Tuesday, March 16, 2021

തിരുമേനിമാരെ എതിർക്കുന്നവർക്ക് ഇന്ത്യയിൽ നേരിടേണ്ടി വരുന്നത് :Rejishankar bodhi

 

തിരുമേനി മുറ്റത്തു കാലെടുത്തു വെച്ചാൽ ആനിമിഷം വീട്ടിൽ നിന്നിറങ്ങുന്ന ചേട്ടൻ ഒരു കൊച്ചിന്റെ കരച്ചിൽ കേൾക്കാതെ തിരിച്ചു വീട്ടിൽ കയാറാറില്ലാതിരുന്നു.അങ്ങനെയുള്ളവർക്ക് ഒരു തിരുമേനിമാർ പറയുന്നതിന് എതിർവാ പറയുന്നവരെ കാണുമ്പോൾ പരിഹസിക്കാൻ തോന്നും.ക്രിസ്ത്യൻ സ്ത്രീകളും മുസ്‌ലിം സ്ത്രീകളും എങ്ങനെ ജീവിത കാലം മുഴുവൻ ഒരാണിനൊപ്പം കഴിയുന്നുവെന്നോർത്ത് അന്തം വിട്ട ആണുങ്ങളും പെണ്ണുങ്ങളും കേരളത്തിൽ ഉണ്ടായിരുന്നു.അവരുടെ പേരിലാണ് ഇന്നത്തെ മലയാളം രജിസ്റ്റർ ചെയ്തത്.അങ്ങനെയാണ് മുല്ലപ്പൂ ചൂടിയ മലയാളി പെണ്കൊടി വേറാരും ആകാതെ പോയത്

 

തിരുമേനിമാരുടെ അഭിലാഷങ്ങൾക്ക് എതിർ നിൽക്കുന്നവർ പണ്ടുതൊട്ടേ മോശക്കാരണന്നു തീരുമാനിച്ചിരുന്നു.മണിക്കുട്ടൻ അത്തരത്തിൽ പ്രതികരിക്കുമ്പോൾ 'ഒറ്റയക്ഷര' ഇൻഷിൽകാർക്ക് ചൊറിയുന്നത് സ്വാഭാവികം.കൂട്ടത്തിൽ അതിശൂദ്രന്മാരും ഗോമാതാവിനെ ചാണക പുഴുക്കളും ഉണ്ടന്ന് മറക്കുന്നില്ല.അവർ കാത്തുന്ന പുരയിൽ നിന്നും വാരി ഊരാൻ നടക്കുന്ന ദുരാഗ്രഹികളാണ്.എന്നാൽ അതുപയോഗിക്കാൻ കഴിയാത്ത വിധം കാര്യങ്ങൾ മാറിപ്പോകും.up യിൽ ദീർഘകാലം കടന്നു ചെല്ലാൻ കഴിയാതിരുന്ന സാഹചര്യത്തിൽ മായവതിക്ക് ഇവർ സപ്പോർട്ട് ചെയ്തത് ഓർമ്മയുണ്ടാകും.പിന്നെ എതിർ കക്ഷിക്ക് സപ്പോർട്ട് കൊടുത്തും ബസ്‌പ്യിലെ മുഖ്യ പങ്കാളികൾ ആയിരുന്ന ജാതവരെ പിരിച്ചെടുത്തും മായാവതിയെ ഒരു വഴിക്കാക്കി.എങ്കിലും മായാവതിക്ക് പ്രതികരിക്കാൻ കഴിഞ്ഞിട്ടില്ല.പിന്നോക്കനായ കല്യാൻ സിംഹിനെ ഒതുക്കാനാണ് ദലിത് സ്ത്രീയെ ഉപയോഗിച്ചത്.ഒരു സനാതന ഹിന്ദുവിന് ഒരിക്കലും ചെയ്യാൻ നിയമമില്ലാത്ത കാര്യമാണ് ദലിത് സംസർഗ്ഗം.എന്നാൽ കാര്യപ്രാപ്തിക്കായി അവരത് ചെയ്തു.ബ്രാഹ്മണ രാഷ്ട്രീയം പാളം തെറ്റുമ്പോൾ മനുനിയമം ഒരു വശത്താക്കി, 'രാജാതന്ത്രം' പുറത്തെടുക്കും.നന്ദരാജാവിനാൽ അപമാനിക്കപ്പെട്ട  ചാണക്യൻ ശൂദ്രനെന്നു കരുതപ്പെടുന്ന ചന്ദ്രഗുപ്തനെ ഉപയോഗിച്ചു നന്ദവംശത്തിന്റെ കൂമ്പ് നുള്ളിക്കളഞ്ഞു.


ഇതുപോലെ തന്നെ മറ്റൊരിടത്ത് നമുക്ക് ഇവരെ കണ്ടുമുട്ടാം.അശോകൻ ബുദ്ധമതം സ്വീകരിച്ചതോടെ ബ്രാഹ്മണർക്കുള്ള പ്രത്യേക അവകാശങ്ങൾ നിര്ത്തലാക്കിയത് വൻ പ്രതിഷേധത്തിന് ഇടയാക്കിയെങ്കിലും അദ്ദേഹത്തി റെ പൂർവചരിത്രത്തെക്കുറിച്ചു അറിയാമായിരുന്നതുകൊണ്ടും ബ്രാഹ്മണർ അനങ്ങിയില്ല.എന്നാൽ മൗര്യന്മാരോട് ചേർന്ന് നിന്ന അവർ വംശത്തിലെ ഏറ്റവും ദുർബ്ബലനായ ബ്രഹദ്രദന്റെ കാലത്ത് തങ്ങളുടെ പ്രതികാരം നടപ്പാക്കി.സൈന്യാധിപനും ബ്രാഹ്മണനുമായ പുഷ്യമിത്ര സുംഗന്റെ  പുത്രിയെ വിവാഹം ചെയ്ത് രാജാവ് അപകടം വിളിച്ചു വരുത്തുകയായിരുന്നു.ബ്രഹദ്രതന് മുമ്പ് വരെയുള്ളവർ ബ്രാഹ്മണനെ മറുക്കാൻ തക്ക ശക്തിയുള്ളവരായിരുന്നു.ഭാഗവത പുരാണത്തിൽ അവരെല്ലാം മോശക്കാരാണ്.
തങ്ങളെ കേൾക്കാത്ത ശക്തനായ ശത്രുവിനെ ക്ഷമയോടെ വീക്ഷിച്ചു നൂറ്റാണ്ടുകൾ എടുത്താലും അവസരമെത്തുമ്പോൾ പ്രതികാരം ചെയ്യുന്ന വേട്ടക്കക്കാരാണ് ബ്രാഹ്മണർ.അവരെ സഹായിക്കാൻ ശൂദ്രനും  ചണ്ടാല പ്രമുഖരും ചണ്ടാലരും ഒക്കെ ഉണ്ടാകും.അവരെ തിരസ്ക്കാരിക്കുന്നവരെ ആശയപരമായും കായികമായും നേരിടുന്ന സമയത്തു കൂടെ ആരൊക്കെ കാണും എന്നതാണ് അറിയേണ്ടത്.

