Friday, July 31, 2020

സ്വയം താഴുന്ന നാടൻപാട്ടും കോമഡിയും:ഏകാലവ്യൻ ബോധി



കേ
രളത്തിൽ നാടൻ പാട്ടും
കോമഡിയും എന്തുകൊണ്ടാണ് ജനപ്രിയമാകുന്നത് ..... കേരളത്തിൽ നാടൻ പാട്ടു സാഹിത്യം സമാഹരിച്ചത് വെട്ടിയർ പ്രേമനാഥ എന്ന വലിയ മനുഷ്യനായിരുന്നു .ദലിതരുടെ ഇടയിൽ തലമുറതലമുറയായി വാമൊഴിവഴക്കമായും നിലനിന്ന ചരിത്രാനുഭവങ്ങളെ ഇണക്കിച്ചേർത്തതായിരുന്നു പാട്ടുകൾ വീരഗാഥകളും വിവേചനവും പീഢനങ്ങളും പ്രണയവും പേറ്റുനോവു വരെ പാട്ടുകളിലുണ്ടായിരുന്നു ... ഇവയൊക്കെ ചരിത്രത്തിന്റെ പീഢന കാലത്ത് കണ്ണി മുറിഞ്ഞു പോവുകയും കൊളോണിയൽ കാലത്ത് വീണ്ടെടുക്കപ്പെടുകയും ചെയ്തു .എന്നാൽ 18 ,19, 20 നൂറ്റാണ്ടുകളിലേയും പാട്ടുകളാണ്ടായിട്ടാണവ തിരിച്ചു വരുന്നത്. ചെങ്ങന്നൂരാദി കഥയ്ക്ക് എട്ടാം നൂറ്റാണ്ട് മുതലുള്ള ചരിത്രപരിസരമാണുള്ളത് .എന്നാൽ വെട്ടിയാർ സാമ ഹരിക്കുന്നതിന് മുമ്പ് വരെ ശുദ്ര സവർണ ഹിന്ദു ഭക്തിഗാനങ്ങളാണ് നാടൻ പാട്ടുകളായി ഉണ്ടായിരുന്നത്.ദേശവും നാളും നേരവുമില്ലാത്തവരുടെ പാട്ടുകളെ ,നാടാൻ പാട്ടായി കണ്ണി ചേർക്കപ്പെടുന്നത് ജനാധിപത്യത്തിന്റെ ഇന്ത്യയിലാണ്.. നാടൻ പാട്ടുകൾ ആദിവാസി ക്കുടികളിലും നാട്ടു ഗ്രാമങ്ങളിലും എന്നുമുണ്ടായിരുന്നു ... അത് പാട്ട് സാഹിത്യമായും ജീവിത പറച്ചിലായും ദലിത് ക്രിസ്ത്യൻ പോരാട്ട വഴിയിലൂടെയാണ് സമൂഹത്തിലേക്ക് പ്രവേശിക്കുന്നത് .. ദലിത് സംസ്കൃതിയും ആധുനിക ദൈവ സങ്കല്പനങ്ങളും ഇടതു ചിന്താ ചേരിയുമായി മാറിയ ഡൈനാമിക് ആക്ഷൻ തിരുവല്ലയാണ് പാട്ട് സാഹിത്യത്തിന്റെ സംഗിത മേഖലയിലേക്ക് ഈ പാട്ടുകളെ പരിഷക്കിരച്ച് അവതരിപ്പിക്കുന്നത്. ഇത് ദലിത് സമൂഹത്തിനുണ്ടാക്കിയ ഉണർവ്വിനെ ,സവർണസമൂഹം ജാതിയെന്ന പോലെ ഇകഴ്ത്തിക്കാണുകയും ,കള്ളുകുടിച്ച് തുള്ളിച്ചാടാനുളള ഒരു പാട്ട് കൂത്താട്ടമായി തരം താഴത്തപ്പെടുകയും രാഷ്ടിയവും സാമൂഹികവുമായ പഠന വ്യവഹര മണ്ഡലത്തിൽ നിന്ന് പുറന്തള്ളപ്പെടുകയും ചെയ്തു. ദലിത് എന്ന സാംസ്കാരിക പദത്തെ നി കൃഷ്ട പദമായി വ്യാഖ്യാനിച്ച് പട്ടികജാതിക്കാരെ കൊണ്ട് പോലും തിരസ്ക്കരിപ്പിച്ച അതേ നിലയാണ് നാടൻ പാട്ടിന് സംഭവിച്ചത്... ഇതിന് തുല്യവും വ്യത്യസ്ഥവുമായ ഒരിടമാണ് കോമഡിയുടെ പരിസരം .
കുഞ്ചൻ നമ്പ്യാരുടെ സാമൂഹിക വിമർശനത്തിലെ സരസവും ഉപമകൾ കൊണ്ടും ഹാസ്യ മുതൽ പാദിച്ച രീതികളിൽ നിന്ന് വ്യത്യസ്ഥമായി മൂലൂരും ജാതിക്കുമ്മിയിലൂടെ മഹാകവിയും ഗൗരവമുള്ള സവർണ ,സൈദ്ധാന്തികതയേയും വ്യവസ്ഥയേയും വിമർശിച്ചയിടത്തിൽ നിന്നും രാഷ്ട്രിയവും ബ്രാഹ്മണ വിരുദ്ധമായ തലത്തിലേക്ക് സമൂഹത്തിൽ ഉയർന്നു വന്ന രൂപങ്ങളെ അട്ടിമറിക്കാൻ കലയും സാഹിത്യവും ഉപയോഗപ്പെടുത്തപ്പെട്ടത് 50കൾ മുതൽ 80 വരെയാണ് പിന്നീട് മാധ്യങ്ങൾ ഇലക്ടോണിക്ക് സിസ്റ്റത്തിലേക്ക് മാറുമ്പോൾ സമ്പറുടേയും വരേണ്യരുടേയും താല്പര്യങ്ങൾക്കനുസരണമായി വിമർശന ഹാസ്യങ്ങൾ രൂപപ്പെടുത്തപ്പെട്ടപ്പോൾ ഏറ്റവും കൂടുതൽ പ്രേക്ഷകർ ഉണ്ടായത് കറുത്ത ശരീരങ്ങൾ നിറഞ്ഞാടുന്നതും വംശീയ ധിക്ഷേപങ്ങളും ജാതിയ ഹിന്ദുത്വം പുശ്ചിക്കുന്നതുമായ സാംസ്കാരികതയെ കേന്ദ്രസ്ഥാനത്ത് നിർത്തിയുളളതുമായ പരിപാടിയാണ്. ജാതി ഹിന്ദുത്വ രാഷ്ട്രമായിരുന്ന തിരുവിതാംകൂറിന്റെ വർണ്ണ ബോധത്തെ പൊലിപ്പിക്കാൻ കീഴാള ശരിരങ്ങളെ ഉപയോഗിക്കുമ്പോൾ ,അത് തിരിച്ചറിയാനാവാത്ത കഴുതകൾ സ്വന്തം അമ്മയ ഛന്മാരുടെ ജീവിതത്തെ പരിഹസിച്ചും അധിക്ഷേപിച്ചും സ്വന്തം സഹോദരങ്ങളുടെ വസ്ത്രാക്ഷേപങ്ങൾ നടത്തിയും ,സവർണ ബ്രാഹ്മണിസ്റ്റു സംസ്ക്കാര മാർച്ചവരുടെ വംശിയവ ബോധത്തെ തൃപതിപ്പെടുത്തി കൈയടി വാങ്ങും. ആധുനിക ജനാധിപത്യ കാലത്ത് രാജഭരണത്തെ ആഗ്രഹിക്കുകയും ആർത്തവ രക്തക്കറയുള്ള തുണിയെ ദക്തിയോടെ കാണുകയും ആർത്തവ സ്ത്രീയെ ആട്ടിയോടിക്കുന്നവരുടെ ,താല്പര്യങ്ങൾക്കായി നിർമ്മിക്കപ്പെടുന്നതാണ് കോമഡി എന്ന സാംസ്ക്കാരിക അസ്ലീലം

