Friday, July 31, 2020

ഹിന്ദു PRDS Rajeev anupama

ഹിന്ദു PRDS :Rajeev Anupama

എന്തായാലും ഒന്ന് സത്യമാണ്.... പൊയ്കയിൽ യോഹന്നാന്റെ സാർവദേശീയസാഹോദര്യം, 
ജാതി രഹിത സംസ്കാര  സങ്കൽപം ഹിന്ദുരാഷ്ട്രത്തിൽ ഓടില്ല .അത് ദേശരാഷ്ട്ര സങ്കല്പ വിരുദ്ധമാണ് .അതുകൊണ്ടാണ്  അവശേഷിക്കുന്ന  ക്രൈസ്തവ പാരമ്പര്യമുള്ള ദലിതുകൾ ഘർവാപസി ചെയ്യുന്നതാവും നല്ലതു എന്ന തീട്ടുരം.
********************************************

PRDS പാട്ട് "കാണുന്നില്ലൊരക്ഷരവും"  പൊയ്കയിൽ അപ്പച്ചന്റെ രീതിയിൽ ...അപ്പച്ചൻ പാടിയിരുന്നത് പള്ളി പാന പോലെയാണ്. അമ്മൂമ്മ വൈകിട്ടത്തെ പ്രാർഥനയിൽ   ഇതുമൊക്കെ പാടാറുണ്ടായിരുന്നു.അപ്പച്ചനെ നേരിട്ട് കേട്ടിട്ടുള്ളവരാണ് , കളിച്ചു കൊണ്ടിരിക്കുന്ന കൊച്ചു കുട്ടികളെപ്പോലും സ്തംഭിപ്പിക്കുന്നത്ര തീഷ്ണമായിരുന്നു അതിന്റെ  ആലാപനരീതി. നെഞ്ചകം കുത്തിപ്പിളർക്കുന്ന ഒരു നിലവിളി പോലെ , കാറ്റത്താളിപ്പടർന്ന്  കേറുന്ന തീ പോലെ, ചിന്തയെ ഉണർത്തി നമ്മളെ നിശ്ശബ്ദനാക്കാൻ അതിന് ത്രാണി ഉണ്ടായി രുന്നു. ....അതുപോലെ തന്നെയാണ് SKDS കാരുപോലും ഇപ്പോഴും പാടുന്നത് .കാരണം അവർ അപ്പച്ചനെയാണ് പിന്തുടരുന്നത്......  https://www.youtube.com/watch?v=GRdrTLwxE2w
******************************************
ജാതിയാൽ  അടിമകളാക്കിയ ഹിന്ദുമതത്തെ എന്നേക്കുമായി ഉപേക്ഷിച്ച അപ്പച്ചൻ ക്രിസ്ത്യൻ സവർണ്ണതയെ ആണ് നിഷേധിച്ചത്, ക്രിസ്തുവിനെ നിഷേധിച്ചില്ല . അല്ലെങ്കിൽ ഇത്രയധികം ക്രിസ്ത്യൻ സഭകളെ മാറി മാറി പരീക്ഷിക്കില്ലല്ലോ ..? 1909-ൽ ആദ്യം തുടങ്ങിയ PRDS ഒരു പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യൻ സഭയായിരുന്നു .എന്നുതന്നെ കരുതണം (1909-ൽ ഇരവിപേരൂരിൽ പ്രത്യക്ഷ രക്ഷാ ദൈവസഭ എന്ന "വേർപാടുസഭ" സ്ഥാപിച്ചു) .അങ്ങിനെപറയാൻ കാരണം ആ കാലഘട്ടത്തിൽ ചേർന്നവർ ക്രിസ്ത്യൻസയാണ്, ക്രിസ്ത്യൻ പേരുകളിലുമാണ് അറിയപ്പെട്ടിരുന്നത് .അന്ന,മാർത്ത ,മറിയ ,ജോൺ ,ബേബി  എന്നൊക്കെയായിരുന്നു PRDSകാരുടെപേരുകൾ . ക്രിസ്ത്യൻ വിരുദ്ധ  ദ്രാവിഡർ എന്ന കാഴ്ചപ്പാടിലായിരുന്നു  രൂപീകരണമെങ്കിൽ മാർത്തയും,ജോണുമൊന്നും   ഉണ്ടാവില്ലായിരുന്നു ....ഏറെക്കാലത്തിനു ശേഷം ഇവരൊക്കെ ,വിജയകുമാറോ ,വിജയമ്മയോ , കുഞ്ഞമ്മയോ  ഒക്കെയായി മാറുന്നുമുണ്ട്. അതുകൊണ്ടുതന്നെയാണ് പിന്നീടും  പ്രജാസഭയിൽ ദളിത് ക്രിസ്ത്യാനികൾക്ക് വേണ്ടി പ്രവർത്തിച്ചത് .                                                                                            അപ്പച്ചന്റെ ക്രിസ്ത്യൻ സ്വത്വംഅപ്പച്ചനെയോ, അദ്ദേഹത്തെ സ്നേഹിച്ച ഒരു മനുഷ്യരെയോ  അന്നും ഇന്നും അലോസരപ്പെടുത്തുന്നില്ല. പിന്നെവിടെയാണ് എല്ലാം   കുഴഞ്ഞു മറിയുന്നത്....? മറവിയിലാണ്ടു കിടക്കുന്ന ആചരിത്രം വെളിച്ചത്തിലേയ്ക്കു വരുന്നതിനെ ഭയപ്പെടുന്നവർ ആരായിയിരിക്കും..? എന്തുകൊണ്ട് ഭയപ്പെടുന്നു ..?PRDS  ഇപ്പോൾ ചിലയാഥാർഥ്യങ്ങൾ മറച്ചു വെക്കാനാണ് പലദിശകളിലേക്കു കൈചൂണ്ടി അന്വേഷകരുടെ ശ്രെദ്ധ തിരിച്ചു വിടുന്നത്... പഴമുറം കൊണ്ട് സൂര്യനെ മറക്ക്യാനാവില്ല എന്നവർക്കറിയാമെങ്കിലും.....

No comments:

Post a Comment

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...