Monday, March 15, 2021

നമ്മൾ ഹിന്ദുക്കളാണ് ഭാരതീയർ എന്നു അവർണ്ണനോട് പറയുമ്പോൾ ഓർക്കണം:രജിശങ്കർ ബോധി

ഹീന ജാതിക്കാരു കേറിയാ ആശുദ്ധമാകുന്ന കുറേ... കുറേ..ദൈവങ്ങളും ആലയങ്ങളും,അവിടെ  ഉണ്ടായിരുന്ന ആചാരങ്ങളും  പഴയപടി നിലനിർത്തണം എന്നാ എന്റെ ഒരിത്.അപ്പോഴേ അവർണ്ണ സംഘികളുടെ(കമ്മി മൈദകളടക്കം) ഒരിതങ്ങു കുറയൂ..

ന്തനാരെ സത്യത്തിൽ ചുട്ടുകൊന്നതാണ്.ഭയങ്കര ശിവഭക്തനായിരുന്നു.അദ്ദേഹം ആ നിലയ്ക്ക് അറിയപ്പെടുന്ന  ദലിതനും ആയിരുന്നു.ഒരു അവർണ്ണന് ഇവിടം വരെ ആകാംആയ  അല്ലെങ്കിൽ ആയിക്കൂടാ എന്ന ഉദാഹരണമായാണ് സത്യത്തിൽ നന്തനാരുടെ കഥ ബ്രാഹ്മണർ പ്രചരിപ്പിക്കുന്നത്.അഗ്നിയിൽ പ്രവേശിച്ചു ഭഗവാനിൽ ലയിച്ചുവെന്ന കഥ അപകർഷത്തിൽ മുങ്ങിനിന്ന് ഹിന്ദുവിനെ കൊതിയോടെ നോക്കിയവർക്ക് 'ക്ഷ' പിടിച്ചു.ഇതൊരു ബഹുമതിയാണെങ്കിൽ സത്യമാണെങ്കിൽ അക്കാലത്തു യോഗ്യരായ ബ്രാഹ്മണർ ഒരുത്തനും ഇല്ലായിരുന്നുവെന്നു കരുതണം.അപ്പോൾ മറ്റൊരു ചോദ്യം ദളിതരെ ആശുദ്ധരായി മാത്രം കരുത്തിയവർ അനേകം അവർണ്ണ ചരിത്രപുരുഷന്മാരെ മറയ്ക്കുകയോ മാറ്റി വരയ്ക്കുകയോ ചെയ്തവർ ഇത്തരത്തിൽ ഒരു കഥ ഉയർത്തി കാണിച്ചു മാന്യൻമാർ ആകുന്നതിന്റെ യുക്തി എന്താണ്.?ഒരിക്കലും ബ്രാഹ്മണരും മറ്റു വർണ്ണക്കാരും പ്രവേശിക്കേണ്ട ഇടങ്ങൾ ആഗ്രഹിക്കരുത്.അത് തന്നെ.തീയിൽ ചട്ടെടുത്ത നന്തനാർ ബ്രാഹ്മണ രൂപം പ്രാപിച്ചു ചിദംബര നാഥനെ കണ്ടെന്ന ബ്രാഹ്മണ കഥയ്ക്ക് വാമനൻ ചവിട്ടി താഴ്ത്തിയ മഹാബലി പുണ്യശ്ലോകനായി എന്ന കഥപോലെ വിശ്വസിക്കണം.

അതുപോലെ അവരെ ഉയരാൻ അനുവദിക്കുന്നവരെ ഉയർത്തി ബാക്കിയുള്ളവർ അങ്ങനെ ചെയ്യണമെന്ന മാതൃക ഉണ്ടാക്കുന്നു.അതിലൊന്നാണ് മഹാബലി വിഭീഷണൻ ഹനുമാൻ തുടങ്ങിയവർ.മഹാബലി തല താഴിത്തിക്കൊടുത്തു.മുതശ്ചനായ ഹിരണ്യകശ്യപു വിഷ്ണുവിന്റെ തലയെടുക്കാൻ നോക്കിയവൻ ആണന്നോർക്കണം.ആ വീര്യത്തെയാണ് കൊച്ചുമകനിലൂടെ കെടുത്തി കളഞ്ഞ് പരമ്പരയ്ക്ക് മഹാബലീ മാതൃകയാകുന്ന കഥയുണ്ടാക്കുന്നത്

ഏന്തിനാണ് ഇത്രയും കളങ്കപ്പട്ട രാഷ്ട്രീയം കുപിതമായി നെറിയുള്ളവരെ നോക്കുമ്പോൾ കഥ കൊണ്ട്‌ ഒട്ടയടയ്ക്കുന്നതെന്ന് നിങ്ങൾ ചോദിച്ചേക്കാം.നിങ്ങൾ ഒന്നു തിരിഞ്ഞു നോക്കണം ഹിന്ദുത്വം ദേവതാത്മകമായി വളർന്നത് ചരിത്രത്തെ ചൂണ്ടിക്കാണിച്ചല്ല.അതിനെ കെട്ടുകഥകൾ കൊണ്ടു തല്ലിക്കൊന്നിട്ടാണ്.


നമ്മൾ ഹിന്ദുക്കളാണ് ഭാരതീയർ എന്നു അവർണ്ണനോട് പറയുമ്പോൾ ഓർക്കണം

ഇനിയും പറയാനിരിക്കുന്നു 

കഥകളധി സാദരം...

Sunday, March 14, 2021

BJP കേരളത്തെ പഴയ original glory യിൽ എത്തിക്കുമെന്ന് ' :Dr .E ശ്രിധരൻ :ജെ.കെ.പൈക്കാട്ടിൽ

 


