോറിൻ്റെ എഴുത്തും കലയും ജീവിതവുമെല്ലാം ഗതിവിഗതികളോടെ അനുക്രമമായി അവതരിപ്പിച്ച ജോണി, അവസാനം എത്തിനിന്നത് രാംകിങ്കർ ചെയ്ത ടാഗോറിൻ്റെ പോട്രേറ്റിലാണ്. ടാഗോർ തൻ്റെ അവസാനകാലത്ത് യുദ്ധത്തിനെതിരെ മാനവികതയ്ക്കായി വിലപിക്കുന്നുണ്ട്.. നാം കണ്ടു പരിചയിച്ച ടാഗോർ രൂപത്തിൽ നിന്നും വിഭിന്നമായി ടാഗോറിനെ പൂർണ്ണമായും ഉൾക്കൊണ്ട് വളരെ വ്യത്യസ്ഥമായി രചിക്കപ്പെട്ട ഒന്നായിരുന്നു രാംകിങ്കർ  ചെയ്ത ആ പോട്രേറ്റ്. ആധുനികഇന്ത്യൻ പോട്രേറ്റ് ശില്പങ്ങളിൽ തന്നെ അനന്യമായി നിലകൊള്ളുന്ന ആ കലാസൃഷ്ടിയുടെ ദർശനവും സൗന്ദര്യ ശാസ്ത്ര വിശകലനവും വളരെ സാർത്ഥകമായാണ് അന്ന് ജോണി എം.എൽ അവതരിപ്പിച്ചത്.

കെ.കെ.ബാബുമോൻ
2020 ഓഗസ്റ്റ് 2
 

ദലിത് ക്രൈസ്തവന് ചരിത്രമില്ലാത്ത കേരളം:രജിശങ്കർ

മിഷനറി ക്രിസ്ത്യാനി vs അപ്പച്ചൻ.!!!!!
Prdsന്റെ പുതിയ തെറ്റിദ്ധരിപ്പിക്കൽ പ്രസാദം
*******************************************

അഭിലാഷ് വിജയന്റെ വീഡിയോ കണ്ടു. വളരെ സന്തോഷം തോന്നി.അപ്പച്ചന്റെ മരണശേഷം എടുത്ത നിലപാടിന്റെ ലക്ഷ്യം പൂർത്തീകരിച്ചതായി കണ്ടതിൽ കൃതാർത്ഥനായി.അക്കാദമീഷ്യന്മാർക്കുള്ള മറുപടി ആണെങ്കിലും സ്വകാര്യമായി പറഞ്ഞതല്ലാത്തതുകൊണ്ടു സാധാരണക്കാരനായ എനിക്കും മറുപടി പറയാമെന്നു കരുതുന്നു.

അഭിലാഷിന്റെ മുഴുവൻ വാദങ്ങൾക്കും മറുപടി പറയുന്നില്ല.എനിക്ക് പറയാനുള്ളത് prds ന്റെ നിലപാടിനെക്കുറിച്ചാണ്.

Prds നെ തകർക്കാനുള്ള ഒരു ഗൂഡാലോചന നടക്കുന്നുവെന്ന് ആദ്യം മുതലേ മറ്റുചിലർ പറഞ്ഞു തുടങ്ങിയിരുന്നത്‌ അഭിലാഷും ആവർത്തിക്കുന്നുണ്ട്.

1.ആർക്കാണ് ഇതു തകർക്കേണ്ടത്?2.അതുകൊണ്ടുള്ള ലാഭം എന്തു?3.ആർക്കുവേണ്ടിയാണ് തർക്കുന്നത്?
4.എന്തുകൊണ്ടാണ് ഇവർ ഇങ്ങനെ ചിന്തിക്കുന്നത് ?

ഈ ചോദ്യങ്ങൾക്കുള്ള മറുപടി വ്യക്തമായി പറയേണ്ടതുണ്ട് .ഇതിൽ ഒന്നാമത്തെ ചോദ്യത്തിനുള്ള ഉത്തരം മാത്രമാണ് അദ്ദേഹം പറയുന്നുള്ളൂ.അതു ദളിത് ക്രൈസ്തവരാണ്.കുറേക്കാലമായി  അക്കാദമിക്  തലത്തിൽ നടന്നുവരുന്ന അന്വേഷണം മിഷനറി രേഖകളെ അടിസ്ഥാനമാക്കിയുള്ളതാകുന്നു.ഇത് prds നെ ഇല്ലാതാക്കുന്നതാണ്.എന്തുകൊണ്ടെന്നാൽ എല്ലാത്തരം രേഖകളും prds നെ വെറുക്കുന്നു.

