Sunday, August 13, 2017


രുവപ്പെട്ടത്‌ പലതും 
പകുതിയില്‍ ശേഷിപ്പിച്ച് 

പുകതേച്ചു പിടിപ്പിച്ച

കരളിലെതുരുമ്പിച്ച ചോര

കറുത്തു കുറുകും മുമ്പേ
തീമരം നട്ട്

ഒടുവില്‍;


 കുരിശും കുഴിമാടവും അന്ത്യ ചുംബനവും

അവസാനത്തെ  ഒരുപിടിമണ്ണും നിരസിച്ച്

കാലത്തെ കവച്ചുവച്ച്നടന്നുപോയപ്പോള്‍


കാഴ്ചക്കപ്പുറം;
നികത്താനാവാത്ത ശൂന്യതയുടെ
മഹാ മൗനം സൃഷ്ടിച്ച്  
കുത്തിനോവിച്ചൊരു കടന്നുപോക്ക്.
വരയിടാത്ത വെള്ളക്കടലാസ്സില്‍
വളച്ചു വരയിട്ട വൃത്തത്തിനുള്ളില്‍
എഴുതി തീര്‍ക്കാതെ പോയ പരിഭാഷ! 

എങ്കിലും;

നീയും ഞാനും

ഒറ്റപുറംച്ചട്ടയുള്ള പുസ്തകത്തിന്‍റെ ഏടുകളാണെന്നഅടയാളപ്പെടുത്തലില്‍

മരണം;
ജീവിതത്തിന്‍റെഒടുക്കം മാത്രമല്ല മറ്റെന്തിന്‍റെയൊക്കയോ
തുടക്കമാണെന്ന ഉള്ളടക്കത്തില്‍
അറുതിയില്ലാത്ത കലഹങ്ങളുടെ
അടങ്ങാത്ത പ്രതിരോധത്തിന്‍റെ
യുദ്ധമുറകള്‍ ബാക്കിവെച്ച്
നിരീക്ഷണങ്ങളുംപരീക്ഷണങ്ങളും
ചുറ്റിത്തിരിയുന്ന അക്ഷരലോകത്തിലെ
പുസ്തകങ്ങള്‍ക്കിടയില്‍നിന്നും


ഇനി;

പരീക്ഷണമുറിയിലെ

വെറുമൊരു പഠനവസ്തു !!!

പക്ഷെ;

പറഞ്ഞതും പറയാനുള്ളതും കുറിച്ചുവെച്ച

ഓര്‍മ്മകളുടെ കയ്യൊപ്പിട്ട,
പഴയമണമുള്ളൊരു പുസ്തകം
മറന്നു വെച്ച് പോയിട്ട്
ഇനിയും വരാതിരിക്കില്ല!!!    




നലുകൾ ചുമന്ന് ചുമന്ന് നിങ്ങൾ കുന്നിറങ്ങിപ്പോയി.

ഇനി തിരികെ വരാതിരിക്കൂ.



അസ്ഥിപൊള്ളിയ
മഞ്ഞ് രാത്രികളീൽ
നിൻറെ ചൂളക്കരുകിലിരുന്നിട്ടുണ്ട്.
കട്ടൻ മൊത്തിക്കുടിച്ച്
കനലിൻറെ ചൂടും ചൂരുമറിഞ്ഞ്
ഇനി തിരികെ വരരുത്.

നന്ദികേടിൻറെ
കനൽരൂപമായി ഞാൻ
നിൻറെ കൂടാരത്തിലെ
അവസാനത്തെ കനലും
ചാരവുമായിപ്പോലും
അവശേഷിക്കുന്നില്ല. 




വഗണിക്കപ്പെട്ട 


ഗുരുത്തങ്ങളിലേക്ക്

ഗുരുത്തക്കേടുകൾക്കിടയിലൂടെ

നടന്ന് മറഞ്ഞവൻ.

 മറികടക്കകാനുള്ള 
പുഴയാഴങ്ങളോർത്ത് 
പരിതപിക്കാതെ 
ഇറങ്ങിനടന്നപ്പോള്‍ 
ഇരുകൈകൊണ്ട് 
ചേർത്ത് പിടിച്ചവരെ 
കരയണഞ്ഞപ്പോൾ 


കാണാതെ പോയതിൻറെ

മായമോർത്ത് 

വിരണ്ട് നിൽക്കാതെ


പുതിയ ആഴങ്ങൾ തിരഞ്ഞ് പോയവൻ.



തെളിഞ്ഞ് നിന്നപ്പോൾ

പകർന്ന് കത്താൻ ഒരുങ്ങാത്തവർ;
അണഞ്ഞമാത്രയിൽ
ശേഷിച്ച എണ്ണയൂറ്റിക്കടന്ന്പോയി.
ആത്മാവുലയാൻ അങ്ങനെയൊന്നിൽ നീ
ചാരിയിരുന്നില്ലല്ലോ!
പിന്നെ ഞാനെന്ത് പറയാൻ!!

എങ്കിലും,
ചിലപ്പോഴൊക്കെ 


കൗശലത്തിൻറെ കുമിളപൊട്ടുമ്പോൾ

കുറുനരികൾ ഞെട്ടാതിരിക്കില്ല.

ഭീരുവായ ചതിയൻ പേടിക്കുന്നത് 

ഒന്നും നേരിൽ കണ്ടത്കൊണ്ട് മാത്രമല്ലല്ലോ!




No comments:

Post a Comment

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...