89  വയസ്സുള്ള Dr '.E ശ്രിധരൻ പറയുന്നു BJP കേരളത്തെ പഴയ original glory യിൽ എത്തിക്കുമെന്ന് '  അത് ഏത് കാലമാണ് ' കേരളം ഇന്ത്യയുടെ 1.18 % ഭു പ്രദേശമാണ്, ഇവിടെ ഇന്ത്യയുടെ 3.34% ജനങ്ങൾ താമസ്സിക്കുന്നു, കേരളത്തിൻ്റെ 29% സ്ഥലം വനഭൂമിയാണ് ' ഇദേഹം ഉദ്ദേശിക്കുന്ന കാലഘട്ടം  ഭിമമായ മുലക്കരം മിശക്കരം ചുമത്തി പുലയർ പറയർ ,ഈഴവരെ ഏഴകളാക്കി മാറ്റി, മുലക്കരം നല്കാൻ കഴിയാത്ത സ്ത്രീകളെ ബ്രാമണർ അടിമകളാക്കി , അവരിൽ ബ്രാ മണർക്ക് ജനിച്ചവരെ ശൂദ്രർ എന്നും, പുരുക്ഷന്മാരെ 14 അടിബ്രാമണരിൽ നിന്ന് മാറ്റിനിർത്തി, ഇവരുടെ വിടുകളിൽ യഥാഷ്ട്രം കയറി ഇറങ്ങി, അച്ചൻ ആരാണെന്ന് പറയാൻ കഴിയാതിരുന്ന കാലഘട്ടമോ ?  1925 March 10 ന് വൈക്കം കവലയിൽ ചണ്ടാലന്മാരായ ഈഴവർ നിന്നത് കൊണ്ട് വൈക്കം ക്ഷേത്രത്തിലെ വിഗ്രഹം അശുദ്ധമായി വലിയ തുക ചിലവഴിച്ചാണ് വിഗ്രഹം ശുദ്ധികരിച്ചത്, ഈ കാലഘട്ടമോ ? [The documents of Vaikkom sathiyagrah ] 1869-1912 കാലഘട്ടത്തിൽ ശുദ്രരെ ഹിന്ദുവൽക്കരിച്ചു [ Dർ L. K Anathakrishna Auyar 1912, The Caste and tribes of Cochin] ഈ കാലഘട്ട മോ? 1936ൽ  Dr Ambedkar ൻ്റെ ശ്രമഥലമായി  എല്ലാവർക്കും വോട്ടവകാശം കിട്ടി അതിൻ്റെ ഭവിക്ഷത്ത് മനസ്സിലാക്കി  ഈഴവരടക്കം വരുന്ന പിന്നോക്കരെ ഹിന്ദുവൽക്കരിച്ച കാലഘട്ടമോ? അതോ പുലയനാർ കോട്ടയിലെ രാജാക്കന്മാരും. ചെരമാൻ പെരുമാൾ 'നന്ദ രാജാക്കന്മാർ ഭരിച്ച സുവർണ്ണ കാലഘട്ടമോ, പഗോഡകൾ ഹിന്ദു ക്ഷേത്രങ്ങളാക്കി മാറ്റിയ കാലഘട്ട മോ? അത് Dർ E 'ശ്രിധരൻ വെക്തമാക്കണം. കേരളത്തിൻ്റെ പൊതു മേഖല പൂർണ്ണമായും ആദാനി 'അംബാനി മാർക്ക്  വില്ക്കുമോ?  ഇന്ത്യയിലെ 68.8% ദരിദ്രർ  താമസ്സിക്കുന്ന സംസ്ഥാനങ്ങൾ എതൊക്കൊ? ഇന്ത്യയിൽ 20 കോടി ജനങ്ങൾക്ക് ഒരു നേരത്തെ ആഹാരത്തിന് വഴിയില്ലാത്ത രാജ്യം, പൊതുമേഖല എന്തിന് വില്ക്കുന്നു, ? പൊതുമേഖല എന്തിന്? ഇന്ത്യയിലെ ജനങ്ങളെ ഒന്നായി കാണാൻ കഴിയാത്ത പാർട്ടി. ഇന്ത്യൻ ഭരണ ഭരണഘടന ക്ക് ' ഒരു വിലയും കല്പിക്കാത്ത പാർട്ടികൾ ' ഇന്ത്യയിലെ എല്ലാ ജനങ്ങളുടെയും സമഷ്ട പുരോഗതിക്കാണ് രാജ്യം ഭരിക്കേണ്ടത്. പൊതുമേഖല ജനങ്ങൾക്ക് ഉയർന്ന നിലവാരത്തിലുള്ള സേവനം, ജനങ്ങൾക്ക് അവശ്യമായ ഉല്പന്നങ്ങൾ, സ്ഥിരവരുമാനമുള്ള തൊഴിൽ എന്നിവ നല്കാനാണ് പൊതുമേഖല സ്ഥാപനങ്ങൾ അതെല്ലാം വിറ്റ് തുലക്കുന്നവർ, രാജ്യത്തിൻ്റെ സമ്പത്ത് വൈശ്യരിലേക്ക് എത്തിക്കാൻ ശ്രമിക്കുന്ന പാർട്ടി, രാജ്യത്ത് അസമത്വം ഉണ്ടാക്കുന്ന പാർട്ടി, ഇന്ത്യയിലെ ജാതി മത കലാപത്തിൻ്റെ പിന്നിൽ ആരാണ്? പറയുമോ?

Monday, March 8, 2021

പഠിച്ചതെല്ലാം എരിച്ചു കളയുക ,ഇടതുപക്ഷം ഉറപ്പാണ് .

 
ലയാളം സർവകലാശാല സ്ഥിരാധ്യാപക നിയമനത്തിനുള്ള ചുരുക്കപ്പട്ടികയിയിൽപ്പോലും ഉൾപ്പെടുത്താത്ത സർവകലാശാലയ്ക്കെതിരേ M.Phil, NET, Ph.D ക്കാരനായ അജി കെ.എം. അദ്ദേഹത്തിൻ്റെ PhD തീസിസ് കത്തിച്ച് പ്രതിഷേധിക്കുന്നു. ഒരു ബക്കറ്റ് വെള്ളമൊഴിച്ചാൽ കെടുന്നതല്ല അജി കൊളുത്തിയ ഈ തീയെന്ന് മനസ്സിലാക്കണം.

ദീർഘകാലമായി അടുപ്പമുള്ളയാളാണ് അജിച്ചേട്ടൻ. എല്ലാവിധ അർഹതയുണ്ടായിട്ടും രാഷ്ട്രീയ, പക്ഷപാത നിയമനങ്ങളാൽ ജോലി ലഭിക്കാതെ പോയൊരാൾ. എത്രയോ വർഷങ്ങൾക്കുമുമ്പ് അദ്ദേഹത്തിന് കാലടി സർവകലാശാല മലയാളവിഭാഗത്തിൽനിന്ന് PhD ലഭിച്ചതാണ്. ഇക്കാലമത്രയും എടുത്താൽ പൊങ്ങാത്തത്ര സർട്ടിഫിക്കറ്റുകളും യോഗ്യതയും തീസീസുമായി ഇൻ്റർവ്യൂവിന് കയറിയിറങ്ങി. നിഷ്കരുണം തള്ളിക്കളയപ്പെട്ടു, പരിഹസിക്കപ്പെട്ടു.
ഒടുവിൽ അയാൾ ദീർഘകാലത്തെ അക്കാദമിക് അധ്വാനം ഒന്നാകെ കത്തിച്ചുകളയുന്നു.
വേദനാജനകമായ കാഴ്ച.
കരഞ്ഞുപോകുന്നു...
cortesy fb

അജിയുടെ fb കുറിപ്പ്

സർവകലാശാലയാണ് ഗുരുകുലമൊന്നുമല്ല .സർവകലാശാലയ്ക്ക് വ്യവസ്ഥാപിത മാർഗമുണ്ട്. ആ മാർഗങ്ങളെ അട്ടിമറിക്കുകയും കക്ഷി രാഷ്ടീയക്കാർക്ക് വിടുപണി ചെയ്യുകയുമാണ് ഇതിൽ പറയുന്ന എല്ലാ അക്കാദമിക്ക് കൂട്ടികൊടുപ്പുകാരും ചെയ്തത് . പുസ്തകമെഴുതിയവരും നല്ല രീതിയിൽ അക്കാദമിക മേഖലയിൽ അധ്വാനിക്കുന്നവരുമായിരുന്നു. പ്രഭാകരവാരിയരും സക്‌റിയ സക്കറിയയുo ' ഉണിത്തിരിയുമൊക്കെ .പക്ഷെ അന്ന് 3ഉം 4 ഉം മാർക്കിട്ട് കേരളത്തിലെ മികച്ച അക്കാദമി ഷ്യരായ പത്തിലധികം ആളുകളെ സർവകലാശാലക്ക് പുറത്താക്കുകയും ശരാശരിയിൽ താഴെ കിടക്കുന്നവരെ സർവകലാശാലയിൽ നിയമിക്കുകയും ചെയ്ത വരാണ് ഈ ക്രമിനലുകൾ. ബി.ജെ പി യെയും കോൺഗ്രസ്സിനെയും തെറി പറയാൻ ഈമ്മാതിരി നെറിക്കെട്ടവരെ ആദർശവത്ക്കരിക്കരുത്. ഇനി ആ വഴിയിൽ വല്ല ബിരിയാണിയും കിട്ടുമെന്ന ആശ വെച്ചാണെങ്കിൽ കണ്ണടച്ച് ഇരുട്ടാക്കാം പക്ഷെ ഇമ്മാതിരി ഗീർവാണങ്ങളുടെ കാലം കഴിഞ്ഞു പോയിരിക്കുന്നു

