Saturday, July 10, 2021

വെറുതെ പാടുന്ന ആൾ :ബേബി. സി .ദാനിയേൽ

അവസരം ഉണ്ടായിരുന്നെങ്കിൽ ഇവിടെ എത്തേണ്ട ആളായിരുന്നു ഈ മനുഷ്യൻ!

വിധി പലപ്പോഴും ഇങ്ങനെയാണ് .അര്ഹിക്കുന്നവന് അവസരം കൊടുക്കില്ല.എത്രയോ ശ്രുതി മധുര ഗാനങ്ങൾ എഴുതി ചിട്ടപ്പെടുത്തി പാടി. കരോൾ ഗാനങ്ങളുടെ സൗന്ദര്യമെന്തെന്നു അറിഞ്ഞത് ബേബിച്ചേട്ടന്റെ രചനയിലൂടെയാണ്.ഞാൻ എഴുതി തുടങ്ങിയതും ആ ചുവടു പിടിച്ചാണ്. 30 വർഷങ്ങൾക്കു മുൻപ് എഴുതിയ കേരളം ഗാനം ആരെഴുതിയതിലും മികച്ചതായിരുന്നു.
" കലയറുപ ത്തി നാലും നിറഞ്ഞൊരു രൂപവതി
മമതായേ മലയാളമേ ,നമോ നമോ കേരളാ മ്പേ
നിൻ സ്പനന്ദനങ്ങളല്ലോ കവിതയും കളിത്തട്ടും
തൂമ നിറഞ്ഞു നിൽക്കും എൻ ജനനീ .."
സുന്ദരമായൊരു ഗാനമായിരുന്നെങ്കിലും നാലതിരിനു വെളിയിൽ പോയില്ല .
കരോൾ ഗാനങ്ങളുടെ രാജാവായിരുന്നു,എഴുതുന്നതിലും പാടുന്നതിലും.പാരഡികളായാണ് അന്ന് കരോൾ പാട്ടുകൾ എഴുതിയിരുന്നത്.കൈകൊട്ടി താളത്തിൽ പാടാൻ പറ്റുന്ന പാട്ടുകൾ വേണം.അതിന്റെ ഈണത്തിൽ കല്ല് കടിക്കാതെയും വേണം.ഇതിന്റെ രഹസ്യം എനിക്ക് പറഞ്ഞു തന്നത് ബേബിച്ചേട്ടനായിരുന്നു.ചെറുപ്പത്തിൽ എന്റെ കയ്യും പിടിച്ചു അതിരാവിലെ ചായക്കടയിൽ കൊണ്ടുപോകും.പോകുന്ന വഴിക്കു പാട്ടു പാടി ഇടയ്ക്കെന്റെ തലയിൽ താളമിട്ടു ചിരിപ്പിക്കും എന്നേക്കൊണ്ട് എട്ടു പഠിക്കും.
കവിയെന്ന പോലെ നല്ല നർമ്മബോധവും പ്രതികരണ ശേഷിയും കൂടപ്പിറപ്പാണ്.ചെറുപ്പത്തിൽ വയൽപ്പറമ്പിൽ എന്ന വീട്ടിൽ സ്ഥിരമായി പണിക്കു പോകുമായിരുന്നു.പുള്ളിക്കൊരു വ്യവസ്ഥയുണ്ട്,വെറും പണിക്കാരനായി കണ്ടാൽ കണ്ണുപൊട്ടുന്ന തെറിപറഞ്ഞിട്ടു സ്ഥലം കാലിയാക്കും .വയൽപ്പറമ്പിൽക്കാർ അങ്ങനെ ആയിരുന്നില്ല ജോയിച്ചേട്ടനും അപ്പച്ചനും അമ്മയും നല്ല രീതിയിലാണ് പെരുമാറാറുള്ളത്.ആരോടും.ചേച്ചിമാരാണെങ്കിൽ വളരെ പാവങ്ങളും.ബേബിച്ചേട്ടൻ അവിടെ വല്യ പുള്ളിയായി വിരിഞ്ഞു നടന്നു .അങ്ങനെയിരിക്കെ ഒരുദിവസം വെളുപ്പിന് നാലുമണിയായിക്കാണും ,ആരോ കതകിൽ ശക്തമായി കൊട്ടുന്ന ഒച്ചകേട്ടു ജോയിച്ചേട്ടൻ വിലക്ക് കത്തിച്ചു പുറത്തുവന്നു.നോക്കുമ്പോഴുണ്ട് മുട്ടൻ പന്തവുമായി ബേബിച്ചേട്ടൻ മുറ്റത്തു നിൽക്കുന്നു.
