Sunday, July 4, 2021

ആഫ്രിക്കയിലെ അടിമവേട്ട: ചരിത്രത്തിലെ ക്രൂരമായ മനുഷ്യാവകാശ ധ്വംസനം!! : Jonson K M Johnson Poovanthuruth

കൈകൾ പുറകോട്ടു കൂട്ടിക്കെട്ടി ഒരു നീണ്ട ചങ്ങലയിൽ അവരെ കൊളുത്തയിടും. ഈ ചങ്ങലക്കു നൂറു മീറ്ററിൽ അധികം നീളം ഉണ്ടായിരിക്കും.
അഞ്ഞൂറിൽ അധികം വരുന്ന സ്ത്രീ പുരുഷൻമാർ ഉൾക്കൊള്ളുന്ന അടിമയാത്ര ആരംഭിക്കും.
നുഷ്യചരിത്രത്തിലെ ഏറ്റവും ക്രൂരമായ അടിമവേട്ട നടന്നത് പശ്ചിമ ആഫ്രിക്കയിലെ ഉൾഗ്രാമങ്ങളിലാണ്. ഉൾഗ്രാമങ്ങളിൽ ചുറ്റിത്തിരിയുന്ന അടിമവ്യാപാരികളും തദ്ദേശീയരായ കൂട്ടാളികളും അടിമകളെ പിടിക്കേണ്ടതിനുള്ള നീഗ്രോഗ്രാമം പകൽനേരത്തു മുൻകൂട്ടി കണ്ടുവെക്കുന്നു. നിയുക്ത ദിവസം അർദ്ധരാത്രിക്കു ശേഷം തോക്കുധാരികളായ അടിമവേട്ടക്കാർ ഗ്രാമം വളഞ്ഞിട്ടു കുടിലുകൾക്കു തീ കൊളുത്തുന്നു. വെടിവെച്ചു ഭയപ്പെടുത്തിയും തീപ്പന്തങ്ങൾ എറിഞ്ഞും ഭീകരാന്തരീഷം സൃഷ്ടിച്ചു കുടിലുകളിൽ നിന്നും ആളുകളെ പുറത്തു ചാടിക്കും. എതിർക്കുന്ന ശക്തന്മാരെ തൽക്ഷണം വെടിവെച്ചു കൊല്ലും. ശക്തരായ കുറേപ്പേർ മരിച്ചുകഴിയുമ്പോൾ ബാക്കിയുള്ളവർ സ്വയം കീഴടങ്ങും. വൃദ്ധരെയും കൊച്ചു കുട്ടികളെയും ഉപേക്ഷിച്ചിട്ടു സ്ത്രീ പുരുഷൻമാരെ ചങ്ങല കൊണ്ട് ബന്ധിക്കും.
കൈകൾ പുറകോട്ടു കൂട്ടിക്കെട്ടി ഒരു നീണ്ട ചങ്ങലയിൽ അവരെ കൊളുത്തയിടും. ഈ ചങ്ങലക്കു നൂറു മീറ്ററിൽ അധികം നീളം ഉണ്ടായിരിക്കും.
അഞ്ഞൂറിൽ അധികം വരുന്ന സ്ത്രീ പുരുഷൻമാർ ഉൾക്കൊള്ളുന്ന അടിമയാത്ര ആരംഭിക്കും. അടിമകളെ പിടിച്ചെടുത്ത ഗ്രാമത്തിൽനിന്നും അടുത്തുള്ള കടൽ ത്തീരത്തു എത്താൻ ദിവസങ്ങളോളമുള്ള യാത്ര വേണ്ടിവരും. ഒരു ചങ്ങലയിൽ ബന്ധിതർ ആയതിനാൽ എല്ലാവരുടെയും നടത്തം തുല്യ വേഗത്തിൽ ആയിരിക്കും.
തളർന്നു നടക്കാൻ പറ്റാതെ ചങ്ങലയിൽ തൂങ്ങി ഇഴയുന്നവരെ കൊളുത്തു ഊരി കൊടുംകാട്ടിൽ ഉപേക്ഷിക്കും. ഇവരെ അടിമ ജാഥയെ സദാ പിന്തുടരുന്ന കഴുതപ്പുലി ക്കൂട്ടം ഭക്ഷിക്കും.
അടികമളെ കപ്പലിൽ കയറ്റുന്നതിനു മുൻപ് ശരീരപരിശോധന നടത്തും. ചവണ ഉപയോഗിച്ചു മലദ്വാരം തുറന്നു വിരകൾ ബാധിച്ചിട്ടുണ്ടോ എന്നു നോക്കും. വിരകൾ ബാധിച്ചവരെ കപ്പലിൽ കയറ്റാതെ കൊടും കാട്ടിൽ ഉപേക്ഷിക്കും. ഇവരും ആഫ്രിക്കൻ കാടുകളിലെ വന്യ മൃഗങ്ങൾക്കു ഭക്ഷണമാകുകയാണ് പതിവ്. കടൽത്തീരത്ത് എത്തിക്കുന്ന അടിമകളെ അടിമവ്യാപാരികൾ വിലകൊടുത്തു വാങ്ങി മറിച്ചു വിറ്റു ലാഭം കൊയ്യാൻ കൊണ്ടുപോകും.
.
[കടപ്പാട് : അടിമത്തം:ചരിത്രവും നിരീക്ഷണങ്ങളും പേജ് 55, 56]
ചിത്രം : സ്ലേവ് മെമ്മോറിയൽ പ്രതിമ, സെനഗൽ ആഫ്രിക്ക
May be an image of 1 person, standing and outdoors


No comments:

Post a Comment

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...