നിൻ്റെ വേർപാട് ഉണ്ടാക്കിയ മുറിപ്പാടുകൾ :ekalavyan bodhi

 


മണി .. എത്ര കാലം കഴിഞ്ഞാലും

നീ ഞങ്ങളുടെ ഉള്ളിലെ നീറ്റലാണ് ..

ങ്ങളുടെ സ്വപ്നവും
പ്രതീക്ഷയും പ്രതീകവുമായി മാറുമ്പോഴാണ് ...
നീ നിപതിക്കുന്നത് ...
ദുരന്തത്തിൻ്റെ
സങ്കടത്തിൻ്റെ ആ
ഇരുണ്ട ഗർത്തത്തിലേക്ക്
ഞങ്ങൾ പതിക്കുകയായിരുന്നു ..
നിൻ്റെ പാട്ടുകൾ
നിൻ്റെ ശബ്ദം ..
പെരുമ്പറ പോലെ
ഉള്ളിൽ തട്ടി പെരുമഴയായി
പെയ്തിറങ്ങുകയാണിപ്പോഴും
നീനക്കൊപ്പം
ഞങ്ങളും വളരെ ഉയരത്തിലായിരുന്നു ...
നിൻ്റെ വേർപാട്
ഉണ്ടാക്കിയ മുറിപ്പാടുകൾ
അതിൻ്റെ നീറ്റലുകൾ
പുതിയ ഉണർവ്വുകളിലേക്ക്
ഞങ്ങളെ നയിക്കും
ഓർമ്മകൾ മരിക്കാതിരിക്കട്ടെ

ധർമപുരി കൽവെട്ടിലെ പുലയ മന്നർ [ചേരമരുടെ വാദം തെറ്റാണന്നു തെളിയിക്കുന്നു ] :rejishankar

1975 ൽ നടന്ന ഉത്ഖനനത്തിൽ   വടക്കൻ ധർമ്മപുരിയിൽ പുറമലൈ നാട് ഭരിച്ച പുലയ രാജാവിനെക്കുറിച്ചു ക്കുറിച്ചു കാൽവെട്ടുകളിലൊന്നിൽ [ inscption No :1974/ 66 ] പറയുന്നു.'പുലൈമന്നർ .ആദരണീയനായ പുലയരാജാവ് [‘the honourable pulaiya king’]എന്നർത്ഥം.

പ്രാചീന ചരിത്രം ജാതി അടരുകളായാണ് കാണപ്പെടുന്നത് ,അല്ലെങ്കിൽ ഗോത്രം .രണ്ടും ഫലത്തിൽ ഒന്നുതന്നെ .ഒന്ന് ഒന്നിനെ മറികടക്കാനും കീഴടക്കാനും  കിണഞ്ഞു പണിയെടുത്തിട്ടുണ്ട്.ആത്മാഭിമാന പൂരിതരായ ചില ദളിതർ വൈകാരികമായി സന്ഘികളെപ്പോലെയാണ് ചരിത്രത്തെ സമീപിക്കുന്നത്.അധിനിവേശകരായ ആര്യന്മാരുടെയും ഇതര വിദേശികളുടെയും ആക്രമത്തിനിരയാവുകയും അവരുണ്ടാക്കിയ നിയമ വ്യവസ്ഥയിൽ ഞെരുങ്ങുകയും ചെയ്തവരുടെ രോഷം മനസ്സിലാകും.ഇതിനെ വർത്തമാനകാലത്ത് സാമൂഹ്യമായി നേരിടുന്നതിന് പകരം നിറമുള്ള ഭൂതകാലം കൊണ്ട് നേരിടാനുള്ള ശ്രമമാണ് മുന്നിട്ടു നിൽക്കുന്നത്.അങ്ങനെയാണ് ഊനമില്ലാത്ത കുഞ്ഞാടിനെപ്പോലെ സംശുദ്ധമായ ഭൂതകാലത്തെ വാർത്തെടുക്കുന്നത്.ജന്മനാ സംശുദ്ധരായ ഒരു ജനതയും ലോകത്തു ഉണ്ടായ ചരിത്രമില്ല.ക്രമാനുഗതമായ വളർച്ച നേടുകയാണുണ്ടായത്.കേരളത്തിൽ ദലിതർക്കിടയിൽ  പാമ്പാടി ജോൺ ജോസഫാണ് അത്തരമൊരു ചരിത്രാന്വേഷണത്തിന് ഇറങ്ങിത്തിരിച്ചത് .അദ്ദേഹത്തിന്റെ അന്വേഷണമാണ് പരമ്പരയുടെ മൂല കണ്ണിയായി ആദി ചേരന്മാരിൽ കൊണ്ടെത്തിക്കുന്നത്‌.അതിനു പിന്നിൽ സദുദ്ദേശം മാത്രമാണുണ്ടായിരുന്നത് .തങ്ങൾ വെറും മൃഗതുല്യരല്ലന്നും  ഈ മണ്ണ് തങ്ങളുടെ മാത്രം സ്വന്തമാണെന്നും സ്ഥാപിക്കാനുള്ള നീക്കമായിരുന്നു.അങ്ങനെയാണ് ചേരമർ എന്ന പേര് സ്വീകരിക്കുന്നത്.കേരളത്തിന്റെ ആദിമചരിത്രത്തിൽ രാജവംശം തുടങ്ങുന്നത് ചേര വംശത്തോടെ ആണന്നു കണ്ട അദ്ദേഹം സ്വാഭാവികമായും അവരായിരിക്കും ആദിമജനതയുടെ ആദ്യഭരണാധികാരികൾ എന്ന് ഉറപ്പിച്ചു.അതിൽ അദ്ദേഹത്തെ തെറ്റ് പറയാനാകില്ല,കാരണം അന്നത്തെ നിലയ്ക്ക് അതിലപ്പുറം പോകാൻ ഒരു ദളിതനെ സംബന്ധിച്ച് തീർച്ചയായും പരിമിതി ഉണ്ടായിരുന്നു.പുലയൻ എന്ന പേര് അയിത്തത്തിന്റെയും അശുദ്ധിയുടെയും അടയാളമാണെന്നും അതുകൊണ്ട് ചേരമർ എന്ന അഭിമാന നാമദേയം  സ്വീകരിക്കാൻ ആഹ്വാനം ചെയ്തു.ഇത് വലിയ ഉണർവ്വ് ഉണ്ടാക്കിയെങ്കിലും വലിയൊരു സംഖ്യ പുലയർ കൂട്ടാക്കിയില്ല .ചേരമർ  അന്ന് മുതൽ പുലയരെ ഇകഴ്ത്തിക്കൊണ്ടിരുന്നു.ചരിത്രത്തിലെവിടെയും പുലയൻ എന്നൊരു ജാതിയില്ലന്നും അത് ഉയർന്ന ജാതിയെന്നു കരുതുന്നവർ അടിച്ചേൽപ്പിച്ചതാണെന്നും  പ്രഖ്യാപിച്ചു.

