Friday, July 31, 2020

ഇല്ലാത്ത ദലിത് ഐക്യം.Ekalavyan bodhi





കുറെ കാലങ്ങളായി
ദലിത് മേഖലയിൽ കറങ്ങി നടക്കുന്ന ഒരു പറക്കും തളികയാണ് "ഐക്യം " സാമൂഹിക ശാസ്ത്ര ബോധമില്ലാത്ത ചില വികാരജീവികൾ മരംകൊത്തിയെപ്പോലെ കൊത്തിക്കൊണ്ടിരിക്കുന്നു " ഒന്നാകാത്തതെന്താണ്" എന്ന് ..ഇത് പറഞ്ഞിട്ട് ദലിത് സമുദാ നേതാക്കളേയും  സംഘടനാ നേതാക്കളേയും വ്യക്തിഹത്യ ചെയ്യുകയാണ്. ആശയപരമായോ ചരിത്രപരമായോ വിമർശനങ്ങളില്ലാതെ. വ്യാജ ഡോക്ടർമാർ കേട്ടറിവു വച്ചു ചികിത്സിച്ചു കൊല്ലും. യഥാർത്ഥ ഡോക്ടർന്മാർ രോഗമറിഞ്ഞു ചികിത്സിക്കും ... ഇവിടെ ഐക്യം പറയുന്നവരിൽ കാണുന്ന ചില പ്രത്യേകതരം സ്വഭാവങ്ങളുണ്ട്.( ദലിത് നേതാക്കളിൽ മാത്രമല്ല ഇത്. മനുഷ്യസഹജമാണ് ) 1) അഹന്ത .അഹംബോധം കൂടുതലാണ്.2) താൻ മാത്രമാണ് ശരി... അപരനെ മനസ്സ് കൊണ്ട് അംഗികരിക്കില്ല...
3) തന്നെക്കാൾ മറ്റൊരാൾ അറിയപ്പെടരുത് ... താനായിരിക്കും ( തങ്ങൾ ) ഇതിന്റെ പ്രോത്ഘാടകർ
4) പരസ്പരം സ്നേഹവും ആദരവുമുണ്ടാകില്ല.
5) സ്വന്തം ജാതി സ്വത്വത്തെ അമിതമായി ആശ്രയിക്കുകയും ഗ്രൂപ്പുണ്ടാക്കുകയും ചെയ്യും
6) ഗോത്ര ബോധത്തിൽ നിന്ന് പുറത്തു കടക്കാത്തവർ
7 ) അംബേദ്കറെ വായിച്ചിട്ടുണ്ട്. പക്ഷേ വ്യഖ്യാനത്തിന് വഴങ്ങില്ല.
8.) അംബേദ്കറെ വായിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തെ വിമർശിച്ചുകൊണ്ടിരിക്കും.
9. ശാസ്ത്ര ബോധവും യുക്തിബോധവും ഉണ്ടാവില്ല
10. ഭയങ്കര ഹിന്ദുത്വ വാദികളായിരിക്കും.. ഇനിയുമുണ്ട്... പക്ഷേ 

ഐക്യം പറയുന്നവർ ഇങ്ങനെയൊക്കെയാണെങ്കിൽ അത് സമൂഹത്തിൽ എങ്ങനെയാണ് നടപ്പിലാക്കുക ..

 സ്വന്തം ജാതി സംഘടനയിൽ ,സ്വന്തം മത സംഘടനയിൽ അയവില്ലാത്ത നിലപാടുമായി നിൽക്കുന്നവർക്കെങ്ങനെയാണ് ഐക്യ സന്ദേശം ജനങ്ങളിലെത്തിക്കാൻ കഴിയുക.... 

കേരളത്തിൽ ഉപജാതി വിഭാഗിയത് വെടിഞ്ഞ് ഒത്തുകൂടിയവർ ആദ്യം ഒരു പക്ഷേ പരിവർത്തിത ക്രൈസ്തവരാണ് ... ജാതി സ്വത്വത്തെക്കാൾ വിശ്വാസപരമായ പരസ്പര്യത അവിടെയാണ് തുടങ്ങിയത്.ഇന്നും ജാതിയ വിഭാഗിയതയുടെ കാലത്ത് അന്നത്തെ പരസ്പര്യതയെ ചോദ്യം ചെയ്യാനായി ശ്രമിക്കരുത്.

