Tuesday, October 31, 2017

ബൌദ്ധവഴി കേരളം :നാഗരത്ന ജൂവേല്‍

 · 
കേരളത്തിൽ ആർക്കിയോളജിക്കലായി ബൗദ്ധരെ സംബന്ധിച്ച തെളിവുകൾ വല്ലതും കയ്യിൽ കിട്ട്യാൽ നമ്മൾ ആ വിവരം നാലളറിയാൻ അവസരം കൊടുക്വോ ?
അതൊക്കെ അപ്പപ്പോൾ നശിപ്പിക്കാൻ 1200 വർഷമായി ജാഗ്രത പുലർത്തുന്ന ശക്തിയാണ് കേരളത്തിലെ ബ്രാഹ്മണ പൗരോഹിത്യത്തിന്റെ നേതൃത്വത്തിലുള്ള സവർണർ.

കേരളത്തിൽ ബുദ്ധന്റെ ശിൽപ്പപരമായ വല്ല തെളിവും കിട്ട്യാൽ തന്നെ നമ്മുടെ പത്രപ്രവർത്തകർ ആദ്യം സ്ഥലത്തെ പാഴൂർ പടിപ്പുരയായ ഏതെങ്കിലും ബ്രാഹ്മണ ഇല്ലത്തേക്ക് വച്ചുപിടിക്കായാണ് പതിവ്.
ബുദ്ധന്റെ ബിംബം ക്ഷേത്ര പാലകനാണെന്നോ, യക്ഷനോ, ഭൂതങ്ങളായോ, പ്രാകൃതാചാരങ്ങളുടെ ഭാഗമായുള്ള നീച പ്രതിഷ്ഠകളാണെന്നോ... മറ്റോ പിറ്റേന്നു പത്രത്തിൽ തിരുമേനിയുടെ അരുളപ്പാടുകളായി വരും. അത്രേള്ളു നമ്മുടെ ആർക്കിയോളജി ജിജ്ഞാസയുടെ ആയുസ് !

ഇനിയിപ്പോ ആർക്കിയോളജിക്കൽ തെളിവൊന്നും ഇല്ലെന്നന്നെ ങ്ങട്ട് നിരൂപിക്ക്യാ ...
ഇവിടെ 1936 ലെ ക്ഷേത്ര പ്രവേശന വിളംബരം വരെ ബൗദ്ധരാണെന്ന കാരണത്താൽ ബ്രാഹ്മണർ ആജന്മ ശത്രുക്കളായി കരുതുകയും ക്ഷേത്ര പ്രവേശനം നിഷേധിക്കുകയും ചെയ്തിരുന്ന അവർണ ജനത യോടുള്ള ശത്രുതയുടെ കാരണം ബൗദ്ധ പാരമ്പര്യമല്ലാതെ പിന്നെ എന്താണ് ?
വഴിയാത്രക്കാരായ അവർണരെ നായർ ഗുണ്ടകളെ വിട്ട് 16 മുതൽ 32 വരെ കാലടി അളന്ന് അയിത്താചരണം ലംഘിച്ചെന്ന് വിധിച്ച് കയ്യോടെ കഴുത്തറുത്ത് ഈഴവ-തിയ്യ തുടങ്ങിയവരുടെ തല കാളി ക്ഷേത്രങ്ങളിൽ എത്തിച്ചു കൊടുത്തിരുന്നല്ലോ. പഴയ കാലത്ത് 80 ശതമാനം വന്നിരുന്ന ഈ ജാതി അംഗീകരിക്കാത്ത/ അഥവ ബ്രാഹ്മണരുടെ ചാതുർവർണ്ണ വ്യവസ്ഥയുമായി നിരന്തരം ചെറുത്തു നിന്ന അവർണർ എന്ന ഈ പ്രബുദ്ധ /വിദ്യാ സമ്പന്ന വിഭാഗം ഇപ്പോഴും ബുദ്ധ പാരമ്പര്യത്തിന്റെ തെളിവായി കേരളത്തിൽ ജീവിക്കുന്ന ആർക്കിയോളജി തെളിവായുണ്ടല്ലോ ! ജീവനുള്ള മനുഷ്യരാണെന്ന പ്രശ്നേള്ളു !
നായന്മാർക്ക് ബ്രാഹ്മണർ അക്ഷരാഭ്യാസം നിഷിദ്ധമായി തുർന്നിരുന്ന കാലത്തുപോലും ആശാരിമാരും അരയന്മാരും നാടന്മാരും ഈഴവരും കണിയാന്മാരും അടങ്ങുന്ന അവർണർ തങ്ങളുടെ സ്വന്തം കുടിപ്പള്ളിക്കൂടങ്ങളിൽ സംസ്കൃതമടക്കമുള്ള വിഷയങ്ങൾ അഭ്യസിച്ചിരുന്നു. അക്കാലത്ത് നായന്മാരെ അവർണർ വിശേഷിപ്പിച്ചിരുന്നത് നാണോം മാനോം ഇല്ലാത്തവർ എന്നായിരുന്നു. അതായത്, ബൗദ്ധരുടെ 'നാനോം മോനോം ' എന്ന അക്ഷരമാല പോലും അറിയാൻ ഭാഗ്യമില്ലാത്ത ബ്രാഹ്മണരുടെ അടിമകൾ ആയിരുന്നു നായന്മാർ !! 
ഇതൊക്കെ തന്നെ ബൗദ്ധരെ സംബന്ധിച്ച ഏറ്റവും വലിയ തെളിവാണ്. ആർക്കിയോളജിക്കൽ തെളിവൊക്കെ പുറകെ വരും