സനൽ മോഹൻ സാറിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന അടിമത്വത്തെക്കുറച്ചുള്ള പഠനങ്ങൾ prdsനു എതിരാകുന്നതെങ്ങനെയാണ്?വളരെ വിചിത്രമായ വാദഗതിയെന്നു തോന്നും. ചരിത്രം സത്യത്തിന്റെ മൂർത്തരൂപമാണ്.ദൈവം വഴിയിൽ ചത്തു കിടന്നാലും സത്യമായ ചരിത്രം മരിക്കില്ല.ഇതിനെ എന്തിനായിരിക്കണം ഇവർ ഭയപ്പെടുന്നത്?അപ്പച്ചൻ സംസാരിച്ചത് അടിമ വിഷയത്തെക്കുറിച്ചല്ലേ?പിന്നെയെന്തുകൊണ്ടാണ് ആ മേഖലയിലുള്ള പഠനത്തെ ഇവർ സംശയത്തോടെ നോക്കുന്നത്?

നവോദ്ധാന കാലത്തെക്കുറിച്ചു ചരിത്രമെഴുതിയവർ അവർക്ക് ഇഷ്ടമുള്ളതും ആവശ്യമുള്ളതിനെയും കുറിച്ച് മാത്രമാണ് എഴുതിയത്.അയ്യൻകാളി അപ്പച്ചൻ പിന്നെ അൽപ്പം ജോൺ ജോസഫ്.ഇതിലപ്പുറം അങ്ങോട്ടുള്ള കാഴ്ച്ച അധികം പേർക്കുമില്ല.അങ്ങോട്ടു വെളിച്ചം വീശുമ്പോൾ പുതിയ ചില കാഴ്ച്ചകൾ വെളിപ്പെടും.അതിനെയാണ് ഭയപ്പെടുന്നത്.അയ്യങ്കാളിയാണ് ആദ്യമായി ദളിത് വിദ്യാർത്ഥിയെ സ്‌കൂളിൽ ചേർക്കുന്നത് എന്ന ചിത്രം നിറഘോഷങ്ങളോടെ ആവർത്തിച്ചുകൊണ്ടിരിക്കുമ്പോൾ അതിനും അരനൂറ്റാണ്ടിന് മുമ്പ് മിഷനറിമാർ ദളിതർക്കിടയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിച്ചിരുന്നുവെന്ന ചരിത്രം മറഞ്ഞു പോകുന്നു.പഞ്ചമി സ്‌കൂളിൽ ചേരുമ്പോൾ നിരവധി ഉദ്യോഗസ്ഥർ ഉണ്ടായിരുന്നതും അനേകം സ്ത്രീകൾക്ക് വിദ്യ ലഭിച്ചിരുന്നുവെന്ന ചരിത്രവും വിസ്മരിച്ചു.കൃത്യമായ കാലഗണനയോടെ തന്നെ അതു വീണ്ടെടുക്കുമ്പോൾ ചിലർക്ക് നോവും.അതിനെതിരെ പ്രതിരോധം ഉയർത്തുന്നത് അയ്യങ്കാളിയെ അവഹേളിക്കുന്ന വികല ചരിത്ര രചന എന്നു വിലപിക്കുകയും അക്രമ ഭീഷണി മുഴക്കുകയും ചെയ്യുന്നു.ഹൈന്ദവവൽക്കാരിക്കപ്പെട്ടവർ പുതിയ ജീവിതപരിചയങ്ങളിൽ സംതൃപ്തരും അഭിമാനികളും ആയിക്കഴിഞ്ഞപ്പോൾ തങ്ങളുടെ എഴുന്നേല്പിന് പിന്നിൽ ഒരു ക്രൈസ്തവ സാന്നിധ്യം ഉണ്ടന്ന് പറയാൻ വിഷമമുണ്ട്.പഞ്ചമിയെ സ്‌കൂളിൽ കയറ്റുന്നതിനു പിന്നിലെ മിഷനറി സാന്നിധ്യം ഉണ്ടാന്നൊക്കെ അറിയുന്നത് അഭിമാന ക്ഷതമായി തോന്നിയതുകൊണ്ടാണ് ഒപ്പമുണ്ടായിരുന്ന ഇതര ജാതികളെയും ദളിത് ക്രിസ്ത്യാനിയെയും ചരിത്രത്തിൽ അപ്രത്യക്ഷമാക്കിയത്.ആ ഭാഗം തെളിവുകളുടെ തുറക്കുമ്പോൾ ശരിയായ വിഷമം ഉണ്ടാകും.

