Wednesday, August 5, 2020

ഹിന്ദു പേടിക്കുന്ന ദലിത് സിനിമ : ഏകലവ്യൻ ബോധി

.

ര്യൻ രാജ് എന്ന പേരിൽ ഒരു ഹിന്ദുത്വ വാദി പാരഞ്ജിത്തിന്റെയും വെട്രിമാരന്റെയും സിനിമകളേയും അതിന്റെ ആശയലോകത്തെയും വിമർശിക്കുന്നു . സിനിമയയെന്ന വ്യവസായത്തെയും അതിലെ സ്വജനപക്ഷപാതത്തെയും സൂചിപ്പിച്ച് കൊണ്ടയാൾ കപ്പേള എന്ന സിനിമയെ പരാമർശിച്ചു കൊണ്ടാണയാൾ തന്റെ വിമർശനത്തിന്റെ ഭൂമികയിലേക്ക് പ്രവേശിക്കുന്നത്.പാരഞ്ജിത്തിന്റെയും വെട്രിമാരന്റെയും സിനമ ഉത്പാദിപ്പിക്കുന്ന രാഷ്ടിയത്തെയും സാമൂഹിക വബോധയും, സാംസ്കാരിക നിർമ്മിതികളേയും ചോദ്യം ചെയ്യുകയാണ്


തുടക്കത്തിൽ സിനിമ എന്ന വ്യവസായത്തിന്റെ ഘടനാപരമായ സവിശേഷതകളെ സൂചിപ്പിക്കുകയും ,അതിനുള്ളിൽ രൂപപ്പെട്ടിരിക്കുന്ന ജനാധിപത്യവിരുദ്ധതയെ സ്വാർത്ഥതയും സ്വജനപക്ഷപാതമായും ലഘുകരിച്ചു കാണുന്നു .. വർത്തമാനകാല മലയാള സിനിമയുടെ മനുഷ്യ വിരുദ്ധവും സാമൂഹിക വിരുദ്ധവും സ്ത്രീവിരുദ്ധവുമായ നിലപാടുകൾ തുറന്നു കാട്ടപ്പെടുമ്പോൾ വ്യവസായത്തിന്റെ ഘടന പരമായ സ്വജനപക്ഷപാതമായി കാണുന്നതിൽ തന്നെ ഒരു ശരികേടുണ്ട്. പഴയ കാല ജന്മിത്വവും ബ്രാഹ്മണിക്കൽ പാർട്രിയാർക്കിയും അനാർക്കിസവും ജനാധിപത്യ രഹിത സംസ്കാരവും നിറഞ്ഞ സിനമാ ലോകം ഇന്ത്യൻ സാമൂഹിക വ്യവസ്ഥിതിയുടെ പരിഛേദമായി കാണാതെ പോവുന്നത് ടിയാൻ മറച്ചുവയ്ക്കാനാഗ്രഹിക്കുന്ന വസ്തുതകൾ ഉള്ളത് കൊണ്ടാണ്.  
വ്യവസായം മാത്രമല്ല ,മാഫിയകളുടെയും കൊള്ളക്കാരുടെയും 


വംശിയവദികളുടേയുംഇടവും കൂടിയാണ് ഇന്ത്യൻ സിനിമയെന്ന് തുറന്നു പറയാൻ മടിയാണ് .
കപ്പേള സിനിമയിലേക്കു പ്രവേശിക്കുമ്പോൾ  അതിലെ വില്ലനെ രാഖി കെട്ടിയവനും ചുവന്ന പൊട്ടു തൊട്ടവനുമാക്കി അവതരിപ്പിക്കുന്നതിനെ അതിലാഘവത്തോടെ കാണുന്നു എന്നു വരുത്തി തീർത്തു കൊണ്ട് ,ഇക്കാലമത്രയുമുള്ള സിനിമകളിൽ മുസ്ലീം വില്ലന്മാരെ അവതരിപ്പിച്ചതിനുള്ള റിഫ്ളെക്സ് റിയാക്ഷൻ എന്ന നിലയിൽ അതിനെ കാണുന്ന എന്ന പറയുമ്പോൾ ,അവർ ശത്രുക്കളാണെന്നും ശത്രുക്കളിൽ നിന്ന് ആവ്വീധമുള്ള പ്രതികാരങ്ങളുണ്ടാവുമെന്നും അതൊക്കെ നേരിടാനറിയമെന്നുമാണ് ധ്വനിപ്പിക്കുന്നത്.
ഹോളിവുഡ് സിനിമകളിൽ ഏറിയകൂറും ആക്ഷൻ ചിത്രങ്ങളിൽ മുസ്ലീം തീവ്രവാദികളോ റഷ്യൻ ചാരന്മാരോ ആണ് വില്ലന്മാരായി വരുന്നത്.
സിനിമ ഒരു ബോധപൂർവ്വമായ നിർമ്മിതിയാണെന്ന വസ്തുത നിലനിൽക്കുമ്പോൾ തന്നെ ഇതൊക്കെ സംഭവിക്കുന്നതാണെന്ന മഹത്തവൽക്കരണത്തെയും ഭാവനവൽക്കരണത്തെയും വിമർശകൻ സ്വീകരിക്കുന്നില്ല. കാരണം  സിനിമ ഒരു ബോധപൂർവ്വ നിർമ്മിതിയാണെന്ന് പറഞ്ഞു വച്ചാൽ മാത്രമേ തന്റെ ലക്ഷ്യത്തിലുടെ കാര്യങ്ങൾ വ്യക്തമാക്കാനാവുകയുള്ളു എന്ന തിരിച്ചറിവാണത്.
വിമർശകൻ ഉന്നംവെച്ചത്  തമിഴ് സിനിമകളിലൂടെ രൂപപ്പെട്ടു വരുന്ന പുതിയ ദലിത് വിവക്ഷകളേയും പുതിയ സാമൂഹിക നിർമ്മിതകളേയും രാജ്യദ്രോഹ കുറ്റവും സാമൂഹികദ്രോഹമായും ചൂണ്ടിക്കാട്ടുന്നതിന് വേണ്ടിയാണ്.


