Thursday, July 1, 2021

വിനിൽ പോളിന്റെ ദളിത് സാഹിത്യ സങ്കല്പം തെറ്റാണ് : രജിശങ്കർ ബോധി

 

'ദളിത് സാഹിത്യം എന്നാൽ ദളിതർ എഴുതുന്ന സാഹിത്യമെന്നാണ് വെയ്പ്പ്. ഇത് തെറ്റായ ഒരു നിർവചനമെന്നാണ് സാമൂഹിക ശാസ്ത്രം പറയുന്നത്.  ദളിതരുടെ എഴുത്തുകളെ കാലഗണന അനുസരിച്ച് അടുക്കി അവരുടെ പേരുകൾ നിരത്തി അതാണ് ദളിത് സാഹിത്യമെന്ന്‌ പറയുന്ന മലയാള ഭാഷാ സിലബസ് പോലും നിലവി ' ലുണ്ട്. ഈ വാദം അനുസരിച്ച് ആണേൽ ദളിത് പഠനങ്ങൾ ഗുഹാ ചിത്രങ്ങളിൽ നിന്നും തുടങ്ങേണ്ടതാണ്. '
                                    - വിനിൽ പോൾ 

 

വിനിൽ പോളിന്റെ മേൽപ്പറഞ്ഞ അഭിപ്രായത്തോട് പൂർണ്ണമായും വിയോജിക്കുന്നു.കാരണം ദളിത് സാഹിത്യം എന്നത് ദളിതരെക്കുറിച്ചു സഹാനുഭൂതിയോടെ ആരെങ്കിലും എഴുതുന്ന സാഹിത്യരൂപമാണന്നു വിനിലും തെറ്റിദ്ധരിച്ചിരിക്കുന്നു.ദളിത് എന്ന നാമ സങ്കല്പം ഏറ്റവും അടുത്ത കാലത്തു മാത്രം രൂപപ്പെട്ട ഒന്ന് മാത്രമാണ്.അത് ഒരു വംശത്തെയോ വർഗ്ഗത്തെയോ സൂചിപ്പിക്കുന്നതല്ല.ഇന്നത്തെ ദളിത് നാമപരിധിയിൽ നിൽക്കുന്ന ജാതികൾ ചരിത്രത്തിലൂടെ പിന്നോട്ട് സഞ്ചരിച്ചാൽ എത്തിച്ചേരുന്നത് ഇന്ത്യയിലെ അടിസ്ഥാന ജനതയുടെ പൂർവീകരുടെ എതിർ ചേരിയിൽ നിന്നവരുടെ പിന്മുറക്കാർ ആയിരിയ്ക്കും .പറഞ്ഞു വന്നത് ദളിത് എന്ന പടം നരവൈവിധ്യങ്ങളെ  ഉൾക്കൊള്ളുന്ന ഏറ്റവും വലിയ പ്ലാറ്റഫോമാണ്.അതിൽ ആര്യൻ രക്തവും അനാര്യ രക്തവുമുണ്ട് .ദളിതെന്നാൽ സാമൂഹ്യമായും സാമ്പത്തികമായും രാഷ്ട്രീയമായും താഴ്ത്തപ്പെട്ട ജനതകളുടെ പൊതുവായ പേരായാണ് ഉപയോഗിക്കുന്നത് .അനേകം ജാതികളുടെ കൂട്ടായ്‌മ .ഒരുജാതിയും വ്യത്യസ്തമാണ്.ഇവരുടെ സാഹിത്യ സങ്കൽപ്പങ്ങളും ജീവിത വീക്ഷണവും വളരെ വ്യത്യസ്തമായിരിക്കും .വളരെ അടുത്തകാലത്ത് മാത്രമാണ് പൊതുവായ ഒരു കളത്തിൽ സംഗമിയ്ക്കാൻ ഒരുങ്ങുന്നത് തന്നെ.