ഇതേ അനുഭവമാണ് പൊയ്കയിൽ യോഹന്നാനെക്കുറിച്ചു പറയുമ്പോൾ ഉണ്ടാകുന്നതും.നവോദ്ധാനത്തിൽ ദളിത് നിരയെ എഴുന്നേല്പിക്കുമ്പോൾ അതിൽ ഏറെ പ്രാധാന്യത്തോടെ തെളിഞ്ഞു വരുന്ന അപ്പച്ചനെ (പൊയ്കയിൽ യോഹന്നാനെ) ഒരു ഗവേഷകൻ അടയാളപ്പെടുത്തുന്നത് ലഭ്യമായ ആധികാരിക രേഖകളിലൂടെ ആയിരിക്കും.ഒരേ സമയം മിഷണറിമാരോടും നാടൻ ക്രിസ്ത്യാനിയോടും പൊരുതിനിന്ന അപ്പച്ചൻ ക്രൈസ്തവൻ എന്നാണ് ചരിത്രം രേഖപ്പെടുത്തുന്നത്.പ്രജാസഭയിൽ ദളിത് ക്രിസ്ത്യാനികൾക്കുവേണ്ടിയാണ് അദ്ദേഹം വാദിക്കുന്നത്. ക്രിസ്ത്യാനി ആയി ഇരിക്കെ തന്നെ അതിന്റെ ശരിയായ ഗുണം അദ്ദേഹം മനസ്സിലാക്കിയതുകൊണ്ടാണ് മുഖം മുറിഞ്ഞു നിന്നതും തന്റെ ആത്മീയതയെ രൂപപ്പെടുത്തുന്നതും.ഈ നിലപാടാണ് അപ്പച്ചനെ അനേകം ദളിത് ഉപദേശിമാരിൽ നിന്നും വ്യത്യസ്തനാക്കുന്നതും.prds ൽ ഒരു പ്രവാചക തുല്യനാകുന്നതും.ഇതിനു ജമൈക്കൻ  സങ്കല്പത്തോട് സമാനതയുണ്ട്.യഹൂദ്പാരമ്പര്യത്തിൽ നിന്നുകൊണ്ടു തന്നെ കറുത്തവന്റെ ആത്മീയതയും സ്വാതന്ത്ര്യവും ഉയർത്തിപ്പിടിക്കുന്നു.ബോബ് മാർലിയുടെ പാട്ടുകളിൽ അപ്പച്ചന്റെ പാട്ടുകളിൽ കാണുന്ന അടിമയും വിമോചനവും വിശുദ്ധീകരിക്കലുമൊക്കെ കടന്നു വരുന്നുണ്ട്.വേദനയോടെ നിലവിളിക്കുന്നുണ്ട്.രസ്തഫാരി സ്വതന്ത്രമായി നിന്നുകൊണ്ടു വെള്ളക്കാരന്റെ മേധാബോധത്തെയും സാമൂഹ്യ ബോധത്തെയും പരിഹസിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്നത് മാർലിയുടെ പാട്ടുകളിൽ നിറഞ്ഞു നിൽക്കുന്നു.അപ്പച്ചനും അതുപോലെ നൊന്തു നീറി പാടുന്നുണ്ട്.നിന്റെ പാപമെത്ര കടും ചുമപ്പായാലും ഹിമം പോലെ വെളുപ്പിക്കുമെന്ന വാഗ്ദാനം ക്രിസ്ത്യാനിയെ സംബന്ധിച്ചു പ്രധാനമാണ്.കൃസ്തുവിൽ ആയിട്ടും പുലമാറാതായവന്റെ വ്യഥ ആ പള്ളീലോട്ടു വരുന്നില്ലന്ന നിലപാടിൽ കൊണ്ടുചെന്നെത്തിക്കുന്നു. 