ദൈവത്തിന്റെ മക്കള്‍:ഡോ .രാധാകൃഷ്ണന്‍

    ദൈവത്തിന്റെ മക്കളോ? ഛേ... എന്തൊരു.. വൃത്തികേട്........ ഗാന്ധിയുടെ മതക്കാർ [ ഈ പ്രയോഗത്തിന് പണ്ടത്തെകോൺഗ്രസ്സ് പ്രസിഡന്റായിരുന്ന മൗലാനാ മുഹമ്മദാലിയോടു കടപ്പാട് ] നൂറ്റാണ്ടുകളായി ചവിട്ടി തേച്ചു കൊണ്ടിരുന്ന ഇന്ത്യയിലെ അടിസ്ഥാന ജനതക്ക് 1933ൽ ഗാന്ധി ഒരോമന പേർ നൽകി. "ഹരിജൻ "ഗുജറാത്ത് ഗാന്ധിയുടെ ജന്മനാടാണല്ലോ. അവിടുത്തുകാരനായ ഭക്ത കവി നരസിംഹ മേത്ത ഒരിക്കൽ ദേവദാസി സംബ്രദായത്തെ ഇതിവൃത്തമാക്കി ഒരു കവിത രചിച്ചു.അക്കാലങ്ങളിൽ ഹിന്ദു ക്ഷേത്രങ്ങളിലെ അടിച്ചുതളിക്കാരായ ദേവദാസികൾക്ക് ബ്രാഹ്മണ പൂജാരിമാരിൽ നിന്നു ജനിക്കുന്ന കുട്ടികൾ തന്തയില്ലാത്ത മക്കളായി സമൂഹത്തിന്റെ അപമാന വാക്കുകളും ആക്ഷേപ ശരങ്ങളുമേറ്റ് കഴിയുന്ന സാമൂഹിക പശ്ചാത്തലമുണ്ടായിരുന്നു. തന്റെ കവിതയിലെ കേന്ദ്ര കഥാപാത്രമായ ദേവദാസീ പുത്രനെ കവി ആശ്വസിപ്പിക്കുന്നു, " കുഞ്ഞേ, അച്ഛനില്ലാത്തതിന്നെയോർത്ത് നീ സങ്കടപ്പെടരുത്: നിന്നെ അക്കാരണം കൊണ്ടു് കളിയാക്കുന്ന നിന്റെ കൂട്ടുകാർക്ക് അച്ഛനുണ്ടെങ്കിലും ആ അച്ഛൻമാർ വെറും മനുഷ്യരാണ്. എന്നാൽ നീയോ നീ ദൈവത്തിന്റെ ... വിഷ്ണുവിന്റെ [ഹരിയുടെ ] മകനാണ് ..... ഹരിജനാണ്. അമ്പലത്തിൽ ജനിച്ച തന്തയില്ലാത്ത കുട്ടിക്ക് കവി നരസിംഹ മേത്ത നൽകിയ ആശ്വാസപ്പേരു് ഇന്തൃയിലെ അടിസ്ഥാന വർഗ്ഗങ്ങൾക്ക് ഓമനപ്പേരായി ഗാന്ധി നൽകിയപ്പോൾ മഹാനായ ഡോ.അംബേദ്ക്കർ ശക്തിയുക്തം അതിനെ എതിർത്തു.നിങ്ങളെ ദൈവത്തിന്റെ മക്കൾ എന്ന് സ്നേഹ പൂർവ്വം വിളിക്കുന്നത് ഒരു ബഹുമതിയായി കണ്ടു കൂടേ എന്ന് അന്നു ചിലർ അംബേദ്ക്കറോടു ചോദിച്ചപ്പോൾ അദ്ദേഹം തിരിച്ചടിച്ചു "ഞങ്ങൾ ദൈവത്തിന്റെ മക്കളാണെങ്കിൽ ഗാന്ധിയും കൂട്ടരുമാര് ?": ...  
     
