Sunday, August 2, 2020

ചോറ്റുവേദക്കാർ നിർമ്മിച്ച കേരളം : രജിശങ്കർ




" ഒന്നും വേണ്ട എനിക്കൊന്നും വേണ്ട എന്റെ താതൻ തിരുമുഖം കണ്ടാൽ മതി.."

കുട്ടിക്കാലം മുതൽ കേൾക്കുന്ന പാട്ടാണ്.ദളിത് ക്രൈസ്തവരുടെ പ്രിയപ്പെട്ട ഗാനം.ആദിമ ക്രൈസ്തവ സഭ ത്യജിക്കാൻ പഠിപ്പിച്ചത് ഉൾക്കൊണ്ട ജനത ദലിത് ക്രൈസ്തവരായിരുന്നു.ത്യജിക്കാൻ ജീവനല്ലാതെ ബാക്കി ഒന്നുമില്ലായിരുന്നെങ്കിലും സമ്പാദിക്കാനുള്ള ത്വര എല്ലാ തദ്ദേശിയരിലുമെന്നപോലെ ഇവർക്കും ഉണ്ടായിരുന്നില്ല.ക്ലേശങ്ങൾ വിശ്വാസത്തിന്റെ ചുമടുതാങ്ങികളിൽ വെച്ച് ഇളവെടുത്തു.
ഒരു കാൽ നൂറ്റാണ്ടിനു മുൻപ് ഞങ്ങളുടെ മേഖലകളിലൂടെ രാത്രി ഒരേഴുമണിക്കു സഞ്ചരിച്ചാൽ വലിയൊരു വിലാപം പോലെ പ്രാർത്ഥനകൾ കേൾക്കാം.അതൊരു ദിനാവൃത്താന്തമായിരിക്കും.തങ്ങളുടെ ജീവിതത്തിലെ ആശയും നിരാശയും സന്തോഷവും നിറഞ്ഞ പ്രാർത്ഥനകൾ ഒഴുകിവരുമ്പോൾ കേൾക്കുന്ന പതർച്ച കാറ്റിന്റെ ഉലച്ചിലല്ല,തൊണ്ടയുടെ ഇടർച്ചയിലാണെന്ന ബോധം എന്റെ കണ്ണും നനയിച്ചിട്ടുണ്ട്.

"എന്റെ ദൈവം മഹത്വത്തിൻ ആർദ്രവാനായ്
ജീവിക്കുമ്പോൾ,
പാപിഞ്ഞാനീ ക്ഷോണി തന്നിൽ ക്ലേശിപ്പാൻ, ഏതും കാര്യമില്ലെന്നെൻറെയുള്ളം ചൊല്ലുന്നു..."

ഈ ഉറപ്പിലാണ് കനം തൂങ്ങി വീഴാൻ പോയ ജീവിതത്തെ ഉറപ്പിച്ചത്.ക്രൈസ്തവ ലോകത്ത്  ആർദ്രമാക്കുന്ന പാട്ടുകൾ ദളിത് ക്രൈസ്തവരുടേതായിരുന്നു.അതിനവർക്കു വിഷയം തേടി സഞ്ചരിക്കേണ്ടിയിരുന്നില്ല.ഒരു ദിവസത്തെ ഓർത്തെടുത്താൽ മതിയായിരുന്നു.മുമ്പെല്ലാം ആത്മരോഷത്തെ ഉള്ളിലിട്ടെരിച്ചു സ്വയം വെന്തു ചത്തവരുടെ ലോകത്തു നിന്നും പാടിയും പ്രാർത്ഥിച്ചും എരിചിലടക്കി ശാന്തമായി.

" ഇന്ന് പകൽ മുഴുവൻ കരുണയോടെന്നെ സൂക്ഷിച്ചവനെ...." ഇത് ശരിയാണെങ്കിലും തെറ്റാണെങ്കിലും ആത്മരോഷത്തെ വേദനയെ പുറത്തേക്ക് തള്ളുന്ന കുഴലായിരുന്നു.

പട്ടിയുടെ വിലപോലും ഇല്ലാതിരുന്ന,മൃഗങ്ങളിൽ നിന്നും ഇത്തിരി മാത്രം ഉയർന്ന ഒരു ജീവി വർഗ്ഗമായിരുന്നു ദളിതർ.മടയും ചിറയും പാലങ്ങളും കുറയ്ക്കാനുള്ള ബലിമൃഗങ്ങളുമായിരുന്നു.പോർച്ചുഗീസുകാർ ലോകം ചുറ്റുമ്പോൾ തങ്ങളുടെ തോക്കിന്റെ ഉന്നം നോക്കിയിരുന്നത് കളിച്ചുകൊണ്ടിരുന്ന കറുത്ത കുഞ്ഞുങ്ങളിൽ ആയിരുന്നെന്ന് വായിച്ചിട്ടുണ്ട്.ഏതാണ്ട് അതേ അവസ്‌ഥ തന്നെ ആയിരുന്നു ഇവിടെയും.ഹിന്ദുക്കളേക്കാൾ ഒരു വ്യത്യാസവും കാണിക്കാത്തവരാണ് ക്രിസ്ത്യാനികളും ഇതരരും.മനുഷ്യസൃടെ എണ്ണത്തിൽ ഇവരെ പെടുത്തിയിരുന്നില്ല.ഇങ്ങനെയുള്ള മനുഷ്യരെയാണ് മിഷനറിമാർ കൈപിടിച്ചുയർത്തിയത്.അവർ ഒന്നും പ്രതീക്ഷിച്ചല്ല ഇതൊന്നും ചെയ്തത്.ബ്രിട്ടീഷ്കാർ തങ്ങൾക്കു പിന്തുണ കിട്ടാനായാണ് മത പരിവർത്തനം നടത്തിയതെന്ന ഇടത് വലത് വായനകൾ ഇന്നത്തെ  രാഷ്ട്രീയ ബല തന്ത്രങ്ങളുടെ കണ്ണോട്ടത്തിൽ ഉണ്ടാകുന്നുണ്ട്.എന്നാൽ ഇതു ചരിത്ര പരമായ വലിയൊരു തെറ്റ് മാത്രമാണ്.1608ൽ ഇന്ത്യയിൽ എത്തിയ കമ്പനി ആരെയും മതപരിവർത്തനം ചെയ്തില്ല.പിൽക്കാലത്തു കടന്നു വന്ന മിഷണറിമാരെ പ്രോത്സാഹിപ്പിച്ചില്ല.വൈസ്രോയി കല്ലാൻ സായ്പ്പ് മിഷണറിമാരെ താക്കീത് ചെയ്തു.കാരണം ഇതര ജാതിക്കാരെ വെറുപ്പിച്ചാൽ കച്ചവടം ഭംഗിയായി നടത്തിക്കില്ല.അവർ കച്ചവടക്കാർ മാത്രമായിരുന്നു.പിന്നീട് മിഷണറിമാർ ബ്രിട്ടനിൽ തിരികെ ചെന്നു പ്രത്യേക ഉത്തരവുമായി വന്നിട്ടാണ് പരിവർത്തനത്തിന് ഏർപ്പെടുന്നത്.അതിനു കമ്പനിയുടെ സഹായവും ഉണ്ടായിരുന്നില്ല.