അപ്പച്ചന്റെ ഈ ജീവിതത്തെയും അതിന്റെ ചൂടിനെയും റദ്ദ് ചെയ്തുകൊണ്ടുള്ള നിർമ്മിതികളാണ് മരണശേഷം ഒരു വിഭാഗത്തിൽ നിന്നും ഉണ്ടാകുന്നത്.അത് വളരെ ആസൂത്രിതമാണെന്നു ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ മനസ്സിലാകും.അപ്പച്ചനെന്ന ചൂടുള്ള അനുഭവത്തെ ക്രമേണ കുമാരഗുരുവെന്ന നിർമ്മിതിയിലേക്കു പരിണമിപ്പിക്കുന്നു.ഇതിനു പ്രധാനമായും മറികടക്കേണ്ടിയിരുന്ന ഒരു പ്രതിബന്ധം എന്നു പറയുന്നത് യോഹന്നാൻ എന്ന വാസ്തവത്തിന്റെ നാൾവഴികൾ തന്നെയായിരുന്നു.അപ്പച്ചനോട് അടുത്തു നിന്നവരും പ്രവർത്തിച്ചവരും നിൽക്കെ ഉടനടി കീഴ്മേൽ മറിക്കൽ എളുപ്പമല്ലന്നുള്ളതുകൊണ്ടു ആസൂത്രിതമായി കൊണ്ടു വന്ന 'മറ' സിദ്ധാന്തം ഉപയോഗിച്ചുകൊണ്ടു അതിനെ മറികടക്കുന്നുണ്ട്.അതിന് ചുറ്റും സർവതും ജ്ഞാനമയമാക്കി.ക്രിസ്തു മതത്തെ ഒരുമറയാക്കി പുറത്തു പറയാൻ തക്ക ശക്തി ആർജ്ജിച്ചപ്പോൾ അപ്പച്ചൻ തന്റെ അവതാരോദ്ദേശം വെളിപ്പെടുത്തി.ഈ മറയെ prds സാഹിത്യകാരന്മാർ വലിയ ബിംബമായി എടുത്തുകാട്ടുന്നുണ്ട്.സാധാരണ വിശ്വാസികൾക്ക് വളരെ വൃത്തിയായി അംഗീകരിക്കാവുന്ന ഒന്നായിരുന്നു മറ എന്നു കാണാം.ജാതിയുടെ തീവ്രതയും അതിന്റെ ഇടപെടലുകൾ പൊള്ളിച്ച ആത്മാക്കൾക്കു സംശയമില്ലായിരുന്നു.

എന്നാൽ അവശേഷിക്കുന്ന ചിലതുണ്ട്.ഏതാണ്ട് അതേകാലത്തു ശുഭാനന്ദ ഗുരു ഉറച്ച ശബ്ദത്തിൽ സംസാരിക്കുന്നു,വൈകുണ്ഠസ്വാമികൾ മഹാരാജാവിനെ വരെ വെല്ലുവിളിക്കുന്നു.തൈക്കാട്ട് അയ്യാവു സ്വാമി മുറുകി നിൽക്കുന്നു..ഇവരാരും മറയില്ലാതെ നിവര്ന്നു നിന്നപ്പോൾ അപ്പച്ചൻ മറയിട്ടു നിന്നു എന്നു പറയുന്നത് മറ്റൊരുതരത്തിൽ അപ്പച്ചനെന്ന സത്യത്തെ അവഹേളിക്കലാണ്.തന്നെയുമല്ല,അവർ വിമർശിച്ചത് സാമൂഹ്യാധികാരത്തിന്റെ അവസാന വാക്കായ ഹിന്ദു മതത്തെയാണെന്നു ഓർക്കണം.അപ്പച്ചനോ, താരതമ്യേന അപകടം കുറഞ്ഞ പാരമ്പര്യ ക്രിസ്ത്യാനികളെയും മിഷണറിമാരെയുമായിരുന്നു. ഇതു പറയാൻ ഒരു മറയുടെയും ആവശ്യമില്ലെന്നും അങ്ങനെ ഒന്നുണ്ടായിട്ടില്ലന്നും അപ്പച്ചനെ അടുത്തു നിന്നു കാണുമ്പോൾ മനസ്സിലാക്കുമ്പോൾ; തന്ത്ര ശാലി ആയിരുന്നുവെങ്കിൽ ക്രിസ്ത്യാനി ഏൽപ്പിച്ച ആതങ്കം അദ്ദേഹത്തെ വേദനിപ്പിക്കില്ലായിരുന്നു എന്നു മനസ്സിലാക്കാം..അങ്ങനെയൊരാൾക്കു തനിക്ക് എത്തേണ്ടയിടത്തു എത്തിയാൽ മതി.ആ മതം വെറുമൊരു മറ അണങ്കിൽ വേദന നിറഞ്ഞ വിലാപ ഗീതങ്ങൾ അല്ലെങ്കിൽ പ്രതിഷേധ ഗീതങ്ങൾ ഉണ്ടാകുമായിരുന്നില്ല.ആ "പള്ളിയിലേക്കിനിയില്ല"എന്ന തീരുമാനത്തിൽ നിഴലിക്കുന്ന അപമാനവും വേദനയും  അവരുടെ ' മറ സിദ്ധാന്ത' ത്തെ റദ്ദ് ചെയ്യുന്നു.