അപമാനകരമായ ആ പേരുമായി 6 ദശവത്സരങ്ങൾ ഒരു ജനതയ്ക്കു ജീവിക്കേണ്ടി വന്നത് അവരുടെ ഗതികേടു്. ഗാന്ധിയും കൂട്ടരും അവകാശപ്പെടുമ്പോലെ ആ പേരിൽ ഒരു ബഹുമതി അടങ്ങിയിട്ടുണ്ടെങ്കിൽ എന്തുകൊണ്ടു് ഇന്ത്യയിലെ കോൺഗ്രസ്സുകാരെങ്കിലും അതു സ്വയം സ്വീകരിച്ച് ഗാന്ധിയോടുള്ള തങ്ങളുടെ ആദരവു പ്രകടിപ്പിച്ചില്ല? ഒരിയ്ക്കൽ ഗാന്ധി ഭക്തനായ ശ്രീ.സുകമാർ അഴിക്കോട് പറഞ്ഞു " ഹരിജൻ " എന്ന പേരിൽ വിശ്വാസപരമായ ഒരു വിപ്ലവം അടങ്ങിയിട്ടുണ്ട്..... തോട്ടിയെ ദൈവത്തോളമുയർത്തുന്ന വിപ്ലവം ! അഴീക്കോട് അങ്ങിനെ പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ.... ജാതി ചോദിക്കരുത്, പറയരുത്, ചിന്തിക്കരുത് എന്ന് പറഞ്ഞ ശ്രീ നാരായണ ഗുരുദേവനിലും, "ഞാൻ ജാതി വ്യവസ്ഥയിൽ വിശ്വസിക്കുന്ന ഒരു സനാതന ഹിന്ദുവാണ് " എന്നു പറഞ്ഞ ഗാന്ധിയിലും ഒത്തിരി സമാനതകൾ ദർശിച്ച സാംസ്കാരിക നായകനാണദ്ദേഹം!