ഹിന്ദു PRDS Rajeev anupama

ഹിന്ദു PRDS :Rajeev Anupama

എന്തായാലും ഒന്ന് സത്യമാണ്.... പൊയ്കയിൽ യോഹന്നാന്റെ സാർവദേശീയസാഹോദര്യം, 
ജാതി രഹിത സംസ്കാര  സങ്കൽപം ഹിന്ദുരാഷ്ട്രത്തിൽ ഓടില്ല .അത് ദേശരാഷ്ട്ര സങ്കല്പ വിരുദ്ധമാണ് .അതുകൊണ്ടാണ്  അവശേഷിക്കുന്ന  ക്രൈസ്തവ പാരമ്പര്യമുള്ള ദലിതുകൾ ഘർവാപസി ചെയ്യുന്നതാവും നല്ലതു എന്ന തീട്ടുരം.
********************************************

PRDS പാട്ട് "കാണുന്നില്ലൊരക്ഷരവും"  പൊയ്കയിൽ അപ്പച്ചന്റെ രീതിയിൽ ...അപ്പച്ചൻ പാടിയിരുന്നത് പള്ളി പാന പോലെയാണ്. അമ്മൂമ്മ വൈകിട്ടത്തെ പ്രാർഥനയിൽ   ഇതുമൊക്കെ പാടാറുണ്ടായിരുന്നു.അപ്പച്ചനെ നേരിട്ട് കേട്ടിട്ടുള്ളവരാണ് , കളിച്ചു കൊണ്ടിരിക്കുന്ന കൊച്ചു കുട്ടികളെപ്പോലും സ്തംഭിപ്പിക്കുന്നത്ര തീഷ്ണമായിരുന്നു അതിന്റെ  ആലാപനരീതി. നെഞ്ചകം കുത്തിപ്പിളർക്കുന്ന ഒരു നിലവിളി പോലെ , കാറ്റത്താളിപ്പടർന്ന്  കേറുന്ന തീ പോലെ, ചിന്തയെ ഉണർത്തി നമ്മളെ നിശ്ശബ്ദനാക്കാൻ അതിന് ത്രാണി ഉണ്ടായി രുന്നു. ....അതുപോലെ തന്നെയാണ് SKDS കാരുപോലും ഇപ്പോഴും പാടുന്നത് .കാരണം അവർ അപ്പച്ചനെയാണ് പിന്തുടരുന്നത്......  https://www.youtube.com/watch?v=GRdrTLwxE2w
******************************************
ജാതിയാൽ  അടിമകളാക്കിയ ഹിന്ദുമതത്തെ എന്നേക്കുമായി ഉപേക്ഷിച്ച അപ്പച്ചൻ ക്രിസ്ത്യൻ സവർണ്ണതയെ ആണ് നിഷേധിച്ചത്, ക്രിസ്തുവിനെ നിഷേധിച്ചില്ല . അല്ലെങ്കിൽ ഇത്രയധികം ക്രിസ്ത്യൻ സഭകളെ മാറി മാറി പരീക്ഷിക്കില്ലല്ലോ ..? 1909-ൽ ആദ്യം തുടങ്ങിയ PRDS ഒരു പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യൻ സഭയായിരുന്നു .എന്നുതന്നെ കരുതണം (1909-ൽ ഇരവിപേരൂരിൽ പ്രത്യക്ഷ രക്ഷാ ദൈവസഭ എന്ന "വേർപാടുസഭ" സ്ഥാപിച്ചു) .അങ്ങിനെപറയാൻ കാരണം ആ കാലഘട്ടത്തിൽ ചേർന്നവർ ക്രിസ്ത്യൻസയാണ്, ക്രിസ്ത്യൻ പേരുകളിലുമാണ് അറിയപ്പെട്ടിരുന്നത് .അന്ന,മാർത്ത ,മറിയ ,ജോൺ ,ബേബി  എന്നൊക്കെയായിരുന്നു PRDSകാരുടെപേരുകൾ . ക്രിസ്ത്യൻ വിരുദ്ധ  ദ്രാവിഡർ എന്ന കാഴ്ചപ്പാടിലായിരുന്നു  രൂപീകരണമെങ്കിൽ മാർത്തയും,ജോണുമൊന്നും   ഉണ്ടാവില്ലായിരുന്നു ....ഏറെക്കാലത്തിനു ശേഷം ഇവരൊക്കെ ,വിജയകുമാറോ ,വിജയമ്മയോ , കുഞ്ഞമ്മയോ  ഒക്കെയായി മാറുന്നുമുണ്ട്. അതുകൊണ്ടുതന്നെയാണ് പിന്നീടും  പ്രജാസഭയിൽ ദളിത് ക്രിസ്ത്യാനികൾക്ക് വേണ്ടി പ്രവർത്തിച്ചത് .                                                                                            അപ്പച്ചന്റെ ക്രിസ്ത്യൻ സ്വത്വംഅപ്പച്ചനെയോ, അദ്ദേഹത്തെ സ്നേഹിച്ച ഒരു മനുഷ്യരെയോ  അന്നും ഇന്നും അലോസരപ്പെടുത്തുന്നില്ല. പിന്നെവിടെയാണ് എല്ലാം   കുഴഞ്ഞു മറിയുന്നത്....? മറവിയിലാണ്ടു കിടക്കുന്ന ആചരിത്രം വെളിച്ചത്തിലേയ്ക്കു വരുന്നതിനെ ഭയപ്പെടുന്നവർ ആരായിയിരിക്കും..? എന്തുകൊണ്ട് ഭയപ്പെടുന്നു ..?PRDS  ഇപ്പോൾ ചിലയാഥാർഥ്യങ്ങൾ മറച്ചു വെക്കാനാണ് പലദിശകളിലേക്കു കൈചൂണ്ടി അന്വേഷകരുടെ ശ്രെദ്ധ തിരിച്ചു വിടുന്നത്... പഴമുറം കൊണ്ട് സൂര്യനെ മറക്ക്യാനാവില്ല എന്നവർക്കറിയാമെങ്കിലും.....