മറയിൽക്കൂടി യഥാർത്ഥത്തിൽ ഒളിച്ചു കടത്തിയത് ഹിന്ദുത്വം ആണന്നു കാണാം.പിന്നീടങ്ങോട്ട് ആദിദ്രാവിട മൂർത്തിയായ ശിവനിലേക്കു പരിണമിക്കുന്നു.കുമാരഗുരുവെന്ന അശരീര സ്വത്വം രൂപംകൊള്ളുന്നത് പെട്ടന്നാണെന്നു കാണാം.പഞ്ചദൈവങ്ങളും മുരുകനും ഗണപതിയുമൊക്കെ കടന്നു വരുന്നു.പോയ വർഷം ശബരിമല തീർഥാടകർക്ക് ഇളവെടുക്കാനുള്ള ഇടമാക്കാനുള്ള തീരുമാനം വരെ ക്രമാനുഗതമായി ഹൈന്ദവമാക്കാനുള്ള നടപടികളുടെ വികാസമായി കാണാം.

പൊയ്കയിൽ യോഹന്നാൻ ഒരിക്കലും ജീവിതാവസാനം വരെ തന്റെ പേര് മാറ്റുകയോ ഹൈന്ദവമായി സന്ധി ചെയ്യുകയോ ഉണ്ടായിട്ടില്ല.കൂടെ നിന്ന ശുഭാനന്ദ ഗുരു ശൈവത്തിലേക്കു പോയപ്പോഴും വെള്ളിക്കര മത്തായി ചോതി ആയപ്പോഴും യോഹന്നാൻ 'യോഹന്നാനായി ' തന്നെ നിന്നു.അദ്ദേഹത്തെ പിന്തുടർന്ന നേരുള്ളവർ ഒരിക്കലും ശൈവത്തെ വിശ്വസിച്ചില്ല.അപ്പച്ചന്റെ ആത്മീയതയിൽ അവർ ഇന്നും തുടരുന്നു.

അപ്പച്ചന്റെ നാൾ വഴികളിൽ ക്രൈസ്തവനും prds രേഖകളിൽ ഒരു ക്രിസ്ത്യൻ സഭയായും കാണുന്നുവെന്നു സൂചിപ്പിക്കുന്നതാണ് ഇപ്പോഴുണ്ടായ വിവാദത്തിന് കാരണമെന്ന് നിലവിൽ ഉണ്ടായ എഴുത്തുകളിൽനിന്നും കാണാമെങ്കിലും സഭയ്ക്കെതിരെയുള്ള ആക്രമണമാണെന്നു വ്യാഖാനിക്കുകയും ചെയ്യുന്നു.ഇതിനെതിരെ  ദളിത് ഐക്യം തരുമെന്ന് പറഞ്ഞു ദളിത് ബുദ്ധിജീവിയെക്കൊണ്ടു ലൈവിടുവിച്ചു.കൂലിയെഴുത്തുകാരെക്കുണ്ട് സനൽമോഹൻ സാറിനെയടക്കം അപമാനിച്ചു.ഇവർ സത്യസന്ധതയുള്ളവരണങ്കിൽ എന്തിനാണ് ചരിത്രത്തെ ഭയപ്പെടുന്നത്?ഒരു ചരിത്രകാരനോ,സ്വയബോധമുള്ള അന്വേഷകനോ തെളിവുകളെയാണ് ആധാരമാക്കുന്നത്. തെളിവുകൾ മറയില്ലാതെ ജീവിച്ചവർക്കെ ഉള്ളു.അങ്ങനെ വരുമ്പോൾ 80 വർഷം മുമ്പ് നിർമ്മിച്ചെടുത്ത വിശ്വാസ രൂപത്തിന് ചരിത്രത്തിൽ ഇടമില്ലന്നു കാണാം.എന്നാൽ യോഹന്നാൻ വടിവോടെ തെളിഞ്ഞു നിൽക്കുന്നുണ്ട്.

