Thursday, November 11, 2021

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

 


കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജി' !

ഐടി മദ്രാസിൽ പന്ത്രണ്ടു വർഷം മുമ്പ് നടന്നതാണ്.

ഒരു ദിവസം രാവിലെ സ്ട്രക്ചറൽ എഞ്ചിനിയറിംഗ് ഡിവിഷനിലേക്ക് പതിവുപോലെ സൈക്കിളിലെത്തുമ്പോൾ, കാമ്പസിന്റെ ഹൃദയഭാഗമായ ഗജേന്ദ്ര സർക്കിൾ ചുറ്റി വൻപ്രകടനം! ഘോര ഘോരം മുദ്രാവാക്യം വിളിയുമായി ഉശിരൻ പ്രകടനം തന്നെ. രണ്ടുവർഷക്കാലമായി കാമ്പസിൽ തന്നെ ജീവിച്ചിട്ട് ഇന്നുവരെ കാണാതിരുന്ന സംഭവം!
കണ്ണൂർ എഞ്ചിനിയറിംഗ് കോളജിൽ ആഗോളവത്കരണത്തിനെതിരെയും ഹോസ്റ്റലിൽ വെള്ളമില്ലാത്തതിനും മറ്റും മറ്റും വിദ്യാർത്ഥിക്കാലത്ത് നടന്ന പ്രകടനങ്ങളും സമരങ്ങളും ഓർത്ത് പുളകിതനായി. ഐഐടിയിൽ ഇത്രയും ധീരൻമാരുണ്ടായിട്ട് ഇത്ര കാലം എന്തേ അറിഞ്ഞില്ല? എന്തായാലും ഇവിടെയിപ്പോൾ വിദ്യാർത്ഥിയാണ്. അധ്യാപകനും സർക്കാർ ജീവനക്കാരനും എന്ന വേഷത്തിൽ നിന്ന് തൽക്കാലം മഫ്ടിയിലാണ്. കുളിമുറിയിൽ വിളിച്ചു തീർക്കേണ്ടതില്ല ആവേശം. ഇതാ അവസരം മുന്നിൽ.
അങ്ങനെ അടുത്തു ചെന്ന് സംഭവം ശ്രദ്ധിച്ചു. അപ്പോഴാണ് ഞെട്ടിയത്. ബുദ്ധി രാക്ഷസന്മാരും പ്രബുദ്ധരുമെന്ന് കരുതപ്പെടുന്ന ഐഐടി വിദ്യാർത്ഥികളിൽ ചിലർക്ക് റോഡിലിറങ്ങി ആക്രോശിക്കാനുണ്ടായ പ്രകോപനം സിംപിളായിരുന്നു - സംവരണം.
ആയിടെ കേന്ദ്ര സർക്കാരിൽ സമർപ്പിക്കപ്പെട്ട ഒരു റിപ്പോർട്ടിൽ, ഐഐടി പ്രവേശനത്തിൽ ന്യായമായ സംവരണം പാലിക്കണമെന്ന പരാമർശമുണ്ടായതാണ് പ്രകടനത്തിന് പെട്ടെന്നുണ്ടായ പ്രകോപനം.
സംഗതി ഉൾക്കൊള്ളാനാവാതെ അല്പനേരം അന്തിച്ചു നിന്ന ശേഷം ലാബിൽ ചെന്ന് ഗവേഷണത്തിൽ മുഴുകിയതായി അഭിനയിച്ചു. കുറച്ചു കഴിഞ്ഞപ്പോഴാണ് മെയിൻ ഓഡിറ്റോറിയത്തിൽ ചർച്ച നടക്കുന്നതായി അറിഞ്ഞത്. അങ്ങോട്ടു വച്ചു പിടിച്ചു. വിചാരിച്ചതു തന്നെ. പ്രകടനക്കാർ സംഘടിപ്പിച്ച സംവരണ ചർച്ച ചൂടുപിടിച്ചിരിക്കുന്നു. പ്രസംഗകരിൽ വിദ്യാർത്ഥികൾ മാത്രമല്ല ഘടാഘടിയന്മാരായ പ്രൊഫസർമാരുമുണ്ട്. എല്ലാർക്കും ഒരു കാര്യത്തിൽ ഏകാഭിപ്രായം. സംവരണം ഐഐടിയിൽ വേണ്ട. (എവിടെയും വേണ്ട എന്നാണ് ഉള്ളിൽ) അത് ഐഐടിയുടെ ഗുണനിവാരത്തെ ഇടിച്ചു താഴ്ത്തും! മുൻ പ്രസംഗകനെക്കാൾ തീവ്രമാകണം തന്റെ പ്രതികരണമെന്ന വാശിയിലാണ് ഓരോ പ്രസംഗകനും. വിവരക്കേടും അല്പത്തവും കേട്ടു മടുത്തപ്പോൾ എന്തെങ്കിലും പറയണമെന്നു തോന്നി.
ജാതിവ്യവസ്ഥയുടെ ഉൽഭവത്തെ കുറിച്ചും എണ്ണമറ്റ തലമുറകൾ അനുഭവിച്ച വിവേചനത്തിന്റെ ചരിത്രവും, ആ വിഷവൃത്തം എങ്ങനെ വീണ്ടും തലമുറകളെ അവഗണനയിൽ തളച്ചിടുന്നുവെന്നും അറിയാത്ത പിള്ളകളെ ഒന്നു ചൊറിയുകയെങ്കിലും വേണ്ടേ? കുറെനേരം കാത്തുനിന്ന് ഒടുവിൽ അവസരം കിട്ടിയപ്പോൾ, ജാതിയിൽ താഴ്ന്നവരെന്നു പറയപ്പെടുന്നവർ ബുദ്ധിശക്തിയിൽ പിറകിലാണെന്ന വാദത്തിന് ജീവശാസ്ത്രപരമായ തെളിവില്ലെന്ന് പറഞ്ഞു തുടങ്ങിയതേ ഓർമയുള്ളൂ. നീണ്ട കൂവലിലും ആക്രോശങ്ങളിലും ശബ്ദം മുങ്ങി. 'നിഷ്പക്ഷനായ' മോഡറേറ്റർ നിർത്താൻ പറഞ്ഞപ്പോൾ സംസാരം നിർത്തി ഇറങ്ങേണ്ടിവന്നു. ഒരു കുഞ്ഞു പോലും പിന്തുണക്കാൻ ഉണ്ടായിരുന്നില്ല. ഐഐടിയിൽ ഗവേഷണവിദ്യാർത്ഥി എന്ന ദുരഭിമാനത്തിന്റെ കാലൊടിഞ്ഞ ദിവസമായിരുന്നു അത്.
കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജി' !