PRDS ദലിത് ക്രൈസ്തവരെ പുറത്താക്കുമ്പോൾ:Joy thuruthel



ളിത് ക്രൈസതവരെക്കുറിച്ചുള്ള  മുൻ വിധികളും (19ാം നൂറ്റാണ്ടിനപ്പുറം ചരിത്രമില്ലത്തവരും ക്രൈസതവ മിഷണറി ആശ്രിതരും ആണന്ന ,)  വികല ചരിത്ര ബോധ്യങ്ങളും കേവലം PRDS ന് ഉള്ളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ലന്നതാണ് വസ്തുതാ. ഹിന്ദു  പൊതു ബോധത്തിന് കീഴ്പ്പെട്ട കേരളത്തിന്റെ പൊതുബോധത്തിൽ ആകെ ഈ ദളിത് ക്രിസ്ത്യൻ വിരുദ്ധത അതീവശക്തമാണ്. പട്ടിക ജാതി സംവരണ ചർച്ചകളിൽ ആകെ നിറഞ്ഞ് നിൽക്കുന്നത് ദളിത് ക്രൈസതവർക്കെതിരായ മതപരിവർത്തനമെന്ന കുല / ദേശ ദ്രോഹ ആക്ഷേപങ്ങളാണ്. ഈ മനോഭാവം തന്നെയാണ്  കേരളത്തിലെ ദളിത് പക്ഷ മെന്ന് സ്വയം കരുതുന്നവരും പുറമെ അവകാശപ്പെടുന്ന പലരുടേയും നിലപാട് കൾ.ദളിത് സൈദ്ധാന്തികനും ചരിത്രകാരനുമായ കൊച്ചെട്ടൻ പോലും മത വിശ്വാസത്തിന്റെ പേരിൽ ദളിത് ക്രൈസതവരെ അപരരാക്കുന്ന സൈദ്ധാന്തികരണം തന്നെ നടത്തിയിട്ടുണ്ട്. ഇന്ത്യയിലെ ദളിത് ക്രൈസതവർക്ക്  ഇന്നും സാമൂഹിക നീതി നിഷേധിക്കുന്നതിന്റെ അടിസ്ഥാനം തന്നെ ഈ സാമൂഹിക വിരുദ്ധ സമീപനങ്ങൾ മുഖ്യ പങ്ക് വഹിക്കുന്നുണ്ട്. ദളിത് ക്രൈസതവരുടെ ആദി ജനത (Aborigines)     Indigenous  എന്നിങ്ങനെയുള്ള  സാമൂഹിക ആസ്ത്വീത്വത്തെ തന്നെ   വ്യത്യസ്ഥ മത വിശ്വാസത്തിന്റെ പേരിൽ  ചോദ്യം ചെയ്യുന്നവർ ഇന്ത്യയിലെ മർദ്ദിത ദേശീയതയുടെ രാഷ്ട്രീയ പ്രതിനിധാനമാണോ ഏറ്റെടുക്കുന്നതെന്ന് ചിന്തിക്കണം . ഒപ്പം ഇന്ത്യ ചരിത്രത്തിൽ പശ്ചാത്യ ക്രൈസതവ മിഷണറി ഇടപെടലുകൾക്കോ, ഇനി പാശ്ചാത്യ നാമ്രാജ്യ ചരിത്രത്തിന് തന്നെ ഏറിയൽ അഞ്ഞുറോ അറുന്നൂറോ വർഷത്തെ ചരിത്രമാണ് ഉള്ളതെന്ന് എങ്കിലും ഇത്തരക്കാർ എന്തെ മറന്ന് പോകുന്നത്.