സിനിമ  വ്യവസായ മേഖലയാണെന്നന്നും ,സിനിമകളിൽ മുസ്ലീം വിരുദ്ധത ഉണ്ടെന്നു ( പരോക്ഷമായി) സമ്മതിക്കുന്ന വിമർശകൻ അത് സമ്മതിക്കുന്നത് അതിനേക്കാൾ പ്രധാനപ്പെട്ടത്, ഗൗരതരവുമായ സാമൂഹിക വിഷയവുമായി കാണുന്നത് തമിഴ് സിനിമയിൽ നിർമ്മിക്കപ്പെടുന്ന സാമൂഹിക ,രാഷ്ട്രിയ നിർമ്മിതികളാണ് എന്നതാണ് സൂചിപ്പിക്കുന്നു.

നാം കാണുന്ന സിനിമകൾ ,നാം ജീവിക്കുന്ന സമൂഹത്തിന്റെ പശ്ചാത്തലത്തിൽ തന്നെയാണ് നിർമ്മിക്കപ്പെടുന്നത്. യാതൊരു വസ്തുനിഷ്ഠമായ ഒരു പൂർവ്വമാതൃകകളുമില്ലാതെ ,ഒരു കഥ മെനയാനോ ,സിനിമ രൂപപ്പെടുത്താനോ സാദ്ധ്യമല്ല. അതിനർത്ഥം സിനിമകൾ സമൂഹ ഘടനയുടെ കൃത്യം പരിഛേദമല്ല. വംശ _ ജാതി -മത - വിവേചനങ്ങളും ആചാരമര്യാദകളും വളരെ സങ്കീർണ്ണമായ രൂപത്തിൻ രാഷ്ട്രിയത്തിലും നിലനിൽക്കുമ്പോൾ ,അത് ഉപയോഗപ്പെടുത്ത ഒരു കാലത്താണ് വിമർശകൻ വലിയ വായിലുള്ള വർത്തമാനം പറയുന്നത് .
കലയും വ്യവസായവും ബ്രാഹ്മണിസത്തിന്റെ നവലിബറൽ  ഭാവനകളെ നിർമ്മിക്കാൻ ഉപയോഗപ്പെടുത്തുന്ന സന്ദർഭത്തിലാണ് പാരഞ്ജിത് ,വെട്രിമാരൻ സിനിമകളിലെ സാമൂഹിക ചിന്തകളെ ,ബിംബങ്ങളെ അധികരിച്ച് വിമർശനമുന്നയിക്കുന്നത്.
പാരഞ്ജിത്ത് ,വെട്രിമാരൻ സിനിമകൾ ഹിന്ദുത്വ വിരുദ്ധവും ദ്രാവിഡ വിരുദ്ധവുമാണെന്നും ആ സിനിമകൾ സാമൂഹികമായ പിളർപ്പുകൾ ഉണ്ടാക്കുമെന്നാണയാൾ വെളിപ്പെടുത്തുന്നത്.