'വിമർശന പ്രഭാഷണം';ജയകുമാര്‍.എം .കെ

കെ.കെ ബാബുരാജ് സണ്ണി എം കപിക്കാടിൻറെ പുസ്തക ചർച്ചയുമായി ബന്ധപ്പെട്ട നടത്തിയ 'വിമർശന പ്രഭാഷണ'ത്തോടു നിരവധിയായ വൈരുധ്യങ്ങളും, ചൂണ്ടിക്കാട്ടലുകളും മറുപടിയായി പറയാനുണ്ടെങ്കിലും, ഒരു കാര്യത്തിൽ പ്രധാനമായും വ്യക്തത വരുത്തേണ്ടതുണ്ടെന്ന് കരുതുന്നു.
പ്രധാനമായും അദ്ദേഹത്തിൻറെ വാക്കുകളിൽ നിന്നും സണ്ണി എം കപിക്കാടിനു കിട്ടുന്ന സ്വീകാര്യതയിലും , കെ.കെ കൊച്ചിനോ, തനിക്കോ ലഭ്യമാകാത്ത ഇടങ്ങളിൽ പോലും ഒരു ദലിത് പ്രതിനിധാനമായി സണ്ണി കടന്നു വരുന്നു എന്ന വിമർശനത്തോടെയാണ് തുടങ്ങുന്നത്. മാത്രമല്ല കൊച്ചേട്ടനെയും സലിം മാഷെയുമൊക്കെ പകർത്തിക്കൊണ്ടു മറ്റൊന്നും സ്വയം നിർമ്മിക്കാൻ കഴിയാതെ പ്രത്യുൽപ്പാദിപ്പിച്ച ഒരു 'വലിച്ചിനീട്ടൽ' മാത്രമാണ് 'ജനതയും ജനാധിപത്യവു'മെന്ന സണ്ണി എം കപിക്കാടിൻറെ പുസ്തകമെന്നാണ്. സണ്ണി കപിക്കാട് സ്വയം നിർമ്മിക്കാൻ ശ്രമിക്കുന്ന വ്യക്തിയാണെന്നൊക്കെയുള്ള അരിശജല്പനങ്ങളെ തള്ളിക്കൊണ്ട് വീണ്ടും കെ.കെ.ബിയുടെ വാക്കുകളിലേക്ക്
KKB പറയുന്നു "വിഭവ സിദ്ധാന്തത്തിൻറെ കർതൃത്വം പ്രധാനമായും നാലു വിഭാഗങ്ങളെ തന്നെ കണ്ടു വച്ചേക്കുവാണ്. നായർ, കൃസ്ത്യാനി, ഈഴവർ, മുസ്ലിംകൾ. ഈ നാലു കമ്മ്യുണിറ്റി കേരളം നിർമ്മിച്ചതാണെന്ന ഒരു കോൺസെപ്റ്റിൽ ആണ് അടിയുറച്ചു നിൽക്കുന്നത്. മറ്റൊരു