Sunday, May 27, 2018

വിനീതാ വിജയൻറെ കവിത



കുത്തണം സാർ
കുത്താൻ പറയണം സാർ.. !!
വീണ്ടുംചുറ്റികയരിവാൾ
നോക്കിത്തന്നെ
കുത്തണം സാർ..
കുത്താൻ പറയണം സാർ..
തച്ചു കൊന്നവരുടെ വീട്ടിലെ കുഞ്ഞുങ്ങളറിയരുത്...
കെട്ടി ഞാന്നാടിയോര്ടെ
തള്ളമാരറിയരുത്....
കുത്തണം സാർ
കുത്താൻ പറയണം സാർ..
വീണ്ടുംചുറ്റികയരിവാൾ
നോക്കിത്തന്നെ
കുത്തണം സാർ..
കുത്താൻ പറയണം സാർ..

കാട്ടിൽ നിന്നോടിച്ച്
കൂട്ടമായ് ജയിൽ നിറച്ചാണ്ടുകൾ
പലതായ ക്ടാത്തൻമാരറിയരുത്..
അവരെ കാത്തിരുന്ന്
മണ്ണെണ്ണവാർന്ന്
കരിന്തിരി കത്തിപ്പോയ
പെണ്ണുങ്ങളറിയരുത്..
കുത്തണം സാർ
കുത്താൻ പറയണം സാർ..
വീണ്ടുംചുറ്റികയരിവാൾ
നോക്കിത്തന്നെ
കുത്തണം സാർ..
കുത്താൻ പറയണം സാർ..
ഒച്ചയിട്ടാർത്ത്
പെൺമക്കളേയെന്ന്
നൊന്തച്ഛന്മാരറിയറിയരുത്..
തീ പിടിച്ച പോലോടിത്തളർന്നവർ
വീണുപോയവരാരുമറിയരുത്.
അറിയരുത്...
കുത്തണം സാർ
കുത്താൻ പറയണം സാർ.

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...