Monday, July 24, 2017

 
 · 
കാല്‍വെള്ളയിലെ 
കൈപ്പുസ്തകങ്ങള്‍
എം.ആര്‍.രേണുകുമാര്‍ 
(അടുത്തയിടെ അന്തരിച്ച ശ്രദ്ധേയനായ ദലിത് കവി ഭാസി അരങ്കത്തിന്റെ കവിതകളെപ്പറ്റി ഒരുകുറിപ്പ്)
അനന്യമായ ഉയിരും ഉടലുമുള്ള വീടുകളെ/ ആവാസ ഇടങ്ങളെ/ദേശങ്ങളെ അനുഭവമണ്ഡലത്തില്പണിയാന്ശ്രമിക്കുന്നുണ്ട് ഭാസി അരങ്കത്തിന്റെ കവിതകള്‍. സാമാന്യ വായനക്ക് അത്ര പരിചിതമല്ലാത്ത സാംസ്കാരിക പരിസരങ്ങളിലാണ് അനന്യതകള്നിലകൊള്ളുന്നത്. അവിടേയ്ക്കുള്ള വഴികള്പൂര്ണ്ണമാകണമെങ്കില്പലമകള്നിറഞ്ഞ വ്യതിരിക്തമായ എത്രയോ ഒടിച്ചുകുത്തി വളവുകള്താണ്ടണം.
ഇരുട്ടിന് ഒരു മായികതയുണ്ട്. കുറേനേരം അതിലേക്ക് നോക്കിയിരുന്നാല്ആയിരം കണ്ണുകള്കൊണ്ട് അതു നമ്മെ തിരിച്ചുനോക്കുന്നതായി തോന്നും. മഞ്ഞുറഞ്ഞ ആഴങ്ങള്ക്കും, മേഘങ്ങളെ എത്തിപ്പിടിക്കുന്ന തിരമാലകള്ക്കും, മരച്ചില്ലകളില്വാതിലുകള്തേടുന്ന കാറ്റിനുമൊക്കെ ഇതേ മായികതയുണ്ട്. ഭാസിയുടെ കവിതകള്ക്കും കവിതയിലെ വീടുകളാകുന്ന വിഭിന്ന ദേശങ്ങള്ക്കും ഇതേവിധമൊരു അപൂര്വതയുണ്ട്.
ഒാരോ കവിതയിലേക്കും പലവഴികളുണ്ട്. പക്ഷെ എതുവഴിയിലേക്കുമുള്ള പ്രവേശനം ദേശത്തെക്കുറിച്ചുള്ള അറിവുകൊണ്ട് നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. പുതിയ ഒരിടത്തേക്കുള്ള വഴികള്അറിയായ്കയാല്നമ്മള്യാത്രമുടക്കാറില്ലല്ലോ. എല്ലായിടത്തേക്കുമുള്ള വഴികള്കാല്വെള്ളയില്എഴുതപ്പെട്ടിട്ടുണ്ട്. ഭാസിയുടെ കവിതകളിലേക്ക് നടക്കാന്ശ്രമിച്ചപ്പോഴാണ് എന്റെ കാല്വെള്ളയില്ഞാനതുവരെ കാണാതെ കിടന്ന വഴിക്കുറിപ്പുകള്എനിക്ക് തെളിഞ്ഞുകിട്ടിയത്.
'റാന്തല്മുനയിലൊരുവട്ട പകലിനെയും പിടിച്ച്' (ചന്തക്കടവില്‍) ഇരുട്ടിലൂടെ ഞാനാ വീട്ടിലേക്ക്‌/ദേശത്തേക്ക് പോകുന്നു.'നിരത്തില്വളഞ്ഞ വെളിച്ചത്തിന്റെ, ചോട്ടില്കണ്ണുതുറന്നിരിക്കുന്ന മിണ്ടും പ്രാണികളുണ്ട്'(കൂവുന്ന ഇരുട്ട്). 'പാവാടത്തുമ്പിലേക്ക് കാലൊളുപ്പിച്ച്, മഴ ഒഴിഞ്ഞ മാനം പോലത്തെ പെണ്ണ്'(മഴവരകള്‍) ഒപ്പമുണ്ട്. 'ഉളുമ്പ് പൂച്ചയായ് മുണ്ടിലുണ്ട്'(ചന്തക്കടവില്‍). അകലത്തായ് അരണ്ടുകാണാം 'രാത്രിയില്മാത്രം സൂര്യനുദിക്കുന്ന വീടുകള്‍'. അവിടെ ചെന്നാല്‍ 'പുതപ്പൂതിക്കെടുത്തിയ നരച്ച തണുപ്പിലോളം'(നമ്മുക്കൊരു പുഴുക്ക് തിന്നാനിരിക്കാം) പോകാം. ഉണരുമ്പോള്‍ 'പുകയറ വീണ ജനാലയി'(പെരുന്നാള്‍) ലൂടെ പുറത്തേക്ക് നോക്കാം. ഇപ്പോള്പെയ്തുമുടിച്ചുകളയുമെന്ന മട്ടില്ഉരുണ്ടുകൂടുന്ന 'വിചിത്ര'രൂപികളായ കാര്മേഘക്കൂട്ടങ്ങളെ കണ്ടുനില്ക്കാം. കാല്വെള്ളയില്കിടന്ന് ചൊറിഞ്ഞുമാന്തുന്ന കരമാര്ഗ്ഗങ്ങളെയും ചുരുണ്ടുനിവരുന്ന കടല്മാര്ഗ്ഗങ്ങളെയും വായിച്ചറിയാം.
(ഒരു കുറിപ്പ് എഴുതുന്നതിനായി സുഹൃത്തിന്റെ മെയില്വഴി ഭാസി എനിക്കയച്ചുതന്ന അദ്ദേഹത്തിന്റെ നാലുകവിതകള്ചുറ്റിപ്പറ്റി11-08-2011ല്എഴുതിയ കുറിപ്പാണിത്. കുറിപ്പ് ഞാന്അദ്ദേഹത്തിന് അയച്ചിരുന്നു. അദ്ദേഹമത്എവിടെങ്കിലും ഉപയോഗിച്ചോ എന്നറിയില്ല. കുറിപ്പ് ഇങ്ങനെയൊരു അവസരത്തില്ഉപയോഗിക്കേണ്ടി വന്നതില്ഖേദമുണ്ട്)



No comments:

Post a Comment

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...