കോൺസെപ്റ്റിൻറെയും ഫോർമേഷൻ അതിൽ കടന്നു വരാൻ കഴിയില്ല. അതുകൊണ്ടു തന്നെ അത് വിലക്കുമായിട്ടു മുന്നോട്ടു വരും. അവിടെയാണ് മുസ്ലിം പ്രശ്‌നത്തിൽ വരുമ്പോൾ, അദ്ദേഹം മുസ്ലിം വിരുദ്ധനാണോ, ഇസ്ലാമോ ഫോബിക്കണോ എന്നതല്ല പ്രശനം, അതിനോട് യാതൊരു കണ്ടീഷനുമില്ലാതെ, ഉപാധികളില്ലാതെ ഐക്യപ്പെടാൻ അദ്ദേഹത്തിനും അദ്ദേഹത്തിൻറെ ടീമിനും കഴിയാതെ വരുന്നതിൻറെ കാരണം മുൻകൂട്ടി വിലക്കി വച്ചിരിക്കുന്നതുകൊണ്ടാണ്. ഈ വിലക്ക് നിർമ്മിച്ചിരിക്കുന്നത് മറ്റുള്ളവരിലേക്കാണ്... (പിന്നീടു പറഞ്ഞത് അവ്യക്തം). ... തുടർന്ന് പറയുന്നത് അപരങ്ങളെ, അന്യങ്ങളെ, അംഗീകരിക്കാത്ത ഒരു കൺസ്ട്രക്ഷനാണ് ആ പുസ്തകം എന്നാണ്. അതായതു ദലിതരിലെ 'ഡിസിഡൻസി'നെ റദ്ദു ചെയ്തുകൊണ്ടു, സമയത്തെ റദ്ദു ചെയ്തുകൊണ്ട് ആധുനികമായ സങ്കല്പങ്ങളെ പറ്റി ഒരുവിധത്തിലും ചർച്ചചെയ്യാനോ മുഖവിലക്കെടുക്കാനോ കഴിയാത്ത വല്ലാത്തൊരു പാപ്പരത്തം അതിലുണ്ട്." ....... പിന്നീടദ്ദേഹം പറയുന്നു,
"ഹൈന്ദവ സമൂഹത്തിനെതിരെ എപ്പോഴും പ്രതിപ്രവർത്തിച്ചു കൊണ്ട് നിൽക്കുന്ന ഒരു വലിയ യൂണിറ്റാണെന്നുള്ള സങ്കല്പം എനിക്കംഗീകരിക്കാൻ കഴിയില്ല. ഹൈന്ദവ സമൂഹത്തെ പൊളിച്ചെഴുതുന്ന ഏജന്റുകൾക്കുള്ളിൽ അത് മതത്തിനോടുള്ള ശത്രുത രൂപപ്പെടുത്തിയിട്ടുണ്ട്". പിന്നീട് ആനന്ദും ഇ.എം.എസ്സുമൊക്കെ കടന്നു
വരുന്നുണ്ട്.