എന്നാൽ സത്യം മറ്റൊന്നാണ് ,ചരിത്ര രേഖകളിൽ  ഒരിടത്തും ചേരമർ എന്നൊരു ജാതിയില്ല .അതൊരു അമളി മാത്രമാണ് .

സംശയമുള്ളവർക്ക് ധർമപുരി കാൽവെട്ടു പരിശോധിക്കാവുന്നതാണ് .



നാട്ടുവൈദ്യത്തിലെ കഥ :വിനിൽ പോൾ

തിരുവിതാംകൂറിലെ ഒരു ചിത്രമാണ് (1924)
യുർവേദ/നാട്ടു വൈദ്യന്മാരെ കുറിച്ചുള്ള കഥകൾ രസകരമാണ്, അവയെ സൂക്ഷമതലത്തിൽ പഠിക്കപ്പെടേണ്ടതാണ്. ജാതി നിയമങ്ങളെ ദൃഢമാക്കി നിർത്തുന്നതിനു സഹായകരമായ ഒന്നായിരുന്നു ഈ രോഗ കഥകൾ എന്ന് തോന്നുന്നു. ഒരു കഥതന്നെ പലരുടെയും പേരിൽ പ്രചരിക്കാറുണ്ട്. ഉദാഹരണമായിആലത്തൂർ നമ്പിയുടെ ഒരു ചികിത്സാ അനുഭവവും ചോലയിൽ കുഞ്ഞുമാമി വൈദ്യരുടെ അനുഭവവും ഒരേ കഥ തന്നെയാണ് പറയുന്നത്.ആലത്തൂർ നമ്പിയുടെ അടുക്കൽ കുഷ്ഠരോഗം വന്ന ഒരു നമ്പൂതിരി ചികിത്സയ്ക്കായിവരുകയും, മുന്നാഴി പെരുമ്പാമ്പിൻ നെയ്യ് സേവിക്കാമെങ്കിൽ രോഗം പരിപൂർണ്ണമായും മാറുമെന്ന് നമ്പി പറയുകയുണ്ടായി. പെരുമ്പാമ്പിൻ നെയ്യ് അല്ലാതെ മറ്റൊരു ചികിത്സയില്ലെന്നും, ഞാൻ എന്നല്ല, ലോകത്ത് ആരുവിചാരിച്ചാലും ഇത് ഭേദപ്പെടുത്താൻ സാധിക്കില്ല എന്നും നമ്പി പറഞ്ഞു. പാമ്പിൻ നെയ്യ് ഭക്ഷിക്കാൻ കഴിയില്ല എന്ന കാരണത്താൽ നമ്പൂതിരി സങ്കടത്തോടുകൂടി മടങ്ങി. നമ്പി ഉപേക്ഷിച്ച കാരണത്താൽ നമ്പൂതിരി നേരെ ചമ്രവട്ടത്തെ (മലപ്പുറം) ക്ഷേത്രത്തിൽ പോകുകയും അവിടെ പന്ത്രണ്ട് ദിവസത്തെ ഭജന നടത്തുകയും, ഒരു ദിവസം രാത്രിയിൽ ചമ്രവട്ടത്തെ ശാസ്താവ് നമ്പൂതിരിയുടെ ഉറക്കത്തിൽ പ്രത്യക്ഷപ്പെടുകയും,ദിവസവും രാവിലെ പുഴയിൽ ചെന്ന് രണ്ട് കയ്യും നിറച്ചു മൂന്ന് വട്ടം പുഴവെള്ളം കുടിച്ചാൽ രോഗം മാറുമെന്നു ശാസ്താവ് പറഞ്ഞു കൊടുത്തു. ദർശനത്തിന്റെ അടിസ്ഥാനത്തിൽ നാല്പത് ദിവസം പുഴ വെള്ളം കുടിക്കുകയും രോഗം പരിപൂർണമായി ഭേദമാകുകയും ചെയ്തു. അനന്തരം ആലത്തൂർ നമ്പിയുടെ അടുക്കൽ ചെന്ന് രോഗം ഭേദമായത് അറിയിച്ചു. എന്നാൽ നമ്പിയ്ക്ക് ആ സ്ഥലം ഒന്ന് കാണണമെന്നു ആഗ്രഹം പ്രകടിപ്പിച്ചു. രണ്ട് പേരും കൂടി ചമ്രവട്ടത്തെ അമ്പലക്കടവിൽ നിന്നും പുഴവക്കത്തൂടെ കുറച്ചു ദൂരം ചെന്നപ്പോൾ അവിടെ ഒരു വലിയ പെരുമ്പാമ്പ് ചത്തു ചീഞ്ഞു കിടക്കുന്നത് കണ്ടു. ഇതാ ഇത് കണ്ടുവോ, ഈ നെയ്യോട് കൂടിയ വെള്ളമാണ് നമ്പൂതിരി പതിവായി കുടിച്ചത് എന്ന് നമ്പി പറഞ്ഞു.ഇതേ സംഭവം കുഞ്ഞാമി വൈദ്യരുടെ ജീവിത കഥകളിലും ചേർത്ത് പറയാറുണ്ട്. നമ്പൂതിരിയുടെ സ്ഥാനത്ത് ധനാഢ്യനായ ഒരാളും, കുഷ്‌ഠ രോഗത്തിന് പകരം രക്തവാദവും, പെരുമ്പാമ്പിന്റെ സ്ഥാനത്ത് മലമ്പാമ്പും, ചമ്രവട്ടത്തെ അമ്പലക്കടവിനു പകരം കാശിയുമാണ് ചേർത്തിരിക്കുന്നത്. എന്തായാലും രോഗം സൗഖ്യമാകുന്ന കഥകളാണ് രണ്ടും.



സംവരണ മണ്ഡലങ്ങളിലെ അടിമകൾ :ഉണ്ണികൃഷ്ണൻ തകഴി



രാൻ പോകുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ സംവരണ മണ്ഡലങ്ങളിൽ  രാഷ്ട്രീ അടിമകളെ മത്സരിപ്പിക്കുവാനുള്ള മുഖ്യധാര രാഷ്ട്രീയപാർട്ടികളുടെ തീരുമാനം ഈ ജനതയോടുള്ള രാഷ്ട്രീയ വഞ്ചനയാണ്.

സാമുദായിക സംഘടനകളുടെ അഭിപ്രായം സംവരണ മണ്ഡലത്തിന്റെ കാര്യത്തിൽ തികച്ചും തിരുത്തരവാദപരമാണ്. 

