Sunday, August 2, 2020

മിഷനറി നൽകിയ ദലിത് സ്വത്വം : രാധാകൃഷ്ണൻ









ര്‍ഷഭാരത സാനാധന ഹിന്ദു സംസ്ക്കാരത്തിന്റെ സുവര്‍ണ്ണ കാലഘട്ടമായിരുന്നു 1800 കള്‍ക്കു മുന്‍പ്. വേദങ്ങളും സ്മൃതികളും വിഭാവനംചെയ്യുന്ന ജീവിതചര്യ പ്രയോഗികമായി നടപ്പാക്കിയിരുന്ന കാലങ്ങള്‍.

ആര്‍ഷഭാരത ജീവിതക്രമത്തിന്റെ ഭരണഘടനയായിരുന്നു മനുസ്മൃതി. പൊതുജനപരിപാലനം നീതിനിര്‍വ്വഹണം തുടങ്ങി മനുഷ്യജീവിതവുമായി ബന്ധപ്പെട്ട എല്ലാക്കാര്യങ്ങളും മനുസ്മൃതി അടിസ്ഥാനമായി നിര്‍മ്മച്ചെടുത്ത നിയമങ്ങള്‍ ഉപയോഗിച്ചായിരുന്നു നടത്തിയിരുന്നത്. 

ഹൈന്തവ പ്രാമാണിക ഗ്രന്ഥങ്ങളായ  വേദങ്ങളിലും ഭഗവത്ഗീതയിലും പറയുന്ന വര്‍ണ്ണങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു സാമൂ ഹിക ജീവിതം. 
നീതി നിര്‍വ്വഹണവും ശിഷയുമെല്ലാം വര്‍ണ്ണത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു. 

ഹിന്തുപ്രമാണം അനുസരിച്ച് മുനുഷ്യരേ അഞ്ചായി തരം തിരിച്ചിരിക്കുന്നതായി കാണാം . അതില്‍ ഹിന്തുക്കളേ  ജാതിയും തൊഴിലും അനുസരിച്ചു നാലായി വിഭാഗിച്ചിരിക്കുന്നു. 

ബ്രാഹ്മണന്‍ ഷത്രിയന്‍ വൈശ്യന്‍ ശൂ ദ്രന്‍  എന്നിങ്ങനെ നാലു വിഭാഗവും, ഈ വര്‍ണ്ണത്തിനു പുറത്തുള്ളവരേ ഹിന്തുക്കള്‍  നീചജാതിയായും ചണ്ഢാളനായും അവര്‍ണ്ണനായും കരുതിയിരുന്നു.   

വര്‍ണ്ണങ്ങളേകുറിച്ചു ഏറ്റവും പഴക്കമാര്‍ന്ന പരാമര്‍ശം ലഭിക്കുന്നത്  ഋഗ്വേദത്തിലെ പുരുഷസൂ ക്തത്തില്‍ നിന്നാണ്(10-90) 
"ബ്രാഹ്മണോസ്യ സുഖമാസീദ് , ബാഹു  രാജന്യ: കൃതാ;,   ഉൗരു തദസ്യ   യദ്വൈശ്യ:,   പദ്ഭ്യം ശൂ ദ്രോ അജായത " 
ബ്രഹ്മാവിന്റെ മുഖത്തുനിന്നു ബ്രാഹ്മണനും കൈകളില്‍നിന്നു ഷത്രിയനും  തുടകളില്‍നിന്നു  വൈശ്യനും പാദങ്ങളില്‍നിന്നു ശൂ ദ്രനും  ഉണ്ടായി എന്നു ഋഗ്വേദം  പറയുന്നു.

ഭഗവത്ഗീതയിലും നാലുവര്‍ണ്ണങ്ങളേ കുറിച്ചുള്ള ശ്ലോകങ്ങള്‍ കാണാം.
"ചാതുര്‍വര്‍ണ്ണ്യം മായസൃഷ്ടം ഗുണകര്‍മ്മ വിഭാഗശ്ശ:   
തസ്യ കര്‍ത്താരമപി  മാം വിദ്ധ്യാകര്‍ താരമവ്യയം"  

ഗുണങ്ങളുടേയും കര്‍മ്മങ്ങളുയും അടിസ്ഥാനമാക്കി  ഞാന്‍(ഭഗവാന്‍)   ചാതുര്‍വര്‍ണ്ണ്യം സൃഷ്ടിച്ചിരിക്കുന്നു.എന്നെതന്നെ അതിന്റേയും ചാതുര്‍വര്‍ണ്ണ്യത്തിന്റേയും സൃഷ്ടാവായി അറിയുക. 