കെ.കെ.ബി തൻ്റെ വാക്കുകളിൽ ഏറ്റവും കൂടുതൽ കോട്ട് ചെയ്തതും, പുകഴ്ത്തിയതും കൊച്ചേട്ടനെയും, സലിം മാഷിനെയും പിന്നെ മുസ്ലിം അപരത്വത്തെയുമാണ്.
ഞാൻ മറുപടി എഴുതുമ്പോൾ ഗീതാനന്ദൻ മാഷുടെ വാക്കുകളും കേൾക്കുന്നുണ്ടായിരുന്നു. ഞാൻ എന്താണോ പറയാൻ ഉദ്ദേശിച്ചത് അത് തന്നെ കുറച്ചു ബൗദ്ധികമായി ഗീതൻ മാഷ് പറഞ്ഞു. അത് കൊണ്ട് ഗീതൻ മാഷെ തന്നെ ഇവിടെ ഉദ്ധരിക്കുന്നു.
'കൊച്ചിനെപ്പോലെ എഴുപതുകളിലെ സെൻസിബിലിറ്റി ആളുകൾ ചെയ്യുന്നത്, ഉടൻ നക്സലൈറ്റ് സമരത്തിലേക്കാണ് പോകുന്നത്. ശ്രീകാകുളം, ബീർഭം, നക്സൽ ബാരി സമരങ്ങളുടെ ട്രഡിഷൻ ആണ് അതിനവർ അവകാശപ്പെടുന്നത്. എന്നാൽ ആദിവാസി ദലിത് സമരങ്ങൾക്ക് ഇവരീപ്പറയുന്നപോലെ കമ്മ്യുണിസ്റ്റ് വിപ്ലവകാരികളുടെയോ, മാവോയിസ്റ്റുകളുടെയോ, നക്സലേറ്റുകളുടെയോ നവ യൂറോപ്യൻ സെൻസിബിലിറ്റിയുമായി യാതൊരു ബന്ധവുമില്ല എന്ന് മാത്രമല്ല, അത് സമ്പൂർണ്ണമായും വിച്ഛേദിക്കപ്പെട്ടതുമായിരുന്നു എന്നതാണ് രണ്ടായിരത്തിൽ മുത്തങ്ങസമരത്തിൻറെയും, രണ്ടായിരത്തി പതിനാലിൽ ജാനു നടത്തിയ നിൽപ്പ് സമരത്തിൻറെയും, ഇന്ത്യയിൽ അങ്ങോളമിങ്ങോളം നടന്നുവരുന്ന സമരങ്ങളുടെയെല്ലാം പ്രശനപരിസരം. എൺപതുകളിലെ മത്സ്യത്തൊഴിലാളികളുടെ സമരവും, 'മുല്ലപ്പൂവിപ്ലവ'മെന്നു മലയാളികൾ അപഹസിച്ചുവിട്ടിരുന്ന തോട്ടംതൊഴിലാളിസമരവും ഈ പരമ്പരയിൽ വരുന്നതാണ്. ഇതിനെ മനസ്സിലാക്കാൻ കഴിയാതിരുന്ന, പരാജയപ്പെട്ട, എഴുപതുകളിലെ ഭൗതീകതയാണ് കൊച്ചേട്ടനെപോലുള്ളവർ, കെ.കെ.ബിയെപ്പോലുള്ളവർ മുന്നോട്ടു വക്കുന്നത്. ഇവർ നക്സലൈറ്റാണോ.? അല്ല. കമ്മ്യുണിസ്റ്റാണോ.? അല്ല. ദലിത് ബുദ്ധിജീവികളാണോ എന്ന് ചോദിച്ചാൽ അതുമല്ലന്നിവർ പറയുന്നു. അതുകൊണ്ടാണ് തൊണ്ണൂറുകൾക്കു ശേഷം വന്ന ഭൂസമരപ്രസ്ഥാനങ്ങളിൽ ഒപ്പം സഞ്ചരിക്കാൻ കെ.കെ.കൊച്ചിനെ പോലുള്ളവർക്ക് സാധ്യമാകാതെ പോന്നത്. 97 -98 ലെ കണ്ണൂർ തിരുവോണപ്പുറം സമരം, അതിനെതിരെ കെ.