നമ്മൾ ഇപ്പോഴും നിൽക്കുന്ന ഹിന്ദുക്കളുടെ തത്വശാസ്ത്രം ആണ് മേലെ വിവരിച്ചത്. അത് so called സവർണ്ണർ (ബ്രാഹ്മണരും അവർക്ക് അനുബന്ധമായി നിൽക്കുന്നവരും) മുന്നോട്ടു വെക്കുന്ന തത്ത്വശാസ്ത്രം ആണ്. ഏറ്റവും വലിയ തമാശ എന്ത് എന്നറിയാമോ..ഹിന്ദു എന്ന് വിളിക്കുന്ന ഈ ഭൂരിപക്ഷം 20 % പട്ടികജാതി പട്ടികവർഗ്ഗവും 52% ശതമാനം വരുന്ന പിന്നോക്കക്കരും ചേർന്നതാണ് പക്ഷേ എന്ത് കൊണ്ട് അവർക്ക് സംവരണത്തിന് എതിരായി സിമ്പിൾ ആയി തീരുമാനം എടുക്കാൻ സാധിക്കുന്നു. കാരണം ഹിന്ദു എന്ന പേരിൽ അധികാരത്തിൽ ഇരിക്കുന്നവർ (നിർണായകമായ എല്ലാ മേഖലയിലും) സവർണ്ണരാണ്. പ്രത്യേകിച്ച് ഇന്ന് കാണുന്ന ബിജെപി (മറ്റു പാർട്ടികളുടെ അവസ്ഥയും മറ്റൊന്നല്ല) അവരാണ് നയിക്കുന്നത് (പിന്നാമ്പുറത്ത്). നമ്മൾ ഒന്ന് വിചാരിച്ചാൽ ഈ ഹിന്ദുത്വത്തിൻ്റെ (ഭരണഘടന അനുശാിക്കുന്ന സംവരണ ത്തിനു എതിരെ മനോഭാവം ഉള്ള) നടു ഓടിക്കാൻ കഴിയില്ലേ ?? ആലോചിക്കുക. സമയം അതിക്രമിച്ചു കൊണ്ടേ ഇരിക്കുന്നു. പുതു തലമുറ തീർച്ചയായും ആലോചിക്കുക. കാരണം നിങ്ങൾക്കാണ് ഇതിൻ്റെ ഇല്ല ഭവിഷ്യത്തുകളും ഉണ്ടാകാൻ പോകുന്നത്. നമുക്ക്വേണ്ടത് സാമൂഹിക അധികാരം ആണ്. എന്നാൽ മാത്രമേ നമുക്ക് രാഷ്ട്രീയ പാർട്ടികളെ ഉപയോഗിക്കാൻ സാധിക്കുള്ളു. അതിനു ബാബ കൃത്യമായി വഴി പറഞ്ഞു തന്നിട്ടുണ്ട്. അത് കൃത്യമായി പാലിക്കുക.
PS: ഹിന്ദു മതത്തിൽ നിന്ന് പുറത്ത് വരുക.





2

No comments:

Post a Comment

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...