                  പരിയേറും പെരുമാൾ


തമിഴ്നാട്ടിലെ ദ്രാവിഡ വംശിയതയെ ,ഹിന്ദുത്വത്തിന്റെ ഗർഭഗൃഹമായി തിരിച്ചറിയുകയും ,ദലിതർ അവരിൽ നിന്നും വേറിട്ട സ്വത്വമാണെന്ന ,അയോദിദാസരുടെ വീക്ഷണത്തെ പിൻപറ്റുകയും ,ഒരു അംബേദ്കറൈറ്റ് ധാരയിലേക്ക് കണ്ണി ചേർക്കപ്പെടുകയും ചെയ്ത കൊണ്ട് ഒരു പുതിയ സാമൂഹിക ചരിത്ര നിർമ്മിതിക്കായ് ശ്രമിക്കുകയും അത് സിനമകളിൽ പ്രകടിപ്പിക്കുകയും അത് തമിഴകം ഏറ്റെടുക്കുകയും ചെയ്തു
ഹിന്ദുത്വം അഥവാ ബ്രാഹ്മണിസം രൂഢാമൂലമാക്കിയത് സാഹിത്യത്തിലൂടെയും കലയിലുടെയുമായിരുന്നല്ലോ . നിരക്ഷരാക്കിയ ജനതയ്ക്ക് മേൽ അവർ വിജയിച്ചത് കലയും സാഹിത്യവുമുപയോഗിച്ചാണ്. സ്വതന്ത്രാനാന്തര കാലത്തും ഇലക്ടോണിത് സംവിധാനവും സിനിമയുമെല്ലാം ഹിന്ദുത്വവത്ക്കരണത്തിനും ബ്രാഹ്മണിസത്തിന്റെ തിരിച്ചുവരവിനും വേണ്ടി ഉപയോഗപ്പെടുത്തകയാണുണ്ടായത്. രാമയണ മഹാഭാരാതി സാഹിത്യവും കെട്ടുകഥകളം വ്യവസായമായും കലയായും ഉപയുക്തമാക്കിയ ,ഈ രാജ്യത്തിന്റെ ജനാധിപത്യ ഭാവനകളെ ,ബ്രാഹ്മണിസ്റ്റ് പാർട്രിയാർക്കിസത്തിലൂടെ റദ്ദുചെയ്യുന്നതിനെ പിൻതുണയ്ക്കുന്ന വ്യക്തിയാണ് ബ്രാഹ്മണിസ്റ്റ് സിദ്ധാന്തങ്ങൾക്കും ,സവർണ ചരിത്രങ്ങൾക്കും വിരുദ്ധമായ ,ജനകിയ സാഹിത്യവും കലയും ,അതിനെ പരിപോഷിപ്പിക്കുന്ന വ്യവസായങ്ങളും ഉയർന്ന വരുന്നതിൽ അസഹിഷ്ണതയും നിരാസവും പ്രകടിപ്പിക്കുന്നത്

പാ രഞ്ജിതും കൂട്ടരും തുറന്നു പറഞ്ഞു കൊണ്ട് തന്നെയാണ് ഇടപെടൽ നടത്തുന്നത് 


                      വെട്രി മാരൻ

മറ്റൊന്ന് വിമർശകൻ ഉയർത്തിപ്പിടിക്കാൻ ശ്രമിക്കുന്നത് ഇന്ത്യയിലെ ദലിതരെല്ലാം ഹിന്ദുക്കളാണെന്നും ,ജാതിക്കെതിരെ മാത്രം പോരാടിയാൽ മതിയെന്നുമാണ്.
അതായത് RSS മുന്നോട്ടു വയ്ക്കുന്ന തന്ത്രപരമായ തന്ത്രപരമായ ഒരാശയമാണിത്. ജാതിയെ  നിർമ്മിച്ചതും നിലനിർത്തുന്നതുമായ മത-സാമൂഹിക ഘടനയെ ബ്രാഹ്മണിസത്തെ ചോദ്യം ചെയ്യരുത് എന്നാണ് പറയുന്നത്. ജാതി അദൃശ്യ മായി വന്നതാണെന്നും എന്ന വസ്തുനിഷ്ഠമായതിനെ നിരാകരിക്കുന്നതിലൂടെ അംബേദ്കർ മുന്നേറ്റങ്ങളെ തടയിടുന്നതിനുള്ള തന്ത്രമാണിത്. ഹിന്ദുത്വം പിളർത്തിയ സമൂഹത്തെ ദലിതർ പിളർത്തുമെന്നു പറയുന്നത് തികച്ചും ജനാധിപത്യവിരുദ്ധവും ദലിത് വിരുദ്ധവുമായ നിലപാടാണത്. സംഘപരിവാർ നിലപാടാണ്

No comments:

Post a Comment

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...