Thursday, January 16, 2020

ഉഭയ സമ്മതം..!! അരുന്ധതിമധുമേഘ



കുഞ്ഞേച്ചീ,
മിണ്ടാട്ടം മുട്ടി പലവട്ടം
മരിച്ചവരായിരുന്നില്ലേ നമ്മൾ?

നിലാവ് പൂക്കുന്നിടത്തും
ഭയത്തിന്റെ നിഴലിൽപ്പാടിൽ
നമ്മൾ പതുങ്ങിയിരുന്നു.
പച്ചക്കീറലിന്റെ മുറിവിൽ,
കടുംചോര നോവിലും
ചൊടി കടിച്ചു മുറിച്ചപ്പോഴും
ഇറുക്കി ഉടൽ ഞെരിച്ചപ്പോഴും
ചുട്ടു നീറി നമ്മൾ മിണ്ടാതിരുന്നിട്ടും കെട്ടിത്തൂക്കി
ചത്ത എന്നെ വീണ്ടുമഴിച്ച്
"ഒന്നുകൂടി " ചതച്ച് കൊന്നു
എന്നിട്ടുമെന്തിനാണവർ കെട്ടിത്തൂക്കിയത്?
"വാവേ...ഇതാണ് ഉഭയ സമ്മതം..!!"

മെലാനിൻ എന്ന വർണ്ണ വസ്തു ARUNDHATHI MADHUMEGHA




മെലാനിൻ നീ ഊറിയുറഞ്ഞ്

കൃഷ്ണമണിയെ കറുപ്പിക്കുമ്പോൾ

കണ്ണുകൾ,ഉൾത്തിരകളുയരുന്ന ആഴക്കടൽ
നീ ആഴ്ന്നിറങ്ങി മുടിയിഴകൾ കറുക്കുമ്പോൾ 
കത്തുന്ന യൗവ്വനത്തിൻ്റെ കരുത്തിനടയാളം
മെലാനിൻ ,നീ ചിലരുടെ തൊലിയെ കറുപ്പിക്കുമ്പോൾ 
കാർവർണ്ണൻ എന്നും കറുപ്പിന് ഏഴഴക് എന്നും

പക്ഷേ, ഇത്തിക്കണ്ണികൾ തഴച്ചു നിറഞ്ഞ ഞങ്ങളുടെ ഉടലിൽ നീ കറുപ്പ് തേക്കുമ്പോൾ എങ്ങനെ ഞങ്ങൾ മാത്രം കറുത്തവരായി     ?
ഞാൻ കേട്ടിട്ടുള്ളത്
നിറങ്ങളെല്ലാം കൂട്ടി കുഴച്ച് ചേർത്തത് കറുപ്പ് !
അങ്ങനെയെങ്കിൽ ,വർണ്ണത്തോടു കൂടിയവർ തന്നെയല്ലേ കറുത്തവർ?
സർവ്വ നിറങ്ങളും ഉരുകിചേർന്നവർ!

മെലാനിൻ,
വെളുപ്പ്, നിൻ്റെ കുറവിൻ്റെ അടയാളം മാത്രമാണ്.
കറുപ്പ് അധികത്തിൻ്റെയും പിന്നെ എന്തിനീ കീഴ്മേൽ വഴക്കങ്ങൾ?

ഞങ്ങൾ
ലോകത്തിൻ്റെ ശില്പികൾ.
ശിലകളാക്കി മാറ്റി ഉടക്കപ്പെട്ടവർ ,
കലർപ്പില്ലാത്ത ബീജത്തിൻ്റെ
അടിസ്ഥാന പരിണാമങ്ങൾ.
ഇടമില്ലാതായ മണ്ണകങ്ങൾ

വെളുപ്പിനെ നിങ്ങൾ അഴകിൻ്റെ അലങ്കാരമാക്കി മാറ്റുമ്പോൾ.
കറുപ്പിനെ ഞങ്ങൾ കരുത്തിൻ്റെ ഊർജ്ജമായി വിലമതിക്കുന്നു