പുലയരും പറയരും ഐനവരും നാടാർ വിഭാഗവും ആ ക്രൈസ്തവ പിൻതുടച്ചയിലാണ് സാധുജന പരിപാലന സംഘത്തിൽ ഐക്യപ്പെടുന്നത്. അങ്ങനെ വ്യക്തമായ ഐക്യപ്പെടലിന്റെ ഒന്നാമത്തെ ഉദാഹരണമായി അയ്യൻകാളിയാൽ നയിക്കപ്പെട്ട സംഘടന വരുന്നു .ആശയപരമായ ഐക്യ മെന്നതിനേക്കാൾ അനുഭവങ്ങളുടെ തീവ്രതയായിരുന്നു ,അനുഭവങ്ങളുടെ സമാനതയായിരുന്നു അതിനിടയാക്കിയത്.

/പിന്നീട് ഐക്യപ്പെടൽ എന്നത് സാദ്ധ്യമാക്കിയത് PRDS മുന്നേറ്റമാണ്. ദലിത് ക്രൈസ്തവ വിശ്വാസികൾ ജാതിക്കധിതരായിരുന്നു എന്നു ബോദ്ധ്യപ്പെടുത്തിയ വിശ്വാസത്തിന്റെയും അനുഭവത്തിന്റെയും തലത്തിൽ ഉണ്ടായ ഐക്യമായിരുന്നു (ദലിത് ക്രൈസ്തവരുടെ ഐക്യമായിരുന്നു PRDടൽ തുടങ്ങുന്നത്.

എന്നാൽ മറ്റുള്ള ദലിതേതര സമുദായങ്ങളെ പോലെ സമുദായവത്ക്കരിക്കാനോ സമുദായത്തെ രാഷ്ടിയവത്ക്കരിക്കാനോ കഴിയാതെ യൗവനത്തിൽ അന്തരിച്ചതു പോലെ ഇരു സംഘടനകളിലും ആന്തരികമായ വിള്ളലുകൾ ഉണ്ടായി .
സാധുജന പരിപാലന സംഘം വിഘടിച്ചു പോയെങ്കിൽ PRDS ൽ ഉപജാതി ആധിപത്യവും വിശ്വാസപരമായ വൈവിദ്ധ്യവും ഐക്യമെന്നതിനെ പിളർത്തി മാറ്റി... എന്നാൽ ജാതി സംഘടനയായ പുലയർ സഭയിൽ നിന്നും ഐക്യസഭയായി രൂപപ്പെട്ട ചേരമർ സംഘം ആശയ വ്യക്തതയില്ലാതെ തകർന്നു പോയി.... പിന്നീട് കേരളത്തിൽ ഉപജാതി സംഘടനകളുടെ വരവായി ... 1940കളോടെ കമ്യൂണിസ്റ്റ് രാഷ്ട്രിയത്തിലേക്ക് പോയ ദലിതർ സാമൂഹികമായും രാഷ്ട്രിയമായും അസ്തിത്വമില്ലാത്തവരും സ്വത്വ നിഷേധികളുമായി .. 1964ലാണKHSF എന്ന സംഘടനയുടെ പ്രവർത്തനം ഉപജാതി ഐക്യമെന്നതിനെ നവോത്ഥാന ചരിത്രാനുഭവത്തിൽ ഉണർത്തുന്നത് .. ചരിത്രപരമായ ജ്ഞാന നിർമ്മിതിയോ വൈജ്ഞാനിക ശാസ്ത്ര ബോധമോ ഇല്ലാതെ രൂപപ്പെട്ട ഈ സംഘടനയ്ക്ക് കേരളത്തിലെ കമ്യൂണിസ്റ്റുകൾ മുന്നോട്ടുവച്ച പ്രബുദ്ധ രാഷ്ട്രിയത്തെ മറികടക്കാനുള്ള പരിമിതികളുണ്ടായി .

പിന്നീടാണ് കല്ലറയുടേയും പോൾ ചിറക്കരോടിന്റെയും നേതൃത്വത്തിൽ നിർമ്മിക്കപ്പെട്ട സ്വത്വ പ്രസ്ഥാനവും രാഷ്ട്രിയ പ്രസ്ഥാനവും കേരളത്തിൽ അംബേദ്കർ ദർശനത്തിന്റെ നിലാവ് പരത്തിയത്.അതോടൊപ്പം BടP എന്ന രാഷ്ട്രിയത്തിലേക്ക് കല്ലറയൊക്കെ പ്രവേശിച്ചതിനാൽ അംബേദ്കറെ സ്ഥാപിക്കാനാകാതെ വരികയും പ്രസ്ഥാനത്തിനകത്ത് വൈരുദ്ധ്യങ്ങൾ ജാത്യാചാരാവബോധതലങ്ങളിൽ നിലനിൽക്കുകയും ചെയ്തു.. 