കെ കൊച്ചു മാധ്യമത്തിൽ എഴുതുന്നു. കുടിൽകെട്ടി സമരത്തിനെതിരെ എഴുതുന്നതും കൊച്ചേട്ടൻ തന്നെ. നിൽപ്പുമരം, കുറിച്ചി സമരം, അങ്ങനെ കേരളത്തിലെ ദലിത് ആദിവാസി സമരങ്ങൾക്കെതിരെ മുഖ്യധാരാ മാധ്യമങ്ങളിൽ എഴുതി സ്പേസ് ഉണ്ടാക്കുകയും, പ്രത്യേകിച്ചും, ജമാ-അത്ത്-ഇസ്ലാമി പോലുള്ള പ്രസ്ഥാനങ്ങൾ ജാനുവിൻറെ പ്രസ്ഥാനങ്ങളെപോലെ ഉള്ളവയുടെ സാമൂഹിക-രാഷ്ട്രീയ പ്രസക്തിയെ ഇല്ലായ്മ ചെയ്യാൻ, ദുർബ്ബലപ്പെടുത്താൻ, ഡീക്കൺസ്ട്രക്റ്റ് ചെയ്യാൻ നടത്തുന്ന ഗൂഡാലോചനയിൽ ഭൗതീക പങ്കാളികളാണിവർ. ഇവർക്ക് ബ്രാഹ്മണിസമെന്താണെന്ന് പിടികിട്ടില്ല. ബ്രാഹ്മണിസം ഭൂമിയുമായി ബന്ധപ്പെട്ടതാണ്. ഭൂമിയുടെ നിഷേധമാണ്. അതിൻറെ അടിസ്ഥാനം വിഭവാധികാര നിഷേധമാണ്. അത് യൂറോപ്യൻമാർ അല്ല കണ്ടെത്തിയത്. മഹാനായ അംബേദ്കറാണ്. അതിൻറെ വ്യക്തമായ, ക്ലാരിറ്റിയുള്ള വിഭാഗത്തിൻറെ പ്രതിനിധാനമാണ് സണ്ണി. എന്നാൽ ക്ലാരിറ്റിയില്ലാത്ത ഒരു ഭൗതിക വിഭാഗത്തിൻറെ പഴയ പരമ്പരയിൽ പെട്ട ആളുകളാണ് കൊച്ചേട്ടനും, ബാബുരാജുമൊക്കെ. അവരുടെ രാഷ്ട്രീയ സ്വാധീനത്തിൻറെ സാധുതകളും പുതിയ തലമുറ റദ്ദു ചെയ്തുകളഞ്ഞു. അവർക്കതിൽ ഭാവി ഇല്ലന്ന് മനസ്സിലായി. സണ്ണി എം കപിക്കാടിൻറെ ഗുണം സണ്ണി പുതുതലമുറയോടൊപ്പം സഞ്ചരിച്ചു എന്നതാണ് ".
അതോടൊപ്പം എനിക്ക് പറയാനുള്ളത് ജമാ-അത്ത്-ഇസ്ലാമി, പോപ്പുലർ ഫ്രണ്ട് പോലുള്ള മത-രാഷ്ട്രീയ പ്ലാറ്റ്‌ഫോമിൽ നിന്ന് കൊണ്ട് അംബേദ്കറിസം ഛർദ്ദിക്കുകയും, ദലിത് വികാസസിദ്ധാന്തം മുന്നോട്ടുവക്കുകയും ചെയ്യുന്ന കൂലിക്കാരായ ഏതൊരു വ്യക്തികളുടെയും വാക്കുകളും വാദങ്ങളും പുതു തലമുറകളുടെ പ്രത്യശാസ്ത്രഭൂമികയിൽ റദ്ദുചെയ്യപ്പെടുക തന്നെ ചെയ്യും എന്നതാണ്. അതിനെ 'ഡിസിഡൻസി'നെ അംഗീകരിക്കാത്തവരെന്നു ചാപ്പ കുത്തിയാൽ പോയി പണിനോക്കാൻ പറയുകയേ രക്ഷയുള്ളൂ. പറഞ്ഞുവരുന്നത് അംബേദ്‌കർ മുന്നോട്ടുവച്ച ആശയത്തെ മതപരമായ ,- അത് RSS-ൻറെ ആയാലും മറ്റു സെമറ്റിക് മതങ്ങളുടെ ആയാലും- ചട്ടക്കൂടിൽ ഒതുക്കി കൊണ്ടുള്ള ഒരു രാഷ്ട്രീയ വ്യവഹാരത്തെ നിരാകരിച്ചു കൊണ്ടേ കൗണ്ടർ പൊളിറ്റിക്‌സിൽ മുന്നേറാൻ കഴിയു എന്നാണ് ഞാൻ കരുതുന്നത്.