മെലാനിൻ
ഉള്ളിലെ ഉലയിലിട്ട്
നിൻെറ കനൽക്കണ്ണുകളെ ഊതിത്തെളിച്ച് ,
തീ പിടിച്ച് ,ഉടൽകരിഞ്ഞ്,
ഉരഞ്ഞുരഞ്ഞ് കറുകറുത്ത
കരിങ്കൽപ്പാറകളായി അമർന്നുറച്ചപ്പോൾ
ഞങ്ങളുടെ ആകാശവും സമുദ്രവും ആഴങ്ങളോളം
കരിനീലിച്ച കറുപ്പായി.
ഭൂമി ഇരുണ്ട മരുഭൂമിയും

നീ
ചിതറപ്പെട്ടവരുടെ ഇരുൾനിറഞ്ഞ
നൂറ്റാണ്ടുകളെ
തുടച്ച് മായ്ക്കപ്പെട്ട ചരിത്ര സത്യങ്ങളെ
മണ്ണിന്റെ മണം നിറഞ്ഞ വിയർപ്പിനെ
പ്രതിരോധത്തിന്റെ കിതപ്പടിഞ്ഞ്
ഉണങ്ങിക്കട്ടയായ രക്തക്കണ്ണീരിനെ,
അടയാളപ്പെടുത്തുന്നു.

അതുകൊണ്ട്,
ഈ അന്ധതമസ്സിൽ
വെളിച്ചമെന്തെന്ന് തിരിച്ചറിയിക്കാൻ
നിൻ്റെ ഉറവക്കണ്ണുകൾ തുറന്നൊഴുകി
ഞങ്ങളിൽ മാത്രം നിറഞ്ഞ്പടരുക.


Sunday, January 12, 2020

മരയോന്ത്‌:Arundhathi madhumegha



സൂര്യനുനേരെ നാവു നീട്ടി
വെയിൽ നക്കിക്കുടിച്ച മരയോന്തിന്
ചുവപ്പു നിറമായി
മുക്രയിട്ടു തല കുടഞ്ഞ് കാളയും
സൂര്യനുനേരെ മുഖമുയർത്തി
പുല്ലുവീട് പുകഞ്ഞു പുകഞ്ഞ്
ആകാശത്തിലെ മേഘങ്ങൾക്ക്
ചാരനിറം വന്നു
പുല്ല് പെയ്ത് പുര പെയ്ത്
നിൻ്റെ മുടിയിഴകൾ പെയ്ത്
പൊങ്ങിയ ഈയലുകൾ
നാട്ടിയ നെടുംതൂണിൽ
ചിതലുകൾ മെനഞ്ഞ
മൺപ്രതിമകൾക്ക് നിൻ്റെ
ഛായയുണ്ടായി
അടുക്ക പൊളിച്ചു കുഴിച്ച
കുഴിയിൽ നീയും
വരണ്ട കാറ്റിൻ്റെ കണ്ണിലെ ഉപ്പുനീര്
എന്നെയും കരിച്ചു
മരയോന്ത്, പിന്നെയും
പച്ചില നക്കി നിറം മാറി.

