Saturday, August 1, 2020

ഐക്യം എന്നത് പുലയരും പറയും തമ്മിൽ മാത്രമാണോ :ഏകലവ്യൻബോധി

ഐക്യം 
എന്നത് പുലയരും പറയും തമ്മിൽ മാത്രമാണോ ?അത് സാദ്ധ്യമാണെന്ന് ഇപ്പോഴും തെളിയിക്കപ്പെടുമ്പോൾ ,ആരാണതിനെയും പിളർത്താൻ ശ്രമിക്കുന്നത്. ദലിതരുടെ ഐക്യശ്രമത്തിന് വിഘാതമായി നിൽക്കുന്ന ചില ചരിത്ര വസ്തുതകൾ കൂടിയില്ലേ ?പതിയാൻ ,പാണൻ ,വേലൻ ,വേടൻ കുറവൻ തുടങ്ങിയ എത്രയോ സമുദായങ്ങളുണ്ട്...
ഐക്യചർച്ചയിൽ അവർ കൂടി വരേണ്ടതല്ലേ ?അവർ ദലിതരല്ലേ ?അവർ ഇത്തരം ചർച്ചകളിലേക്ക് വരാത്തതെന്താണ്... സമകാലീന കാലത്താണ് ദലിത് ക്രൈസ്തവ പുലയനും പറയനും ദലിത് ഹിന്ദുക്കളായ മേൽ സമുദായക്കാരും ഒരുമിച്ചു നിൽക്കുമ്പോൾ ?ഐക്യത്തിന് എന്താണ് വിഘാതമാവുന്നത് എന്ന് പരിശോധിക്കേണ്ടതല്ലേ ?സാധുജന പരിപാലന സംഘത്തിന് ശേഷം ഒരു രാഷ്ട്രിയ വീക്ഷണമുള്ള ദലിത് സംഘടന ഉണ്ടാവാതെ വരികയും തങ്ങളുടെ ജീവിതാവസ്ഥ മോശപ്പെടുകയും ഒരു പുതിയ പ്രതീക്ഷയായി കമ്യൂണിസ്റ്റ് പ്രസ്ഥാനം വരുന്നതും കമ്യൂണിസ്റ്റുകളുടെ കൂട്ടത്തിലേക്ക് ദലിതുകൾ ഒഴുകിച്ചേല്ലുകയുമുണ്ടായി.തങ്ങളുടെ രാഷ്ട്രിയ വളർച്ചയ്ക്ക് വിഘാതമാവുന്ന വിവേചനത്തോട് എതിരിട്ട് നിന്ന് കമ്യൂണിസ്റ്റ് പ്രസ്ഥാനം നിരന്തരമായ സമരങ്ങളിലൂടെ ദലിതരുടെ മോഹാവേശത്തെ നന്നായി ഉപയോഗപ്പെടുത്തുകയും ചെയ്യുകയിൽ ദലിതർക്ക് ആത്മസംതൃപ്തിയുള്ള പ്രസ്ഥാനമായി മാറുകയും ചെയ്തു... 1942 വരെ മധ്യതിരുവിതാംകൂറിൽ കമ്യൂണിസ്റ്റ് ട്രേഡ് യൂണിയനായി പ്രവർത്തിച്ച് നിരന്തരം സമരത്തിലേർപ്പെട്ടത് സാധുജന പരിപാലനസംഘം പ്രവർത്തകർക്ക് കൂടുതൽ ആകർഷകമാവുകയും ചെയ്തു.KSKTU വിന്റെ ആദ്യരൂപം രൂപപ്പെട്ടത് അമ്പലപ്പുഴയിലെ സാധു: പരിപാലന സംഘം യൂണിറ്റിലെ ആളുകളെ കൂട്ടിയും അതിന്റെ നേതാവായിരുന്ന ശീതങ്കനെ മുൻനിർത്തിയുമാണ്. നവോത്ഥാന പോരാട്ടങ്ങളുടെ അസ്തമനങ്ങളെ മറികടന്നത് കമ്യൂണിസ്റ്റുകളായത് കൊണ്ടാണ് ദലിതർ അന്ധമായ പാർട്ടി വിശ്വാസത്തിലേക്ക് കൂപ്പ് കുത്തി വീണത്. എന്നാൽ കമ്യൂണിസ്റ്റ് പാർട്ടി ജാതി വിരുദ്ധ സമരമോ ,ബ്രാഹ്മണിസ്റ്റ് വിരുദ്ധ ആശയസമരങ്ങളോ നടത്തിയില്ല. കേവല രാഷ്ട്രിയത്തിനകത്ത് ബാഹ്യമായ ഐക്യമെന്ന ഒരു സങ്കല്പനത്തിലാണവർ നിലകൊള്ളുന്നത് .... അവർ നിർമ്മിച്ച ഈ സങ്കല്പനത്തെ തകർക്കാൻ ദലിത് സമുദായങ്ങൾക്ക് കഴിഞ്ഞില്ല. കേരളത്തിൽ അതിനെതിരെ ഉയർന്നു വന്ന ശക്തമായ ദലിത് പ്രസ്ഥാനം കല്ലറ സുകുമാരന്റെ ഹരിജൻ ഫെഡറേഷനായിരുന്നു. കേരളത്തിലെ മുഴുവൻ നിയമസഭാ മണ്ഡലത്തിലും അതിന്റെ പ്രവർത്തനം വ്യാപിപ്പിക്കുവാൻ കഴിഞ്ഞെങ്കിലും ILP ക്കോ BSPക്കോ അത്രമാത്രം കഴിഞ്ഞില്ല... സിഡിഎൻ, അധഃസ്ഥിത മുന്നണി ഇവയെല്ലാം മാർക്സിസ്റ്റ് സിദ്ധാന്തത്തിലും ജാതി നിർമൂലനത്തെ കൂട്ട് പിടിച്ച് കൊണ്ട് കുറെ ബുദ്ധിജീവികൾക്കിടയിൽ മാത്രം ഉണ്ടായ പ്രസ്ഥാനങ്ങളായിരുന്നു.പിന്നെ വന്നത് തികച്ചും അംബേദ്ക റൈറ്റ് മൂവ്മെന്റ് ഹിന്ദു പ്രത്യയശാസ്ത്രത്തോടും മാർക്സിസത്തോടും എതിരിട്ടുനിന്നതു കൊണ്ട് തന്നെ ചരിത്രപരമായ വിശകലനങ്ങളിലേക്ക് പ്രവേശിച്ചില്ല എന്ന പരിമിധി കൂടിയുണ്ടായി എന്ന തൊഴിച്ചാൽ ഐക്യബോധവും ദലിത് അവബോധവും ഉണ്ടാക്കാനായെങ്കിലും അത് വിശാലമായ രീതിയിലേക്ക് വ്യാപിപ്പിക്കാനായില്ല... കേരളത്തിൽ ഐക്യം നേതൃത്വനിരയിലല്ല ഉണ്ടാവേണ്ടത് .. സാധാരണ ജനങ്ങളെ തമ്മിൽ യോജിപ്പിക്കാതെയും ശക്തികരിക്കാതെയും ഐക്യവും രാഷ്ട്രിയ ധികാരവും സാദ്ധ്യമാവുകയില്ല

No comments:

Post a Comment

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...