             കേരള നിയമസഭയിലെ സംവരണീയ MLA മാർ അംബേ പരാജയമായിരുന്നു.. SC - ST ജനതയുടെ വികസനത്തിൽ യാതൊരു കാഴ്ചപാടും നിലവിൽ ഉള്ള MLA മാർക്കുണ്ടായിരുന്നില്ല. എ കെ ബാലനെ പോലെ നെറികെട്ട വകുപ്പുമന്ത്രിയെ ഇതിനു മുൻപ് കേരളം കണ്ടിട്ടില്ല.. 

ലൈഫ് മിഷൻ പദ്ധതിയിൽ പട്ടികജാതി- വർഗ്ഗ ഗുണഭോക്താക്കൾ വെറും 28000-ൽ താഴെ മാത്രമാണ്. ഭൂരഹിതരായ Sc-ST വിഭാഗത്തിന് 3 സെന്റ് സ്ഥലവും വീടും നൽകുന്ന പദ്ധതി അട്ടിമറിച്ച് കോർപ്പറേറ്റ് കോൺട്രാക്ടറാർക്ക് കരാറു നൽകിയ ഫാറ്റ് വെറും 400 Sqft ആയ് ചുരുക്കുകയും സ്വന്തമായ് 1200 sq ft ഭൂമി ലഭ്യമാകാനുള്ള സാധ്യത ഇല്ലാതാക്കിയപ്പോൾ സംവരണിയ ജനപ്രതിനിധികർ നിയമസഭയിൽ വാ തുറന്നില്ല. മാത്രവുമല്ല സാധാരണ വീട് വയ്ക്കുന്നതിന് 4 ലക്ഷം നൽകിയ സ്ഥാനത്ത് 400 Sqft പണിയാൻ കരാറുകാരന് 14 ലക്ഷമാണ് പദ്ധതി പ്രകാരം അനുവദിച്ചിരിക്കുന്നത്. ഫ്ലാറ്റ് നിർമ്മാണം വിവാധത്തിൽ ആയപ്പോഴും സംവരണീയ പ്രതിനിധികൾക്ക് അഭിപ്രായം ഉണ്ടായിരുന്നില്ല. കഴിഞ്ഞ അഞ്ചു വർഷം ദലിത്-ആദിവാസി മേഖലയിൽ വൻ വികസന മാർട്ടിപ്പ് ഉണ്ടായ് , ഈ ജനതയ്ക്കു നേരേ ഹിന് മായ മനുഷ്യവകാശ ലംഘനങ്ങൾ നിരന്തരം ഉണ്ടായപ്പോഴും ഇവർ തങ്ങളുടെ ജനതയ്ക്കു വേണ്ടി നിലപാട് എടുത്തിട്ടില്ല ...


സമൂഹ്യ നീതിയ്ക്കായ് സാമൂഹ്യമായ് പിന്നാക്കം ആയ്പോയെ ജനതയെ മറ്റു സമൂഹങ്ങൾക്കൊപ്പം സാമൂഹി മായ് എത്തിയ്ക്കുവാൻ ഇന്ത്യൻ ഭരണഘാന വിഭാവനം ചെയ്ത സംവരത്തെ അട്ടിമറിച്ച് ജാതിയായ് മുന്നോക്കരിലെ പിന്നാക്ക സംവരണം കേരള സർക്കാർ നടപ്പിലാക്കിയപ്പോൾ സംവരണത്തിന്റെ തത്വം പോലും അറിയാത്ത സംവരണീയ MLA മാർ മൂന്നാക്ക സംവരണത്തിന് കൂട്ടുനിന്നു . സർക്കാർ ഖജനാവിൽ നിന്നും ശബളം കൊടുക്കുന്ന എയ്ഡഡ് സ്ക്കൂൾ - കോളേജുകളിൽ സംവരണം വേണമെന്ന ന്യായമായ ആകാശം നിയമസഭയിൽ ഉന്നയിച്ച് നിയമം ആക്കുവാനുള്ള ശ്രമം പോലും ഇവർ ചെയ്തില്ല.

ജിഷയുടെ കൊലപാതകം, മധുവിന്റെ കൊലപാതം, നീതി നിഷേധിക്കപെട്ട വാളയാർ പെൺമക്കളുടെ കൊലപാതക കേസ്, കോട്ടയം കെവിൻ ജോസ് കൊലപാതകം ഉൾപ്പെടെ കേരളത്തിൽ വൻ പ്രതിഷേധം ഉയർന്നപ്പോഴും സംവരണിയ ജനപ്രതിനിധികൾ മൗനികളായിരുന്നു. .... ഇത്തരക്കാർക്ക് ഇനിയും സിറ്റ് നൽകുന്നത് ഈ ജനതയോടുള്ള വഞ്ചനയാണ് എന്ന് തിരിച്ചറിയുക തന്നെ വേണം.




 

വിദ്യമോൾ പ്രമാടത്തിന്റെ കവിത :പരിചയം :ഏകലവ്യൻ ബോധി


 
കവിത വനിത ദിനമായ ഇന്ന് എത്രത്തോളം പ്രാധാന്യമർഹിക്കുന്നുവെന്നത് ജീവിത വസ്തുതകൾ കൂടി ചേർത്തുവായിക്കുമ്പോൾ മനസ്സിലാകും.. ഞാൻ കൂടി ഉൾപ്പെട്ട "പുരുഷാധികാരത്തിൻ്റെ ഭൗതിക-ജൈവ പീഢനങ്ങളാൽ ഞെട്ടറ്റു വീണ ഒരു മനസ്സും ജീവിതവും ഈ കവിത വരച്ചിടുന്നു ...

ട്രോമ
പെട്ടെന്നൊരു ദിവസം
മറഞ്ഞു പോയതെവിടെ
എന്ന് ചോദിക്കുന്നവരോടാണ്
എനിക്ക്
ട്രോമയെപ്പറ്റി
പറയാനുള്ളത്
അപഥസഞ്ചാരം
നടത്തുന്ന
ധൂമകേതുക്കളുടെ
ഇടയിൽപ്പെട്ട
ഒരു പൂമ്പാറ്റയാണ്
ഞാൻ
പെട്ടെന്നൊരു ദിനം
ചിറകൊടിഞ്ഞെന്റെ
ഭ്രമണപഥത്തിൽ നിന്നും
താഴേയ്ക്ക് വീണവൾ
പൊള്ളുന്ന
മണൽപ്പരപ്പുകളിൽ
ഒരു തളിരൊച്ച
പോലുമില്ലാതെ
തളർന്നുറങ്ങി ഞാൻ
വഴിയിലെവിടെയോ
നഷ്ടപ്പെട്ട
ഓർമ്മക്കിനാക്കളെ
ഞാനിപ്പോഴും
തിരയാറുണ്ട്
വലവിരിച്ചെന്നെ
കാത്തിരിക്കുന്ന
വെയിൽപ്പൂവുകൾ
നുകരാൻ
എനിക്കാവുകയില്ല
ഉള്ളിലിരുട്ടും പേറി
തലതല്ലി ചാകുന്നവളെ
നിങ്ങൾ കണ്ടിട്ടുണ്ടോ ?
കനലെരിയുന്ന
എന്റെ ഉദരത്തെ
നിദ്ര കനിയാത്ത
എന്റെ രാത്രികളെ
ചിതറിപ്പോയ
എന്റെ സ്വപ്നങ്ങളെ
നിറങ്ങളില്ലാത്ത
എന്റെ ലോകത്തെ
നിങ്ങൾ കണ്ടിട്ടുണ്ടോ ?
എവിടെയാണെന്ന്
എന്നോട്
നിങ്ങൾ
ചോദിക്കരുത്
നിങ്ങളുടെ
ആകാശങ്ങൾക്കും
എന്റെ
പാതാളത്തിനും
നടുവിൽ
എനിക്കാത്മാവ്
നഷ്ടപ്പെട്ടിരിക്കുന്നു ...
****************************
വിദ്യമോൾ പ്രമാടം
********************
ഇംഗ്ലീഷ് അദ്ധ്യാപിക ,മലയാളത്തിലും ഇംഗ്ലീഷിലും കവിതകളെഴുതുന്നു.
ആദ്യകവിതാ സമാഹാരം - ഗതിമാറിയകാലത്തിൽ(2008)
***********************************

