Monday, August 30, 2021

നീലിച്ചവൾ : രാഖി നാരങ്ങോളി

   


ർത്തലച്ചു പെയ്യുന്ന മഴയോട് അവൾ പതുക്കെ എന്താണ് പറഞ്ഞത്? ഉറക്കം നഷ്ടപ്പെട്ട രാത്രികളിലെ, കൂർത്ത നഖങ്ങൾ ആഞ്ഞു തറച്ചതിന്റെ അഗാധതയിലെ വേദനകൾ ഞാൻ നിന്നോട് പറയട്ടെ എന്നാവാം എന്നോ വായിച്ചു മറന്ന കഥയിലെ നീല പാമ്പ് അവളെ രക്ഷിക്കാൻ എത്തുന്നതും കാത്ത് അവളിരുന്നതും അത് കാലിൽ ചുറ്റി നിറഞ്ഞാടി മേലോട്ട് ഇഴഞ്ഞു കയറി അവളെ വരിഞ്ഞു മുറുക്കിയതും ഒക്കെ അവൾ പറഞ്ഞിട്ടുണ്ടാവും. വേദനകളെല്ലാം മറന്ന് അവളുടെ മുഖത്ത് വിരിഞ്ഞ ഒരു ഗൂഢ മന്ദസ്മിതം അതു ഉറക്കത്തിലാണ്ടു പോയപ്പോഴും കാണാമായിരുന്നു കറികളിൽ ഉപ്പ് കൂടിയതിനുള്ള ആക്രോശവും വിഭവങ്ങൾ കുറഞ്ഞു പോയതിനു മുഖമടച്ചുള്ള അടിയും ഏറ്റുവാങ്ങാൻ അവളുടെ ശരീരത്തിന് ഇനി കരുത്തുണ്ട് ചോരപൊടിഞ്ഞ ചുണ്ടുകൾ ഇനി തുടയ്ക്കേണ്ടതില്ല ശരീരത്തിന്റെ നിവരാത്ത ചുളിവുകളെ കുറിച്ചും മാഞ്ഞു പോകാത്ത പാടുകളെ കുറിച്ചും നിറയെ കേൾക്കാം അവളിപ്പോൾ മരണത്തിന്റെ പുതപ്പു മൂടി കിടക്കുകയാണല്ലോ ഇനി നിനക്ക് അവളെ എതിർത്തു തോൽപ്പിക്കാൻ ആവില്ല അവൾ അത്രമേൽ നീലിച്ചു പോയി.

No comments:

Post a Comment

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...