ഭഗവാന്‍ ഭഗവത്ഗീതയിലൂ ടെ വീണ്ടു പറയുന്നു  ഈ നാലു വര്‍ണ്ണങ്ങളില്‍ പെടുന്നവരുടെ  കര്‍മ്മങ്ങള്‍ എന്തൊക്കെആണ് എന്നത്.

"ബ്രാഹ്മണഷത്രിയ  വൈിശാംശൂ ദ്രാണാം
 ച പരന്തപ കര്‍മ്മാംണിം 
 പ്രവിഭക്താനി സ്വഭാവപ്രഭ വൈര്ഗുണൈ: 

ബ്രാഹ്മണന്‍ ഷത്രിയന്‍ വൈശ്യന്‍ ശൂ ദ്രന്‍ എന്നിവരുടെ കര്‍മ്മങ്ങളേ സ്വഭാവ ജന്യങ്ങളുടെ അടിസ്ഥാനത്തില്‍ വിഭാഗിച്ചിരിക്കുന്നു     

"ശമോ ദപസ്തപ: ശൗചം ക്ഷാന്തിരാര്ജവമേവ  ച   ജഞാനം  വിജ്ഞാനമാസ്തിക്യം  
ബ്രഹ്മകര്‍മ്മ സ്വഭാവജം" 
"ശൗര്യംതേജോ ധ്റതിര്‍ദാക്ഷ്യം യുദ്ധേ ചാപ്യപാലായനം ദാനമീശ്വരഭാവശ്ച   ക്ഷാത്രം കര്‍മ്മ സ്വഭാവജം
"കൃഷിഗരഷ്യവാണിജ്യം  വൈശ്യകര്‍മ്മ സ്വഭാവജം.
പരിചര്യാത്മകം കര്‍മ്മ ശൂദ്രസ്യാപി സ്വഭാവജം"      

മനസംയമനം ഇന്ദ്രിയസംയമനം തപസ് ശൗചം ഷമ കാപട്യമില്ലായ്മ  ലൗകീകവും ആദ്ധ്യത്മീകവുമായ അറിവ് ഈശ്വരവിശ്വാസം എന്നിവയാണ് ബ്രാഹ്മണന്റെ കര്‍മ്മങ്ങള്‍.

ശൂരത്വം തേജസ് ധൈര്യം  സാമര്‍ത്ഥ്യം യുദ്ധം ദാനം പ്രഭുത്വം എന്നിവയാകുന്നു ക്ഷത്രിയ കര്‍മ്മങ്ങള്‍.  

കൃഷി പശുവിനേവളര്‍ത്തല്‍ കച്ചവടം എന്നിവ വൈശ്യന്റെ കര്‍മ്മങ്ങളും . ദാസ്യപ്പണി ശൂ ദ്രന്റെ കര്‍മ്മവുമായാണ് ഭഗവത്ഗീത വിഭാവനം ചെയ്യുന്നത്. 

ഈ നാലുവര്‍ണ്ണത്തിലും പെടാത്തവരേ അവര്‍ണ്ണനെന്നും നീചജാതിയെന്നും വിളിച്ചിരുന്നു എന്നു മാത്രമല്ല അവര്‍ക്കു മാനുഷീകമായ ഒരു പരിഗണനയും ലഭിച്ചിരുന്നില്ല.      

ആര്‍ഷഭാരത സനാധന ധര്‍മ്മത്തിന്റെ ഭരണഘടനയായ മനുസ്മൃതിയിലേക്ക് വരുമ്പോള്‍ ചാതുര്‍വര്‍ണ്ണ്യത്തില്‍ നാലാമനായ ശൂ ദ്രന്റെ അവസ്ഥ വളരേ പരിതാപകരമായിരുന്നു. ഭഗത്വ്ഗീതയനുസരിച്ച് ഭഗവാന്‍ ശൂ ദ്രന് നല്‍കിയകര്‍മ്മം ദാസ്യവേലആയിരുന്നു. 

