Saturday, August 5, 2017

ശങ്കുണ്ണിയെന്ന തെങ്ങുകയറ്റക്കാരന്‍;അലിയാര്‍ ഇരുമ്പുപാലം


ങ്കുണ്ണി
ഒരു തേങ്ങയോളം കുള്ളനാണ്‌.
നാട്ടില്‍ ശങ്കുണ്ണി ആലിംഗനം ചെയ്യാത്ത തെങ്ങില്ല.
മൂപ്പ് പറയാത്ത തെങ്ങാക്കൊലയില്ല
മരുന്ന് പകരാത്ത തെങ്ങിന്‍ കവിളില്ല
കരിക്ക് ചെത്താത്ത ചുവടില്ല

തെങ്ങുകള്‍ ഉയരങ്ങളുടെ വെല്ലുവിളിയായി
വണ്ണം വെച്ച നിഷേധമായി
ഈര്‍ക്കിലിയോളം കാതല്‍  വേണമെന്ന പഴമൊഴി
ചത്ത്‌ കിടന്നു

ശങ്കുണ്ണി കരുത്തു,കരിമ്പാറയെന്നോണം
വെയിലിനോടു തിളച്ചു
മണ്ടക്കും ചുവടിനുമിടയില്‍
കയറ്റിറക്കങ്ങളുടെ കവിതയായി
പതിയെയാണ് കണ്പീലി  ദയനീയതയുടെ
തെങ്ങോലയായി 
വാടിയ കണ്ണ്‍
ക്ഷോഭം നിലച്ച കടലായി.
ഉടല്‍ തീ തിന്ന ഭൂമിയുടെ നീറ്റലായി.
ശങ്കുണ്ണി തെങ്ങുകളെ ഭയപ്പെടാന്‍ തുടങ്ങിയത്
കാരിതുപ്പുന്ന കഫത്തില്‍ വാകകള്‍പൂത്തുനിന്നത്
വിറക്കുന്നവന്റെ തെങ്ങുകയറ്റം
ഉടമസ്ഥന്‍ അരുതെന്ന്‍ കല്‍പ്പിച്ചത് .

ആശുപത്രി കിടക്കയില്‍ ഉയരങ്ങളുടെ മത്സരമില്ലാതെ
ഞരങ്ങുമ്പോള്‍ ധ്രുവങ്ങളോളം അകന്നുപോയ
പുത്രരോരോന്നു തെങ്ങുകളായി.
അരികത്തു ഭാര്യ പച്ചത്തെറിയുടെ
മച്ചിങ്ങ പൊഴിച്ചിലായി.


No comments:

Post a Comment

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...