1840നു ശേഷമാണ് ഒരു ദലിതർ ക്രിസ്തുമതം സ്വീകരിക്കുന്നത്.നരകജീവിതത്തിൽ നിന്നുള്ള  മോചനം സ്വപ്നം കണ്ടവരാണ് കുരിശുമെടുത്തു നടന്നത്.വസ്ത്രം ധരിക്കാനും എഴുത്തറിയാനും ഇടവന്നു.യജമാനന്മാരെ അത്രമേൽ ഭയപ്പെട്ടവരും യാതൊരു ഭാവനയും ഇല്ലാത്തവരും പരീക്ഷണത്തിനൊന്നും മിനക്കെട്ടില്ല.വർഷം കൃത്യമായി ഓർക്കുന്നില്ലെങ്കിലും 1850നു മുൻപ് ദളിതർ മതം മാറ്റത്തിലൂടെ അക്ഷര വെളിച്ചം കണ്ടു.പിന്നെയും പത്തെഴുപത്തു വർഷം കഴിഞ്ഞു പുതിയ നൂറ്റാണ്ടും പിറന്നതിനു ശേഷമാണ് മതം മാറാത്ത ഒരാൾക്ക് അക്ഷര വെളിച്ചം കാണാൻ ഇടയായത്.അതും മിഷനറിമാരുടെ പിൻ ബലത്തിലായിരുന്നു.(ഇതു പക്ഷെ ഹൈന്ദവരും ഹൈന്ദാവരായിത്തീർന്ന ദളിതരും ഉണ്ടാക്കിയ ചരിത്രത്തിൽ ഇക്കാര്യം വിസ്മരിച്ചു.)ആത്മാവിനെ മറുകരയെത്തിക്കാനായിരുന്നില്ല അവർ മതം മാറിയത്.വൃത്തിയുള്ള ജീവിതം, കുഞ്ഞുങ്ങളുടെ പഠനം,പ്രത്യാശയുള്ള ഭാവി ഇതൊക്കെ ഏതൊരു മനുഷ്യന്റെയും സ്വപ്നമാണ്.ഇങ്ങനെ ജീവിതത്തെക്കുറിച്ചുള്ള സ്വപ്നം കണ്ടവരും  അമർഷമുള്ളവരുമാണ് കേരള നവോദ്ധാനമാണ് നടന്നതെങ്കിൽ അതിന്റെ അടിസ്ഥാനമായത്.അയ്യൻ കാളി പഞ്ചമിയുമായി പള്ളിക്കൂടത്തിൽ പോകുമ്പോൾ കേരളത്തിൽ അനേക ദളിതർ ഉന്നത ഉദ്യോഗത്തിൽ  ഉണ്ടായിരുന്നു.അന്ന് ചീഫ് സെക്രട്ടറിക്ക് തുല്യമായ പദവിയിൽ ഇരുന്ന ജ്ഞാന ജോഷ്വ ഇംഗ്ലണ്ടിൽ പോയി അക്കൗണ്ടൻസി പഠിച്ച ആദ്യത്തെ ഇന്ത്യക്കാരനായിരുന്നു.അന്നത്തെ വിദ്യാഭ്യാസ ഡയറക്ടർ അലക്‌സാണ്ടർ മിച്ചൽ സക്കാർ സ്‌കൂൾ, ധനസഹായമുള്ള ഇതര സ്‌കൂളുകൾ എന്നിവിടങ്ങളിൽ ആർക്കും പഠിക്കണമെന്ന ഉത്തരവിറക്കി പലവർഷമായെങ്കിലും ആരും എത്തിയില്ല.അപ്പോഴാണ് സാധുജനപരിപാലന സംഘവുമായി ബന്ധമുണ്ടായിരുന്ന lms പൂരോഹിതൻ J സാമുവേലിന്റെ ഇടപെടൽ മൂലമാണ് അയ്യൻകാളി പഞ്ചമിയുമായി സ്‌കൂളിൽ പോകുന്നതും.

പിന്നീടങ്ങോട്ടുള്ള യാത്രയിൽ ദളിത് ക്രൈസ്തവർ പരാജയത്തിലേക്കായിരുന്നു.സ്വാതന്ത്ര്യാനന്തരം ബ്രിട്ടീഷ് സർക്കാരിന്റെ പരിരക്ഷ നഷ്ടപ്പെട്ടു.ബാബാ സാഹിബ് കൊണ്ടുവന്ന സംവരണം ഹൈന്ദവ ഇടപെടലിൽ പരിവർത്തനം ചെയ്തവർക്ക് മാത്രമായി.ബ്രിട്ടീഷ്കാർ തങ്ങൾക്കായി ഉണ്ടാക്കിയെടുത്ത സഭ സുറിയാനിക്കരും കൈക്കലാക്കി.ആദ്യഘട്ടത്തിൽ  ഉണ്ടാക്കിയെടുത്ത വളർച്ച നിലച്ചു.എങ്കിലും വിദ്യ നൽകിയ വെളിച്ചത്തിൽ അവർ മുന്നോട്ടു പോകുന്നു.
 
ദളിത് മുന്നേറ്റങ്ങളിൽ മുന്നിൽ നിന്നതു എക്കാലത്തും ദളിത് ക്രൈസ്തവരോ റീ കൺവെർട്ടുകൾ ആയവരോ ആയിരുന്നു.ഇന്ന് ബുദ്ധിസത്തിലേക്ക് തിരിയുന്നവരിൽ നല്ലൊരു ശതമാനവും അവർതന്നെ.കുറേക്കാലം കഴിഞ്ഞപ്പോൾ ഇന്ന് കാണുന്ന കേരളത്തെ നിർമ്മിച്ചത് മത പരിവർത്ഥനമായിരുന്നുവെന്ന കാര്യം സൗകര്യ പൂർവ്വം മറന്നു.മതമാറാതെ നിന്നവരിൽ ചിലരുടെ തലമുറ 'നീലം മുക്കികൾ ' 'ചോറ്റുവേദക്കാർ'(ഇതു ബ്രാഹ്മണ ക്രിസ്ത്യാനിയും ശൂദ്രന്മാരും വിളിച്ചിരുന്നു)എന്നൊക്കെ പരിഹസിച്ചിരുന്നു.വൃത്തിയുള്ള നീലം മുക്കിയ തുണി ദളിതർക്ക് പറ്റിയതല്ലന്നു ചില ദളിതരും വിശ്വസിച്ചു.സവർണ്ണ ക്രൈസ്തവ വേദമല്ല,ചോറ്റു വേദമാണ് കേരളത്തെ നിർമ്മിച്ചെടുത്തത്. കാരണം ആവശ്യക്കാരന് അറിവുകിട്ടി.