മനുസ്മൃതിയിലേക്ക് വരുമ്പോള്‍  മനുസ്മൃതി അദ്ധ്യായം 7  സൂ ക്തം 417  പൂര്‍ണ്ണമനസ്സമാധാനത്തോടെ ഒരു ബ്രാഹ്മണനു ശൂ ദ്രന്റെ  വസ്തുവകകളും ധനവും കൈവശംവെക്കാവുന്നതാണ്. ശൂ ദ്രനു അവന്റേതായി ഒന്നും ഉണ്ടാവാന്‍ പാടില്ല. 

അദ്ധ്യായം 10 സൂ ക്തം 129 കഴിവുണ്ടെങ്കില്‍പോലും ശൂ ദ്രന്‍ ധനം സമ്പാദിക്കാന്‍ പാടില്ല. കാരണം ശൂ ദ്രന്റെ ധനം ബ്രാഹ്മണന്റെ മനസ്സിനേ മുറിപ്പെടുത്തും. 

അദ്ധ്യായം 8 സൂ ക്തം 272 ബ്രാഹ്മണനോടു ശൂ ദ്രന്‍ സംസാരിച്ചാല്‍  തിളച്ച എണ്ണ ശൂ ദ്രന്റെ വായിലേക്കും ചെവിയിലേക്കും ഒഴിക്കാന്‍ രാജാവ് കല്‍പിക്കേണം. 

അദ്ധ്യായം 10 സൂ ക്തം 52 
നായകളും കുരങ്ങുമായിരിക്കേണം ശൂ ദ്രന്റെ സമ്പത്ത്. വസ്ത്രം മൃതദേഹത്തിന്റെ വസ്ത്രമായിരിക്കേണം . ഭക്ഷണം പൊട്ടിയപാത്രത്തില്‍ കഴിക്കേണം.....  

ഇത്തരത്തിലുള്ള നിയമസംഹിതയാണ് ആര്‍ഷഭാരതസനാധനഹൈന്തവനിയമമായി  മനു സ്മൃതികളിലൂ ടെ അവതരിക്കപ്പെട്ടത്.      ഇത്തരം ഒരു സമൂ ഹിക ജീവിതരീതിയേയാണ് നാം ഇന്നു  പുരാതനഭാരതസംസ്ക്കാരം എന്ന് കൊട്ടിഘോഷിക്കുന്നത്.

സത്യത്തില്‍  ചാതുര്‍വര്‍ണ്ണ്യത്തില്‍ നാലാംകിടക്കാരായ ശൂ ദ്രന്‍ അനുഭവിക്കേണ്ട കിരാതനിയമങ്ങള്‍ അനുഭവിച്ചത്  ചാതുര്‍വര്‍ണ്ണ്യത്തിനു പുറത്തുള്ള അവര്‍ണ്ണരായിരുന്നു.  

ശൂദ്രസ്ത്രീകള്‍ മുകളിലുള്ള മൂ ന്നു വര്‍ണ്ണങ്ങളിലുള്ള പുരുഷന്മാരുടെ ലൈംഗീകഉപകരണമായിരുന്നു എന്നതൊഴിച്ചാല്‍  ശൂ ദ്രന്‍ ന്റെ കര്‍മ്മങ്ങള്‍മുഴുവന്‍ അവര്‍ണ്ണന്‍ അനുഭവിക്കേണ്ടിവന്നു.  

പാടത്തും പറമ്പിലും ഉൗഴിയംവേല . സവര്‍ണ്ണരുടെ ദൃഷ്ടിയില്‍പോലും പെട്ടുകൂ ടാന്‍ പാടില്ല. വഴിനടക്കാന്‍ പാടില്ല. സവര്‍ണ്ണരുടെ ആരാധനആലയങ്ങളുടേയോ വീടിന്റേയോ പരിസരത്തു ചെന്നുകൂ ടാ. പേരുകള്‍ വക്രിച്ചിടേണം. മാടുകളുടെ കൂ ടെ നിര്‍ത്തി നിലം ഉഴുതിരിച്ചിരുന്നു എന്ന് ചരിത്രങ്ങള്‍ പറയുന്നു .  

