Monday, March 8, 2021

ധർമപുരി കൽവെട്ടിലെ പുലയ മന്നർ [ചേരമരുടെ വാദം തെറ്റാണന്നു തെളിയിക്കുന്നു ] :rejishankar

1975 ൽ നടന്ന ഉത്ഖനനത്തിൽ   വടക്കൻ ധർമ്മപുരിയിൽ പുറമലൈ നാട് ഭരിച്ച പുലയ രാജാവിനെക്കുറിച്ചു ക്കുറിച്ചു കാൽവെട്ടുകളിലൊന്നിൽ [ inscption No :1974/ 66 ] പറയുന്നു.'പുലൈമന്നർ .ആദരണീയനായ പുലയരാജാവ് [‘the honourable pulaiya king’]എന്നർത്ഥം.

പ്രാചീന ചരിത്രം ജാതി അടരുകളായാണ് കാണപ്പെടുന്നത് ,അല്ലെങ്കിൽ ഗോത്രം .രണ്ടും ഫലത്തിൽ ഒന്നുതന്നെ .ഒന്ന് ഒന്നിനെ മറികടക്കാനും കീഴടക്കാനും  കിണഞ്ഞു പണിയെടുത്തിട്ടുണ്ട്.ആത്മാഭിമാന പൂരിതരായ ചില ദളിതർ വൈകാരികമായി സന്ഘികളെപ്പോലെയാണ് ചരിത്രത്തെ സമീപിക്കുന്നത്.അധിനിവേശകരായ ആര്യന്മാരുടെയും ഇതര വിദേശികളുടെയും ആക്രമത്തിനിരയാവുകയും അവരുണ്ടാക്കിയ നിയമ വ്യവസ്ഥയിൽ ഞെരുങ്ങുകയും ചെയ്തവരുടെ രോഷം മനസ്സിലാകും.ഇതിനെ വർത്തമാനകാലത്ത് സാമൂഹ്യമായി നേരിടുന്നതിന് പകരം നിറമുള്ള ഭൂതകാലം കൊണ്ട് നേരിടാനുള്ള ശ്രമമാണ് മുന്നിട്ടു നിൽക്കുന്നത്.അങ്ങനെയാണ് ഊനമില്ലാത്ത കുഞ്ഞാടിനെപ്പോലെ സംശുദ്ധമായ ഭൂതകാലത്തെ വാർത്തെടുക്കുന്നത്.ജന്മനാ സംശുദ്ധരായ ഒരു ജനതയും ലോകത്തു ഉണ്ടായ ചരിത്രമില്ല.ക്രമാനുഗതമായ വളർച്ച നേടുകയാണുണ്ടായത്.കേരളത്തിൽ ദലിതർക്കിടയിൽ  പാമ്പാടി ജോൺ ജോസഫാണ് അത്തരമൊരു ചരിത്രാന്വേഷണത്തിന് ഇറങ്ങിത്തിരിച്ചത് .അദ്ദേഹത്തിന്റെ അന്വേഷണമാണ് പരമ്പരയുടെ മൂല കണ്ണിയായി ആദി ചേരന്മാരിൽ കൊണ്ടെത്തിക്കുന്നത്‌.അതിനു പിന്നിൽ സദുദ്ദേശം മാത്രമാണുണ്ടായിരുന്നത് .തങ്ങൾ വെറും മൃഗതുല്യരല്ലന്നും  ഈ മണ്ണ് തങ്ങളുടെ മാത്രം സ്വന്തമാണെന്നും സ്ഥാപിക്കാനുള്ള നീക്കമായിരുന്നു.അങ്ങനെയാണ് ചേരമർ എന്ന പേര് സ്വീകരിക്കുന്നത്.കേരളത്തിന്റെ ആദിമചരിത്രത്തിൽ രാജവംശം തുടങ്ങുന്നത് ചേര വംശത്തോടെ ആണന്നു കണ്ട അദ്ദേഹം സ്വാഭാവികമായും അവരായിരിക്കും ആദിമജനതയുടെ ആദ്യഭരണാധികാരികൾ എന്ന് ഉറപ്പിച്ചു.അതിൽ അദ്ദേഹത്തെ തെറ്റ് പറയാനാകില്ല,കാരണം അന്നത്തെ നിലയ്ക്ക് അതിലപ്പുറം പോകാൻ ഒരു ദളിതനെ സംബന്ധിച്ച് തീർച്ചയായും പരിമിതി ഉണ്ടായിരുന്നു.പുലയൻ എന്ന പേര് അയിത്തത്തിന്റെയും അശുദ്ധിയുടെയും അടയാളമാണെന്നും അതുകൊണ്ട് ചേരമർ എന്ന അഭിമാന നാമദേയം  സ്വീകരിക്കാൻ ആഹ്വാനം ചെയ്തു.ഇത് വലിയ ഉണർവ്വ് ഉണ്ടാക്കിയെങ്കിലും വലിയൊരു സംഖ്യ പുലയർ കൂട്ടാക്കിയില്ല .ചേരമർ  അന്ന് മുതൽ പുലയരെ ഇകഴ്ത്തിക്കൊണ്ടിരുന്നു.ചരിത്രത്തിലെവിടെയും പുലയൻ എന്നൊരു ജാതിയില്ലന്നും അത് ഉയർന്ന ജാതിയെന്നു കരുതുന്നവർ അടിച്ചേൽപ്പിച്ചതാണെന്നും  പ്രഖ്യാപിച്ചു.

എന്നാൽ സത്യം മറ്റൊന്നാണ് ,ചരിത്ര രേഖകളിൽ  ഒരിടത്തും ചേരമർ എന്നൊരു ജാതിയില്ല .അതൊരു അമളി മാത്രമാണ് .

സംശയമുള്ളവർക്ക് ധർമപുരി കാൽവെട്ടു പരിശോധിക്കാവുന്നതാണ് .



No comments:

Post a Comment

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...