ഇല്ലാത്ത ദലിത് ഐക്യം.Ekalavyan bodhi





കുറെ കാലങ്ങളായി
ദലിത് മേഖലയിൽ കറങ്ങി നടക്കുന്ന ഒരു പറക്കും തളികയാണ് "ഐക്യം " സാമൂഹിക ശാസ്ത്ര ബോധമില്ലാത്ത ചില വികാരജീവികൾ മരംകൊത്തിയെപ്പോലെ കൊത്തിക്കൊണ്ടിരിക്കുന്നു " ഒന്നാകാത്തതെന്താണ്" എന്ന് ..ഇത് പറഞ്ഞിട്ട് ദലിത് സമുദാ നേതാക്കളേയും  സംഘടനാ നേതാക്കളേയും വ്യക്തിഹത്യ ചെയ്യുകയാണ്. ആശയപരമായോ ചരിത്രപരമായോ വിമർശനങ്ങളില്ലാതെ. വ്യാജ ഡോക്ടർമാർ കേട്ടറിവു വച്ചു ചികിത്സിച്ചു കൊല്ലും. യഥാർത്ഥ ഡോക്ടർന്മാർ രോഗമറിഞ്ഞു ചികിത്സിക്കും ... ഇവിടെ ഐക്യം പറയുന്നവരിൽ കാണുന്ന ചില പ്രത്യേകതരം സ്വഭാവങ്ങളുണ്ട്.( ദലിത് നേതാക്കളിൽ മാത്രമല്ല ഇത്. മനുഷ്യസഹജമാണ് ) 1) അഹന്ത .അഹംബോധം കൂടുതലാണ്.2) താൻ മാത്രമാണ് ശരി... അപരനെ മനസ്സ് കൊണ്ട് അംഗികരിക്കില്ല...
3) തന്നെക്കാൾ മറ്റൊരാൾ അറിയപ്പെടരുത് ... താനായിരിക്കും ( തങ്ങൾ ) ഇതിന്റെ പ്രോത്ഘാടകർ
4) പരസ്പരം സ്നേഹവും ആദരവുമുണ്ടാകില്ല.
5) സ്വന്തം ജാതി സ്വത്വത്തെ അമിതമായി ആശ്രയിക്കുകയും ഗ്രൂപ്പുണ്ടാക്കുകയും ചെയ്യും
6) ഗോത്ര ബോധത്തിൽ നിന്ന് പുറത്തു കടക്കാത്തവർ
7 ) അംബേദ്കറെ വായിച്ചിട്ടുണ്ട്. പക്ഷേ വ്യഖ്യാനത്തിന് വഴങ്ങില്ല.
8.) അംബേദ്കറെ വായിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തെ വിമർശിച്ചുകൊണ്ടിരിക്കും.
9. ശാസ്ത്ര ബോധവും യുക്തിബോധവും ഉണ്ടാവില്ല
10. ഭയങ്കര ഹിന്ദുത്വ വാദികളായിരിക്കും.. ഇനിയുമുണ്ട്... പക്ഷേ 

ഐക്യം പറയുന്നവർ ഇങ്ങനെയൊക്കെയാണെങ്കിൽ അത് സമൂഹത്തിൽ എങ്ങനെയാണ് നടപ്പിലാക്കുക ..

 സ്വന്തം ജാതി സംഘടനയിൽ ,സ്വന്തം മത സംഘടനയിൽ അയവില്ലാത്ത നിലപാടുമായി നിൽക്കുന്നവർക്കെങ്ങനെയാണ് ഐക്യ സന്ദേശം ജനങ്ങളിലെത്തിക്കാൻ കഴിയുക.... 

കേരളത്തിൽ ഉപജാതി വിഭാഗിയത് വെടിഞ്ഞ് ഒത്തുകൂടിയവർ ആദ്യം ഒരു പക്ഷേ പരിവർത്തിത ക്രൈസ്തവരാണ് ... ജാതി സ്വത്വത്തെക്കാൾ വിശ്വാസപരമായ പരസ്പര്യത അവിടെയാണ് തുടങ്ങിയത്.ഇന്നും ജാതിയ വിഭാഗിയതയുടെ കാലത്ത് അന്നത്തെ പരസ്പര്യതയെ ചോദ്യം ചെയ്യാനായി ശ്രമിക്കരുത്.

