Saturday, August 1, 2020

ചങ്കിനും കുരിശിനും ഇടയിലെ ദേശീയത.:ഏകലവ്യൻബോധി


ദേശവും 
ദേശസ്നേഹവും
എന്നാണ് രൂപപ്പെട്ടത്...
ദലിതർ എന്നാണ് ചതുർവർണ്ണത്തിനകത്തുള്ള
ബ്രാഹ്മണിസത്തിന്റെ ഭാഗമായത് ?
അടിമത്തത്തിനെതിരെ
അതിജീവനത്തിനായി ക്രിസ്തുമത പ്രവേശനം നടത്തുമ്പോൾ ,വേദ മാണിക്യത്തിന് PHD ഉണ്ടായിരുന്നില്ല ,മുറവും വട്ടിയും കുട്ടയും നെയ്ത് മൺകലങ്ങൾ ഉണ്ടാക്കിയവനാണ് ,അടിമത്തത്തെ തിരിച്ചറിഞ്ഞത്... അസ്വാതന്ത്ര്യത്തെ തിരിച്ചറിഞ്ഞത്.. അന്ന് ഹിന്ദു വല്ലാത്ത ,അസ്വതന്ത്രരായ ദലിത സഹോദരങ്ങളെ
പോറ്റിടെ (വെന്തിങ്ങ ) ശങ്കിന്റെ പേര് പറഞ്ഞവർ അധിക്ഷേപിച്ചില്ല .തങ്ങളുടെ രക്തത്തെ തിരിച്ചറിഞ്ഞ അവരുടെ പിൻതലമുറയാണ്
സാധുജന പരിപാലന സംഘവും PRDS ഉം ചേരമർ സംഘവും കെട്ടിപ്പടുക്കുന്നതിനും, പോരാടുന്നതിനും കൂട്ട് നിന്ന് നയിച്ചത്... ദലിത് ക്രിസ്ത്യാനികളാണ് .
ശ്രീനാരായണ ഗുരുവും ജ്യോതി ബാ ഫൂലേയും ബ്രിട്ടീഷിനെ അനുമോദിക്കുമ്പോൾ
ദലിത് ക്രൈസ്തവർ സഹോദരങ്ങളുടെ പോരാട്ടത്തിൽ കൂടെ നിൽക്കുകയായിരുന്നു ... അയിത്തവും വിവേചനവുമനുഭവിച്ചവർ
ക്ഷേത്ര പ്രവേശനത്തിന് ശേഷം പോറ്റിയുടെ നീണ്ട കോണകവാൽ  കണ്ട് തൊഴുത് മടങ്ങുമ്പോൾ ദലിത് ക്രിസ്ത്യൻപൂർവ്വികർ ക്രിസ്ത്യൻ പൗരോഹിത്യത്തിനോട് പോരാടുകയായിരുന്നു
ഒന്നും മറക്കരുത്
...

No comments:

Post a Comment

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...