ആര്‍ഷഭാരത ഹൈന്തവസംസ്ക്കാരത്തിന്റെ ജീവിതചര്യയില്‍ അവര്‍ണ്ണനു മൃഗത്തിനുള്ള പരിഗണനപോലും ലഭിച്ചില്ല. അടിമജീവിതത്തിനു അപ്പുറം സ്വതന്ത്രിയത്തേകുറിച്ചു ചിന്തിക്കുവാനുള്ള ശേഷിപോലും ആ വിഭാഗത്തിനുണ്ടായിരുന്നില്ല. അടിമകളേ കൊടുക്കലും വാങ്ങലും വില്‍ക്കലുമൊക്കെ  ഉണ്ടായിരുന്നു. സകലപ്രക്ഞയും നശിച്ചു അടിമജീവിതം നയിച്ചു തുടരുകയായിരുന്നു ഈ അടിമമനുഷ്യര്‍. 

ഭാരതത്തിലേ ഇത്തരം സമൂ ഹീകസാഹചര്യങ്ങളിലേക്കാണ്  ക്രിസ്തുമതപ്രചരണത്തിനുവേണ്ടി ക്രിസ്തീയമിഷണറിമാര്‍ ഇന്ത്യയില്‍ എത്തുന്നത്. ക്രിസ്തുമതം പ്രചരിപ്പിക്കുക ക്രിസ്തുമതത്തിലേക്ക് ആളേകൂ ട്ടുക എന്നതായിരുന്നു അവരുടെ ലക്ഷ്യം.

1785 കളില്‍ ബ്രിട്ടനിലും അമേരിക്കയിലും  പ്രൊട്ടസ് ന്റന്റ് ക്രൈസ്ഥവരുടെ(quakers,anglican) നേതൃത്വത്തില്‍ അടിമവിമോചന സമരങ്ങള്‍ നടക്കുന്ന കാലഘട്ടമായിരുന്നു.

മതം പ്രചരിപ്പിക്കാന്‍ വന്ന മിഷണറിമാര്‍ ഭാരതത്തിലേ സമൂ ഹീക അന്തരീഷംകണ്ടു അമ്പരുന്നു.താടിയുംമുടിയും വളര്‍ന്നു  വൃത്തിയും വെടിപ്പുമില്ലാതെ കുഴിഞ്ഞകണ്ണും ഉന്തിയ എല്ലുമായുള്ള കുറേ അടിമമനുഷ്യര്‍. അവരേകൊണ്ടു പണിഎടുപ്പിച്ചു  സുഖമായി ജീവിക്കുന്ന സവര്‍ണ്ണര്‍. 

സുവിശേഷം പ്രചരിപ്പിക്കാന്‍ വന്നവര്‍ നവോഥാനം നടത്തുന്ന കാഴ്ചയാണ് പിന്നീട്കാണുന്നത് . സുവിശേഷം പറഞ്ഞിട്ടു കാര്യമില്ല.സോപ്പ് സൂ പ്പ് സാല്‍വേഷന്‍ എന്ന മുദ്രാവാക്യത്തിലേക്ക് മിഷണറിമാര്‍ എത്തി. സോപ്പ് - ശുചിത്വം , സൂ പ്പ്- ഭക്ഷണം, സാല്‍വേഷന്‍ - രക്ഷ. 

സത്വ ബോധമില്ലാതിരുന്ന അടിമകള്‍ക്കു ക്രിസ്ത്യന്‍മിഷണറിമാര്‍ സത്വബോധം നല്‍കി. വിദ്യഭ്യാസത്തിലൂ ടെ തങ്ങള്‍ അടിമകളായി കഴിയേണ്ടവരല്ല എന്ന ബോധം അവരുടെ ഉള്ളില്‍ ഉണ്ടാക്കിയെടുത്തു. ക്രിസ്ത്യന്‍മിഷണറിമാരില്‍ നിന്നു തുടങ്ങുന്നു ഭാരതത്തിലേ അടിമജനതയുടെ മോചനം 1800 കളുടെ ആരംഭത്തില്‍.


No comments:

Post a Comment

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...