എങ്കിലും ഇപ്പോഴും സഭകളിൽ സമത്വം ഇപ്പോഴും കൊണ്ടുവരാൻ മൂപ്പന്മാർ തയ്യാറല്ല.കാരണം ഇത് ഇന്ത്യയാണ്.കമ്പ്യൂട്ടറിനും ജാതകം നോക്കുന്ന വിഡ്ഢികളുടെ ലോകം.രാപ്പകലുകൾ അവിടെ ജാതിയെ ഭുതക്കണ്ണാടിവെച്ചു തരം തിക്കുകയാണ്.ഇതിനിടയിലാണ് ഒരു ജനത പുതുക്കി പണിതുകൊണ്ടിരിക്കുന്നത്

ജിതേഷിന് വിട :K.K.ബാബുരാജ്

 

എൺപതുകളുടെ അവസാനമാണെന്ന് തോന്നുന്നു ,മഹാരാജാസ് കോളേജിൽ പഠിക്കുമ്പോൾ ദക്ഷിണ കർണ്ണാടകത്തിൽ വെച്ചു നടന്ന  പത്തുദിവസം നീണ്ടുനിന്ന ഒരു അഖിലേന്ത്യാ ദലിത് സാംസ്‌കാരിക ഉത്സവത്തിന് പങ്കെടുക്കുകയുണ്ടായി. ആന്ധ്രാപ്രദേശിലെ ദലിത് മഹാസഭയും കർണാടകയിലെ ദലിത് സംഘർഷ സമിതിയും സംയുക്തമായിട്ടാണ് ഈ ഉത്സവം സംഘടിപ്പിച്ചത് .അക്കാലത്തു ഈ രണ്ടു സംഘടനകളും വിപുലമായ ബഹുജനാടിത്തറയുള്ള വലിയ പ്രസ്ഥാനങ്ങളായിരുന്നു .സീഡിയൻ എന്ന ദലിത് സംഘടനയെ പ്രതിനിധീകരിച്ചു ഞാനും ഹരിലാലുമാണ് അതിൽ പങ്കെടുത്തത് .

   ഇന്ത്യയിലെ  വിവിധ പ്രദേശങ്ങളിൽ നിന്നും നൂറുകണക്കിന് ദലിത് കല -സാംസ്‌കാരിക പ്രവർത്തകർക്കൊപ്പം ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിയിൽ ഉൾപ്പെട്ട നിരവധിപേരും അവിടെ  വന്നിരുന്നു .പത്തുദിവസവും രാത്രിയും പകലും പതിനായിരകണക്കിന് കാഴ്ചക്കാരാണ് ഉണ്ടായിരുന്നത് .ഏറ്റവും പ്രധാനമായി തോന്നിയത് ,ഏറ്റവും അടിത്തട്ടിൽ നിന്നും വന്ന കലാപ്രവർത്തകർക്കൊപ്പം ,ദലിതരായ വലിയ ഉദ്യോഗസ്ഥരും  ജഡ്ജിമാർ പോലും യാതൊരു തരംതിരിക്കലുമില്ലാത്ത ആ സമ്മേളനത്തിൽ പങ്കെടുത്തതാണ് .

      സാധാരണയായി ,നാടൻപാട്ടുകളും കീഴാളമായ കലാവിഷ്കാരങ്ങളും ആധുനികതയുടെ സമ്മർദ്ദത്താൽ പുറംതള്ളപ്പെട്ട '' പുരാവസ്തുക്കൾ'' മാത്രമാണെന്നാണല്ലോ വരേണ്യബോധം  കാണുന്നത് .എന്നെ സംബന്ധിച്ചു ഈ  വരേണ്യബോധത്തെ ഉപേക്ഷിക്കാൻ ആ സമ്മേളനം സഹായിച്ചു എന്നുപറയാം  .മറ്റൊരുകാര്യവും കൂടെ മനസ്സിലായി ;ഇന്ത്യയിലെ ദലിത് രാഷ്ട്രീയം മുഖ്യ ധാരയിൽ പരാജയപ്പെട്ടേക്കാം .എന്നാൽ ദലിത് സംസ്‌കാരവും ജ്ഞാനാവബോധങ്ങളും ഏതു പ്രതികൂല അവസ്ഥയെയും അതിവർത്തിച്ചു നിലനിൽക്കും എന്നതാണത്‌ .അതായത് ,ഇന്ത്യയുടെ സാംസ്‌കാരിക അബോധമെന്നത് ബ്രാഹ്മണ്യമല്ല ,മറിച്ചു കീഴാളത  അല്ലെങ്കിൽ ശ്രമണമാണ് .
 
     ജിതേഷിനെ പോലുള്ള കീഴാള കലാ  പ്രവർത്തകരോട് അഗാധമായ അടുപ്പം ഉണ്ടായതിനു  കാരണം ഇത്തരം ബോധ്യങ്ങളാണ് .
'
   ജിതേഷിന്റെ 'കൈതോല പായവിരിച്ചു 'എന്ന പാട്ട് ,കാതുകുത്തു കല്യാണം എന്ന കീഴാള ആഘോഷത്തിന്റെ  ഓർമ്മ പുതുക്കലാണ് .കേരളത്തിലെ സവർണ്ണ സമുദായങ്ങളുടെ പ്രധാനപ്പെട്ട ആഘോഷം പെൺകുട്ടികളുടെ ആർത്തവം തുടങ്ങുന്നതോട് അനുബന്ധിച്ചുള്ളതാണ് .ഇതേസമയം ,ദലിതരും ഇതര കീഴാള സമുദായങ്ങളും കൂടുതലായി നടത്തുന്നത് പെൺകുട്ടികളുടെ കാതുകുത്താണ് .ഈ ചടങ്ങിന് വീട്ടുകാരും ബന്ധുക്കളും ആഘോഷപൂർവം പങ്കെടുക്കുന്നതാണ് ഈ പാട്ടിലെ പ്രതിപാദ്യം.

