ദളിതർക്കു തിരുവിതാംകൂറിനപ്പുറം ചരിത്രമില്ല എന്ന ഒരു പൊതുബോധത്തിനെയാണ് ആ പാട്ടുകൾ റദ്ധ് ചെയ്തത്. കൈതോല പായ വിരിച്ച് ,പാലോം പാലോം എന്ന രണ്ട് പാട്ടുകൾ കൊണ്ട് ലോകത്തുള്ള മുഴുവൻ മലയാളികളുടെയു ഹൃദയത്തിൽ കയറിയ ജിതീഷേട്ടൻ.കള്ളും വെള്ളോം നാവിൽ തന്നിട്ട് പേര് വിളിക്കും കാതിരുമ്പി കാരമുള്ള് കൊണ്ട് കാത് കുത്തുമ്പോൾ നോവുമ്പോൾ പച്ചോല നോക്കിയിരുന്നാൽ മതി എന്നിങ്ങനെയുള്ള
പല നാട്ടറിവുകൾ അമ്മാവന്മാർക്കാണ് കാതുകുത്താനുള്ള സ്ഥാനം കാത് കുത്തി കാതോല തൂക്കിയ കാണാൻ എന്തൊരു ചേലാണ് എന്നിങ്ങനെ പോകുന്നു വരികളുടെ ഭംഗി. അതുപോലെതന്നെ പാലോം പാലോം നല്ല നടപ്പാലം എന്ന പാട്ട് തെക്കൻ കേരളത്തിലെ, മധ്യകേരളത്തിലെ ചില ചിറകൾ ഉറപ്പിക്കാനും മടവീണത് അടയ്ക്കാൻ വേണ്ടി അടിമകളെ അതിൽ തള്ളിയിട്ട് അവരുടെ മുകളിൽ ചിറ ഉറപ്പിക്കുന്ന ഒരു നീച കൃത്യം ഉണ്ടായിരുന്നു. അങ്ങനെയാണ് കണ്ടൻചിറ രാമൻചിറ കുമരഞ്ചിറ ചീരഞ്ചിറ ഒക്കെ ഉണ്ടായത്.പക്ഷെ പാലം പണിയുമ്പോൾ പാലത്തിൻറെ തൂണ് ഉറക്കാൻ ഒരു സ്ത്രീയെ അതും ദളിത് സ്ത്രീയുടെ ചോര വീഴണമെന്ന ചരിത്രം നമുക്ക് അജ്ഞാതമായിരുന്നു അങ്ങനെയാണെങ്കിൽ ഈ കാണുന്ന എത്രയെത്ര തോടുകളിലും ചിറകളിലും പാലങ്ങളിലും കരി നിർത്തപ്പെട്ട ഞങ്ങളുടെ അമ്മ പെങ്ങന്മാരുടെ ജീവിതം ഉണ്ടായിരിക്കണം ഒഎൻവിയുടെ അമ്മ എന്ന കവിത ഇതേ വിഷയം തന്നെയാണ് സംസാരിക്കുന്നത്. പക്ഷേ അതിൽ കൽപ്പണിക്കാർ ആണ് ഇവിടെ അടിമകളായ അടിസ്ഥാന ജനതയും.വളരെ വൈകാരികമായി ആ ചരിത്രത്തിന് ഈണം കൂടി വരുമ്പോൾ നമ്മൾ ആഫ്രിക്കൻ സംഗീതത്തിലെ അല്ലെങ്കിൽ ആഫ്രോ-അമേരിക്കൻ സംഗീതത്തിലൊക്കെ കാണുന്നതുപോലെയുള്ള ഒരു വ്യത്യസ്തമായ അനുഭൂതിയാണ് ഉണ്ടാകുന്നത്. നാടന്പാട്ടുകളെ മുഴുവൻ ആക്ഷേപിക്കുന്ന പലരും ഇതിനു പിന്നിലുള്ള വലിയൊരു ചരിത്രത്തിനെ ബോധപൂർവ്വം മറക്കുന്നു. ഒരുജനതയുടെ മുന്നോട്ടുള്ള പ്രയാണത്തെ അല്ലെങ്കിൽ ഒരു ജനതയുടെ ആകമാനമുള്ള മുന്നോട്ടുപോക്കിന് നയിക്കുന്ന ഇന്ധനങ്ങളാണ് ഓർമ്മകളാണ് ഇവയെന്ന് മറന്നു പോകാറുണ്ട്. കോമഡി സ്റ്റാറിൽ അദ്ദേഹം പാടിയ പാട്ട് ഇപ്പോൾ പ്ലേ ചെയുമ്പോൾ mute ആയിപോകുന്നത് കോപ്പിറൈറ് പറഞ്ഞിട്ടാണ്
ദളിതന്റെ ഏതൊരു കഴിവിനേയും വിറ്റ് തിന്നുന്ന സവർണ്ണ കഴുതപ്പുലികൾക്കെതിരെ അദ്ദേഹത്തിന്റെ മരണശേഷം എങ്കിലും നമുക്ക് പ്രതികരിക്കാനും അദ്ദേഹത്തിന് നീതി വാങ്ങി കൊടുക്കാനും കഴിയണം.