Friday, January 10, 2020

കരിങ്കോളിതെയ്യങ്ങൾ arundhathimadhumegha



ണ്ണുകത്തിക്കൊള്ളിയാൻ മിന്നി,
കരിങ്കോളി ചീറ്റുന്ന 
പേമഴപ്പെയ്ത്തായ് 
നിന്നുതുള്ളി നിലന്തുളച്ചുരുകി തിള പൊങ്ങിയൊഴുകുന്ന തീക്കുന്തം വെയിലായ്‌ വന്നുനിന്നു നിലവിളിച്ചുറയുന്ന ചാവുതെയ്യങ്ങൾ 
കണ്ണുനീരിൽ കടുംചോര ചാലിച്ച നോവുകൾ ഞങ്ങൾ
മടമെടയാൻ 
മേഞ്ഞൊന്നു കെട്ടാൻ
 കരിമ്പൊളികളായി
ഉടലുരഞ്ഞൊന്നുരുകിയുറച്ച കരിമ്പാറ കണക്കെ
ചൂഴ്ന്നെടുത്ത് ചുഴറ്റി വലിക്കുന്ന ചുഴലികൾ പോലെ
തിരയെടുത്തു ഉൾക്കണ്ണിലേക്കാഴ്ത്തുന്ന കടലുകൾ ഞങ്ങൾ.

തോള് തോളോട് ചേർന്നൊന്നുറഞ്ഞാടി ചെഞ്ചോര ചിന്തുന്ന തെയ്യങ്ങളായി
നേരുനേരിനായ് ചൂഴ്ന്നാടി പൊരുതുന്ന പോരുകൾ ഞങ്ങൾ
കൂരിരുട്ടിൽ കൂടെത്തെളിയുന്ന കൺവെളിച്ചങ്ങൾ കൂട്ടിനായെന്നും കൂടെ നടക്കുന്ന കൂട്ടങ്ങളിന്നും 

കനലു കത്തി പിടയുന്ന നെഞ്ചിന്റെ കരളു പൊട്ടിയ കടുന്തുടികൾ ഞങ്ങൾ
തിളഞരമ്പിൽ കുതിച്ചൊഴുകുന്ന കലിയടങ്ങാത്ത നേരിൻറെ,നെറിവിൻറെ ചോരത്തിളപ്പുയരും ഉടലാഴങ്ങൾ
നിന്ന് പെയ്യാൻ പ്രളയം നിറക്കാൻ ഉള്ളിൽ തോരാത്ത
 തീ മഴയൊളിപ്പിച്ച കരിമേഘക്കൂട്ടം


Friday, December 13, 2019

നമുക്ക് പോരാടാം ....ഒരുമിച്ച് :Afsal Anachal






ദ്റിൽ കേട്ടൊരു ശബ്ദമിതാ...
ഉഹ്ദിൽ കേട്ടൊരു ശബ്ദമിതാ.....
ലാഇലാഹ ഇല്ലള്ളാഹ്...
ഇരുപത്തൊന്നിൻ കാലത്ത് ..
അരയിൽ തിരുകിയ പിച്ചാത്തി
ഊരിയെടുക്കും ഊരിയെടുക്കും..
ബോലോ ബോലോ ബോലോ തക്ബീർ...
അല്ലാഹ് അല്ലാഹ് അല്ലാഹ് അക്ബർ

പൗരത്വ ഭേദഗതി ബിൽ വിഷയത്തിൽ ജുമുഅ നമസ്കാരനാന്തരം നടന്ന ഒരു പ്രകടനത്തിൽ മുഴങ്ങിക്കേട്ട മുദ്രാവാക്യങ്ങളാണിത്...

പ്രിയപ്പെട്ട സമുദായ സ്നേഹികളേ,
സങ്ക പരിവാർ ഉദ്ദേശിച്ചിടത്തേക്ക് കാര്യങ്ങൾ എത്തിക്കാനുള്ള പണി ദയവ് ചെയ്ത് നിങ്ങളെടുക്കരുത് ...

കോമാളിക്കളികളും വേഷം കെട്ടലുകളുമല്ല വേണ്ടത്..

തക്ബീർ വിളികളും ആക്രോശങ്ങളുമല്ല വേണ്ടത്..

നാഥനില്ലാ ഹർത്താലുകളും ആക്രമങ്ങളും നടത്തി കിട്ടിക്കൊണ്ടിരിക്കുന്ന പിന്തുണ ഇല്ലാതാക്കുകയല്ല വേണ്ടത്..

