Monday, March 8, 2021

പഠിച്ചതെല്ലാം എരിച്ചു കളയുക ,ഇടതുപക്ഷം ഉറപ്പാണ് .

 
ലയാളം സർവകലാശാല സ്ഥിരാധ്യാപക നിയമനത്തിനുള്ള ചുരുക്കപ്പട്ടികയിയിൽപ്പോലും ഉൾപ്പെടുത്താത്ത സർവകലാശാലയ്ക്കെതിരേ M.Phil, NET, Ph.D ക്കാരനായ അജി കെ.എം. അദ്ദേഹത്തിൻ്റെ PhD തീസിസ് കത്തിച്ച് പ്രതിഷേധിക്കുന്നു. ഒരു ബക്കറ്റ് വെള്ളമൊഴിച്ചാൽ കെടുന്നതല്ല അജി കൊളുത്തിയ ഈ തീയെന്ന് മനസ്സിലാക്കണം.

ദീർഘകാലമായി അടുപ്പമുള്ളയാളാണ് അജിച്ചേട്ടൻ. എല്ലാവിധ അർഹതയുണ്ടായിട്ടും രാഷ്ട്രീയ, പക്ഷപാത നിയമനങ്ങളാൽ ജോലി ലഭിക്കാതെ പോയൊരാൾ. എത്രയോ വർഷങ്ങൾക്കുമുമ്പ് അദ്ദേഹത്തിന് കാലടി സർവകലാശാല മലയാളവിഭാഗത്തിൽനിന്ന് PhD ലഭിച്ചതാണ്. ഇക്കാലമത്രയും എടുത്താൽ പൊങ്ങാത്തത്ര സർട്ടിഫിക്കറ്റുകളും യോഗ്യതയും തീസീസുമായി ഇൻ്റർവ്യൂവിന് കയറിയിറങ്ങി. നിഷ്കരുണം തള്ളിക്കളയപ്പെട്ടു, പരിഹസിക്കപ്പെട്ടു.
ഒടുവിൽ അയാൾ ദീർഘകാലത്തെ അക്കാദമിക് അധ്വാനം ഒന്നാകെ കത്തിച്ചുകളയുന്നു.
വേദനാജനകമായ കാഴ്ച.
കരഞ്ഞുപോകുന്നു...
cortesy fb

അജിയുടെ fb കുറിപ്പ്

സർവകലാശാലയാണ് ഗുരുകുലമൊന്നുമല്ല .സർവകലാശാലയ്ക്ക് വ്യവസ്ഥാപിത മാർഗമുണ്ട്. ആ മാർഗങ്ങളെ അട്ടിമറിക്കുകയും കക്ഷി രാഷ്ടീയക്കാർക്ക് വിടുപണി ചെയ്യുകയുമാണ് ഇതിൽ പറയുന്ന എല്ലാ അക്കാദമിക്ക് കൂട്ടികൊടുപ്പുകാരും ചെയ്തത് . പുസ്തകമെഴുതിയവരും നല്ല രീതിയിൽ അക്കാദമിക മേഖലയിൽ അധ്വാനിക്കുന്നവരുമായിരുന്നു. പ്രഭാകരവാരിയരും സക്‌റിയ സക്കറിയയുo ' ഉണിത്തിരിയുമൊക്കെ .പക്ഷെ അന്ന് 3ഉം 4 ഉം മാർക്കിട്ട് കേരളത്തിലെ മികച്ച അക്കാദമി ഷ്യരായ പത്തിലധികം ആളുകളെ സർവകലാശാലക്ക് പുറത്താക്കുകയും ശരാശരിയിൽ താഴെ കിടക്കുന്നവരെ സർവകലാശാലയിൽ നിയമിക്കുകയും ചെയ്ത വരാണ് ഈ ക്രമിനലുകൾ. ബി.ജെ പി യെയും കോൺഗ്രസ്സിനെയും തെറി പറയാൻ ഈമ്മാതിരി നെറിക്കെട്ടവരെ ആദർശവത്ക്കരിക്കരുത്. ഇനി ആ വഴിയിൽ വല്ല ബിരിയാണിയും കിട്ടുമെന്ന ആശ വെച്ചാണെങ്കിൽ കണ്ണടച്ച് ഇരുട്ടാക്കാം പക്ഷെ ഇമ്മാതിരി ഗീർവാണങ്ങളുടെ കാലം കഴിഞ്ഞു പോയിരിക്കുന്നു

No comments:

Post a Comment

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...