  ഉത്തര ഇന്ത്യയിലെ സവർണ്ണ സമുദായങ്ങളിൽ പലരും പെൺകുട്ടികളുടെ ജനനത്തെ ശാപമായിട്ടാണ് കാണുന്നത് .കേരളത്തിലെ സവർണ്ണർ അടക്കമുള്ള സമുദായങ്ങൾ അങ്ങനെ കരുതുന്നവരല്ല .ദലിതരെ സംബന്ധിച്ചെടുത്തോളം ,പെൺകുട്ടികളുടെ ജനനത്തെ അനുഗ്രഹമായിട്ടാണ് കാണുന്നത് .ദലിത് സമുദായം  പൊതുവെ തങ്ങളുടെ പെൺകുട്ടികളോട് പുലർത്തുന്ന വാത്സല്യവും ,സ്നേഹവും ആ പാട്ടിലുണ്ട് .

    ഇരുപത്തിയാറ് വർഷം മുൻപ്‌ എഴുതിയ ഈ പാട്ട്   അന്യാധീനപ്പെട്ടതിനെ പറ്റി പലരും സൂചിപ്പിച്ചിട്ടുണ്ട് .ഫോക് ലോർ പഠിതാവായ ഡോ .ഏ .കെ .വാസു ;കീഴാള കലാപ്രവർത്തകർ അജ്ഞാതരായി പോകുന്നതിനെപ്പറ്റി നിരന്തരം  ഓർമിപ്പിക്കുന്നത്   ,ഒരുഘട്ടം കഴിഞ്ഞാൽ എത്ര ജനപ്രിയം ആണെങ്കിലും അവരുടെ  സംഭാവനകൾ സവർണ്ണരുടെ അധീനതയിലാകും എന്ന പ്രശ്നം നിലനിൽക്കുന്നതുമൂലമാണ് .

   ജിതേഷിന്റെ മറ്റൊരു പ്രശസ്തമായ പാട്ടായ' പാലോം പാലോം 'ഒരു കീഴാള മിത്തിനെ അവലംബമാക്കിയതാണ് .വടക്കൻ കേരളത്തിലെ ഒരു പ്രധാനപ്പെട്ട പാലം ഉറപ്പിക്കാൻ ഒരു കീഴാള അമ്മയെ ബലിയർപ്പിക്കുന്നതിനെയാണ് അതിൽ  പ്രതിപാദിക്കുന്നത് .തിരുവിതാംകൂറിൽ കൃഷിപ്പണിക്ക്  വെള്ളം തടഞ്ഞുനിറുത്തി  മടയുറപ്പിക്കാൻ ,ഏറ്റവും ആരോഗ്യവും കായികവിരുതുമുള്ള പുലയ ,പറയ യുവാക്കളെ ബലികൊടുക്കാറുണ്ട് എന്ന മിത്തു നിലനിൽക്കുന്നുണ്ട് .സമാനമായ വിധത്തിലുള്ള ഒരു മിത്താണ് ഈ പാട്ടിലുള്ളതും .ചിലപ്പോൾ ഈ മിത്തു യാഥാർഥ്യം തന്നെയാകാം .

  The Bridge on the Drina എന്ന അതിപ്രശസ്ത നോവലിൽ ,ജല പിശാചുക്കൾ  പാലം പണിയിൽ തടസ്സം വരുത്തുന്നു .അതിനെ തടയാൻ ഇരട്ടകളായ രണ്ടു ക്രിസ്‌ത്യൻ കുഞ്ഞുങ്ങളെ ബലികൊടുത്തു എന്നാണ് ഐതീഹ്യം .ഇത്തരം മിത്തുകളും  യാഥാർഥ്യങ്ങളും  ലോകവ്യാപകമായി കീഴാള ജീവിതത്തിന്റെ അതിജീവന പാഠം തന്നെയാണ്.

ജിതേഷിന് ആദരവോടെ വിട ."

ദലിത് ക്രൈസ്തവർ അന്യരല്ല:ഉണ്ണി കൃഷ്ണൻ തകഴി




സത്യത്തിൽ ഉറപ്പു വരുത്തേണ്ട കാര്യമാണിത്. പൊയ്കയിൽ അപ്പച്ചന്റെ മണ്ണിൽ ബി ജെ പി ദേശീയ - പ്രാദേശിക നേതാക്കൾ ക്ഷണിക്കപ്പെടുന്നത് ഏങ്ങനെയെന്ന് എത്ര ചിന്തിച്ചിട്ടും മനസിലാകുന്നില്ല ...
പി ആർ ഡി എസ് ദൈവിക മതമായ് പ്രഖ്യാപിക്കപെട്ടിട്ടും കെ പി യോഹന്നാൻ ഉണ്ടാക്കിയ  വിശ്വാസികളെ കേരളത്തിൽ സൃഷ്ടിക്കാൻ കഴിയാതെ പോയതെന്താണ്  ?
ഇന്ത്യയിൽ അസ്പർശ്വതയാണ് ശക്തമാകുന്നത്. ജാതീയതയാണ് ആഴത്തിൽ വ്യാപിക്കുന്നത്. ഹിന്ദുത്വമാണ് ദലിതരുടെ മുഖ്യ ശത്രു . ഡോ. അംബദ്ക്കർ തന്നെ പറയുന്നു അടിമത്വവും അസ്പർശ്യതയും രണ്ടാണന്ന്. ....
പുതിയ നൂറ്റാണ്ടിലും തുടരുന്നത് ബ്രാണിസമാണ് , ജാതീയതയാണ് അടിമത്വമല്ല....... അതുകൊണ്ട് അടിമജനതയെ അഡ്രസു ചെയ്യുന്നത് , അധികം സാധ്യമല്ലാത്തു തന്നെയാണ് മതമെന്ന നിലയിൽ PRDS വികസിക്കാത്തത്.
എന്നാൽ . നാഗപൂർ ദീക്ഷാ ഭൂമിയിൽ ലക്ഷകണക്കിന് മനുഷ്യർ ഇന്ത്യയിലെ എല്ലാം സംസ്ഥാനങ്ങളിൽ നിന്നും, വിദേശ രാജ്യങ്ങളിൽ നിന്നും വർഷംതോറും എത്തി കൊണ്ടിരിക്കുന്നത് മതസ്ഥാപകൻ എന്ന നിലയിലല്ല  എന്നും നാം കാണേണ്ടതുണ്ട്...
പി ആർ ഡി എസ് പിൻ തുടരുന്ന വിശ്വാസ അചാരങ്ങൾ ഇന്ത്യയിലെ ഏതെങ്കിലും മതത്തോട് കൂറുപുലർത്തുന്നുണ്ടോ എന്നത് പഠിക്കേണ്ടതുണ്ട്. ....
ദലിത് കൈസ്ത്ര വരെ തള്ളി പറയുന്നത് എന്തിനാണ്. ? .....
പി ആർ ഡി എസ് വിശ്വാസികളെ പോലെ ആത്മീയതയെ അന്തമായ് വിശ്വസിച്ചു പോയ് എന്നത് ശരിയെങ്കിലും ഹിന്ദുത്വത്തിൽ നിന്നും അകന്നു നിന്നു എന്നത് ആശ്വാസമാണ്. അപകടമല്ല. ബൈബിളിനൊപ്പം , ഡോ:അംബദ്ക്കറെയും ഇന്ത്യൻ ഭരണഘടനയും പഠിക്കുന്ന തലമുറ ദലിത് ക്രൈസ്തവരിൽ ഉണ്ടാകുന്നുണ്ട്. ബൈബിൾ പറയുന്ന പോലെ , നിങ്ങൾ സത്യം തിരിച്ചറിയുക , അത് നിങ്ങളെ സ്വതന്ത്രമാക്കും എന്ന് . നിശ്ചയമായും ദലിത് ക്രൈസ്തവരിൽ ആ മാറ്റം ഉണ്ടാക്കുക തന്നെ ചെയ്യും .........
ഇന്ത്യയിൽ നടക്കുന്ന ഡോ: അംബദ്ക്കറുടെ ജനാധിപത്യ പോരാട്ടങ്ങളോട് ദലിത് ക്രൈസ്തവർ നീതി പുലർത്തുക തന്നെ ചെയ്യും. ദലിത് ക്രൈസ്തവർ അന്യരല്ല അവർ സഹോദരങ്ങളാണ് എന്നതിരിച്ചറിവാണ് വേണ്ടത്...
ആധുനിക ജ്ഞാനികൾ സ്വദേശികളും വിദേശികളും നൽകുന്ന അവശിഷ്ടങ്ങൾ ദേശീയ ജനതയായ ദലിതർക്ക് മുകളിൽ വിതറരുത് .... ചരിത്രം നിങ്ങൾക്കു മാപ്പുതരില്ല......