കേരളത്തിലെ ദലിത് സമൂഹത്തിനിടയിൽ ഐക്യപ്പെടീലിന്റെ ശാസ്ത്രിയവബോധവും ചരിത്രബോധവും ജനാധിപത്യ ബോധവും നിർമ്മിക്കുന്ന അംബേദ്കറിസത്തെ നട്ടുച്ച സൂര്യശോഭയോടെ അവതരിപ്പിക്കുകയും ആശയപരവും സാംസ്കാരികവുമായ അവബോധം നിർമ്മിക്കുകയും ചെയ്തത് 
 KDP ആയിരുന്നു .
IDP എന്ന പേരിൽ തുടങ്ങിKDP എന്ന പേരിൽ കേരളമാകെ നിറഞ്ഞു നിന്ന അംബേദ്ക റൈറ്റ് പ്രസ്ഥാനമാണ് ദലിതരെ ഐക്യപ്പെടുത്തിയ മഹത്തായ ദർശനത്തെ പിൻപറ്റി പ്രവർത്തിച്ച ഏക പ്രസ്ഥാനം.
 കേരളത്തിലെ പ്രബല പണ്ഡിതന്മാരും സമുദായ നേതാക്കളും അംബേദ്കറെ തൊടാനായി ഭയന്നു നിന്ന കാലത്ത് അയ്യൻകാളിയുടെ നേതൃത്വത്തിൽ രൂപപ്പെടുത്തിയ ജനാധിപത്യ വബോധത്തെ ആധുനിക നവ ജനാധിപത്യ രാഷ്ട്രിയ വബോധത്തിലേക്ക് കൊണ്ടുപോയത് അംബേദ്കെറെറ്റ് പ്രസ്ഥാനമാണ് ... പിന്നീട് അഥവാ സമകാലീനാവസ്ഥയിൽ ഐക്യപ്പെടീലിന് വേണ്ടി ആരൊക്കെ എന്തൊക്കൊ ചെയ്തു എന്ന് പരിശോധിക്കേണ്ടതാണ്.

ഒരു മഹത്തായ ശ്രമം ഉണ്ടായി.K .അംബുജാക്ഷൻ ,
കെ.കെ കൊച്ച്', കെ.എം സലീംകുമാർ ,സണ്ണി കപിക്കാട്.കെ കെ ബാബുരാജ്.സി.എസ് മുരളി എന്നിവർക്കൊപ്പമുള്ള നേതൃത്വമാണതിന് ശ്രമിച്ചത്.ദലിത് മഹാസഭ എന്ന സമുദായി ഭാവന.
അത് വിജയകരമാവുകയുമുണ്ടായില്ല.

 കഴിഞ്ഞ 80 വർഷത്തിനിടയിൽ ഈ പറഞ്ഞതല്ലാതെ ആരെങ്കിലും സാമൂഹിക ഐക്യത്തിന് വേണ്ടി ശ്രമിച്ചതായി കാണുന്നില്ല.വ്യക്തികൾ എന്തു ഐക്യദർശനമാണ് വച്ചതെന്നു കുടി പറയേണ്ടതുണ്ട്. ഐക്യം തകര്യം എന്നു പറയുന്നവർ ഏത് ഐക്യമാണ് തകരുന്നതെന്ന് കുടി പറയണം .പൊയ്ക്കാലിൽ കെട്ടിപ്പൊക്കിയ ഭാവനകളിൽ അഭിരമിക്കുന്ന ബാലഭാസ്ക്കരന്മാരുടെ ഉറക്കത്തിൽ നടത്തത്തെ യാഥാർത്ഥ്യമെന്ന് വരുത്തി ചരിത്രമാക്കാനാവില്ല...

 ചരിത്രമില്ലാത്തവർ ചിതറിക്കപ്പെടുമെന്നത് മറന്ന് പോകരുത്. ജ്ഞാനമില്ലാതെ പ്രയോഗവും പ്രയോഗമില്ലാത്ത ജ്ഞാനവും ഫലമുളവാക്കുന്നില്ല

No comments:

Post a Comment

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...