 

  ദളിത് എന്ന പദം മനുഷ്യൻ എന്ന പദത്തിന് തുല്യമായി ഞാൻ കാണുന്നു. അതിൽ കറുപ്പും വെളുപ്പുമില്ല .നിറത്തിന്റെയോ വംശത്തിന്റെയോ സൂചകങ്ങളില്ല .എന്നാലുമത്തിനെ അകത്തും പുറത്തുമുള്ളവർ വംശീയതയുടെ വൈകാരികതയുടെ ഉപയോഗിക്കുകയും അവരുടെ രചനകളെ വംശീയമായ ഒന്നാണെന്ന് വരുത്തി തീർത്തു .അതിൽ യാതൊരു വാസ്തവവും ഇല്ലന്ന് ചിന്തിക്കുന്നവർക്ക് മനസ്സിലാകും .ദളിത് സാഹിത്യത്തെ ഗുഹാ രചനകൾ മുതൽ കണ്ടെടുക്കുകയെന്നൊക്കെ പറഞ്ഞാൽ അതൊരു വിഡ്ഢിത്തമായേ തോന്നുന്നുള്ളു.കാരണം,ഒരു ജനത അടിമ ആകുന്നതിനു മുമ്പ് സൃഷ്ടിച്ചവയൊന്നും അടിമകളുടെ സൃഷ്ടികളല്ല .കേരളത്തിൽ പുലയർ പറയർ കുറവർ  തുടങ്ങിയ ജാതികൾക്ക് പ്രാചീന ചരിത്രത്തിൽ സ്ഥാനമുണ്ട് .അവരവിടെ അടിമകളോ താഴ്ന്ന ജാതികളോ അല്ല.പന്ത്രണ്ടാം നൂറ്റാണ്ടിനു ശേഷമാണ് കേരളം ഏതാണ്ട് മുക്ക്കാൽ  ഭാഗവും ഹൈന്ദവ ഭരണത്തിന് കീഴിൽ വരുന്നത് .പിന്നെയും ഈ ജാതികൾ ഇടിച്ചു നിന്നതിനു ധാരാളം തെളിവുകളുണ്ട്.പൂർണ്ണമായും കീഴടങ്ങിയത് വളരെ അടുത്ത കാലതാനാണെന്നു കാണാനാവും .അതിനു ശേഷം ഉണ്ടായതിനെയല്ലേ ദളിത് സാഹിത്യമെന്നു വിളിക്കേണ്ടതുള്ളൂ.?

 

ദളിത് സാഹിത്യമെന്നത് തീർച്ചയായും  ഒരു ദളിതൻ എഴുതുന്നത് തന്നെയാണ്.അവന്റെ ജീവിതാനുഭവത്തിന്റെ ചൂടും ചൂരുമാണ് അത്.അവൻ ജീവിച്ച പരിസരങ്ങളിൽ നിന്നും അനുഭവിച്ച മുഹൂർത്തങ്ങളിൽ നിന്നും കണ്ടെടുക്കുന്ന ബിംബങ്ങൾ  ഒരു അദലിതന് ലഭിക്കുകയില്ല.സഹാനുഭൂതിയോടെ എത്ര അടുത്ത് നിന്ന് കണ്ടാലും അയാൾക്ക് ദളിത് അനുഭവത്തിന്റ പൂർണ്ണ ശോഭ കൈവരിക്കാൻ ആകില്ല.ദളിത് പക്ഷ രചനയെന്ന നിലയിൽ അവയെ പരിഗണിക്കാവുന്നതാണ്.ഞാൻ വായിച്ച അത്തരം രചനകളിൽ എന്നെ ഏറ്റവും ആകർഷിച്ചത് ശിവരാ മകാരന്തിന്റെ 'ചൊമന ദുഡി 'യാണ്.മനോഹരമായ ആഖ്യാനം കൊണ്ട് സമ്പന്നമാണെങ്കിലും ഒരു പുറം കാഴ്ചക്കാരൻ  അങ്ങനെ നിൽക്കുന്നുണ്ട്.മലയാളത്തിൽ സാറാജോസഫും തകഴിയുമൊക്കെ ദളിത് ലളിതാംബിക അന്തർജ്ജനവുമൊക്കെ ദളിത് കഥകൾ എഴുതിയുട്ടുണ്ട്.എന്നാൽ സി.അയ്യപ്പൻ എന്ന കഥാകാരന്റെ ആഖ്യാനം നൽകുന്ന ചോടുള്ള ജീവന്റെ  അസാധ്യ സാന്നിദ്യം മറ്റവയ്ക്കുണ്ടായില്ല. വിനിൽ പറയുന്ന ദളിത് സാഹിത്യ ക്ളീഷേ ശരിയായ രചനകളെ പരിചയപ്പെടാതെ പോയതിന്റെ കുഴപ്പമായിരിക്കാം.പിന്നെ ദളിത് സാഹിത്യമെന്ന വെള്ളിത്തട്ടത്തിൽ സ്ഥിരമായി എടുത്തു വെക്കാറുള്ളത് സര്ഗഗ്ഗശേഷി നിലച്ച ചിലരുടെ  സൃഷ്‌ടികൾ ആണെന്നത് കൊണ്ടും വിലിനുണ്ടായ അനുഭവം അതായിരിക്കും. എന്നാൽ ,മുഖ്യധാരയെന്നു പറയുന്ന മേഖല ശരിക്കും ദളിതർക്കു മുമ്പിൽ അടഞ്ഞു തന്നെയാണ് കിടക്കുന്നതു.പുട്ടിനു പീരയെന്നതുപോലെ സാഹിത്യമഹോത്സവങ്ങളിൽ ഇടം കൊടുക്കാറുണ്ട്.എങ്കിലോ ,നവമാധ്യമങ്ങളിൽ ലോകനിലവാരമുള്ള കവിതകൾ എഴുതുന്നവരുണ്ട്.അതിന്റെയൊന്നും പരിഗണിക്കാതെയുള്ള പഠനം പൂർണ്ണമല്ല.അച്ചടി മാധ്യമത്തിന്റെ തറവാടിത്തത്തിൽ നിന്നും വിരൽത്തുമ്പിലെ അക്ഷരലോകത്തേക്ക് ഒത്തിരി ദൂരം കാണുന്നവർ മാറിവരുമെന്നു പ്രത്യാശിക്കാം.

