Sunday, August 1, 2021

വിഷാദിയായ ചിത്രകാരൻ നിന്നെ വരക്കുമ്പോൾ : ശഹ്സാദ്

 


ലകീഴായി മുള്ളുകളുള്ള

കമ്പിവേലിക്കടുത്തായൊരു
ഇരട്ടചെമ്പരത്തിയുണ്ടാ
ചെറിയ കുന്നിൻ ചെരിവിൽ,
മറുവശത്തൊരു കൊടുങ്കാറ്റ്,
ഒരുപക്ഷേയത് അവളായിരിക്കാം.
മുകളിലേക്ക് നീങ്ങുംവരെ
സമയം പതുക്കെയാണ്
നീങ്ങുന്നതെന്ന് കാണാം:
ഒരു കൃഷ്ണപ്പരുന്ത്‌
കാഴ്ചയിലേക്ക് തെളിയും.
താഴെ താടാകത്തിലേക്ക്
വെളുത്ത അലകളായി
അലിഞ്ഞുചേർന്ന്കൊണ്ട് ഞാനും.
ചലിച്ചുകൊണ്ടിരിക്കുന്ന
മേഘങ്ങളുടെ അരികുകളിലൂടെ
ഒരു പടിക്കെട്ട് മൂടൽമഞ്ഞിലേക്ക്
ഇറങ്ങി അലിഞ്ഞുചേരുന്നു.
താഴെ ചിലപ്പോൾ,
ശാന്തമായി നുറുങ്ങിയടരുന്ന
മുറിയോട്കൂടിയ വീടിന്റെ
ചുവന്ന ജാലകശീലകളിപ്പോൾ
പൊടിപടലങ്ങളിൽ മാഞ്ഞു കാണും
തല കീഴായ് നുറുങ്ങി നീങ്ങുന്ന
മുറിയിൽനിന്നുമൊരു
പൂച്ച പുറത്തേക്ക് ചാടുന്നുണ്ട്.
കാറ്റിൽ മുറി കാവിനിറമാവുന്നു.
നീലനിറത്തിലുള്ള ആകാശത്ത്
തുറക്കാതെ വെച്ച
പുസ്തകങ്ങൾ ഒഴുകി നീങ്ങുന്നു.
മറ്റൊരു ഭാഗത്ത്
കാലഹരണപ്പെട്ട
പുസ്തകങ്ങൾ മാറി
അലമാരകൾക്കുള്ളിൽ
മുറി വീണ്ടും കൂടിച്ചേരുന്നു.
.


No comments:

Post a Comment

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...