Saturday, August 1, 2020

T K C യുടെ വാക്കും വാസുവിന്റെ ഒച്ചയും :രാജൻദാസ്

അച്ചണ്ട വെന്തിങ്ങയും
ഡോ. വാസുവിന്റെ അവതരണവും .....
........................................................
തികച്ചും അനവസരത്തിലാണ്, ടി.കെ.സി വടുതലയുടെ അച്ചണ്ട വെന്തിങ്ങ എന്ന കഥ Dr. വാസു മാലോകർക്ക് മുമ്പിൽ വായിച്ച് അവതരിപ്പിച്ചിട്ടുള്ളത്. (FB/30 - 7.1 20 ]
മതം വിട്ടു പോയ പുലയ ക്രിസ്ത്യാനികളെ പരിഹസിക്കുന്നതിനും തരംതാഴ്ത്തിക്കെട്ടുന്നതിനുമാണ് ഈ പുനർവായനയിലൂടെ അവതാരകൻ ശ്രമിച്ചിട്ടുള്ളത്!
കഥാകാരൻ ദളിത് ക്രിസ്ത്യാനികളുടെ നെഞ്ചിൽ തറപ്പിക്കുന്ന ക്രൂരമായ പരിഹാസം, ഒട്ടും ചോർന്ന് പോവാതെയുള്ള അവതാരകന്റെ സ്വരവിന്യാസം കുറിക്ക് കൊള്ളുക തന്നെ ചെയ്തു.
സ്വരത്തിലുണ്ടല്ലോ, അർത്ഥം.
മികച്ച 10 മലയാള ചെറുകഥകൾ എടുത്താൽ 'അച്ചണ്ട വെന്തിങ്ങ ഉണ്ടാവുകയില്ല. ശില്പ ചാതുര്യം, രചനാസൗഷ്ഠവം, രചനയുട നവീനമായ ടെക്നിക്ക് അത്തരം മേന്മകളൊന്നും ഈ കഥയ്ക്ക് അവകാശപ്പെടാനുമാവില്ല.
എഴുത്തുവിദ്യ അറിയുന്ന ഒരാളുടെ റിപ്പോർട്ടിംഗ് മാത്രമാണ് ഈ കഥ . കലാംശം കുറവ്, പ്രചരണാംശം മുന്നിൽ എന്ന് സാരം

എന്നിട്ടും സാഹിത്യ - സാംസ്ക്കാരിക ലോകത്ത് ശ്രദ്ധ പിടിച്ചു പറ്റിയത്, അതിന്റെ ഹിന്ദുത്വ പക്ഷപാതം ഒന്നു കൊണ്ടു മാത്രമാണ്!
ഈ കഥയെ മറ്റൊരു version - നിലൂടെ കണ്ടാൽ ഏതാണ്ട് ഇങ്ങനെ ചുരുക്കാം...

..... പന്നിക്കൂട്ടിലെ ചെളിക്കുണ്ടിൽ നിന്നും, ഒരു മാറ്റം കൊതിച്ചു പോയ ഒരു പന്നി പുറത്തുകടന്ന് കുളിച്ച് ശുദ്ധനായിതീർന്നു. കാലം, കുറെ കഴിയവേ, ചിലർ പറഞ്ഞു:
:ടോ....നിന്റെ ചൂര് മാറിയിട്ടില്ല. ഒരു വല്ലാത്ത ഗന്ധം ... ' ആകക്കൂടി തലയ്ക്കകത്ത് ഒരു കൊള്ളിയാൻ മിനി.
പിന്നെ അധികം താമസിച്ചില്ല പന്നി അവന്റെ വാസസ്ഥലത്തേക്ക് തിരികെ എത്തി.
ഈ മടങ്ങിവരവിനെ ഘർവാപസി എന്നും പറയാം..
അങ്ങനെ ദേവസിചേട്ടൻ എന്ന കണ്ടൻ കോരൻ അഭിമാനം കാത്തു .....

ഒരിക്കൽ ഒരു പുലയ ഹിന്ദു എന്നോട്ടു പറഞ്ഞു: "ഞങ്ങളുടെ നാട്ടിലെ പുല ക്രിസ്ത്യാനി പെണ്ണുങ്ങളെ 'പിടക്കോഴി' എന്നാണ് വിളിക്കുന്നത്
കാരണം, പുറകിൽ ഞൊറിയിട്ട് മുണ്ടുടുത്ത പുലയിപ്പെണ്ണുങ്ങളുടെ പൃഷ്ഠഭാഗം തള്ളക്കോഴിയുടെ പിൻ ഭാഗത്തിന് സമമാണ് പോലും..... ഇതിന് പുലയ ക്രിസ്ത്യാനി തിരിച്ചടിച്ചു.
ഭദ്രകാളി..... 
പുലയ ക്രിസ്ത്യാനി പറയുന്ന ന്യായം ഇങ്ങിനെ:
കടും ചുവപ്പൻ വസ്ത്രം വാരിച്ചുറ്റി വില കുറഞ്ഞ ഇമിറ്റേഷൻ കമ്മലും മാലയും സമൃദ്ധമായി ഇട്ട് നെറ്റിയിലും ശിരസ്സിലും കുങ്കുമം വാരിപ്പൂശിയുള്ള വരവ് ആരും ശ്രദ്ധിക്കും.. ചോര കുങ്കുമം, വിയർപ്പിൽ കുതിർന്ന മുഖത്തേക്ക് പടർന്ന് .... കയ്യിൽ ഒരു വാൾ കൊടുത്താൽ മതി : ഭദ്രകാളിയായി..... ഇതിൽ ആരു ജയിച്ചു?
ആര് തോറ്റു 
മതം നോക്കിയല്ല പീഢനം എന്നറിയണം
പീഢിതാരായ മുഴുവൻ ജനവിഭാഗങ്ങളുടേയും, ഐക്യവും, സാഹോദര്യവും, ശക്തിപ്പെടുത്തേണ്ട ഈ കാലസന്ധിയിൽ തമ്മിൽ തമ്മിലുള്ള പരിഹാസം നന്നല്ല. 
ഒന്നോർക്കുക :
പിടക്കോഴിയും ഭദ്ര-കാളിയും മറക്കരുത്... ഒരേ രക്തമാണ് നാം .. ..

No comments:

Post a Comment

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...