 

ദളിത് സാഹിത്യം ഒരു പ്രത്യേക ശാഖയായി നിലനിൽക്കുന്നതിനു കാരണം സമൂഹത്തിൽ തുല്യതയില്ലെന്ന ഒറ്റക്കാരണം കൊണ്ടുമാത്രമാണ്.ഈ സമൂഹം നീതിയും സ്ഥാനവും അന്തസ്സും ഒരുപോലെ നൽകുന്ന കാലത്തു ദളിത് സാഹിത്യമെന്ന ഐഡന്റിറ്റി അവശേഷിക്കുകയില്ല.അതുകൊണ്ടാണ് ഹൈന്ദവ ഭരണത്തിന് മുമ്പുള്ള കാലത്തേക്ക് ദളിത് സാഹിത്യം തിരഞ്ഞു പോകുന്നവർക്ക് അത് കിട്ടാതെ പോകുന്നത്.

 

ഇന്ത്യയിൽ ദളിത് സാഹിത്യം രൂപപ്പെട്ടതുപോലെ കറുത്തവർക്കിടയിൽ രൂപപ്പെട്ട നെഗ്രിറ്റിയൂഡ് പ്രസ്ഥാനവും സാഹിത്യവും ലോകസാഹിത്യത്തിൽ അത്ഭുതങ്ങൾ രചിച്ചു.എന്നാൽ ദളിത് സാഹിത്യത്തിന് വംശീയമായി പുറകോട്ടു സഞ്ചരിക്കാനുള്ള ചില   പരിമിതികൾ പോലുമില്ലാതെ അതിന് പുറകോട്ടു പോയി സാംസ്കാരിക ഊർജ്ജവും സമകാലത്തേക്കു കൊണ്ടുവരാൻ കഴിഞ്ഞു.താഴെ, നെഗ്രിറ്റിയൂഡ്‌ സാഹിത്യത്തെക്കുറിച്ചു പറയുന്നത് നോക്കാം. ലിയോപോൾഡ് സെദാർ സെൻഗോർ പറഞ്ഞതുപോലെ ദളിത് വംശീയ വിദ്വേഷത്തിന്റെ സാഹിത്യമല്ല.


