Sunday, March 7, 2021

മലയാളികളുടെ സംസ്കാരം കോണകത്തിലാണ്:REJISHANKAR BODHI

 

ലയാളികളുടെ സംസ്കാരം കോണകത്തിലാണ്. കാരണം കുളിച്ചില് ലെങ്കിലും കോണം പുരപ്പുറത്തിടണം എന്നതാണ് ആപ്തവാക്യം. ഇല്ലെങ്കിലും ഉണ്ടെന്ന് തോന്നിപ്പിക്കണം. ഒരിക്കലും പാലിക്കാൻ താത്പ്പര്യമില്ലാത്തതിനേക്കുറിച്ച് വാതോരാതെ പറഞ്ഞു കൊണ്ടിരിക്കും വലിയ പുരോഗാമികളാണന്നാണ് വയ്പ്പ്. സ്ത്രീയേക്കുറിച്ചും ലൈംഗികതയേകൂകുറിച്ചും ഉള്ള നിലപാട് അറബികളേക്കാൾ മോശമാണ് താനും.

ഇന്ത്യയിൽ ഏറ്റവും അധികം ബാലികാ പീഢനം കേരളത്തിൽ ആണന്നത് വലിയ അത്ഭുതമൊന്നുമല്ല. പാലക്കാട് നടന്ന സഹോദരിമാരുടെ മരണം അതുകൊണ്ട് തന്നെ അധികമാരേയും വേദനിപ്പിക്കുന്നില്ല. ഇതിലും നിഷ്ഠൂരമായി ഇടുക്കിയിൽ ഒരു നാലുവയസുകാരിയെ 35 കാരനും 18 കാരനും ചേർന്ന് പീഢിപ്പിച്ചത് ഏതാനം വർഷം മുമ്പാണ്. മരിക്കാതിരുന്ന ആ കുരുന്നിനെ തോർത്തിൽ കുരുക്കിട്ട് മരക്കൊമ്പിൽ കെട്ടിത്തൂക്കി. ഒരു പ്രതികരണവും സമൂഹത്തിൽ നിന്നും ഉണ്ടായില്ല. ഇത് വെളിവാക്കുന്നത് ഇവിടെ ഒരു സാമൂഹ്യ മനസ്സോ പരിഷ്കൃത സമൂഹമോ ഇല്ലന്നതാണ്. കുറച്ചു വർഷങ്ങൾക്ക് മുമ്പ് മകളെ പീഡിപ്പിച്ചു കൊന്നവനെ വെടിവെച്ച് കൊന്ന പിതാവിനെ മാതൃകയാക്കേണ്ട.വടക്കേ ഇന്ത്യയിൽ പലയിടങ്ങളിൽ കുരുന്നു കളോട് ക്രൂരത കാട്ടിയവരെ അതിക്രൂരമായിത്തന്നെ കൊലപ്പെടുത്തുകയുണ്ടായി. ഇതൊന്നും മാതൃകയാക്കണമെന്നില്ലെങ്കിലും ശക്തമായ ഒരു വിയോജിപ്പിനുപോലും സാദ്ധ്യതയില്ലാതാക്കുന്ന മനോവികാരം കുറ്റവാളിയുടേതിനേക്കാൾ. കൂടിയതാണ്.
ഇവിടെ നടന്ന ഏത് പീഢനത്തിനാണ് ന്യായമായ ഒരു തീർപ്പുണ്ടായിട്ടുള്ളത്? എല്ലാം തന്നെ കുറ്റവാളികൾക്ക് ബലം പകരുന്നതും ഇരയ്ക്കും സാമാന്യ ജനത്തിനും പ്രതീക്ഷിക്കാനൊന്നുമില്ലന്ന നിലയിലേക്ക് നീങ്ങാൻ മാത്രമേ വിധി കൾ സഹായിച്ചിട്ടുള്ളു.
കോണക സംസ്കാര്യം കൂടുതലായും പുറത്തു വരുന്നത് ഈ കാര്യത്തിലിയിരിക്കും. തങ്ങളുടെ സമുദായംഗം ബന്ധപ്പെട്ട കേസ് തങ്ങളുടെ അഭിമാനവുമായി ബന്ധപ്പെട്ടതാണന്ന് ഓരൊരുത്തരും കരുതുന്നു. ഇത് പക്ഷേ; മറ്റൊരുതരത്തിൽ ഇടപെടാനാണ് ഇവർ തയ്യാറാകുന്നത്. കാരണം സമുദായത്തിന് clean images ഉണ്ടാക്കാൻ എല്ലാ വഴിയും ഉപയോഗിക്കും അഭയ കേസ് പോലെ ഉത്തമോദാഹരണം വേറെയില്ല.
ഇവരെല്ലാം കൂട്ടുപലിശ ലഭിക്കുന്ന ബാങ്കുകളാകുമ്പോൾ രാഷ്ട്രീയക്കാർ എല്ലാം മറക്കും. ശാരിയുടെ സംഭം ഉയർത്തി കാട്ടി അധികാരത്തിൽ വന്നയാൾ പടിയിറങ്ങി പോകുന്ന വരെയോ പിന്നെയോ മിണ്ടിയിട്ടില്ല. മതവും സമുദായവും ജാതിയും പരസ്പര പൂരകമായി വർത്തിക്കുന്ന നാട്ടിൽ ഇരകളുടെ ഞരക്കം പോലും തീവ്രവാദമായീരിക്കും.
ഏതാനം ദശാബ്ദം മുമ്പ് വരെ അധികമാരും തന്തക്ക് പിറക്കാതിരുന്ന സാമൂഹ്യ സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. അച്ചനും പൂജാരിയും ഉസ്താദും വിത്തുകാളകളായിമാറുന്നതിനെ വിസ്മയത്തോടെയെങ്കിലും നോക്കിക്കാണാത്ത മലയാളി; കോണകത്തിനകത്ത് അക്രമഭീഷണി മുഴക്കുന്നതും ഇവർ തന്നെ.
ഒരിക്കലും ഒരുതരിപോലും സുരക്ഷ പ്രതീക്ഷിക്കാനില്ലാത്ത പാവങ്ങൾ സ്വയം കത്തിച്ചു വച്ച തീവെട്ടികളായി പെൺമക്കളെ കത്തുകൊള്ളട്ടെ.
 

No comments:

Post a Comment

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...