ദൈവത്തിന്റെ മക്കളോ? ഛേ... എന്തൊരു.. വൃത്തികേട്........ ഗാന്ധിയുടെ മതക്കാർ [ ഈ പ്രയോഗത്തിന് പണ്ടത്തെകോൺഗ്രസ്സ് പ്രസിഡന്റായിരുന്ന മൗലാനാ മുഹമ്മദാലിയോടു കടപ്പാട് ] നൂറ്റാണ്ടുകളായി ചവിട്ടി തേച്ചു കൊണ്ടിരുന്ന ഇന്ത്യയിലെ അടിസ്ഥാന ജനതക്ക് 1933ൽ ഗാന്ധി ഒരോമന പേർ നൽകി. "ഹരിജൻ "ഗുജറാത്ത് ഗാന്ധിയുടെ ജന്മനാടാണല്ലോ. അവിടുത്തുകാരനായ ഭക്ത കവി നരസിംഹ മേത്ത ഒരിക്കൽ ദേവദാസി സംബ്രദായത്തെ ഇതിവൃത്തമാക്കി ഒരു കവിത രചിച്ചു.അക്കാലങ്ങളിൽ ഹിന്ദു ക്ഷേത്രങ്ങളിലെ അടിച്ചുതളിക്കാരായ ദേവദാസികൾക്ക് ബ്രാഹ്മണ പൂജാരിമാരിൽ നിന്നു ജനിക്കുന്ന കുട്ടികൾ തന്തയില്ലാത്ത മക്കളായി സമൂഹത്തിന്റെ അപമാന വാക്കുകളും ആക്ഷേപ ശരങ്ങളുമേറ്റ് കഴിയുന്ന സാമൂഹിക പശ്ചാത്തലമുണ്ടായിരുന്നു. തന്റെ കവിതയിലെ കേന്ദ്ര കഥാപാത്രമായ ദേവദാസീ പുത്രനെ കവി ആശ്വസിപ്പിക്കുന്നു, " കുഞ്ഞേ, അച്ഛനില്ലാത്തതിന്നെയോർത്ത് നീ സങ്കടപ്പെടരുത്: നിന്നെ അക്കാരണം കൊണ്ടു് കളിയാക്കുന്ന നിന്റെ കൂട്ടുകാർക്ക് അച്ഛനുണ്ടെങ്കിലും ആ അച്ഛൻമാർ വെറും മനുഷ്യരാണ്. എന്നാൽ നീയോ നീ ദൈവത്തിന്റെ ... വിഷ്ണുവിന്റെ [ഹരിയുടെ ] മകനാണ് ..... ഹരിജനാണ്. അമ്പലത്തിൽ ജനിച്ച തന്തയില്ലാത്ത കുട്ടിക്ക് കവി നരസിംഹ മേത്ത നൽകിയ ആശ്വാസപ്പേരു് ഇന്തൃയിലെ അടിസ്ഥാന വർഗ്ഗങ്ങൾക്ക് ഓമനപ്പേരായി ഗാന്ധി നൽകിയപ്പോൾ മഹാനായ ഡോ.അംബേദ്ക്കർ ശക്തിയുക്തം അതിനെ എതിർത്തു.നിങ്ങളെ ദൈവത്തിന്റെ മക്കൾ എന്ന് സ്നേഹ പൂർവ്വം വിളിക്കുന്നത് ഒരു ബഹുമതിയായി കണ്ടു കൂടേ എന്ന് അന്നു ചിലർ അംബേദ്ക്കറോടു ചോദിച്ചപ്പോൾ അദ്ദേഹം തിരിച്ചടിച്ചു "ഞങ്ങൾ ദൈവത്തിന്റെ മക്കളാണെങ്കിൽ ഗാന്ധിയും കൂട്ടരുമാര് ?": ...
Tuesday, October 31, 2017
ദൈവത്തിന്റെ മക്കള്‍:ഡോ .രാധാകൃഷ്ണന്‍
Subscribe to:
Post Comments (Atom)
സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ
കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...
-
· കാല്വെള്ളയിലെ കൈപ്പുസ്തകങ്ങള്‍ എം.ആര്.രേണുകുമാര്‍ ( അടുത്തയിടെ അന്തരിച്ച ശ്രദ്ധേയനായ ദലിത് കവി ഭാസി അരങ്കത്തി...
-
മ നുഷ്യൻ മനുഷ്യനോട് ഏറെ അനീതിയോടിരിക്കുന്നു . കുഞ്ഞുങ്ങളേ... ആരെ വിശ്വസിക്കണമെന്നറിയില്ല. നിൻറെ വലിയ ശത്രു നിൻറെ നല്ല ചങ്ങാതി ആയേക്കാം! നി...
-
Mythili saymeera reji അ ടിമാലിയിൽ നിന്നും തലസ്ഥാനത്തു നടക്കുന്ന KIFF ചലച്ചിത്രോത്സവത്തിന്റെ വിധി നിർണ്ണയിക്കാൻ ഒരു 11ആം...

No comments:
Post a Comment