Tuesday, March 16, 2021

തിരുമേനിമാരെ എതിർക്കുന്നവർക്ക് ഇന്ത്യയിൽ നേരിടേണ്ടി വരുന്നത് :Rejishankar bodhi

 

തിരുമേനി മുറ്റത്തു കാലെടുത്തു വെച്ചാൽ ആനിമിഷം വീട്ടിൽ നിന്നിറങ്ങുന്ന ചേട്ടൻ ഒരു കൊച്ചിന്റെ കരച്ചിൽ കേൾക്കാതെ തിരിച്ചു വീട്ടിൽ കയാറാറില്ലാതിരുന്നു.അങ്ങനെയുള്ളവർക്ക് ഒരു തിരുമേനിമാർ പറയുന്നതിന് എതിർവാ പറയുന്നവരെ കാണുമ്പോൾ പരിഹസിക്കാൻ തോന്നും.ക്രിസ്ത്യൻ സ്ത്രീകളും മുസ്‌ലിം സ്ത്രീകളും എങ്ങനെ ജീവിത കാലം മുഴുവൻ ഒരാണിനൊപ്പം കഴിയുന്നുവെന്നോർത്ത് അന്തം വിട്ട ആണുങ്ങളും പെണ്ണുങ്ങളും കേരളത്തിൽ ഉണ്ടായിരുന്നു.അവരുടെ പേരിലാണ് ഇന്നത്തെ മലയാളം രജിസ്റ്റർ ചെയ്തത്.അങ്ങനെയാണ് മുല്ലപ്പൂ ചൂടിയ മലയാളി പെണ്കൊടി വേറാരും ആകാതെ പോയത്

 

തിരുമേനിമാരുടെ അഭിലാഷങ്ങൾക്ക് എതിർ നിൽക്കുന്നവർ പണ്ടുതൊട്ടേ മോശക്കാരണന്നു തീരുമാനിച്ചിരുന്നു.മണിക്കുട്ടൻ അത്തരത്തിൽ പ്രതികരിക്കുമ്പോൾ 'ഒറ്റയക്ഷര' ഇൻഷിൽകാർക്ക് ചൊറിയുന്നത് സ്വാഭാവികം.കൂട്ടത്തിൽ അതിശൂദ്രന്മാരും ഗോമാതാവിനെ ചാണക പുഴുക്കളും ഉണ്ടന്ന് മറക്കുന്നില്ല.അവർ കാത്തുന്ന പുരയിൽ നിന്നും വാരി ഊരാൻ നടക്കുന്ന ദുരാഗ്രഹികളാണ്.എന്നാൽ അതുപയോഗിക്കാൻ കഴിയാത്ത വിധം കാര്യങ്ങൾ മാറിപ്പോകും.up യിൽ ദീർഘകാലം കടന്നു ചെല്ലാൻ കഴിയാതിരുന്ന സാഹചര്യത്തിൽ മായവതിക്ക് ഇവർ സപ്പോർട്ട് ചെയ്തത് ഓർമ്മയുണ്ടാകും.പിന്നെ എതിർ കക്ഷിക്ക് സപ്പോർട്ട് കൊടുത്തും ബസ്‌പ്യിലെ മുഖ്യ പങ്കാളികൾ ആയിരുന്ന ജാതവരെ പിരിച്ചെടുത്തും മായാവതിയെ ഒരു വഴിക്കാക്കി.എങ്കിലും മായാവതിക്ക് പ്രതികരിക്കാൻ കഴിഞ്ഞിട്ടില്ല.പിന്നോക്കനായ കല്യാൻ സിംഹിനെ ഒതുക്കാനാണ് ദലിത് സ്ത്രീയെ ഉപയോഗിച്ചത്.ഒരു സനാതന ഹിന്ദുവിന് ഒരിക്കലും ചെയ്യാൻ നിയമമില്ലാത്ത കാര്യമാണ് ദലിത് സംസർഗ്ഗം.എന്നാൽ കാര്യപ്രാപ്തിക്കായി അവരത് ചെയ്തു.ബ്രാഹ്മണ രാഷ്ട്രീയം പാളം തെറ്റുമ്പോൾ മനുനിയമം ഒരു വശത്താക്കി, 'രാജാതന്ത്രം' പുറത്തെടുക്കും.നന്ദരാജാവിനാൽ അപമാനിക്കപ്പെട്ട  ചാണക്യൻ ശൂദ്രനെന്നു കരുതപ്പെടുന്ന ചന്ദ്രഗുപ്തനെ ഉപയോഗിച്ചു നന്ദവംശത്തിന്റെ കൂമ്പ് നുള്ളിക്കളഞ്ഞു.


ഇതുപോലെ തന്നെ മറ്റൊരിടത്ത് നമുക്ക് ഇവരെ കണ്ടുമുട്ടാം.അശോകൻ ബുദ്ധമതം സ്വീകരിച്ചതോടെ ബ്രാഹ്മണർക്കുള്ള പ്രത്യേക അവകാശങ്ങൾ നിര്ത്തലാക്കിയത് വൻ പ്രതിഷേധത്തിന് ഇടയാക്കിയെങ്കിലും അദ്ദേഹത്തി റെ പൂർവചരിത്രത്തെക്കുറിച്ചു അറിയാമായിരുന്നതുകൊണ്ടും ബ്രാഹ്മണർ അനങ്ങിയില്ല.എന്നാൽ മൗര്യന്മാരോട് ചേർന്ന് നിന്ന അവർ വംശത്തിലെ ഏറ്റവും ദുർബ്ബലനായ ബ്രഹദ്രദന്റെ കാലത്ത് തങ്ങളുടെ പ്രതികാരം നടപ്പാക്കി.സൈന്യാധിപനും ബ്രാഹ്മണനുമായ പുഷ്യമിത്ര സുംഗന്റെ  പുത്രിയെ വിവാഹം ചെയ്ത് രാജാവ് അപകടം വിളിച്ചു വരുത്തുകയായിരുന്നു.ബ്രഹദ്രതന് മുമ്പ് വരെയുള്ളവർ ബ്രാഹ്മണനെ മറുക്കാൻ തക്ക ശക്തിയുള്ളവരായിരുന്നു.ഭാഗവത പുരാണത്തിൽ അവരെല്ലാം മോശക്കാരാണ്.
തങ്ങളെ കേൾക്കാത്ത ശക്തനായ ശത്രുവിനെ ക്ഷമയോടെ വീക്ഷിച്ചു നൂറ്റാണ്ടുകൾ എടുത്താലും അവസരമെത്തുമ്പോൾ പ്രതികാരം ചെയ്യുന്ന വേട്ടക്കക്കാരാണ് ബ്രാഹ്മണർ.അവരെ സഹായിക്കാൻ ശൂദ്രനും  ചണ്ടാല പ്രമുഖരും ചണ്ടാലരും ഒക്കെ ഉണ്ടാകും.അവരെ തിരസ്ക്കാരിക്കുന്നവരെ ആശയപരമായും കായികമായും നേരിടുന്ന സമയത്തു കൂടെ ആരൊക്കെ കാണും എന്നതാണ് അറിയേണ്ടത്.

No comments:

Post a Comment

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...