Wednesday, August 9, 2017

Rejishankar







 യിൽ എന്നാൽ
പകൽ രാത്രിയിലേക്ക് 
നടന്നു കയറിപ്പോകുന്നതിൻറെ കഥയാണ്.

ജയിലിന് മുകളിലുള്ള  ചെറിയ ആകാശം
 എപ്പോഴും നിന്നെ ഉറ്റ്നോക്കുന്നുണ്ടാവും.
നീ നാല് ചുമരുകൾക്കുള്ളിൽ
പുഴു  പൂമ്പാറ്റയാകുന്നതും     
പുല്ലുകൾക്കിടയിൽ " ഗിജിഗാഡു"
കൂട് കൂട്ടുന്നതും നോക്കിയിരിക്കും.
അകാശം അങ്ങനെയൊരു
വിളക്കായ്നിനക്ക്മേൽ പ്രകാശിക്കുന്നുണ്ടാവും.
ജയിലിന് മുകളിൽ  സായാഹ്നത്തിൽ
 നീ കാണുന്ന ഏകതാരകം; 
നീ തുറുങ്കിലടക്കപ്പെട്ടയന്ന്
ആകാശം തുറന്നു വച്ച കണ്ണാണ്!
ഏകനായ ഒട്ടകമെന്ന്
കവി വർണ്ണിച്ച ചന്ദ്രൻ
മരുഭൂമപോലെ ഏകാന്തമായ 
ആകാശത്ത് ഇഴഞ്ഞു നടക്കും.

രാവിലെ ഉണർന്ന്
കൊഴിഞ്ഞ 
പാരിജാതപ്പൂക്കൾ കണ്ട് 
അതിശയിക്കുക.
ഗിജിഗാഡുവിൻറെ കൂട്ടിൽ 
എപ്പഴോ പിറന്ന ദിരിസന പൂപോലെ
 മൃദുലവും നിറവുമുള്ള ശിശു 
കൺതുറക്കുമ്പോൾ;
മുകളിലെ കൊമ്പിൽ 
കോപം നിറച്ച കണ്ണുമായി അമ്മക്കിളി.
പുല്ലുകൾക്കിടയിൽ പുലിയുടെ ശൗര്യത്തോടെ 
വേട്ടക്കൊരുങ്ങി നിൽക്കുന്ന  കാട്ടുപൂച്ച.

പ്രഭാതം,
നിശബ്ദമായ മദ്ധ്യാഹ്നത്തിലേക്ക്.
പ്രാവുകളുടെ ധാന്യത്തൊട്ടിക്കരുകിൽ ധാന്യ ശകലങ്ങൾ.
 ചാർമിനാറിൽനിന്നുള്ള അതിഥികളെത്തുമ്മുമ്പേ
തടയാനൊരു കൂട്ടമൊരുങ്ങുന്നു.
എല്ലാം കണ്ടിരിക്കുന്ന കാക്കകൾ
കാക്കി ധാരികളേപ്പോലെ
ആക്രോശിച്ച് നടക്കുമ്പോൾ
വായടച്ച്, കുളികഴിഞ്ഞ് പ്രാവുകൾ
പറന്ന് പോകും.

അപരിഷ്കൃത
ദേശത്ത് മലേറിയ വന്നത് പോല,
ആദിവാസിയൂരിൽ 
അലുമിനിയം കമ്പനി വന്നത് പോലെ,
നിലത്തെ നിഴൽ നോക്കി 
മനുഷ്യത്തമില്ലാത്ത  
ഇസ്രയേൽ തിരച്ചിൽ  വിമാനം ഇറങ്ങി  വരുംപോലെ
സഹതടവുകാരൻ ' അകം റാവുവിന് ' പരിചയമുള്ള 
ഒരു രൂപം(ഒരു രക്ഷസ്) ഇറങ്ങി വരും.

ചുഴലിക്കാറ്റ്,
ഭൂമിയേപ്പിളർന്ന് വരും പോലെ 
 പ്രാവുകളും കാക്കകളും
 ഭയാക്രാന്ദരായ് പറന്നകലും.
വായിൽ;
 മാംസക്കഷണം വീണ
 തണ്ണീർത്തോട്ടിയുടെ നനവ്.
അപ്പോൾ;
ലൂസിയാനയെക്കവർന്ന
 കത്രീനയെപ്പോലെ
 ലഹരിപിടിച്ച കഴുകൻ ചുറ്റും
 വിജയ ഗർവ്വോടെ നോക്കിക്കോണ്ടിരിക്കും.

ദൂരെ;
മരിച്ചവർക്ക് വായ്ക്കരി ഇടുമ്പോഴോ   
 നൂറ്  വർഷത്തിലൊരിക്കലെത്തുന്ന
സൂര്യ സംഗമത്തിനോ,
അമാവാസിനാളിനോ,
ശാന്തിക്കായ് മുഴങ്ങുന്ന
തുടിയൊച്ച തീപിടിച്ച
ഹൃദയങ്ങളിൽ നിന്നുണ്ടാവും.
കനൽ കോരിച്ചൊരിയുന്ന സൂര്യൻ
തണുത്തുറഞ്ഞ് സായാഹ്നത്തിലലിഞ്ഞ് മറഞ്ഞ് പോകും.
ഇരുളെത്തിയതിൻറെ വികൃതാനന്ദത്തിൽ,
കടവാവലുകൾ കനുഗമരത്തിലും
 ആൽമരത്തിലും തൂങ്ങിയാടിക്കളിക്കും.

ഗ്രാമത്തിലെ തെളിനീർ ചാലുകൾ പഠിപ്പിച്ച ജീവിത പാഠങ്ങൾ..
ഓരോരോ പൂപൊഴിച്ച്,
അമ്പിളിമാമനേപ്പോലെ ഹൃദയത്തിൽ വെണ്ണിലാവ് പടർത്തുന്നു.


























Bibliography

Varavara Rao Kavitvam (1957-2007),
 Svecha Sahiti, Hyderabad, 2008
Palapitta Pata, Disha Pustaka Kendram, Hyderabad, 2007
Telangana Veera Gatha, Disha Pustaka Kendram, Hyderabad, 2007
Antassootram, Navodaya Prachuranalu, Hyderabad, 2006
Maunam Oka Yuddha, Aman Prachuranalu, Hyderabad, 2003
Dagdhamavutunna Bagdad, Aman Prachuranalu, Hyderabad, 2003
Rachayitala Sangham, Hyderabad, 2000
Aa Rojulu, Akruti Printers, Hyderabad, 1998
Muktakantham, Samudram Prachuranalu, Vijayawada, 1990 
Bhavishyattu Chitrapatam, Vijayakrishna Printers, Vijayawada,1986 
Samudram, Vijayakrishna Printers, Vijayawada,1986
Svecha, Yuga Prachuranalu, Hyderabad, 1978
Ooregimpu, Udyama Saahiti, Karimnagar, 1974
Jeevanadi, M. Seshachalam & co., Chennai, 1971 
Chalinegallu, Svecha Sahiti, Hanamkonda, 1968

No comments:

Post a Comment

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...