Saturday, August 1, 2020

ഐക്യം എന്നത് പുലയരും പറയും തമ്മിൽ മാത്രമാണോ :ഏകലവ്യൻബോധി

ഐക്യം 
എന്നത് പുലയരും പറയും തമ്മിൽ മാത്രമാണോ ?അത് സാദ്ധ്യമാണെന്ന് ഇപ്പോഴും തെളിയിക്കപ്പെടുമ്പോൾ ,ആരാണതിനെയും പിളർത്താൻ ശ്രമിക്കുന്നത്. ദലിതരുടെ ഐക്യശ്രമത്തിന് വിഘാതമായി നിൽക്കുന്ന ചില ചരിത്ര വസ്തുതകൾ കൂടിയില്ലേ ?പതിയാൻ ,പാണൻ ,വേലൻ ,വേടൻ കുറവൻ തുടങ്ങിയ എത്രയോ സമുദായങ്ങളുണ്ട്...
ഐക്യചർച്ചയിൽ അവർ കൂടി വരേണ്ടതല്ലേ ?അവർ ദലിതരല്ലേ ?അവർ ഇത്തരം ചർച്ചകളിലേക്ക് വരാത്തതെന്താണ്... സമകാലീന കാലത്താണ് ദലിത് ക്രൈസ്തവ പുലയനും പറയനും ദലിത് ഹിന്ദുക്കളായ മേൽ സമുദായക്കാരും ഒരുമിച്ചു നിൽക്കുമ്പോൾ ?ഐക്യത്തിന് എന്താണ് വിഘാതമാവുന്നത് എന്ന് പരിശോധിക്കേണ്ടതല്ലേ ?സാധുജന പരിപാലന സംഘത്തിന് ശേഷം ഒരു രാഷ്ട്രിയ വീക്ഷണമുള്ള ദലിത് സംഘടന ഉണ്ടാവാതെ വരികയും തങ്ങളുടെ ജീവിതാവസ്ഥ മോശപ്പെടുകയും ഒരു പുതിയ പ്രതീക്ഷയായി കമ്യൂണിസ്റ്റ് പ്രസ്ഥാനം വരുന്നതും കമ്യൂണിസ്റ്റുകളുടെ കൂട്ടത്തിലേക്ക് ദലിതുകൾ ഒഴുകിച്ചേല്ലുകയുമുണ്ടായി.തങ്ങളുടെ രാഷ്ട്രിയ വളർച്ചയ്ക്ക് വിഘാതമാവുന്ന വിവേചനത്തോട് എതിരിട്ട് നിന്ന് കമ്യൂണിസ്റ്റ് പ്രസ്ഥാനം നിരന്തരമായ സമരങ്ങളിലൂടെ ദലിതരുടെ മോഹാവേശത്തെ നന്നായി ഉപയോഗപ്പെടുത്തുകയും ചെയ്യുകയിൽ ദലിതർക്ക് ആത്മസംതൃപ്തിയുള്ള പ്രസ്ഥാനമായി മാറുകയും ചെയ്തു... 1942 വരെ മധ്യതിരുവിതാംകൂറിൽ കമ്യൂണിസ്റ്റ് ട്രേഡ് യൂണിയനായി പ്രവർത്തിച്ച് നിരന്തരം സമരത്തിലേർപ്പെട്ടത് സാധുജന പരിപാലനസംഘം പ്രവർത്തകർക്ക് കൂടുതൽ ആകർഷകമാവുകയും ചെയ്തു.KSKTU വിന്റെ ആദ്യരൂപം രൂപപ്പെട്ടത് അമ്പലപ്പുഴയിലെ സാധു: പരിപാലന സംഘം യൂണിറ്റിലെ ആളുകളെ കൂട്ടിയും അതിന്റെ നേതാവായിരുന്ന ശീതങ്കനെ മുൻനിർത്തിയുമാണ്. നവോത്ഥാന പോരാട്ടങ്ങളുടെ അസ്തമനങ്ങളെ മറികടന്നത് കമ്യൂണിസ്റ്റുകളായത് കൊണ്ടാണ് ദലിതർ അന്ധമായ പാർട്ടി വിശ്വാസത്തിലേക്ക് കൂപ്പ് കുത്തി വീണത്. എന്നാൽ കമ്യൂണിസ്റ്റ് പാർട്ടി ജാതി വിരുദ്ധ സമരമോ ,ബ്രാഹ്മണിസ്റ്റ് വിരുദ്ധ ആശയസമരങ്ങളോ നടത്തിയില്ല. കേവല രാഷ്ട്രിയത്തിനകത്ത് ബാഹ്യമായ ഐക്യമെന്ന ഒരു സങ്കല്പനത്തിലാണവർ നിലകൊള്ളുന്നത് .... അവർ നിർമ്മിച്ച ഈ സങ്കല്പനത്തെ തകർക്കാൻ ദലിത് സമുദായങ്ങൾക്ക് കഴിഞ്ഞില്ല. കേരളത്തിൽ അതിനെതിരെ ഉയർന്നു വന്ന ശക്തമായ ദലിത് പ്രസ്ഥാനം കല്ലറ സുകുമാരന്റെ ഹരിജൻ ഫെഡറേഷനായിരുന്നു. കേരളത്തിലെ മുഴുവൻ നിയമസഭാ മണ്ഡലത്തിലും അതിന്റെ പ്രവർത്തനം വ്യാപിപ്പിക്കുവാൻ കഴിഞ്ഞെങ്കിലും ILP ക്കോ BSPക്കോ അത്രമാത്രം കഴിഞ്ഞില്ല... സിഡിഎൻ, അധഃസ്ഥിത മുന്നണി ഇവയെല്ലാം മാർക്സിസ്റ്റ് സിദ്ധാന്തത്തിലും ജാതി നിർമൂലനത്തെ കൂട്ട് പിടിച്ച് കൊണ്ട് കുറെ ബുദ്ധിജീവികൾക്കിടയിൽ മാത്രം ഉണ്ടായ പ്രസ്ഥാനങ്ങളായിരുന്നു.പിന്നെ വന്നത് തികച്ചും അംബേദ്ക റൈറ്റ് മൂവ്മെന്റ് ഹിന്ദു പ്രത്യയശാസ്ത്രത്തോടും മാർക്സിസത്തോടും എതിരിട്ടുനിന്നതു കൊണ്ട് തന്നെ ചരിത്രപരമായ വിശകലനങ്ങളിലേക്ക് പ്രവേശിച്ചില്ല എന്ന പരിമിധി കൂടിയുണ്ടായി എന്ന തൊഴിച്ചാൽ ഐക്യബോധവും ദലിത് അവബോധവും ഉണ്ടാക്കാനായെങ്കിലും അത് വിശാലമായ രീതിയിലേക്ക് വ്യാപിപ്പിക്കാനായില്ല... കേരളത്തിൽ ഐക്യം നേതൃത്വനിരയിലല്ല ഉണ്ടാവേണ്ടത് .. സാധാരണ ജനങ്ങളെ തമ്മിൽ യോജിപ്പിക്കാതെയും ശക്തികരിക്കാതെയും ഐക്യവും രാഷ്ട്രിയ ധികാരവും സാദ്ധ്യമാവുകയില്ല

