Monday, March 15, 2021

നമ്മൾ ഹിന്ദുക്കളാണ് ഭാരതീയർ എന്നു അവർണ്ണനോട് പറയുമ്പോൾ ഓർക്കണം:രജിശങ്കർ ബോധി

ഹീന ജാതിക്കാരു കേറിയാ ആശുദ്ധമാകുന്ന കുറേ... കുറേ..ദൈവങ്ങളും ആലയങ്ങളും,അവിടെ  ഉണ്ടായിരുന്ന ആചാരങ്ങളും  പഴയപടി നിലനിർത്തണം എന്നാ എന്റെ ഒരിത്.അപ്പോഴേ അവർണ്ണ സംഘികളുടെ(കമ്മി മൈദകളടക്കം) ഒരിതങ്ങു കുറയൂ..

ന്തനാരെ സത്യത്തിൽ ചുട്ടുകൊന്നതാണ്.ഭയങ്കര ശിവഭക്തനായിരുന്നു.അദ്ദേഹം ആ നിലയ്ക്ക് അറിയപ്പെടുന്ന  ദലിതനും ആയിരുന്നു.ഒരു അവർണ്ണന് ഇവിടം വരെ ആകാംആയ  അല്ലെങ്കിൽ ആയിക്കൂടാ എന്ന ഉദാഹരണമായാണ് സത്യത്തിൽ നന്തനാരുടെ കഥ ബ്രാഹ്മണർ പ്രചരിപ്പിക്കുന്നത്.അഗ്നിയിൽ പ്രവേശിച്ചു ഭഗവാനിൽ ലയിച്ചുവെന്ന കഥ അപകർഷത്തിൽ മുങ്ങിനിന്ന് ഹിന്ദുവിനെ കൊതിയോടെ നോക്കിയവർക്ക് 'ക്ഷ' പിടിച്ചു.ഇതൊരു ബഹുമതിയാണെങ്കിൽ സത്യമാണെങ്കിൽ അക്കാലത്തു യോഗ്യരായ ബ്രാഹ്മണർ ഒരുത്തനും ഇല്ലായിരുന്നുവെന്നു കരുതണം.അപ്പോൾ മറ്റൊരു ചോദ്യം ദളിതരെ ആശുദ്ധരായി മാത്രം കരുത്തിയവർ അനേകം അവർണ്ണ ചരിത്രപുരുഷന്മാരെ മറയ്ക്കുകയോ മാറ്റി വരയ്ക്കുകയോ ചെയ്തവർ ഇത്തരത്തിൽ ഒരു കഥ ഉയർത്തി കാണിച്ചു മാന്യൻമാർ ആകുന്നതിന്റെ യുക്തി എന്താണ്.?ഒരിക്കലും ബ്രാഹ്മണരും മറ്റു വർണ്ണക്കാരും പ്രവേശിക്കേണ്ട ഇടങ്ങൾ ആഗ്രഹിക്കരുത്.അത് തന്നെ.തീയിൽ ചട്ടെടുത്ത നന്തനാർ ബ്രാഹ്മണ രൂപം പ്രാപിച്ചു ചിദംബര നാഥനെ കണ്ടെന്ന ബ്രാഹ്മണ കഥയ്ക്ക് വാമനൻ ചവിട്ടി താഴ്ത്തിയ മഹാബലി പുണ്യശ്ലോകനായി എന്ന കഥപോലെ വിശ്വസിക്കണം.

അതുപോലെ അവരെ ഉയരാൻ അനുവദിക്കുന്നവരെ ഉയർത്തി ബാക്കിയുള്ളവർ അങ്ങനെ ചെയ്യണമെന്ന മാതൃക ഉണ്ടാക്കുന്നു.അതിലൊന്നാണ് മഹാബലി വിഭീഷണൻ ഹനുമാൻ തുടങ്ങിയവർ.മഹാബലി തല താഴിത്തിക്കൊടുത്തു.മുതശ്ചനായ ഹിരണ്യകശ്യപു വിഷ്ണുവിന്റെ തലയെടുക്കാൻ നോക്കിയവൻ ആണന്നോർക്കണം.ആ വീര്യത്തെയാണ് കൊച്ചുമകനിലൂടെ കെടുത്തി കളഞ്ഞ് പരമ്പരയ്ക്ക് മഹാബലീ മാതൃകയാകുന്ന കഥയുണ്ടാക്കുന്നത്

ഏന്തിനാണ് ഇത്രയും കളങ്കപ്പട്ട രാഷ്ട്രീയം കുപിതമായി നെറിയുള്ളവരെ നോക്കുമ്പോൾ കഥ കൊണ്ട്‌ ഒട്ടയടയ്ക്കുന്നതെന്ന് നിങ്ങൾ ചോദിച്ചേക്കാം.നിങ്ങൾ ഒന്നു തിരിഞ്ഞു നോക്കണം ഹിന്ദുത്വം ദേവതാത്മകമായി വളർന്നത് ചരിത്രത്തെ ചൂണ്ടിക്കാണിച്ചല്ല.അതിനെ കെട്ടുകഥകൾ കൊണ്ടു തല്ലിക്കൊന്നിട്ടാണ്.


നമ്മൾ ഹിന്ദുക്കളാണ് ഭാരതീയർ എന്നു അവർണ്ണനോട് പറയുമ്പോൾ ഓർക്കണം

ഇനിയും പറയാനിരിക്കുന്നു 

കഥകളധി സാദരം...

No comments:

Post a Comment

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...