Sunday, March 7, 2021

മലയാളികളുടെ സംസ്കാരം കോണകത്തിലാണ്:REJISHANKAR BODHI

 

ലയാളികളുടെ സംസ്കാരം കോണകത്തിലാണ്. കാരണം കുളിച്ചില് ലെങ്കിലും കോണം പുരപ്പുറത്തിടണം എന്നതാണ് ആപ്തവാക്യം. ഇല്ലെങ്കിലും ഉണ്ടെന്ന് തോന്നിപ്പിക്കണം. ഒരിക്കലും പാലിക്കാൻ താത്പ്പര്യമില്ലാത്തതിനേക്കുറിച്ച് വാതോരാതെ പറഞ്ഞു കൊണ്ടിരിക്കും വലിയ പുരോഗാമികളാണന്നാണ് വയ്പ്പ്. സ്ത്രീയേക്കുറിച്ചും ലൈംഗികതയേകൂകുറിച്ചും ഉള്ള നിലപാട് അറബികളേക്കാൾ മോശമാണ് താനും.

ഇന്ത്യയിൽ ഏറ്റവും അധികം ബാലികാ പീഢനം കേരളത്തിൽ ആണന്നത് വലിയ അത്ഭുതമൊന്നുമല്ല. പാലക്കാട് നടന്ന സഹോദരിമാരുടെ മരണം അതുകൊണ്ട് തന്നെ അധികമാരേയും വേദനിപ്പിക്കുന്നില്ല. ഇതിലും നിഷ്ഠൂരമായി ഇടുക്കിയിൽ ഒരു നാലുവയസുകാരിയെ 35 കാരനും 18 കാരനും ചേർന്ന് പീഢിപ്പിച്ചത് ഏതാനം വർഷം മുമ്പാണ്. മരിക്കാതിരുന്ന ആ കുരുന്നിനെ തോർത്തിൽ കുരുക്കിട്ട് മരക്കൊമ്പിൽ കെട്ടിത്തൂക്കി. ഒരു പ്രതികരണവും സമൂഹത്തിൽ നിന്നും ഉണ്ടായില്ല. ഇത് വെളിവാക്കുന്നത് ഇവിടെ ഒരു സാമൂഹ്യ മനസ്സോ പരിഷ്കൃത സമൂഹമോ ഇല്ലന്നതാണ്. കുറച്ചു വർഷങ്ങൾക്ക് മുമ്പ് മകളെ പീഡിപ്പിച്ചു കൊന്നവനെ വെടിവെച്ച് കൊന്ന പിതാവിനെ മാതൃകയാക്കേണ്ട.വടക്കേ ഇന്ത്യയിൽ പലയിടങ്ങളിൽ കുരുന്നു കളോട് ക്രൂരത കാട്ടിയവരെ അതിക്രൂരമായിത്തന്നെ കൊലപ്പെടുത്തുകയുണ്ടായി. ഇതൊന്നും മാതൃകയാക്കണമെന്നില്ലെങ്കിലും ശക്തമായ ഒരു വിയോജിപ്പിനുപോലും സാദ്ധ്യതയില്ലാതാക്കുന്ന മനോവികാരം കുറ്റവാളിയുടേതിനേക്കാൾ. കൂടിയതാണ്.
ഇവിടെ നടന്ന ഏത് പീഢനത്തിനാണ് ന്യായമായ ഒരു തീർപ്പുണ്ടായിട്ടുള്ളത്? എല്ലാം തന്നെ കുറ്റവാളികൾക്ക് ബലം പകരുന്നതും ഇരയ്ക്കും സാമാന്യ ജനത്തിനും പ്രതീക്ഷിക്കാനൊന്നുമില്ലന്ന നിലയിലേക്ക് നീങ്ങാൻ മാത്രമേ വിധി കൾ സഹായിച്ചിട്ടുള്ളു.
കോണക സംസ്കാര്യം കൂടുതലായും പുറത്തു വരുന്നത് ഈ കാര്യത്തിലിയിരിക്കും. തങ്ങളുടെ സമുദായംഗം ബന്ധപ്പെട്ട കേസ് തങ്ങളുടെ അഭിമാനവുമായി ബന്ധപ്പെട്ടതാണന്ന് ഓരൊരുത്തരും കരുതുന്നു. ഇത് പക്ഷേ; മറ്റൊരുതരത്തിൽ ഇടപെടാനാണ് ഇവർ തയ്യാറാകുന്നത്. കാരണം സമുദായത്തിന് clean images ഉണ്ടാക്കാൻ എല്ലാ വഴിയും ഉപയോഗിക്കും അഭയ കേസ് പോലെ ഉത്തമോദാഹരണം വേറെയില്ല.
ഇവരെല്ലാം കൂട്ടുപലിശ ലഭിക്കുന്ന ബാങ്കുകളാകുമ്പോൾ രാഷ്ട്രീയക്കാർ എല്ലാം മറക്കും. ശാരിയുടെ സംഭം ഉയർത്തി കാട്ടി അധികാരത്തിൽ വന്നയാൾ പടിയിറങ്ങി പോകുന്ന വരെയോ പിന്നെയോ മിണ്ടിയിട്ടില്ല. മതവും സമുദായവും ജാതിയും പരസ്പര പൂരകമായി വർത്തിക്കുന്ന നാട്ടിൽ ഇരകളുടെ ഞരക്കം പോലും തീവ്രവാദമായീരിക്കും.
ഏതാനം ദശാബ്ദം മുമ്പ് വരെ അധികമാരും തന്തക്ക് പിറക്കാതിരുന്ന സാമൂഹ്യ സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. അച്ചനും പൂജാരിയും ഉസ്താദും വിത്തുകാളകളായിമാറുന്നതിനെ വിസ്മയത്തോടെയെങ്കിലും നോക്കിക്കാണാത്ത മലയാളി; കോണകത്തിനകത്ത് അക്രമഭീഷണി മുഴക്കുന്നതും ഇവർ തന്നെ.
ഒരിക്കലും ഒരുതരിപോലും സുരക്ഷ പ്രതീക്ഷിക്കാനില്ലാത്ത പാവങ്ങൾ സ്വയം കത്തിച്ചു വച്ച തീവെട്ടികളായി പെൺമക്കളെ കത്തുകൊള്ളട്ടെ.
 