ഇനി അഭിലാഷിന്റെ വാദത്തിലേക്കു വരാം.
'ഇപ്പോൾ മിഷനറി ക്രിസ്ത്യാനി vs അപ്പച്ചൻ എന്നൊരു യുദ്ധം നടക്കുന്നുണ്ട്'.അതിന്റെ അനന്തരഫലതേക്കുറിച്ചും വാചാലനാകുന്നുണ്ട്.ഇതു രാഷ്ട്രീയ രൂപമാകുമ്പോൾ വരാനിരിക്കുന്ന അപകടം നേരിടാൻ ദലിത് ക്രിസ്ത്യാനി തയ്യാറാകണമെന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്.

സുറിയാനി ക്രിസ്ത്യാനിക്കു മിഷണറിയുടെ ബന്ധമൊന്നും ഇല്ലന്ന് മാത്രമല്ല എതിരും ആയിരുന്നു.ആ നിലയ്ക്ക് അതിന്റെ പിന്തുടർച്ച ദലിത് കൃസ്ത്യാനിക്കു മാത്രമാണ്.നമ്പൂതിരി മാരുടെ പാരമ്പര്യം അവകാശപ്പെടുന്ന സുറിയാനിക്കാർ ആ നിലയ്ക്ക് ദേശിയ ജനതയെന്ന നിലയിലേക്ക് എത്തുന്നുണ്ട്.അവർ സുരക്ഷിതരാകുന്നു.'ഞങ്ങൾ' ആദിദ്രാവിട പാരമ്പര്യമുൾക്കൊള്ളുന്ന ജനതയാണ് ഈ മണ്ണിന്റെ മക്കളാണ്.എന്നാൽ,ദളിത് ക്രിസ്ത്യാനിയുടെ ചരിത്രം മിഷണറിയിൽ നിന്നെ തുടങ്ങുന്നുള്ളൂ.അവർക്ക് പിറകോട്ടു പാരമ്പര്യമില്ല!!!എന്നു വെച്ചാൽ ഒരു വൈദേശിക ഉപോൽപ്പന്നം.ദേശീയതയിൽ ഇടമില്ലാത്തവർ.നാളെ ദേശീയതയുടെ പേരിൽ വൻ അപകടത്തിൽ പെടാൻ സാധ്യതയുള്ള ഈ ച്ചർച്ച അവസാനിപ്പിക്കുന്നതാണ് ദളിത് ക്രിസ്ത്യാനിക്കു  നല്ലതു.ഇതാണ് അവസാന ഭാഗത്തിന്റെ സാരാംശം.(ഇദ്ദേഹത്തിനു കോട്ടയത്തെ ബിജെപി കൗണ്സിലറുടെ സ്വരം വന്നത് മനപ്പോർവ്വമല്ല )

ഇതിൽ നിന്നും prds ഇന്നെവിടെ നിൽക്കുന്നുവെന്ന് അസന്ദിഗ്ധമായി തെളിയുന്നു. ദേശീയതയുടെ ഉരകല്ല് rss ആണെന്ന് പലരൂപത്തിൽ വ്യക്തമാക്കുകയും തങ്ങൾ ആർക്കൊപ്പമാണ് നിൽക്കുന്നതെന്നും വ്യംഗ്യമായി പറയുന്നത് സൗമ്യമായിട്ടാണെങ്കിലും  കൃത്യതയുണ്ടു.ഇത്രയും ദളിത് വിരുദ്ധമായ ഇടത്തു നിന്നുകൊണ്ടു ദളിത് വിമോചന ജ്ഞാനനിക്ഷേപം നടത്തിയവരെ വിശ്വസിച്ചവർക്കും വിമാർശിച്ചവർക്കും ആദരാഞ്ജലികൾ. 

വാൾക്കഷണം.
നമ്പൂതിരിമാരുടെ പാരമ്പര്യം ഉള്ള സുറിയാനിക്കാർ ദേശീയരാണന്നതിൽ അഭിലാഷിന് സംശയമില്ല.ഇനി പറയിപെറ്റ പന്തിരുകുലം 'ചരിത്രമാണെന്നു കൂടി പ്രഖ്യാപിച്ചാൽ ശുഭം.

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...