Wednesday, July 7, 2021

സ്വാതന്ത്ര്യ ഗീതം : ജോൺസൺ പൂവന്തുരുത്ത്





ചിത്രം: സ്വാതന്ത്ര്യഗാനം ആലപിക്കുന്ന ദമ്പതികളുടെ പ്രതിമ കിങ്സ്റ്റൺ, ജമാക്ക.

അടിമത്തത്തിൽ നിന്നും സ്വയം രക്ഷപെട്ടു ഓടിപ്പോകാൻ അമേരിക്കയിലെ അടിമകൾക്ക് ഗതിസൂചന നൽകിയ വിഖ്യാത അടിമഗാനം
Follow the Drinking Gourd


1867 ൽ A.Simpson, &Co Newyork പ്രസിദ്ധീകരിച്ച 136 ഗാനങ്ങൾ അടങ്ങിയ സമാഹാരത്തിൽ നിന്നാണിത് എടുത്തിട്ടുള്ളത്. Creative Commons, 543, Howard Street Fifth Floor, San Francisco, California 94105-3013 USA എന്ന വിലാസത്തിൽ ഇതിന്റെ ഗാനസമാഹാരം ലഭിക്കും.
1910 ൽ H.B.പാർക്ക് കണ്ടെത്തി 1928 ൽ Texas Folklore Society പ്രസിദ്ധീകരിച്ചവിഖ്യാത അടിമഗാനമാണ് Follow the Drinking Gourd. ഈ ഗാനത്തിന്റെ രചയിതാവ് Anti Slavery Society യിലെ രേഖകൾ പ്രകാരം Peg Leg Joe എന്ന ഒറ്റക്കാലനായ വൃദ്ധ അടിമയാണ്. ഇന്ത്യാനയിലെ Whyrott എന്ന കൃഷിത്തോട്ടത്തിലാണ് ഇദ്ദേഹംജോലിചെയ്തിരുന്നത്.
അടിമത്തം നിയമ വിരുദ്ധമായിരുന്ന അമേരിക്കയിലെ വടക്കൻ സംസ്ഥാനങ്ങളിലേക്കു ഓടി രക്ഷപെടുക എന്നതായിരുന്നു അടിമകളുടെ ലക്ഷ്യം
അർദ്ധരാത്രിയുടെ മറവിൽ അടിമകൾ പ്രാണരക്ഷാർദ്ധം ഓടിപ്പോകുമ്പോൾ ദിക്ക് അറിയാതെ വിഷമിക്കുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. അങ്ങനെ ആകുമ്പോൾ വടക്കു ദിക്കിനെ നോക്കി യാത്രചെയ്യാൻ അടിമകൾ കൃഷിത്തോ ട്ടങ്ങളിൽ വെള്ളം കോരിക്കുടിക്കാൻ ഉപയോഗിച്ചിരുന്ന നീണ്ട കൈപ്പിടിയുള്ള കോപ്പയുടെ രൂപമുള്ള, ഉത്തരധൃവത്തിൽ കാണുന്ന നക്ഷത്രസമൂഹത്തിന്റെ കൈപ്പിടിരൂപം നോക്കി യാത്രചെയ്യുവാൻ Peg Leg Joe അടിമകളോട് നിഷ്കർഷിക്കുന്നു. ആ ഭാഗം എപ്പോഴും വടക്കിനെ മാത്രം പ്രതിധാനം ചെയ്തു ജ്വലിച്ചുകൊണ്ടിരിക്കും. ഈ ഉത്തരധൃവനക്ഷത്രത്തിനു അയനമോ സ്ഥാനചലനമോ ഉണ്ടാകാറില്ല.
ഗാനത്തിന്റെ അർത്ഥം
(സ്ഥലപരിമിതി മൂലം ഗാനം ഇവിടെ ചേർക്കുന്നില്ല.
അതു യൂട്യൂബിൽ കേൾക്കുക https://youtu.be/pw6N_eTZP2U
സൂര്യൻ അതിന്റെ ജ്വലനത്തിന്റെ പാരതമ്യതയിൽ എത്തുമ്പോൾ ശൈത്യ കാലം തുടങ്ങും. അപ്പോൾ തിത്തിരിപ്പക്ഷികൾ പ്രജനനത്തിനായി തയ്യാറെടുക്കും. അവ ഇണകളെ ആഘർഷിച്ചു കരച്ചിൽ തുടങ്ങും. അപ്പോൾ ധൃവനക്ഷത്രത്തിന്റെ ദിശ നോക്കി അടിമകൾ യാത്ര ആരംഭിക്കണം. അലാബമയിൽ നിന്നും ഒഹിയോ നദിക്കര വരെ 800മൈൽ ദൂരമുണ്ട്. ആ ദൂരം നടന്നും ഓടിയും പൂർത്തിയാക്കാൻ ഏകദേശം ഒരു വർഷം വേണ്ടിവരും
ഓഹിയോ നദി തണുപ്പുകാലത്തു ഹിമപാളികളാൽ മൂടപ്പെടുമ്പോൾ അവിടെ താമസിക്കുന്നവർ ഹിമപാളി കൾക്കു മുകളിലൂടെ നടന്നു മറുകരയിൽ പോകാറുണ്ട്. അതുകൊണ്ട് ശൈത്യകാലം ആകുമ്പോൾ യാത്ര തുടങ്ങിയാൽ അടുത്ത ശൈത്യ കാലത്തു അവിടെ എത്തിചേരുന്ന അടിമകൾക്ക് ഓഹിയോ നദി മറുകരകടക്കാൻ പെട്ടെന്ന് സാധിക്കും.
ഇലകൾ കൊഴിഞ്ഞു വീണു ജലാശയം മൂടിക്കിടക്കുന്ന ഭാഗങ്ങൾ വരുമ്പോൾ ശിഖരങ്ങൾ ഉണങ്ങിനിക്കുന്ന വൃക്ഷങ്ങൾ അടിമകൾക്കു അടയാളമായി ഭവിക്കും. മിസ്സിസിപ്പിയിലെ Tombing Bee നദീതീരത്താണ് അടിമകൾ ആദ്യം എത്തിചേരുക. ഈ ഭാഗത്ത്‌ നദിയുടെ പല കൈവഴികൾ ഉള്ളതിനാൽ അടിമകൾക്കു വഴി തെറ്റാൻ സാധ്യതയുണ്ട്. അതുകൊണ്ട് ഇടതുകാൽ മാത്രം പതിഞ്ഞിട്ടുള്ള നദീതീരം വഴി മാത്രം അടിമകൾ യാത്ര ചെയ്യണം എന്നു അദ്ദേഹം പറയുന്നു. ആ കാൽപ്പാടുകൾ Peg Leg Joe യുടെയാണ്. Wordall, Naighour Lawer എന്നീ മലയിടുക്കുകൾ തരണം ചെയ്തു മുന്നോട്ട് യാത്ര ചെയ്താൽ അടിമത്തം ഇല്ലാത്ത Mexico, Canada മുതലായ സംസ്ഥാനങ്ങളിലേക്കു പ്രവേശിക്കാൻ സാധിക്കും എന്നും ഒറ്റക്കാലനായ Peg Leg Joe അടിമകളോട് ആഹ്വാനം ചെയ്യുന്നു!!
ലേഖനത്തിനു കടപ്പാട്
അടിമത്തം: ചരിതവും നിരീക്ഷണങ്ങളും
(കെ. എം ജോൺസൺ പൂവൻതുരുത്ത്)
പേജ് 111മുതൽ 115 വരെ




No comments:

Post a Comment

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...