Sunday, March 7, 2021

ബൗദ്ധത്തെ കൊള്ളയടിക്കുന്നത് REJISHANKAR BODHI

 പ്പോൾ മേലൂരിൽ നിന്നും ലഭിച്ച ബുദ്ധ വിഗ്രഹത്തിന്റെ സ്ഥാനത്തു ഏതെങ്കിലും പള്ളിക്കുളത്തിൽ നിന്നും ഒരു ശിവ വിഗ്രഹമാണ് ലഭിച്ചിരുന്നതെങ്കിലോ?സാമൂഹ്യാന്തരീക്ഷം എത്ര കലുഷിതം ആയേനം എന്ന് ഓർത്തുപോകുന്നു.ഇതൊരു ചർച്ചാ വിഷയം ആകാതെ പോകുന്നതിന്റെ കാരണം പാരമ്പര്യ ബൗദ്ധർ കേരളത്തിൽ ഇല്ല എന്നുള്ളത് കൊണ്ടാണ്.[അഥവാ ഇവിടെ ഉണ്ടെങ്കിലും അതൊരു ചർച്ചാ വിഷയം ആക്കുമോ എന്നും ഉറപ്പില്ല ]ഹൈഡ് ദേവതാ ബുദ്ധ്യാ സകലതിനെയും സമീപിച്ചു അതിൻറെ മൗലികതയെ നശിപ്പിക്കുകയെന്ന ഒരു രീതി ഹിന്ദുവിനുണ്ട്.അടുത്ത കാലത്തു സിഖ് മതം ഹിന്ദുമതത്തിന്റെ ഭാഗമാണെന്ന് rss  പറഞ്ഞതിനെതിരെ സിഖ്‌കാർ പ്രതികരിച്ചിരുന്നു.ഒരു കാലത്തു കേരളത്തിലെ പ്രധാന മതം ബൗദ്ധമായിരുന്നു എന്ന് ചരിത്രം പഠിക്കുന്നവർക്കറിയാം .ചരിത്രത്തെ വിശ്വാസം കൊണ്ട് മറികടക്കുന്ന വൈഭവം ഉള്ളതുകൊണ്ട് യാഥാർഥ്യങ്ങൾ വിചിത്ര വാദങ്ങളായി തോന്നിപ്പോകും .ശാസ്താവ് എന്നത് പൂർണ്ണയും പുഷ്ക്കലയുമെന്ന രണ്ടു ഭാര്യമാരുള്ള ഹിന്ദു ദൈവമാക്കാൻ ഇവർക്ക് ഒത്തിരി പണിയെടുക്കേണ്ടി വന്നെങ്കിലും വിജയിച്ചു.വിഷ്ണുവായ ബുദ്ധായെന്നു നൂറുപേർ വിളിച്ചാൽ പിന്ന്നെ വിഷ്ണുവായി.ശ്രമണനായ മുരുകനെ ശിവപുത്രനായ സുബ്രഹ്മണ്യനാക്കുന്നത് അതുപോലെയാണ്.ദക്ഷിണേന്ത്യയിൽ ഏറ്റവുംആരാധകരുള്ള മുരുകനെ ഹിന്ദുക്കൾ അംഗീകരിച്ചപ്പോൾ സ്വാഭാവികമായും ആരാധകരും ഹിന്ദു ദൈവങ്ങളെ അംഗീകരിക്കാൻ തയ്യാറായി.പളനിയുടെ പഴയപേരായ പൂംകുറിഞ്ചിയുടെ രാജകുമാരനായിരുന്നു മുരുകൻ .ഹിന്ദുക്കൾ ഇദ്ദേഹത്തെ മയിലിന്റെ പുറത്തു സഞ്ചരിക്കുന്നവനാണെന്നു പറയുന്നു.വിനായകൻ എലിയുടെ പുറത്തു സഞ്ചരിക്കുന്നു .ഗരുഡന്റെ പുറത്തു സഞ്ചരിക്കുന്ന വിഷ്ണു ..അങ്ങനെ ഒരു ലോജിക്കും ഇല്ലാത്ത ആശയങ്ങളാണ് ഇവർ മുന്നോട്ടു വയ്ക്കുന്നത്.എന്നാൽ ബൗദ്ധം അത്തരം ഭ്രമ കല്പനകളിലല്ല നിലനിൽക്കുന്നത്.മയിലിന്റെ രൂപമുള്ള തേരിലാണ് മുരുഗൻ സച്ചരിച്ചത്.അതുകൊണ്ട് മയിൽ വാഹനൻ ,ശ്രമണൻ ആയിരുന്നതുകൊണ്ട് അതിൻറെ തത്ഭവമായ ശരവണൻ എന്നും,വിളിച്ചു .

വേൽ ആയുധമാക്കിയവൻ എന്ന അർത്ഥത്തിലാണ് വേൽമുരുകൻ എന്ന് വിളിക്കുന്നതെന്ന് ഹിന്ദു പറയുന്നു.എന്നാൽ യാഥാർഥ്യം അങ്ങനെയല്ല.സംഘകാല കൃതികൾ പരിശോധിക്കുമ്പോൾ  'വേൾ' എന്നത്  ഒരു പ്രധാനപ്പെട്ട പദമായി കാണാം.മഹത്തരമായ ഒന്ന് എന്ന് കാണിക്കാൻ ഒരു പേരിനുമുമ്പായിഇതുപയോഗിക്കുന്നു.ഉദാഹരണമായി,'വേൾപാരി. 'തമിഴിൽ ഗുണസൂചകത്തിൻറെ പരമകാഷ്ഠയെ ' വള്ളൽ 'എന്ന് ഉപയോഗിക്കുന്നു .അതിന്റെ ധാതുവാണ്‌  'വേൾ' .വള്ളുവ എന്ന[ ശ്രേഷ്ട]പടവും അങ്ങനെ ഉണ്ടായതാണ് .വേൾ    ആയ മുരുഗൻ .അതാണ് വേൽ മുരുഗൻ ആയി ഹിന്ദുക്കൾ അവതരിപ്പിക്കുന്നത് .അതുപോലെ തന്നെ മുരുഗൻറെ രണ്ടു ഭാര്യമാരെ ഹിന്ദു പരിചയപ്പെടുത്തുന്നു.തെയ്‌വാനായും വള്ളിയും .എന്നാൽ തെയ്‌വാന തന്നെയാണ് വള്ളി.അത് ജനങ്ങൾ ബഹുമാന പുരസ്സരം വിളിച്ചതാണ്.വേളിൻറെ സ്ത്രീ ലിംഗമാണ് വള്ളി .ശ്രമണ മാർഗ്ഗത്തിൽഭർത്താവിനൊപ്പം സവിശേഷ പദം  അലങ്കരിച്ച മഹതിയെ ജനങ്ങൾ ആദരിച്ചതാണ്.

ഇങ്ങനെ യാഥാർഥ്യത്തെ ഭാവനാ വിലാസം കൊണ്ട് വികൃതമാക്കുന്നത് ചരിത്രത്തിൽ ധാരാളം സന്ദർഭങ്ങളിൽ കാണാം.വിശ്വാസികളായിരിയ്ക്കാൻ  വലിയ ബുദ്ധി വാഭാവമോ ചിന്താ ശേഷിയോ ആവശ്യമില്ല ,അനുസരണ മാത്രം മതി.


 

No comments:

Post a Comment

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...