                 ലിയോപോൾഡ് സെദാർ സെൻഗോർ

“ ഫ്രഞ്ച് സംസാരിക്കുന്ന കറുത്ത ബുദ്ധിജീവികളുടെ സാഹിത്യ-പ്രത്യയശാസ്ത്ര പ്രസ്ഥാനമായ നെഗ്രിറ്റ്യൂഡ് കൊളോണിയൽ സാഹചര്യത്തോടുള്ള സുപ്രധാനവും സമഗ്രവുമായ പ്രതികരണത്തെ പ്രതിഫലിപ്പിക്കുന്നു. ലോകമെമ്പാടുമുള്ള ആഫ്രിക്കക്കാരെയും കറുത്തവരെയും സ്വാധീനിച്ച പ്രസ്ഥാനം പാശ്ചാത്യരുടെ രാഷ്ട്രീയ, സാമൂഹിക, ധാർമ്മിക ആധിപത്യത്തെ പ്രത്യേകമായി നിരാകരിക്കുന്നു. പാശ്ചാത്യർക്കെതിരായ കറുത്ത ലോകത്തെ വിവരിക്കാൻ പൊതുവായ അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന പദം, കറുത്ത വംശത്തിൽ പെട്ടവരാണെന്നതിന്റെ പൂർണ്ണ ബോധം കണക്കാക്കുന്നു.

 

വിശാലമായ നിർവചനത്തിന് വിപരീതമായി, ഇടുങ്ങിയ ഒന്ന് കലാപരമായ ആവിഷ്കാരവുമായി ബന്ധപ്പെട്ടതാണ്. കറുത്ത വ്യക്തിത്വം സ്ഥിരീകരിക്കുകയും കറുത്തവരുടെ കൂട്ടായ അനുഭവം പുനർനിർവചിക്കുകയും ചെയ്യുന്ന കറുത്ത ബുദ്ധിജീവികളുടെ രചനകൾ നെഗ്രിറ്റ്യൂഡിന്റെ സാഹിത്യത്തിൽ ഉൾപ്പെടുന്നു. കറുത്ത അനുഭവത്തിന്റെ മുൻതൂക്കവും കറുത്ത വംശത്തെ വികാരാധീനമായ പ്രശംസയും ആഫ്രിക്കയിലെ റൊമാന്റിക് മിത്തുമായി ബന്ധപ്പെടുത്തി ഭാവനാപരമായ ആവിഷ്കാരത്തിന് ഒരു പൊതു അടിത്തറ നൽകുന്നു.

ആധുനിക സമൂഹത്തിലെ കറുത്ത മനുഷ്യനെ നിർവചിക്കുന്ന ബാഹ്യ ഘടകം കൊളോണിയലിസവും എല്ലാ ധാർമ്മികവും മാനസികവുമായ പ്രത്യാഘാതങ്ങളുള്ള വെള്ളക്കാരന്റെ ആധിപത്യമാണ്. നെഗ്രിറ്റ്യൂഡ് ആഫ്രിക്കയെയും യൂറോപ്യൻ പ്രത്യയശാസ്ത്രത്തിൽ നിന്നുള്ള എല്ലാ കറുത്തവരെയും പുനരധിവസിപ്പിക്കുന്നു, അത് കറുപ്പിനെ വെള്ളക്കാരേക്കാൾ അന്തർലീനമായി നിലനിർത്തുന്നു - പാശ്ചാത്യ സാമ്രാജ്യത്വത്തിന്റെ യുക്തി.

 

