Saturday, August 5, 2017

രാമായണംവായിച്ചിരിക്കുന്നവര്‍ ;രജിശങ്കര്‍

രന്ന്യകത്തിന്റെ ഇരുളില്‍ നിന്നോ
ഭൂമിയുടെ അഗാതതയില്‍ നിന്നോ
ആകാശത്തിന്റെ അനന്തതയില്‍നിന്നോ,
ഒരു വിലാപം ചാട്ടുളിപോലെ
കീറിമുറിച്ചു വരുന്നു.

കര്‍ക്കിടക രാവ്വളരുകയാണ് ...
മഴ കനക്കുകയാണ്
പേമാരിയില്‍ നനയാതെ
അഗ്നിസ്ഫുലിംഗങ്ങളായ്
ആ വിലാപം ഉയര്‍ന്നുയര്‍ന്നു വരുന്നു
എവിടെനിന്നീ വിലാപം ?
എവിടെനിന്ന്?
മഴയും,നിലാവുമിരുളും
കുഴഞ്ഞു വീഴുന്ന തരു നിരകല്‍ക്കിടയിലൂടെ
രുധിരത്തിന്റെ നിറമുള്ള വിലാപം
കാറ്റായ് ഇരമ്പിയിരമ്പി വരുന്നു.
ആരെയോ തിരയുന്നപോലെ ...!

മഴ,
ആര്‍ത്തലച്ചു പെയ്ത്‌,
ഹൃദയ ഭാരമോഴിഞ്ഞു മാനം തെളിഞ്ഞു.
കാലഗതിക്കക്കരെ ഒരു പടുകിഴവന്‍ മരക്കൊമ്പില്‍
ശിരസ്സറ്റൊരുടല്‍ തലകീഴായ് തൂങ്ങിക്കിടക്കുന്നു.

മഴ വീണ്ടും കനക്കുകയാണ്.
കറപറ്റിയ
വായ്ത്തല പോലെ കിടന്ന ചന്ദ്രിക
കുതിര്‍ന്നൊലിച്ചു ഇരുളില്‍ മറഞ്ഞു.

അപ്പോഴും,
ആരോ രാമായണം വായിച്ചിരിക്കുകയായിരുന്നു.
വിലാപത്തിനും മഴയുടെ ആരവത്തിനും മേലേ
ശീലുകള്‍ ഉയര്‍ന്നുയര്‍ന്നങ്ങനെ... 

No comments:

Post a Comment

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...