Sunday, August 6, 2017

പുട്ടപര്‍ത്തി :ഡോ.എം .ബി.മനോജ്‌



















കൂട്ടി മുട്ടുന്നു പുട്ടപര്‍ത്തിയില്‍
മോസാമ്പി  പിഴിയുന്ന ജ്യൂസ് മിഷ്യന്‍
വെയില്‍ ഉന്തിതള്ളുന്ന ബീല്‍ ബണ്ടി
ഗുംമിടിപ്പണ്ടൂ കൂട്ടിയിട്ട മുക്ക്
കലങ്കരിക്കകൂട്ടിയിട്ട മുക്ക്
എല്ലൂര്‍കായ വെട്ടുന്ന
വളഞ്ഞ കോടവല്
ബപ്പായ പണ്ടുവും മൊങ്കും മൂടുന്ന
പുതച്ചു കിടക്കുന്ന തുണി
മുളകുപൊടിയും ഉപ്പും പുരട്ടി
ബോരുകുല് നിറച്ച കൂട്
വെന്തുപുകഞ്ഞു നടക്കുന്നവര്‍
മുക്കിക്കുടിക്കുന്ന നീരുക്കുണ്ട.

പട്ടികള്‍ക്ക് ഏറു പേടിക്കാതെ നടക്കാം.
വിങ്ങിപ്പഴുത്ത ചെരുപ്പുകള്‍
ഇരുകൈകളാല്‍ ഏറ്റുവാങ്ങുന്ന സേവകര്‍.
പൊതികള്‍ പിടിച്ചുവാങ്ങി കയ്യിട്ടു,
തിന്നാന്‍ ഇല്ലാത്തോരെ
അരുമയായ് നോക്കുന്ന അന്ജി.
വേപ്പ്മരത്തിനു ചോട്ടില്‍ 
കാലിന്മേല്‍ കാലി ട്ടിരിക്കുന്ന നിങ്ങള്‍
തുണിപോക്കി കാണിച്ച
അലിംഗിതമാകുന്ന ഒരപ്പൂപ്പന്‍,!
ദൈവങ്ങളുടെ ജന്മസ്ഥലമേതെന്ന
വിറളിപൂണ്ട ചോദ്യത്തിന് മുന്നില്‍
ആരെയും പോലെ അമ്മയുടെ വയറെന്ന
ഉത്തരം കൊണ്ട് നാണിപ്പിക്കുന്നു ,
മുടി ചുരുണ്ട , മൂക്ക് തടിച്ച
ലാന്തര്‍ തെളിച്ചമാകുന്ന ചിത്രാവതിയിലെ അരുവി !!



ഇതിലെ വാക്കുകൾക്കും ധാരണകൾക്കും രജിശങ്കർ, അരുന്ധതി മധു മേഘ എന്നിവരോട് കടപ്പാട്-മനോജ്‌

No comments:

Post a Comment

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...