Monday, March 8, 2021

വിദ്യമോൾ പ്രമാടത്തിന്റെ കവിത :പരിചയം :ഏകലവ്യൻ ബോധി


 
കവിത വനിത ദിനമായ ഇന്ന് എത്രത്തോളം പ്രാധാന്യമർഹിക്കുന്നുവെന്നത് ജീവിത വസ്തുതകൾ കൂടി ചേർത്തുവായിക്കുമ്പോൾ മനസ്സിലാകും.. ഞാൻ കൂടി ഉൾപ്പെട്ട "പുരുഷാധികാരത്തിൻ്റെ ഭൗതിക-ജൈവ പീഢനങ്ങളാൽ ഞെട്ടറ്റു വീണ ഒരു മനസ്സും ജീവിതവും ഈ കവിത വരച്ചിടുന്നു ...

ട്രോമ
പെട്ടെന്നൊരു ദിവസം
മറഞ്ഞു പോയതെവിടെ
എന്ന് ചോദിക്കുന്നവരോടാണ്
എനിക്ക്
ട്രോമയെപ്പറ്റി
പറയാനുള്ളത്
അപഥസഞ്ചാരം
നടത്തുന്ന
ധൂമകേതുക്കളുടെ
ഇടയിൽപ്പെട്ട
ഒരു പൂമ്പാറ്റയാണ്
ഞാൻ
പെട്ടെന്നൊരു ദിനം
ചിറകൊടിഞ്ഞെന്റെ
ഭ്രമണപഥത്തിൽ നിന്നും
താഴേയ്ക്ക് വീണവൾ
പൊള്ളുന്ന
മണൽപ്പരപ്പുകളിൽ
ഒരു തളിരൊച്ച
പോലുമില്ലാതെ
തളർന്നുറങ്ങി ഞാൻ
വഴിയിലെവിടെയോ
നഷ്ടപ്പെട്ട
ഓർമ്മക്കിനാക്കളെ
ഞാനിപ്പോഴും
തിരയാറുണ്ട്
വലവിരിച്ചെന്നെ
കാത്തിരിക്കുന്ന
വെയിൽപ്പൂവുകൾ
നുകരാൻ
എനിക്കാവുകയില്ല
ഉള്ളിലിരുട്ടും പേറി
തലതല്ലി ചാകുന്നവളെ
നിങ്ങൾ കണ്ടിട്ടുണ്ടോ ?
കനലെരിയുന്ന
എന്റെ ഉദരത്തെ
നിദ്ര കനിയാത്ത
എന്റെ രാത്രികളെ
ചിതറിപ്പോയ
എന്റെ സ്വപ്നങ്ങളെ
നിറങ്ങളില്ലാത്ത
എന്റെ ലോകത്തെ
നിങ്ങൾ കണ്ടിട്ടുണ്ടോ ?
എവിടെയാണെന്ന്
എന്നോട്
നിങ്ങൾ
ചോദിക്കരുത്
നിങ്ങളുടെ
ആകാശങ്ങൾക്കും
എന്റെ
പാതാളത്തിനും
നടുവിൽ
എനിക്കാത്മാവ്
നഷ്ടപ്പെട്ടിരിക്കുന്നു ...
****************************
വിദ്യമോൾ പ്രമാടം
********************
ഇംഗ്ലീഷ് അദ്ധ്യാപിക ,മലയാളത്തിലും ഇംഗ്ലീഷിലും കവിതകളെഴുതുന്നു.
ആദ്യകവിതാ സമാഹാരം - ഗതിമാറിയകാലത്തിൽ(2008)
***********************************

No comments:

Post a Comment

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...