💕മരിയാന നീ എനിക്കേകുന്ന ഊർജ്ജം ;വനിതാ വിനോദ്

💕

മുലകളില്ലാത്ത തന്റെ നെഞ്ച് അപമാനഭാരമില്ലാതെ ആൾക്കൂട്ടത്തിന് തുറന്നുകാട്ടിയവൾ... അർബുദത്തോട് പൊരുതി നേടിയ വിജയത്തിന്റെ അടയാളമാണ് തന്റെ നെഞ്ചിലെന്ന് ഉറക്കെ പറഞ്ഞവൾ... മാറിടം നീക്കം ചെയ്യാൻ വിധിക്കപ്പെട്ടവർ അപകർഷരാവേണ്ടതില്ലെന്ന് നെഞ്ചുവിരിച്ച് ഉറക്കെ പറഞ്ഞവൾ... മരിയാന, നീയാണ് നിശ്ചയദാർഢ്യത്തിന്റെ യഥാർത്ഥ സ്വരം... നീ ലോകത്തിന് മാതൃകയാണ്‌, നീയൊരു ലോകം തന്നെയാണ്... ഇതാണ് യഥാർത്ഥ ബോധവൽക്കരണം 💕
സ്വന്തം ശരീരത്തെ മാതൃകയാക്കി മരിയാന മില്‍വാര്‍ഡ് എന്ന 33-കാരിയുടെ സ്തനാര്‍ബുദത്തിനെതിരായ ബോധവത്ക്കരണം. ബ്രസീലിയന്‍ സേനയില്‍ നഴ്സായിരുന്ന മരിയാനയ്ക്ക് 2009-ലാണ് സ്താനാര്‍ബുദം പിടിപെടുന്നത്‌. 24-ാം വയസ്സില്‍ രണ്ട് സ്തനങ്ങളും നീക്കം ചെയ്യേണ്ടിവന്നുവെങ്കിലും അവര്‍ രോഗത്തെ അതിജീവിച്ചു. വിവാഹിതയായി, അമ്മയായി. തന്റെ നെഞ്ച് തുറന്നുകാട്ടിയാണ്‌ അർബുദത്തിനെതിരെ പോരാടാന്‍ അവൾ ലോകത്തോട് ആവശ്യപ്പെടുന്നത്.
"പ്രതീക്ഷകൾ കൈവിടാതിരുന്നാൽ ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കും" 💕 മരിയാന നീ എനിക്കേകുന്ന ഊർജ്ജം 😘😘😘

ബ്രാഹ്മണിസത്തിൻടെ തേര്‍വാഴ്ച്ച;എ.ബി.ഉണ്ണി പുന്നപ്ര


  • ലിത് ആക്ടിവിസ്റ്റും എഴുത്തുകാരനും ഉസ്മാനിയ യൂണിവേഴ്സിറ്റി പൊളിറ്റിക്കൽ സയൻസ് മേധാവിയുമായ കാഞ്ച ഐലയ്യയെ ആക്റമിച്ച സവർണ്ണ ഹിന്ദുത്വ ഫാസിസ്റ്റുകൾക്കെതിരെ ശക്തമായി പ്റതിഷേധിയ്ക്കാൻ രംഗത്തിറങ്ങുകയുണ്ടായി.ഞാൻ എന്തുകൊണ്ട് ഹിന്ദുവല്ല , എരുമദേശീയത , ദൈവമെന്ന രാആഷ്ട്റമീമാംസകൻ ( Budha'sChallenge to Brahminism), ഇപ്പോൾ പ്റസിദ്ധീകരിച്ച ' ആര്യ വൈയ്ശ്യ...തുടങ്ങിയ ഗ്രന്ഥങ്ങൾ മനുവാദത്തെയും ബ്രാഹ്മണിസത്തെയും തുറന്നു കാണിക്കുകയാണ് ചെയ്യുന്നത്!സംഘപരിവാർ ശക്തികൾ ഇതിനെതിരെ കുറെക്കാലമായി ഭീഷണിയുയർത്തുകയായിരുന്നു.
  • ധഭോൽക്കറും പൻസാരെയും ഖൽബുർഗ്ഗിയും ഗൗരി ലങ്കേഷും വധിക്കപ്പെടുകയും നിരവധി എഴുത്തുകാരും ചരിത്രകാരന്മാരും ഭീഷണിപ്പെടുത്തപ്പെടുകയും ചെയ്തിട്ടും ഫാസിസ്റ്റ്അക്റമികൾ രാജ്യത്ത് കൂസലില്ലാതെ വിലസുകയാണ് ബ്രാഹ്മണിസത്തിൻടെ തേര്‍വാഴ്ച്ചയുടെ കാലത്ത് ദലിത്--പിന്നോക്ക --ജനാധിപത്യ ശക്തികളുടെ അപകടകരമായ മൗനത്തിൽ നിന്നുണർന്നെണീറ്റ് രംഗത്ത് അണിനിരക്കേണ്ട സമയം അതിക്രമിച്ചിരി
  • ക്കുന്നു...ജയ്ഭീം.

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...