പാട്ടിനെപ്പറ്റി ചോദിച്ചാൽ ജിതീഷേട്ടൻ പറയുക
"എന്റെ കയ്യീന്ന് കൊണ്ടുപോയി1992ൽ ഞാൻ എഴുതിയ പാട്ടാണത്. പക്ഷേ അതെന്റെ കയ്യീന്ന് കൊണ്ടുപോയി..’ പല അഭിമുഖങ്ങളിലും ജിതേഷ് കക്കിടിപ്പുറം കണ്ണീരോടെ പറഞ്ഞ വാക്കുകളാണ്. ‘കൈതോല പായ വിരിച്ച്..’ എന്ന പാട്ട്, മലയാളി പാടിപ്പതിഞ്ഞ നാടൻ പാട്ടുകളുടെ പട്ടികയിൽ ഉൾപ്പെടുത്തി ചുണ്ടിൽ കൊണ്ടു നടക്കുമ്പോഴാണ് അതെന്റെ പാട്ടാണെന്ന് 26 വർഷങ്ങൾക്കിപ്പുറം തുറന്നുപറഞ്ഞത്. അത്രമാത്രം പ്രശസ്തി പാട്ടിന് ലഭിച്ചിട്ടും അതെഴുതിയ പാട്ടുകാരന് ഒന്നും കിട്ടാതെ പോയി.കൈതോല, പാലം നല്ല നടപ്പാലം, വാനിന്‍ ചോട്ടിലെ..(നാടകം – ദിവ്യബലി ) തുടങ്ങിയ വളരെ പ്രസിദ്ധമായ പാട്ടുകളടക്കം ഏകദേശം 600 -ഓളം പാട്ടുകളെഴുതിയിട്ടുണ്ട്. കഥ പറയുന്ന താളിയോലകള്‍ ‘ എന്ന നാടകം എഴുതുകയും ഗാനരചന, സംഗീതം, സംവിധാനം എന്നിവ നിര്‍വ്വഹിക്കുകയും ചെയ്തിട്ടുണ്ട്.
കേരളോത്സവ മത്സരവേദികളില്‍ നല്ല നടന്‍, നല്ല എഴുത്തുകാരന്‍, നല്ല കഥാപ്രസംഗികന്‍, മിമിക്രിക്കാരന്‍ എന്ന നിലയില്‍ ഒന്നാമനായിരുന്നു ജിതേഷ്. പാട്ടെഴുത്തിനോടൊപ്പം കുട്ടികള്‍ക്ക് വേണ്ടി ലളിതഗാനങ്ങള്‍, ഏകാങ്ക നാടകങ്ങള്‍, പാട്ട് പഠിപ്പിക്കല്‍, ഉടുക്ക് കൊട്ട് പാട്ട് തുടങ്ങിയ മേഖലയിലും സജീവ സാന്നിദ്ധ്യമായിരുന്നു ജിതേഷ്.
അതിഹൈന്ദവതയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ പല പാട്ടുകാരും പാടുന്നുണ്ടെങ്കിലും നാടൻപാട്ട് അടിസ്ഥാന ജനതയുടെ ജീവിതത്തിൻറെ ഭാഗം തന്നെയാണ്. ഇനിയും ഒരുപാട് പാട്ടുകൾ പാടി തരേണ്ടിയിരുന്ന സഹോദരൻ മഹാനായ കലാകാരൻ ജിതീഷേട്ടന് കണ്ണിരിൽകുതിർന്ന യാത്രാമൊഴി...
No comments:
Post a Comment