ചങ്കിനും കുരിശിനും ഇടയിലെ ദേശീയത.:ഏകലവ്യൻബോധി


ദേശവും 
ദേശസ്നേഹവും
എന്നാണ് രൂപപ്പെട്ടത്...
ദലിതർ എന്നാണ് ചതുർവർണ്ണത്തിനകത്തുള്ള
ബ്രാഹ്മണിസത്തിന്റെ ഭാഗമായത് ?
അടിമത്തത്തിനെതിരെ
അതിജീവനത്തിനായി ക്രിസ്തുമത പ്രവേശനം നടത്തുമ്പോൾ ,വേദ മാണിക്യത്തിന് PHD ഉണ്ടായിരുന്നില്ല ,മുറവും വട്ടിയും കുട്ടയും നെയ്ത് മൺകലങ്ങൾ ഉണ്ടാക്കിയവനാണ് ,അടിമത്തത്തെ തിരിച്ചറിഞ്ഞത്... അസ്വാതന്ത്ര്യത്തെ തിരിച്ചറിഞ്ഞത്.. അന്ന് ഹിന്ദു വല്ലാത്ത ,അസ്വതന്ത്രരായ ദലിത സഹോദരങ്ങളെ
പോറ്റിടെ (വെന്തിങ്ങ ) ശങ്കിന്റെ പേര് പറഞ്ഞവർ അധിക്ഷേപിച്ചില്ല .തങ്ങളുടെ രക്തത്തെ തിരിച്ചറിഞ്ഞ അവരുടെ പിൻതലമുറയാണ്
സാധുജന പരിപാലന സംഘവും PRDS ഉം ചേരമർ സംഘവും കെട്ടിപ്പടുക്കുന്നതിനും, പോരാടുന്നതിനും കൂട്ട് നിന്ന് നയിച്ചത്... ദലിത് ക്രിസ്ത്യാനികളാണ് .
ശ്രീനാരായണ ഗുരുവും ജ്യോതി ബാ ഫൂലേയും ബ്രിട്ടീഷിനെ അനുമോദിക്കുമ്പോൾ
ദലിത് ക്രൈസ്തവർ സഹോദരങ്ങളുടെ പോരാട്ടത്തിൽ കൂടെ നിൽക്കുകയായിരുന്നു ... അയിത്തവും വിവേചനവുമനുഭവിച്ചവർ
ക്ഷേത്ര പ്രവേശനത്തിന് ശേഷം പോറ്റിയുടെ നീണ്ട കോണകവാൽ  കണ്ട് തൊഴുത് മടങ്ങുമ്പോൾ ദലിത് ക്രിസ്ത്യൻപൂർവ്വികർ ക്രിസ്ത്യൻ പൗരോഹിത്യത്തിനോട് പോരാടുകയായിരുന്നു
ഒന്നും മറക്കരുത്
...

ജിതേഷ്:തിരുവിതാംകൂറിനെയും കീഴടക്കിയ നാടൻ പാട്ട് :അനീഷ് പാറമ്പുഴ.