പുലയരും പറയരും ഐനവരും നാടാർ വിഭാഗവും ആ ക്രൈസ്തവ പിൻതുടച്ചയിലാണ് സാധുജന പരിപാലന സംഘത്തിൽ ഐക്യപ്പെടുന്നത്. അങ്ങനെ വ്യക്തമായ ഐക്യപ്പെടലിന്റെ ഒന്നാമത്തെ ഉദാഹരണമായി അയ്യൻകാളിയാൽ നയിക്കപ്പെട്ട സംഘടന വരുന്നു .ആശയപരമായ ഐക്യ മെന്നതിനേക്കാൾ അനുഭവങ്ങളുടെ തീവ്രതയായിരുന്നു ,അനുഭവങ്ങളുടെ സമാനതയായിരുന്നു അതിനിടയാക്കിയത്.

/പിന്നീട് ഐക്യപ്പെടൽ എന്നത് സാദ്ധ്യമാക്കിയത് PRDS മുന്നേറ്റമാണ്. ദലിത് ക്രൈസ്തവ വിശ്വാസികൾ ജാതിക്കധിതരായിരുന്നു എന്നു ബോദ്ധ്യപ്പെടുത്തിയ വിശ്വാസത്തിന്റെയും അനുഭവത്തിന്റെയും തലത്തിൽ ഉണ്ടായ ഐക്യമായിരുന്നു (ദലിത് ക്രൈസ്തവരുടെ ഐക്യമായിരുന്നു PRDടൽ തുടങ്ങുന്നത്.

എന്നാൽ മറ്റുള്ള ദലിതേതര സമുദായങ്ങളെ പോലെ സമുദായവത്ക്കരിക്കാനോ സമുദായത്തെ രാഷ്ടിയവത്ക്കരിക്കാനോ കഴിയാതെ യൗവനത്തിൽ അന്തരിച്ചതു പോലെ ഇരു സംഘടനകളിലും ആന്തരികമായ വിള്ളലുകൾ ഉണ്ടായി .
സാധുജന പരിപാലന സംഘം വിഘടിച്ചു പോയെങ്കിൽ PRDS ൽ ഉപജാതി ആധിപത്യവും വിശ്വാസപരമായ വൈവിദ്ധ്യവും ഐക്യമെന്നതിനെ പിളർത്തി മാറ്റി... എന്നാൽ ജാതി സംഘടനയായ പുലയർ സഭയിൽ നിന്നും ഐക്യസഭയായി രൂപപ്പെട്ട ചേരമർ സംഘം ആശയ വ്യക്തതയില്ലാതെ തകർന്നു പോയി.... പിന്നീട് കേരളത്തിൽ ഉപജാതി സംഘടനകളുടെ വരവായി ... 1940കളോടെ കമ്യൂണിസ്റ്റ് രാഷ്ട്രിയത്തിലേക്ക് പോയ ദലിതർ സാമൂഹികമായും രാഷ്ട്രിയമായും അസ്തിത്വമില്ലാത്തവരും സ്വത്വ നിഷേധികളുമായി .. 1964ലാണKHSF എന്ന സംഘടനയുടെ പ്രവർത്തനം ഉപജാതി ഐക്യമെന്നതിനെ നവോത്ഥാന ചരിത്രാനുഭവത്തിൽ ഉണർത്തുന്നത് .. ചരിത്രപരമായ ജ്ഞാന നിർമ്മിതിയോ വൈജ്ഞാനിക ശാസ്ത്ര ബോധമോ ഇല്ലാതെ രൂപപ്പെട്ട ഈ സംഘടനയ്ക്ക് കേരളത്തിലെ കമ്യൂണിസ്റ്റുകൾ മുന്നോട്ടുവച്ച പ്രബുദ്ധ രാഷ്ട്രിയത്തെ മറികടക്കാനുള്ള പരിമിതികളുണ്ടായി .