ഇത് മുസ്ലിംകളുടെ മാത്രം പ്രശ്നമാണെന്നും  ഇത് പരിഹരിക്കാൻ മുസ്ലിംകൾ മാത്രം മതിയെന്നുമുള്ള ചില മൂഢന്മാരുടെ ധാരണകൾ തിരുത്തുകയാണ് ആദ്യം വേണ്ടത്...

പ്രതിഷേധ പ്രകടനങ്ങളിൽ ഭരണഘടന സംരക്ഷണ മുദ്രാവാക്യങ്ങൾ മുഴങ്ങട്ടെ..
ഭരണഘടന അട്ടിമറിക്കുന്നവർക്കെതിരായ മുദ്രാവാക്യങ്ങളും മാനവ ഐക്യ  മുദ്രാവാക്യങ്ങളും മുഴങ്ങട്ടെ..

ഭരണഘടനാ സംരക്ഷണവും ജനാധിപത്യ സംരക്ഷണവും തീവ്രമായി ആഗ്രഹിക്കുന്ന ഇന്നാട്ടിലെ മതനിരപേക്ഷ വാദികളായ മനുഷ്യരെ ചേർത്ത് നിർത്താൻ കഴിയണം..
പ്രതിഷേധങ്ങളിൽ അവരെ അണി നിരത്താൻ കഴിയണം..
അവർക്ക് പിറകിലായി അണി നിരക്കാൻ കഴിയണം..

അല്ലെങ്കിൽ ഇത് നാമജപ ഘോഷയാത്രയുടെ മറ്റൊരു പതിപ്പ് മാത്രമായിപ്പോവും..
നാമജപവും തക്ബീറുമെല്ലാം പവിത്രമായി തന്നെ നില നിൽക്കട്ടെ..

പരമാവധി മനുഷ്യരെ ചേർത്ത് പിടിച്ച് ഈ കെട്ട കാലത്തെ മറികടക്കാൻ ഈ നാടിന് സാധ്യമവണം..
കാരണം ഇതീ നാടിന്റെ നില നിൽപ്പിന്റെ പോരാട്ടമാണ്..
Crtcy

Wednesday, December 11, 2019

അംബേദ്ക്കർ വിദ്യാനികേതന്റെ കരുത്ത് : Arundhathi madhumegha






     Dr.രാജി.V.R കേരളത്തിൽ അത്ര സുപരിചിതമായ                          പേര്ആയിരിക്കില്ല,എന്നപരിചയങ്ങൾക്കിടയിൽ              ആഴമുള്ളവ്യക്തിത്വമാണ്.തിരുവനന്തപുരം                      ഞാറനീലി അംബേദ്കർ വിദ്യാനികേതൻ      പ്രിന്സിപ്പാളായ Dr രാജി തന്റെ ഔദ്യോഗിക സീമകൾക്കപ്പുറം അർപ്പണ മനോഭാവമുള്ള അധ്യാപികയും ഓരോ വിദ്യാർത്ഥികൾക്കും ഒരമ്മയുടെ സാമിപ്യവുമാണ്..



       ജീവിതത്തിലെ പ്രതികൂല സാഹഹചര്യങ്ങളിൽ നിന്നും എത്തിച്ചേർന്ന കുട്ടികളെ സമൂഹത്തിൽ എഴുന്നേറ്റു നിൽക്കാനുള്ള കരുത്താണ് ഈ വിദ്യാലയം പകർന്നു നൽകുന്നത്.രാജി ടീച്ചറിനെപ്പോലെ തന്നെ  തുറന്ന മനസ്സുള്ള അധ്യാപകരും ആദ്യാപീകമാരും  ടീച്ചറിന്റെ കാഴ്ചപ്പാടുകളെയും ലക്ഷ്യത്തെയും  സഫലീകരിക്കുന്നതിൽ സഹായകമാകുന്നു.
     