ദളിതർക്കു തിരുവിതാംകൂറിനപ്പുറം ചരിത്രമില്ല എന്ന ഒരു പൊതുബോധത്തിനെയാണ് ആ പാട്ടുകൾ റദ്ധ് ചെയ്തത്. കൈതോല പായ വിരിച്ച് ,പാലോം പാലോം  എന്ന രണ്ട് പാട്ടുകൾ കൊണ്ട് ലോകത്തുള്ള മുഴുവൻ മലയാളികളുടെയു ഹൃദയത്തിൽ കയറിയ ജിതീഷേട്ടൻ.കള്ളും വെള്ളോം നാവിൽ തന്നിട്ട് പേര് വിളിക്കും  കാതിരുമ്പി കാരമുള്ള് കൊണ്ട് കാത് കുത്തുമ്പോൾ  നോവുമ്പോൾ പച്ചോല നോക്കിയിരുന്നാൽ മതി എന്നിങ്ങനെയുള്ള 
പല നാട്ടറിവുകൾ അമ്മാവന്മാർക്കാണ് കാതുകുത്താനുള്ള  സ്ഥാനം കാത് കുത്തി കാതോല തൂക്കിയ കാണാൻ എന്തൊരു ചേലാണ് എന്നിങ്ങനെ പോകുന്നു വരികളുടെ ഭംഗി. അതുപോലെതന്നെ പാലോം  പാലോം  നല്ല നടപ്പാലം എന്ന പാട്ട് തെക്കൻ കേരളത്തിലെ, മധ്യകേരളത്തിലെ ചില ചിറകൾ ഉറപ്പിക്കാനും  മടവീണത് അടയ്ക്കാൻ വേണ്ടി അടിമകളെ അതിൽ  തള്ളിയിട്ട് അവരുടെ മുകളിൽ ചിറ ഉറപ്പിക്കുന്ന ഒരു നീച കൃത്യം  ഉണ്ടായിരുന്നു. അങ്ങനെയാണ് കണ്ടൻചിറ രാമൻചിറ കുമരഞ്ചിറ ചീരഞ്ചിറ ഒക്കെ ഉണ്ടായത്.പക്ഷെ  പാലം പണിയുമ്പോൾ പാലത്തിൻറെ തൂണ് ഉറക്കാൻ ഒരു സ്ത്രീയെ അതും ദളിത് സ്ത്രീയുടെ ചോര വീഴണമെന്ന ചരിത്രം നമുക്ക് അജ്ഞാതമായിരുന്നു   അങ്ങനെയാണെങ്കിൽ ഈ കാണുന്ന എത്രയെത്ര തോടുകളിലും ചിറകളിലും പാലങ്ങളിലും കരി നിർത്തപ്പെട്ട ഞങ്ങളുടെ അമ്മ പെങ്ങന്മാരുടെ ജീവിതം ഉണ്ടായിരിക്കണം  ഒഎൻവിയുടെ അമ്മ എന്ന കവിത  ഇതേ വിഷയം തന്നെയാണ് സംസാരിക്കുന്നത്. പക്ഷേ അതിൽ  കൽപ്പണിക്കാർ ആണ്  ഇവിടെ അടിമകളായ അടിസ്ഥാന ജനതയും.വളരെ വൈകാരികമായി ആ ചരിത്രത്തിന് ഈണം കൂടി വരുമ്പോൾ  നമ്മൾ ആഫ്രിക്കൻ സംഗീതത്തിലെ അല്ലെങ്കിൽ  ആഫ്രോ-അമേരിക്കൻ സംഗീതത്തിലൊക്കെ  കാണുന്നതുപോലെയുള്ള ഒരു വ്യത്യസ്തമായ അനുഭൂതിയാണ് ഉണ്ടാകുന്നത്. നാടന്പാട്ടുകളെ  മുഴുവൻ ആക്ഷേപിക്കുന്ന പലരും ഇതിനു പിന്നിലുള്ള വലിയൊരു ചരിത്രത്തിനെ ബോധപൂർവ്വം മറക്കുന്നു. ഒരുജനതയുടെ  മുന്നോട്ടുള്ള പ്രയാണത്തെ  അല്ലെങ്കിൽ ഒരു ജനതയുടെ ആകമാനമുള്ള മുന്നോട്ടുപോക്കിന് നയിക്കുന്ന ഇന്ധനങ്ങളാണ് ഓർമ്മകളാണ്  ഇവയെന്ന് മറന്നു പോകാറുണ്ട്. കോമഡി സ്റ്റാറിൽ അദ്ദേഹം പാടിയ പാട്ട് ഇപ്പോൾ പ്ലേ ചെയുമ്പോൾ mute ആയിപോകുന്നത് കോപ്പിറൈറ് പറഞ്ഞിട്ടാണ് 
ദളിതന്റെ ഏതൊരു കഴിവിനേയും വിറ്റ് തിന്നുന്ന സവർണ്ണ കഴുതപ്പുലികൾക്കെതിരെ അദ്ദേഹത്തിന്റെ മരണശേഷം എങ്കിലും നമുക്ക് പ്രതികരിക്കാനും അദ്ദേഹത്തിന് നീതി വാങ്ങി കൊടുക്കാനും കഴിയണം. 
പാട്ടിനെപ്പറ്റി ചോദിച്ചാൽ ജിതീഷേട്ടൻ പറയുക 
"എന്റെ കയ്യീന്ന് കൊണ്ടുപോയി1992ൽ ഞാൻ എഴുതിയ പാട്ടാണത്. പക്ഷേ അതെന്റെ കയ്യീന്ന് കൊണ്ടുപോയി..’ പല അഭിമുഖങ്ങളിലും ജിതേഷ് കക്കിടിപ്പുറം കണ്ണീരോടെ പറഞ്ഞ വാക്കുകളാണ്. ‘കൈതോല പായ വിരിച്ച്..’ എന്ന പാട്ട്, മലയാളി പാടിപ്പതിഞ്ഞ നാടൻ പാട്ടുകളുടെ പട്ടികയിൽ ഉൾപ്പെടുത്തി ചുണ്ടിൽ കൊണ്ടു നടക്കുമ്പോഴാണ് അതെന്റെ പാട്ടാണെന്ന്  26 വർഷങ്ങൾക്കിപ്പുറം തുറന്നുപറഞ്ഞത്. അത്രമാത്രം പ്രശസ്തി പാട്ടിന് ലഭിച്ചിട്ടും അതെഴുതിയ പാട്ടുകാരന് ഒന്നും കിട്ടാതെ പോയി.കൈതോല, പാലം നല്ല നടപ്പാലം, വാനിന്‍ ചോട്ടിലെ..(നാടകം – ദിവ്യബലി ) തുടങ്ങിയ വളരെ പ്രസിദ്ധമായ പാട്ടുകളടക്കം ഏകദേശം 600 -ഓളം പാട്ടുകളെഴുതിയിട്ടുണ്ട്. കഥ പറയുന്ന താളിയോലകള്‍ ‘ എന്ന നാടകം എഴുതുകയും ഗാനരചന, സംഗീതം, സംവിധാനം എന്നിവ നിര്‍വ്വഹിക്കുകയും ചെയ്തിട്ടുണ്ട്.
കേരളോത്സവ മത്സരവേദികളില്‍ നല്ല നടന്‍, നല്ല എഴുത്തുകാരന്‍, നല്ല കഥാപ്രസംഗികന്‍, മിമിക്രിക്കാരന്‍ എന്ന നിലയില്‍ ഒന്നാമനായിരുന്നു ജിതേഷ്. പാട്ടെഴുത്തിനോടൊപ്പം കുട്ടികള്‍ക്ക് വേണ്ടി ലളിതഗാനങ്ങള്‍, ഏകാങ്ക നാടകങ്ങള്‍, പാട്ട് പഠിപ്പിക്കല്‍, ഉടുക്ക് കൊട്ട് പാട്ട് തുടങ്ങിയ മേഖലയിലും സജീവ സാന്നിദ്ധ്യമായിരുന്നു ജിതേഷ്.
അതിഹൈന്ദവതയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ പല പാട്ടുകാരും  പാടുന്നുണ്ടെങ്കിലും നാടൻപാട്ട് അടിസ്ഥാന ജനതയുടെ ജീവിതത്തിൻറെ ഭാഗം തന്നെയാണ്.  ഇനിയും ഒരുപാട് പാട്ടുകൾ പാടി തരേണ്ടിയിരുന്ന സഹോദരൻ  മഹാനായ കലാകാരൻ ജിതീഷേട്ടന് കണ്ണിരിൽകുതിർന്ന യാത്രാമൊഴി...

