Monday, March 8, 2021

സംവരണ മണ്ഡലങ്ങളിലെ അടിമകൾ :ഉണ്ണികൃഷ്ണൻ തകഴി



രാൻ പോകുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ സംവരണ മണ്ഡലങ്ങളിൽ  രാഷ്ട്രീ അടിമകളെ മത്സരിപ്പിക്കുവാനുള്ള മുഖ്യധാര രാഷ്ട്രീയപാർട്ടികളുടെ തീരുമാനം ഈ ജനതയോടുള്ള രാഷ്ട്രീയ വഞ്ചനയാണ്.

സാമുദായിക സംഘടനകളുടെ അഭിപ്രായം സംവരണ മണ്ഡലത്തിന്റെ കാര്യത്തിൽ തികച്ചും തിരുത്തരവാദപരമാണ്. 

             കേരള നിയമസഭയിലെ സംവരണീയ MLA മാർ അംബേ പരാജയമായിരുന്നു.. SC - ST ജനതയുടെ വികസനത്തിൽ യാതൊരു കാഴ്ചപാടും നിലവിൽ ഉള്ള MLA മാർക്കുണ്ടായിരുന്നില്ല. എ കെ ബാലനെ പോലെ നെറികെട്ട വകുപ്പുമന്ത്രിയെ ഇതിനു മുൻപ് കേരളം കണ്ടിട്ടില്ല.. 

ലൈഫ് മിഷൻ പദ്ധതിയിൽ പട്ടികജാതി- വർഗ്ഗ ഗുണഭോക്താക്കൾ വെറും 28000-ൽ താഴെ മാത്രമാണ്. ഭൂരഹിതരായ Sc-ST വിഭാഗത്തിന് 3 സെന്റ് സ്ഥലവും വീടും നൽകുന്ന പദ്ധതി അട്ടിമറിച്ച് കോർപ്പറേറ്റ് കോൺട്രാക്ടറാർക്ക് കരാറു നൽകിയ ഫാറ്റ് വെറും 400 Sqft ആയ് ചുരുക്കുകയും സ്വന്തമായ് 1200 sq ft ഭൂമി ലഭ്യമാകാനുള്ള സാധ്യത ഇല്ലാതാക്കിയപ്പോൾ സംവരണിയ ജനപ്രതിനിധികർ നിയമസഭയിൽ വാ തുറന്നില്ല. മാത്രവുമല്ല സാധാരണ വീട് വയ്ക്കുന്നതിന് 4 ലക്ഷം നൽകിയ സ്ഥാനത്ത് 400 Sqft പണിയാൻ കരാറുകാരന് 14 ലക്ഷമാണ് പദ്ധതി പ്രകാരം അനുവദിച്ചിരിക്കുന്നത്. ഫ്ലാറ്റ് നിർമ്മാണം വിവാധത്തിൽ ആയപ്പോഴും സംവരണീയ പ്രതിനിധികൾക്ക് അഭിപ്രായം ഉണ്ടായിരുന്നില്ല. കഴിഞ്ഞ അഞ്ചു വർഷം ദലിത്-ആദിവാസി മേഖലയിൽ വൻ വികസന മാർട്ടിപ്പ് ഉണ്ടായ് , ഈ ജനതയ്ക്കു നേരേ ഹിന് മായ മനുഷ്യവകാശ ലംഘനങ്ങൾ നിരന്തരം ഉണ്ടായപ്പോഴും ഇവർ തങ്ങളുടെ ജനതയ്ക്കു വേണ്ടി നിലപാട് എടുത്തിട്ടില്ല ...


സമൂഹ്യ നീതിയ്ക്കായ് സാമൂഹ്യമായ് പിന്നാക്കം ആയ്പോയെ ജനതയെ മറ്റു സമൂഹങ്ങൾക്കൊപ്പം സാമൂഹി മായ് എത്തിയ്ക്കുവാൻ ഇന്ത്യൻ ഭരണഘാന വിഭാവനം ചെയ്ത സംവരത്തെ അട്ടിമറിച്ച് ജാതിയായ് മുന്നോക്കരിലെ പിന്നാക്ക സംവരണം കേരള സർക്കാർ നടപ്പിലാക്കിയപ്പോൾ സംവരണത്തിന്റെ തത്വം പോലും അറിയാത്ത സംവരണീയ MLA മാർ മൂന്നാക്ക സംവരണത്തിന് കൂട്ടുനിന്നു . സർക്കാർ ഖജനാവിൽ നിന്നും ശബളം കൊടുക്കുന്ന എയ്ഡഡ് സ്ക്കൂൾ - കോളേജുകളിൽ സംവരണം വേണമെന്ന ന്യായമായ ആകാശം നിയമസഭയിൽ ഉന്നയിച്ച് നിയമം ആക്കുവാനുള്ള ശ്രമം പോലും ഇവർ ചെയ്തില്ല.

ജിഷയുടെ കൊലപാതകം, മധുവിന്റെ കൊലപാതം, നീതി നിഷേധിക്കപെട്ട വാളയാർ പെൺമക്കളുടെ കൊലപാതക കേസ്, കോട്ടയം കെവിൻ ജോസ് കൊലപാതകം ഉൾപ്പെടെ കേരളത്തിൽ വൻ പ്രതിഷേധം ഉയർന്നപ്പോഴും സംവരണിയ ജനപ്രതിനിധികൾ മൗനികളായിരുന്നു. .... ഇത്തരക്കാർക്ക് ഇനിയും സിറ്റ് നൽകുന്നത് ഈ ജനതയോടുള്ള വഞ്ചനയാണ് എന്ന് തിരിച്ചറിയുക തന്നെ വേണം.




 

No comments:

Post a Comment

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...