"എന്നാടാ ബേബി ഈ നേരത്തു? "ഇത്തിരി ദേഷ്യം ഉണ്ടായെങ്കിലും കേറി വരാൻ ആംഗ്യം കാണിച്ചിട്ട് അകത്തേക്ക് നടന്നു.ബേബിച്ചേട്ടൻ അകത്തു കയറിയപടി സകലരെയും വിളിച്ചെഴുന്നേല്പിച്ചു.ചേടത്തിയെക്കൊണ്ട് ചായ വെപ്പിച്ചു..
"നീയന്തിനാ ഈ നേരത്തു വന്നത് "ചായ ഊതിക്കുടിക്കുന്നതിനിടയിൽ ജോയിച്ചേട്ടൻ വീണ്ടും ചോദിച്ചു .
"പപ്പാൻ പറഞ്ഞിട്ടാ."
" അപ്പച്ചൻ പറഞ്ഞിട്ടോ ? " പുള്ളിക്ക് വിശ്വാസം വന്നില്ല.
" ങ്..കൊറെനാളായി പറയുന്നു എന്നും വരുന്നതിനേക്കാൾ കൊറച്ചു നേരത്തെ വരണമെന്ന് ..ഇന്നാ പറ്റിയത്..പാപ്പാനെ വിളിക്ക് .." ആളുടെ സ്വരം മാറി . ജോയിച്ചേട്ടൻ ഒന്ന് വിരണ്ടു നിൽക്കുമ്പോൾ ബേബിച്ചേട്ടൻ തന്നെ പാപ്പനെ വിളിച്ചെഴുന്നെൽപ്പിച്ചു .പേടിച്ചു പോയ പാപ്പൻ കണ്ണും തിരുമ്മി പുറത്തു വന്നു.
" എന്തൂട്ടാടാ ബേബി ഈ നേരത്തു? "പാപ്പൻ കലിച്ചു
".നിങ്ങളല്ലേ പറഞ്ഞത് നേരത്തെ വരാൻ ? " ബേബിച്ചേട്ടൻ വിടുമോ?
"അതിന് കൊച്ചു വെളുപ്പാൻ കാലത്തു കേറി വന്നു മനുഷ്യരുടെ ഒറക്കം
കളയണോ? " പാപ്പൻ കട്ടക്കലിപ്പ്‌ .
"അത് ശരി നിങ്ങള് മനുഷ്യര് ,നമ്മള് മൃഗം...ങ്ഹാ .." പുള്ളി മുണ്ടു കേറ്റിക്കുത്തി ഫോമിലായി ." താൻ വിളിക്കുമ്പോൾ വരാൻ ഞാനെന്താ തന്റെ പണിക്കാരനോ?"
പെട്ടന്ന് എല്ലാവരും ഞെട്ടി ' പിന്നെയാരാ 'എന്നയര്ത്തത്തിൽ ആദ്യം കാണുമ്പോലെ നോക്കി.
" താൻ പറയണ നേരത്തു വരാൻ എനിക്ക് സൗകര്യമില്ല.മനസ്സിലായോ ?" എന്ന് അലറി.
'പിന്നെന്തിനാ ഈ നേരത്തു കെട്ടിയെടുത്തത് ?"പാപ്പാനും ചൂടിലായി.
"അതോ ,ഈ നേരത്തു വന്നാലേ നിങ്ങക്കതിന്റെ സൂക്കേട് മനസ്സിലാകൂ..."
എല്ലാവരും മിഴിച്ചു നിൽക്കുമ്പോൾ ബേബിച്ചേട്ടൻ കെടുത്തിയ പന്തം കത്തിച്ചു ഇറങ്ങി നടന്നു.
*************************************************************************************************
ബേബി.സി.ഡാനിയേൽ എന്ന ഈ കലാകാരൻ ഒന്നിനും വേണ്ടിയല്ലെങ്കിലും ഇപ്പോഴും 70ആംവയസ്സിലും എഴുതി പടിക്കൊണ്ടിരിക്കുന്നു
No photo description available.

No comments:

Post a Comment

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...