തന്റെ കവിതകളിലും രചനകളിലും നെഗ്രിറ്റ്യൂഡിനെ കൂടുതൽ നിർവചിക്കുന്ന സെനഗൽ പ്രസിഡന്റ് ലിയോപോൾഡ് സെദാർ സെൻഗോർ, വംശങ്ങൾ പരസ്പരവിരുദ്ധമായിരിക്കാമെന്ന ക്ലാസിക്കൽ വൈറ്റ് / ബ്ലാക്ക് വീക്ഷണത്തെ നിരാകരിക്കുന്നു, "റേസ് ഒരു യാഥാർത്ഥ്യമാണ് - ഞാൻ വംശീയ വിശുദ്ധിയെ അർത്ഥമാക്കുന്നില്ല. വ്യത്യാസമുണ്ട്. , എന്നാൽ അപകർഷതയോ വിരോധമോ അല്ല. " പരമ്പരാഗത ആഫ്രിക്കയുടെ മൂല്യങ്ങളുടെ ആവിഷ്കാരത്തിൽ ആഫ്രിക്കൻ സമൂഹത്തിന്റെ ചിന്തകളിലും സ്ഥാപനങ്ങളിലും ഉൾപ്പെട്ടിരിക്കുന്നതിനാൽ സെൻഗോർ വിശ്വസിക്കുന്നു, എന്നാൽ കാലഹരണപ്പെട്ട ആചാരങ്ങളിലേക്ക് മടങ്ങിവരാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല, അവയുടെ യഥാർത്ഥ മനോഭാവത്തിലേക്ക് മാത്രം. നെഗ്രിറ്റ്യൂഡിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വ്യാഖ്യാനം ഏറ്റവും വ്യക്തമായ നിർവചനവും മറ്റ് എഴുത്തുകാർക്ക് ഒരു മാതൃകയും ആയി മാറി.

 

നേരെമറിച്ച്, വോൾ സോയിങ്ക നെഗ്രിറ്റ്യൂഡിനെതിരെ പ്രതികരിക്കുന്നു, അത് കൊളോണിയൽ പ്രത്യയശാസ്ത്രത്തിൽ പെട്ടതാണെന്ന് അദ്ദേഹം കാണുന്നു, കാരണം ഇത് ഏതെങ്കിലും ആഫ്രിക്കൻ ആശയങ്ങൾക്ക് പ്രതിരോധാത്മക സ്വഭാവം നൽകുന്നു. കലാകാരൻ, അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം, ഒരു സുപ്രധാന പാഠങ്ങൾക്കായി ഭൂതകാലത്തെ വരച്ചുകാട്ടുകയും "മുഴുവൻ മനുഷ്യ പ്രതിഭാസത്തിന്റെയും പുനർ വിലയിരുത്തൽ" എന്ന് വിളിക്കുകയും ചെയ്യുന്ന ഒരു പരിഷ്കർത്താവാണ്. കാഴ്ച ആദ്യകാല നെഗ്രിറ്റ്യൂഡ് എഴുത്തുകാരുടെ കൂടുതൽ റൊമാന്റിക് വീക്ഷണത്തെ സന്തുലിതമാക്കുന്നു.

 

സോയിങ്ക ഭൂതകാലത്തിന്റെ അപൂർണതകൾ കണക്കിലെടുക്കുന്നു, അത് മനുഷ്യാവസ്ഥയ്ക്ക് അന്തർലീനമാണെന്ന് അദ്ദേഹം അംഗീകരിക്കുകയും വർത്തമാനകാലത്തെ ചോദ്യം ചെയ്യുന്നതിനുള്ള ക്ഷണം ആയി എടുക്കുകയും ചെയ്യുന്നു. നെഗ്രിറ്റ്യൂഡിൽ നിന്ന് കാണാതായ ആഫ്രിക്കൻ വാദത്തിന് അദ്ദേഹം പ്രധാനപ്പെട്ട എന്തെങ്കിലും നൽകുന്നു. കൊളോണിയൽ കാലഘട്ടത്തിൽ ആഫ്രിക്കയുടെ നിരപരാധിത്വം  ന്നിപ്പറയേണ്ടിവന്നു, എന്നാൽ പുതിയ തലമുറ ആഫ്രിക്കൻ എഴുത്തുകാരും ബുദ്ധിജീവികളും കൊളോണിയൽ നിയന്ത്രണങ്ങളിൽ നിന്ന് മോചിപ്പിക്കപ്പെടുകയും ആഫ്രിക്കൻ യാഥാർത്ഥ്യത്തെ വളരെ വ്യത്യസ്തമായി പ്രകടിപ്പിക്കുകയും ചെയ്തു.’’

                                                    -- The African Experience in Literature and Ideology 

 
                                                വോൾ സോയിങ്ക


No comments:

Post a Comment

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...