ബൗദ്ധത്തെ കൊള്ളയടിക്കുന്നത് REJISHANKAR BODHI

 പ്പോൾ മേലൂരിൽ നിന്നും ലഭിച്ച ബുദ്ധ വിഗ്രഹത്തിന്റെ സ്ഥാനത്തു ഏതെങ്കിലും പള്ളിക്കുളത്തിൽ നിന്നും ഒരു ശിവ വിഗ്രഹമാണ് ലഭിച്ചിരുന്നതെങ്കിലോ?സാമൂഹ്യാന്തരീക്ഷം എത്ര കലുഷിതം ആയേനം എന്ന് ഓർത്തുപോകുന്നു.ഇതൊരു ചർച്ചാ വിഷയം ആകാതെ പോകുന്നതിന്റെ കാരണം പാരമ്പര്യ ബൗദ്ധർ കേരളത്തിൽ ഇല്ല എന്നുള്ളത് കൊണ്ടാണ്.[അഥവാ ഇവിടെ ഉണ്ടെങ്കിലും അതൊരു ചർച്ചാ വിഷയം ആക്കുമോ എന്നും ഉറപ്പില്ല ]ഹൈഡ് ദേവതാ ബുദ്ധ്യാ സകലതിനെയും സമീപിച്ചു അതിൻറെ മൗലികതയെ നശിപ്പിക്കുകയെന്ന ഒരു രീതി ഹിന്ദുവിനുണ്ട്.അടുത്ത കാലത്തു സിഖ് മതം ഹിന്ദുമതത്തിന്റെ ഭാഗമാണെന്ന് rss  പറഞ്ഞതിനെതിരെ സിഖ്‌കാർ പ്രതികരിച്ചിരുന്നു.ഒരു കാലത്തു കേരളത്തിലെ പ്രധാന മതം ബൗദ്ധമായിരുന്നു എന്ന് ചരിത്രം പഠിക്കുന്നവർക്കറിയാം .ചരിത്രത്തെ വിശ്വാസം കൊണ്ട് മറികടക്കുന്ന വൈഭവം ഉള്ളതുകൊണ്ട് യാഥാർഥ്യങ്ങൾ വിചിത്ര വാദങ്ങളായി തോന്നിപ്പോകും .ശാസ്താവ് എന്നത് പൂർണ്ണയും പുഷ്ക്കലയുമെന്ന രണ്ടു ഭാര്യമാരുള്ള ഹിന്ദു ദൈവമാക്കാൻ ഇവർക്ക് ഒത്തിരി പണിയെടുക്കേണ്ടി വന്നെങ്കിലും വിജയിച്ചു.വിഷ്ണുവായ ബുദ്ധായെന്നു നൂറുപേർ വിളിച്ചാൽ പിന്ന്നെ വിഷ്ണുവായി.ശ്രമണനായ മുരുകനെ ശിവപുത്രനായ സുബ്രഹ്മണ്യനാക്കുന്നത് അതുപോലെയാണ്.ദക്ഷിണേന്ത്യയിൽ ഏറ്റവുംആരാധകരുള്ള മുരുകനെ ഹിന്ദുക്കൾ അംഗീകരിച്ചപ്പോൾ സ്വാഭാവികമായും ആരാധകരും ഹിന്ദു ദൈവങ്ങളെ അംഗീകരിക്കാൻ തയ്യാറായി.പളനിയുടെ പഴയപേരായ പൂംകുറിഞ്ചിയുടെ രാജകുമാരനായിരുന്നു മുരുകൻ .ഹിന്ദുക്കൾ ഇദ്ദേഹത്തെ മയിലിന്റെ പുറത്തു സഞ്ചരിക്കുന്നവനാണെന്നു പറയുന്നു.വിനായകൻ എലിയുടെ പുറത്തു സഞ്ചരിക്കുന്നു .ഗരുഡന്റെ പുറത്തു സഞ്ചരിക്കുന്ന വിഷ്ണു ..അങ്ങനെ ഒരു ലോജിക്കും ഇല്ലാത്ത ആശയങ്ങളാണ് ഇവർ മുന്നോട്ടു വയ്ക്കുന്നത്.എന്നാൽ ബൗദ്ധം അത്തരം ഭ്രമ കല്പനകളിലല്ല നിലനിൽക്കുന്നത്.മയിലിന്റെ രൂപമുള്ള തേരിലാണ് മുരുഗൻ സച്ചരിച്ചത്.അതുകൊണ്ട് മയിൽ വാഹനൻ ,ശ്രമണൻ ആയിരുന്നതുകൊണ്ട് അതിൻറെ തത്ഭവമായ ശരവണൻ എന്നും,വിളിച്ചു .

വേൽ ആയുധമാക്കിയവൻ എന്ന അർത്ഥത്തിലാണ് വേൽമുരുകൻ എന്ന് വിളിക്കുന്നതെന്ന് ഹിന്ദു പറയുന്നു.എന്നാൽ യാഥാർഥ്യം അങ്ങനെയല്ല.സംഘകാല കൃതികൾ പരിശോധിക്കുമ്പോൾ  'വേൾ' എന്നത്  ഒരു പ്രധാനപ്പെട്ട പദമായി കാണാം.മഹത്തരമായ ഒന്ന് എന്ന് കാണിക്കാൻ ഒരു പേരിനുമുമ്പായിഇതുപയോഗിക്കുന്നു.ഉദാഹരണമായി,'വേൾപാരി. 'തമിഴിൽ ഗുണസൂചകത്തിൻറെ പരമകാഷ്ഠയെ ' വള്ളൽ 'എന്ന് ഉപയോഗിക്കുന്നു .അതിന്റെ ധാതുവാണ്‌  'വേൾ' .വള്ളുവ എന്ന[ ശ്രേഷ്ട]പടവും അങ്ങനെ ഉണ്ടായതാണ് .വേൾ    ആയ മുരുഗൻ .അതാണ് വേൽ മുരുഗൻ ആയി ഹിന്ദുക്കൾ അവതരിപ്പിക്കുന്നത് .അതുപോലെ തന്നെ മുരുഗൻറെ രണ്ടു ഭാര്യമാരെ ഹിന്ദു പരിചയപ്പെടുത്തുന്നു.തെയ്‌വാനായും വള്ളിയും .എന്നാൽ തെയ്‌വാന തന്നെയാണ് വള്ളി.അത് ജനങ്ങൾ ബഹുമാന പുരസ്സരം വിളിച്ചതാണ്.വേളിൻറെ സ്ത്രീ ലിംഗമാണ് വള്ളി .ശ്രമണ മാർഗ്ഗത്തിൽഭർത്താവിനൊപ്പം സവിശേഷ പദം  അലങ്കരിച്ച മഹതിയെ ജനങ്ങൾ ആദരിച്ചതാണ്.

ഇങ്ങനെ യാഥാർഥ്യത്തെ ഭാവനാ വിലാസം കൊണ്ട് വികൃതമാക്കുന്നത് ചരിത്രത്തിൽ ധാരാളം സന്ദർഭങ്ങളിൽ കാണാം.വിശ്വാസികളായിരിയ്ക്കാൻ  വലിയ ബുദ്ധി വാഭാവമോ ചിന്താ ശേഷിയോ ആവശ്യമില്ല ,അനുസരണ മാത്രം മതി.


 

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...