പിന്നീടാണ് കല്ലറയുടേയും പോൾ ചിറക്കരോടിന്റെയും നേതൃത്വത്തിൽ നിർമ്മിക്കപ്പെട്ട സ്വത്വ പ്രസ്ഥാനവും രാഷ്ട്രിയ പ്രസ്ഥാനവും കേരളത്തിൽ അംബേദ്കർ ദർശനത്തിന്റെ നിലാവ് പരത്തിയത്.അതോടൊപ്പം BടP എന്ന രാഷ്ട്രിയത്തിലേക്ക് കല്ലറയൊക്കെ പ്രവേശിച്ചതിനാൽ അംബേദ്കറെ സ്ഥാപിക്കാനാകാതെ വരികയും പ്രസ്ഥാനത്തിനകത്ത് വൈരുദ്ധ്യങ്ങൾ ജാത്യാചാരാവബോധതലങ്ങളിൽ നിലനിൽക്കുകയും ചെയ്തു.. 

കേരളത്തിലെ ദലിത് സമൂഹത്തിനിടയിൽ ഐക്യപ്പെടീലിന്റെ ശാസ്ത്രിയവബോധവും ചരിത്രബോധവും ജനാധിപത്യ ബോധവും നിർമ്മിക്കുന്ന അംബേദ്കറിസത്തെ നട്ടുച്ച സൂര്യശോഭയോടെ അവതരിപ്പിക്കുകയും ആശയപരവും സാംസ്കാരികവുമായ അവബോധം നിർമ്മിക്കുകയും ചെയ്തത് 
 KDP ആയിരുന്നു .
IDP എന്ന പേരിൽ തുടങ്ങിKDP എന്ന പേരിൽ കേരളമാകെ നിറഞ്ഞു നിന്ന അംബേദ്ക റൈറ്റ് പ്രസ്ഥാനമാണ് ദലിതരെ ഐക്യപ്പെടുത്തിയ മഹത്തായ ദർശനത്തെ പിൻപറ്റി പ്രവർത്തിച്ച ഏക പ്രസ്ഥാനം.
 കേരളത്തിലെ പ്രബല പണ്ഡിതന്മാരും സമുദായ നേതാക്കളും അംബേദ്കറെ തൊടാനായി ഭയന്നു നിന്ന കാലത്ത് അയ്യൻകാളിയുടെ നേതൃത്വത്തിൽ രൂപപ്പെടുത്തിയ ജനാധിപത്യ വബോധത്തെ ആധുനിക നവ ജനാധിപത്യ രാഷ്ട്രിയ വബോധത്തിലേക്ക് കൊണ്ടുപോയത് അംബേദ്കെറെറ്റ് പ്രസ്ഥാനമാണ് ... പിന്നീട് അഥവാ സമകാലീനാവസ്ഥയിൽ ഐക്യപ്പെടീലിന് വേണ്ടി ആരൊക്കെ എന്തൊക്കൊ ചെയ്തു എന്ന് പരിശോധിക്കേണ്ടതാണ്.

ഒരു മഹത്തായ ശ്രമം ഉണ്ടായി.K .അംബുജാക്ഷൻ ,
കെ.കെ കൊച്ച്', കെ.എം സലീംകുമാർ ,സണ്ണി കപിക്കാട്.കെ കെ ബാബുരാജ്.സി.എസ് മുരളി എന്നിവർക്കൊപ്പമുള്ള നേതൃത്വമാണതിന് ശ്രമിച്ചത്.ദലിത് മഹാസഭ എന്ന സമുദായി ഭാവന.
അത് വിജയകരമാവുകയുമുണ്ടായില്ല.

 കഴിഞ്ഞ 80 വർഷത്തിനിടയിൽ ഈ പറഞ്ഞതല്ലാതെ ആരെങ്കിലും സാമൂഹിക ഐക്യത്തിന് വേണ്ടി ശ്രമിച്ചതായി കാണുന്നില്ല.വ്യക്തികൾ എന്തു ഐക്യദർശനമാണ് വച്ചതെന്നു കുടി പറയേണ്ടതുണ്ട്. ഐക്യം തകര്യം എന്നു പറയുന്നവർ ഏത് ഐക്യമാണ് തകരുന്നതെന്ന് കുടി പറയണം .പൊയ്ക്കാലിൽ കെട്ടിപ്പൊക്കിയ ഭാവനകളിൽ അഭിരമിക്കുന്ന ബാലഭാസ്ക്കരന്മാരുടെ ഉറക്കത്തിൽ നടത്തത്തെ യാഥാർത്ഥ്യമെന്ന് വരുത്തി ചരിത്രമാക്കാനാവില്ല...

