Friday, December 13, 2019

നമുക്ക് പോരാടാം ....ഒരുമിച്ച് :Afsal Anachal






ദ്റിൽ കേട്ടൊരു ശബ്ദമിതാ...
ഉഹ്ദിൽ കേട്ടൊരു ശബ്ദമിതാ.....
ലാഇലാഹ ഇല്ലള്ളാഹ്...
ഇരുപത്തൊന്നിൻ കാലത്ത് ..
അരയിൽ തിരുകിയ പിച്ചാത്തി
ഊരിയെടുക്കും ഊരിയെടുക്കും..
ബോലോ ബോലോ ബോലോ തക്ബീർ...
അല്ലാഹ് അല്ലാഹ് അല്ലാഹ് അക്ബർ

പൗരത്വ ഭേദഗതി ബിൽ വിഷയത്തിൽ ജുമുഅ നമസ്കാരനാന്തരം നടന്ന ഒരു പ്രകടനത്തിൽ മുഴങ്ങിക്കേട്ട മുദ്രാവാക്യങ്ങളാണിത്...

പ്രിയപ്പെട്ട സമുദായ സ്നേഹികളേ,
സങ്ക പരിവാർ ഉദ്ദേശിച്ചിടത്തേക്ക് കാര്യങ്ങൾ എത്തിക്കാനുള്ള പണി ദയവ് ചെയ്ത് നിങ്ങളെടുക്കരുത് ...

കോമാളിക്കളികളും വേഷം കെട്ടലുകളുമല്ല വേണ്ടത്..

തക്ബീർ വിളികളും ആക്രോശങ്ങളുമല്ല വേണ്ടത്..

നാഥനില്ലാ ഹർത്താലുകളും ആക്രമങ്ങളും നടത്തി കിട്ടിക്കൊണ്ടിരിക്കുന്ന പിന്തുണ ഇല്ലാതാക്കുകയല്ല വേണ്ടത്..

ഇത് മുസ്ലിംകളുടെ മാത്രം പ്രശ്നമാണെന്നും  ഇത് പരിഹരിക്കാൻ മുസ്ലിംകൾ മാത്രം മതിയെന്നുമുള്ള ചില മൂഢന്മാരുടെ ധാരണകൾ തിരുത്തുകയാണ് ആദ്യം വേണ്ടത്...

പ്രതിഷേധ പ്രകടനങ്ങളിൽ ഭരണഘടന സംരക്ഷണ മുദ്രാവാക്യങ്ങൾ മുഴങ്ങട്ടെ..
ഭരണഘടന അട്ടിമറിക്കുന്നവർക്കെതിരായ മുദ്രാവാക്യങ്ങളും മാനവ ഐക്യ  മുദ്രാവാക്യങ്ങളും മുഴങ്ങട്ടെ..

ഭരണഘടനാ സംരക്ഷണവും ജനാധിപത്യ സംരക്ഷണവും തീവ്രമായി ആഗ്രഹിക്കുന്ന ഇന്നാട്ടിലെ മതനിരപേക്ഷ വാദികളായ മനുഷ്യരെ ചേർത്ത് നിർത്താൻ കഴിയണം..
പ്രതിഷേധങ്ങളിൽ അവരെ അണി നിരത്താൻ കഴിയണം..
അവർക്ക് പിറകിലായി അണി നിരക്കാൻ കഴിയണം..

അല്ലെങ്കിൽ ഇത് നാമജപ ഘോഷയാത്രയുടെ മറ്റൊരു പതിപ്പ് മാത്രമായിപ്പോവും..
നാമജപവും തക്ബീറുമെല്ലാം പവിത്രമായി തന്നെ നില നിൽക്കട്ടെ..

പരമാവധി മനുഷ്യരെ ചേർത്ത് പിടിച്ച് ഈ കെട്ട കാലത്തെ മറികടക്കാൻ ഈ നാടിന് സാധ്യമവണം..
കാരണം ഇതീ നാടിന്റെ നില നിൽപ്പിന്റെ പോരാട്ടമാണ്..
Crtcy

No comments:

Post a Comment

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...