                   


  കുട്ടികളുടെ അഭിരുചികൾ തിരിച്ചറിഞ്ഞ് അതിലേക്കു തിരിച്ചു വിടുന്നതിൽ ടീച്ചർ ബദ്ധശ്രദ്ധയാണ്.നിരവധി ദേശീയ അന്തർ ദേശിയ നിലവാരമുള്ള കായിക - കലാ പ്രതിഭകളെ വളർത്തിയെടുക്കാൻ കഴിഞ്ഞെന്നതിൽ ടീച്ചറിന്റെ അധ്വാനം ചെറുതല്ല.
     "എന്റെ വിദ്യാർഥികൾ ഇത്തിരി മാർക്ക് കുറഞ്ഞാലും ജീവിതത്തിൽ അവർ തോൽക്കുകയോ ആത്മഹത്യ ചെയ്യുകയോ യില്ല " ന്ന് ടീച്ചർ ആത്മവിശ്വാസത്തോടെ പറയുന്നു.
      കേരളത്തിൽ അങ്ങോളമിങ്ങോളം സഞ്ചരിച്ച് കൗൺസിലിംഗ് നടത്തുകയും വഴിമുട്ടിയ പല ജീവിതങ്ങളെ തിരികെ കൊണ്ടുവരുകയും ചെയ്തിട്ടുണ്ട്.അധ്യാപനം ഒരു തൊഴിലായി മാറിയ ഈ കാലത്ത് ടീച്ചറിനെപ്പോലുള്ള ചിലരുള്ളതാണ് നാളെയുടെ പ്രതീക്ഷ.അതുപോലെ തന്നെ നിരവധി സന്നദ്ധ സംഘടനകളുമായി ചേർന്ന് സാമൂഹ്യ സേവനത്തിൽ തന്റെ ഭാഗവും നിർവഹിക്കുന്നു.

                           

                     
ഒരു സാധാരനാകുടുംബത്തിൽ നിന്നും വന്ന മൈഥിലി സായ്മീരയെന്ന വിദ്യാർത്ഥിനിയെ സംസ്ഥാന ചലചിത്രോത്സവത്തിൽ ജൂറിയായി എത്തിച്ചതിൽ നിന്നും  ടീച്ചറിന്റെ കരുതലും പിൻബലവും എത്രമാത്രം മഹനീയമാന്നാണ് മനസ്സിലാക്കാം.
                        
 പെരിങ്ങമ്മല ഞാരനീലി   അംബേദ്ക്കർ വിദ്യാനികേതൻ പ്രിൻസിപ്പാളായി സേവനമനുഷ്ഠിക്കുന്ന ടീച്ചർ നെടുമങ്ങാട് മേലാംകോട് പ്രശാന്തിയിൽ റിട്ട :എച്ച്. എം.രാജഗോപാൽ,ടി. വിജയമ്മ ദമ്പതികളുടെ മകളാണ്
             



             
 


Monday, December 9, 2019

അടിമാലിക്കാരി ഞാറനീലി അംബേദ്ക്കർ വിദ്യാ നികേതനിൽ നിന്നും തലസ്‌ഥാനത്തു നടക്കുന്ന ചലച്ചിത്രോത്സവത്തിന്റെ വിധി നിർണ്ണയിക്കാൻ പതിനൊന്നാം ക്ളാസ്സ്കാരിയായ മൈഥിലി സായ് മീര രജി