 ചരിത്രമില്ലാത്തവർ ചിതറിക്കപ്പെടുമെന്നത് മറന്ന് പോകരുത്. ജ്ഞാനമില്ലാതെ പ്രയോഗവും പ്രയോഗമില്ലാത്ത ജ്ഞാനവും ഫലമുളവാക്കുന്നില്ല

പ്രോ.സനൽ മോഹനെ തിരസ് ക്കരിക്കുന്നതെന്തിന് ?ഏകലവ്യൻ ബോധി



നൽ മോഹൻ എന്ന ചരിത്രകാരനെ
എന്താണ് ദലിത് രാഷ്ട്രിയക്കാരും ചരിത്രകാരന്മാരും
തമസ്ക്കരിക്കുന്നത് .. 
ദലിത് രാഷ്ട്രീയത്തിന്റെ അപജയങ്ങളിൽ ഒന്ന്
സമഗ്രമായ പഠനങ്ങളെ സ്വീകരിക്കുന്നില്ല എന്നതാണു്.
മാത്രമല്ല അംബേദ്കറുടെ രാഷ്ട്രിയ വീക്ഷണത്തെ പിൻപറ്റുന്നുമില്ല എന്നതാണ്.
ആട്ടിൻതോലിട്ട ചെന്നായ്ക്കൾ എന്ന ഉപമ ഓർക്കുന്നതെങ്കിലും അത് ഒന്ന് മാറ്റിപ്പിടിക്കുകയാണ്. RSട ആയിരുന്നു അംബേദ്കറെെറ്റാവുക .
ഗാന്ധിയുടെ ഭക്തനായിരിക്കെ അംബേദ്കറൈറ്റാവുക .
സ്റ്റാലിനിസ്റ്റും കമ്യൂണിസ്റ്റുമായിരുന്ന് അംബേദ്ക റൈറ്റാവുക ....
ഇനി ഇതൊന്നും വേണ്ട കേവല ജാതി ബോധത്തിൽ വൈകാരികതയോടെ ജയ് ഭീം പറയുന്നവരും അങ്ങനെ നടിക്കുന്നു ... ഒരു ജനതയെ ആശയപരമായും ദാർശനികപരമായും നയിക്കാൻ കഴിയുന്ന വൈജ്ഞാനികരും രാഷ്ട്രീയ വീക്ഷണമുള്ളവരും വേണമെന്നിരിക്കെ പുസ്തകം വായിച്ചിട്ടുള്ളവരും സ്കോളേ ർഴ്സും പരിണത പ്രജ്ഞരോ ,ശരിയായ വ്യാഖ്യാതാക്കളോ ആവുന്നില്ല .. അങ്ങനെയായിരുന്നെങ്കിൽ വലിയ പണ്ഡിതന്മാരായിരുന്ന ദലിതർ ഒന്നും തന്നെ എന്തുകൊണ്ടാണ് സാമൂഹിക പ്രവർത്തനത്തിലേക് വരാതിരുന്നത്.അംബേദ്കറൈറ്റ് ആവാതിരുന്നതു്.
അന്വേഷണവും പ്രതിബദ്ധതയുമുള്ളവരും ജീവിതത്തെ ചരിത്രാനുഭവമാക്കിയവർക്കുമാണ് അതിന് കഴിഞ്ഞിട്ടുള്ളത് ......ധാരാളം സംഘങ്ങൾ ഉണ്ടായി എന്നത്
ഒരു കുഴപ്പമല്ല .. സമൂഹത്തെ നയിക്കാനും ,അഭിപ്രായം പറയാനും ചരിത്ര ജ്ഞാനവും സാമൂഹികബോധവും ഉള്ളവരായിക്കണം .. അതുകൊണ്ടാണ് വളരെ നിഷ്ക്രിയമായ ഒരവസ്ഥയിൽ ഇന്ന് മാറിപ്പോയിരിക്കുന്നത്.
സനൽ മോഹനനെപ്പോലുള്ള ചരിത്രകാരന്മാരെയും അറിയപ്പെടുന്നതും കെൽപ്പുള്ളവരുമായ അംബേദ്കറൈറ്റുകൾക്കും പകരം  പോപ്പുലറിസ്റ്റുകളെ കൊണ്ട് നടത്തുന്ന പ്രവർത്തനങ്ങൾ ശത്രുക്കളുടെ താല്പര്യങ്ങളെയാണ് സംരക്ഷിക്കുന്നത്

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...