Sunday, July 11, 2021

കറുത്ത സ്വാതന്ത്ര്യ പ്രതിമ വെളുത്ത കഥ : ജോൺസൺ പൂവവൻതുരുത്ത്

  


കറുത്ത പ്രതിമക്ക് നിറത്തിനും രൂപത്തിനും വ്യതിയാനം വരുത്തിസ്ഥാപിച്ച അമേരിക്കയുടെ വംശീയ നിലപാടുകൾ :

സ്റ്റാച്യു ഓഫ് ലിബർട്ടി, ന്യൂയോർക്ക്
ചിത്രം 1.കരീബിയൻ ദ്വീപായ സെന്റ്. മാർട്ടിനിൽ ( ഫ്രാൻസ് ) സ്ഥാപിച്ചിരിക്കുന്ന സ്റ്റാച്യു ഓഫ് ബ്ലാക്ക് ലേഡി ലിബർട്ടി - ഓവാലിച്ചി
ചിത്രം 2. ന്യൂയോർക്ക് ഹാർബർ എല്ലിസ് ദ്വീപിൽ സ്ഥാപിച്ചിരിക്കുന്ന സ്റ്റാച്യു ഓഫ് ലിബർട്ടി
ലോക വിനോദസഞ്ചാര മാപ്പിൽ അധിപ്രാധാന്യമുള്ള സ്ഥലമാണ് ന്യൂയോർക്കിലെ എല്ലിസ് ദ്വീപ്. അവിടെയാണ് ലോക പ്രസിദ്ധമായ സ്വാതന്ത്ര്യപ്രതിമ നിലനിൽക്കുന്നത്. ഫ്രഞ്ച് ആന്റി സ്ലേവറി സൊസൈറ്റി ചെയർമാൻ എഡ്‌വേഡ്‌ ഡി ലബോലെയുടെ മനസ്സിൽ ഉദിച്ചതും ഫെഡറിക് അഗസ്റ്റി ബാൽത്തൊടി രൂപകൽപന ചെയ്തതും ആയിരുന്നു സ്റ്റാച്യു ഓഫ് ലിബർട്ടി. യഥാർത്ഥ ലിബർട്ടി പ്രതിമ കറുത്ത സ്ത്രീ ആയിരുന്നു. ആഭ്യന്തര യുദ്ധത്തിന്റെയും അടിമത്തം നിർത്തൽ ചെയ്തതിന്റെയും സ്മരണയ്ക്കും അടിമത്തത്തിന്റെ അവസാനം ആഘോഷിക്കുന്നതിനും ആണ്
പ്രതിമ നിർമ്മിച്ചത്.
1865 ജൂണിൽ ഫ്രാൻ‌സിൽ വധശിക്ഷ നിർത്തൽ ചെയ്യുന്ന സമ്മേളനത്തിൽ ആണ് അടിമകളുടെ വിമോചനത്തിന്റെ പ്രാധാന്യം തിരിച്ചറിയുന്ന സ്മാരകം നിർമ്മിക്കുന്നത് ചർച്ച ചെയ്തത്.
അടിമകൾക്ക്‌ ആദരാഞ്ജലികൾ അർപ്പിക്കാൻ ഫ്രാൻസ് നൽകിയത് ഒരു അടിമ സ്ത്രീയുടെ പ്രതിമ ആയിരുന്നു . എന്നാൽ ആഫ്രിക്കൻ -അമേരിക്കൻ സ്വാതന്ത്ര്യം സ്വീകരിക്കാത്ത വെള്ളക്കാർ അതു നിരസിച്ചു. ദശലക്ഷക്കണക്കിന് അമേരിക്കയിലേക്ക് കുടിയേറിയ വെള്ളക്കാർക്കു അതു സ്വീകാര്യം ആകില്ല എന്നും അമേരിക്ക നിർദ്ദശിച്ചു.
തുടർന്നു രൂപത്തിലും നിറത്തിലും ഘടനയിലും മാറ്റം വരുത്തി 1876 ൽ പ്രതിമാനിർമ്മാണം തുടങ്ങി. ഗ്രീക്ക് ദേവതയുടെ മുഖരൂപത്തിൽ ആണ് പുതിയ രൂപകൽപ്പന നടത്തിയത്. 1886 ഒക്ടോബർ 28 നു പ്രതിമ കുടിയേറ്റക്കാർ കടന്നുപോയ ന്യൂയോർക്ക് ഹാർബർ ആയ എല്ലിസ് ദ്വീപിൽ പ്രതിമ സ്ഥാപിച്ചു.
ലിബർട്ടി എൻലൈറ്റൻറ് ദി വേൾഡ് എന്നാണ് പ്രതിമക്ക് നൽകിയ നാമം.
അടിമത്തത്തിന്റെ സ്മരണകൾക്കായി നിർമ്മിച്ച യഥാർത്ഥ പ്രതിമ ഓവാലിച്ചി എന്ന പേരിൽ കരീബിയൻ ദ്വീപായ സെന്റ് മാർട്ടിനിൽ സ്ഥാപിച്ചു അടിമകൾക്ക്‌ ആദരാഞ്ജലികൾ അർപ്പിച്ചു.



No comments:

Post a Comment

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...