  Mythili saymeera reji

  ടിമാലിയിൽ നിന്നും  തലസ്‌ഥാനത്തു നടക്കുന്ന KIFF ചലച്ചിത്രോത്സവത്തിന്റെ വിധി നിർണ്ണയിക്കാൻ ഒരു 11ആം ക്ലാസ് കാരി.. തിരുവനന്തപുരം ഞാറനീലി ഡോ. അംബേദ്‌കര്‍ വിദ്യ നികേതന്‍ CBSE സ്കൂളില്‍ പഠിക്കുന്ന മൈഥിലി സായിമീരാ രജി. പാ. രഞ്ജിത്ത് നടത്തിയ ഫിലിം വര്‍ക്ക് ഷോപ്പ്, Shilpika Bordoloi നടത്തിയ ആക്ടിംഗ് വര്‍ക്ക്‌ ഷോപ്പ്, നാടക് അക്കാദമി നടത്തിയ ആക്ടിംഗ് വര്‍ക്ക്‌ ഷോപ്പ് എന്നിവയില്‍ പങ്കെടുത്തിട്ടുണ്ട്. രാജ്യത്തിന്‍റെ പല കോണുകളില്‍ നിന്നും വന്നിട്ടുള്ളതും വിവിധ വിഷയങ്ങളും സിനിമാ ശൈലികളും കൈകാര്യം ചെയ്യുന്നതുമായ കിഫില്‍ പ്രദര്‍ശിപ്പിക്കുന്ന 12 സിനിമകളോട് ഈ വിദ്യാര്‍ത്ഥിനി എങ്ങനെ പ്രതികരിക്കുന്നു എന്നും അവയെ എങ്ങനെ ഉള്‍ക്കൊള്ളുന്നു എന്നും അറിയാന്‍ ഞങ്ങള്‍ താല്പര്യപ്പെടുന്നു. മൈഥിലിയുടെ വിലയിരുത്തലുകള്‍ കൂടി പരിഗണിച്ചിട്ടാവും ജൂറി പാനല്‍ അന്തിമ വിധിയെഴുതുക.



   അടിമാലി സായ്‌ബോധിയിൽ എഴുത്തുകാരായ രജിഷങ്കർ അരുന്ധതി മധുമേഘ ദമ്പതികളുടെ മകളാണ്.ആന്ധ്രപ്രദേശ് പുട്ടപാർത്തിയിലാണ് ജനനം.രണ്ടാം ക്ലാസ് വരെ അവിടെ പഠിച്ചു.പിന്നെ ആരോഗ്യപരമായ കാരണങ്ങളാൽ സ്‌കൂളിൽ പോകാൻ കഴിഞ്ഞില്ല


.കേരളത്തിൽ  വന്നു മലയാളം പഠിച്ചതിന് ശേഷം ആറാം ക്ളാസിലേക്കുള്ള പരീക്ഷ എഴുതി ജയിച്ചിട്ടാണ് പഠനം തുടർന്നത്.
സര്വശിക്ഷ അഭിയാൻ നടത്തിയ കവിതാ രചന മത്സരത്തിൽ ദേവിയാറിനെക്കുറിച്ചു എഴുതിയ കവിത ഒന്നാം സ്ഥാനം നേടിയിരുന്നു.ചിത്രരചനയ്ക്കും ശിൽപ്പ നിർമ്മാണത്തിനും സ്‌കൂൾ തലത്തിലും അല്ലാതെയും സമ്മാനങ്ങൾ നേടി.ഫോട്ടോഷോപ്,അനിമേഷൻ ശിൽപ്പകല,സംഗീതം എന്നിവയിലും മികവ് കാണിച്ചിട്ടുണ്ട്.