T K C യുടെ വാക്കും വാസുവിന്റെ ഒച്ചയും :രാജൻദാസ്

അച്ചണ്ട വെന്തിങ്ങയും
ഡോ. വാസുവിന്റെ അവതരണവും .....
........................................................
തികച്ചും അനവസരത്തിലാണ്, ടി.കെ.സി വടുതലയുടെ അച്ചണ്ട വെന്തിങ്ങ എന്ന കഥ Dr. വാസു മാലോകർക്ക് മുമ്പിൽ വായിച്ച് അവതരിപ്പിച്ചിട്ടുള്ളത്. (FB/30 - 7.1 20 ]
മതം വിട്ടു പോയ പുലയ ക്രിസ്ത്യാനികളെ പരിഹസിക്കുന്നതിനും തരംതാഴ്ത്തിക്കെട്ടുന്നതിനുമാണ് ഈ പുനർവായനയിലൂടെ അവതാരകൻ ശ്രമിച്ചിട്ടുള്ളത്!
കഥാകാരൻ ദളിത് ക്രിസ്ത്യാനികളുടെ നെഞ്ചിൽ തറപ്പിക്കുന്ന ക്രൂരമായ പരിഹാസം, ഒട്ടും ചോർന്ന് പോവാതെയുള്ള അവതാരകന്റെ സ്വരവിന്യാസം കുറിക്ക് കൊള്ളുക തന്നെ ചെയ്തു.
സ്വരത്തിലുണ്ടല്ലോ, അർത്ഥം.
മികച്ച 10 മലയാള ചെറുകഥകൾ എടുത്താൽ 'അച്ചണ്ട വെന്തിങ്ങ ഉണ്ടാവുകയില്ല. ശില്പ ചാതുര്യം, രചനാസൗഷ്ഠവം, രചനയുട നവീനമായ ടെക്നിക്ക് അത്തരം മേന്മകളൊന്നും ഈ കഥയ്ക്ക് അവകാശപ്പെടാനുമാവില്ല.
എഴുത്തുവിദ്യ അറിയുന്ന ഒരാളുടെ റിപ്പോർട്ടിംഗ് മാത്രമാണ് ഈ കഥ . കലാംശം കുറവ്, പ്രചരണാംശം മുന്നിൽ എന്ന് സാരം

എന്നിട്ടും സാഹിത്യ - സാംസ്ക്കാരിക ലോകത്ത് ശ്രദ്ധ പിടിച്ചു പറ്റിയത്, അതിന്റെ ഹിന്ദുത്വ പക്ഷപാതം ഒന്നു കൊണ്ടു മാത്രമാണ്!
ഈ കഥയെ മറ്റൊരു version - നിലൂടെ കണ്ടാൽ ഏതാണ്ട് ഇങ്ങനെ ചുരുക്കാം...

..... പന്നിക്കൂട്ടിലെ ചെളിക്കുണ്ടിൽ നിന്നും, ഒരു മാറ്റം കൊതിച്ചു പോയ ഒരു പന്നി പുറത്തുകടന്ന് കുളിച്ച് ശുദ്ധനായിതീർന്നു. കാലം, കുറെ കഴിയവേ, ചിലർ പറഞ്ഞു:
:ടോ....നിന്റെ ചൂര് മാറിയിട്ടില്ല. ഒരു വല്ലാത്ത ഗന്ധം ... ' ആകക്കൂടി തലയ്ക്കകത്ത് ഒരു കൊള്ളിയാൻ മിനി.
പിന്നെ അധികം താമസിച്ചില്ല പന്നി അവന്റെ വാസസ്ഥലത്തേക്ക് തിരികെ എത്തി.
ഈ മടങ്ങിവരവിനെ ഘർവാപസി എന്നും പറയാം..
അങ്ങനെ ദേവസിചേട്ടൻ എന്ന കണ്ടൻ കോരൻ അഭിമാനം കാത്തു .....

ഒരിക്കൽ ഒരു പുലയ ഹിന്ദു എന്നോട്ടു പറഞ്ഞു: "ഞങ്ങളുടെ നാട്ടിലെ പുല ക്രിസ്ത്യാനി പെണ്ണുങ്ങളെ 'പിടക്കോഴി' എന്നാണ് വിളിക്കുന്നത്
കാരണം, പുറകിൽ ഞൊറിയിട്ട് മുണ്ടുടുത്ത പുലയിപ്പെണ്ണുങ്ങളുടെ പൃഷ്ഠഭാഗം തള്ളക്കോഴിയുടെ പിൻ ഭാഗത്തിന് സമമാണ് പോലും..... ഇതിന് പുലയ ക്രിസ്ത്യാനി തിരിച്ചടിച്ചു.
ഭദ്രകാളി..... 
പുലയ ക്രിസ്ത്യാനി പറയുന്ന ന്യായം ഇങ്ങിനെ:
കടും ചുവപ്പൻ വസ്ത്രം വാരിച്ചുറ്റി വില കുറഞ്ഞ ഇമിറ്റേഷൻ കമ്മലും മാലയും സമൃദ്ധമായി ഇട്ട് നെറ്റിയിലും ശിരസ്സിലും കുങ്കുമം വാരിപ്പൂശിയുള്ള വരവ് ആരും ശ്രദ്ധിക്കും.. ചോര കുങ്കുമം, വിയർപ്പിൽ കുതിർന്ന മുഖത്തേക്ക് പടർന്ന് .... കയ്യിൽ ഒരു വാൾ കൊടുത്താൽ മതി : ഭദ്രകാളിയായി..... ഇതിൽ ആരു ജയിച്ചു?
ആര് തോറ്റു 
മതം നോക്കിയല്ല പീഢനം എന്നറിയണം
പീഢിതാരായ മുഴുവൻ ജനവിഭാഗങ്ങളുടേയും, ഐക്യവും, സാഹോദര്യവും, ശക്തിപ്പെടുത്തേണ്ട ഈ കാലസന്ധിയിൽ തമ്മിൽ തമ്മിലുള്ള പരിഹാസം നന്നല്ല. 
ഒന്നോർക്കുക :
പിടക്കോഴിയും ഭദ്ര-കാളിയും മറക്കരുത്... ഒരേ രക്തമാണ് നാം .. ..

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...