                                                               Dr.Raji.V.R Principal

    അംബേദ്കർ വിദ്യാനികേതൻപ്രിൻസിപ്പാൾ രാജി vr ന്റ കരുതലും പ്രോത്സാഹനവുമാണ് ഇവിടം വരെ എത്തിച്ചത്.ടീച്ചറോട് നന്ദി പറഞ്ഞപ്പോൾ അര്ഹതപ്പെട്ടവർക്കു പ്രകൃതി ഒരുക്കിവെച്ചത് തീർച്ചയായും ലഭിക്കുമെന്നാണ്
തന്റെ വിദ്യാർഥികൾ ഇത്തിരി മാർക്ക് കുറഞ്ഞാലും ജീവിതത്തിൽ പരാജയപ്പെടുകയോ പകച്ചു നിൽക്കുകയോ ചെയ്യില്ലെന്ന് ടീച്ചർ ആത്മ വിശ്വാസത്തോടെ പറയുന്നത് സത്യമല്ലന്നു സ്‌കൂളിലെ വിദ്യാർഥികളെ കാണുന്നവർ ഒരികജാലും പറയില്ല.ഒട്ടേറെ പ്രതികൂലങ്ങളിലൂടെ കടന്നു വന്ന മൈഥിലി തന്നെയാണ് ടീച്ചറിന്റെ ആർപ്പണബോധത്തിന്റെ ഒന്നാമത്തെ ഉദാഹരണം..കൂടാതെ   ചലചിത്രോത്സവത്തിൽ മാതാപിതാക്കളുടെ കരുതലോടെ കൂടെ നിൽക്കുന്ന നിഷ ടീച്ചർ, പ്രചോദകരായി കൂടെയുള്ള ബിജീഷ് സാർ സീന ടീച്ചർ കൂടാതെ എല്ലാ ആദ്യാപകരും സഹപാഠികളും നല്ലപ്രോത്സാഹനാം നൽകിയിരുന്നു..

                                                         
                                                                with Dr.balachandran

നാടക സിനിമ പ്രവർത്തകനായ Dr. ബാലചന്ദ്രൻ സാറിന്റെ ഇടപെടലാണ് ചലചിത്രോത്സവത്തിൽ ജൂറിയായി എത്തുന്നതിലേക്ക്കരുത്തു നൽകിയതെന്നു മൈഥിലി പ്രത്യേകം സ്മരിക്കുന്നു.

kumaradas

അതുപോലെ പാരഞ്ജിത്തിന്റെ നാടക കളരി നൽകിയ ധൈര്യവും ഗൈഡൻസും വലുതായിരുന്നു മാസ്റ്റർ കുമാരദാസിന്റെ പരിശീലനം    നീലം കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ നടത്തിയ പരിശീലനക്കളരിയുടെ നേതൃത്വം നൽകിയ  ശ്യാമലാൽ, ജീവചൈതന്യൻ ശിവാനന്ദൻ,ആരതി മാധവ്, സൂജന എന്നിവരും വലിയ പ്രചോദനമായിരുന്നു .ഇതുപിന്നീട് നാടക ക്യാമ്പിൽ പങ്കെടുക്കാനുള്ള ധൈര്യം നൽകി.മാസ്റ്റർ തന്റെ ശിഷ്യക്ക് ലഭിച്ച അംഗീകാരത്തിലുള്ള സന്തോഷം ഫെയ്‌സ്ബുക്കിൽ പങ്കു വെച്ചു.





          ചലചിത്രോത്സവത്തിൽ ജൂറിയായി എത്തിയത്തിലൂടെ കേരളത്തിനും സ്വന്തം നാടായ അടിമാലിക്കും അഭിമാനമായ മൈഥിലി ചലച്ചിത്രോത്സവത്തിന് വേദിയൊരുക്കിയ 'കാഴ്ച'യുടെ അണിയറ പ്രവർത്തർക്കുള്ള നന്ദിയും അറിയിച്ചു.ഡിസംബർ18നു കോഴിക്കോട് വച്ചു നടക്കുന്ന 'സർഗ്ഗോത്സവത്തി'ൽ സ്‌കൂളിനെ പ്രതിധീകരിച്ചു പങ്കെടുക്കാനുള്ള ഒരുക്കത്തിലുമാണ്.

സഹോദരങ്ങൾമയൂരിമേഘചന്ദന,മധുരിമ സൂര്യവിസ്മയ,മിലൗൺസംഘമിത്ര

                                                                                                                                                                                                       
Image may contain: 3 people, people smiling, people sitting and people on stage








സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...