Thursday, November 2, 2017

മാധ്യമങ്ങളിലെ സബാൾട്ടൺസാന്നിധ്യം :സബ്ലൂ തോമസ്‌



     റോബിൻ ജെഫ്രി മിസ്സിംഗ് ഫ്രം ദി ഇന്ത്യൻ ന്യൂസ് റൂം എന്ന ലേഖനത്തിന്റെ തുടക്കത്തിൽ ആഫ്രോ-അമേരിക്കൻ,ഹിസ്പാനിക്കുകൾ എന്നിവരുടെ പ്രശ്നങ്ങളെ കുറിച്ചുള്ള അമേരിക്കൻ മാധ്യമങ്ങളിലെ റിപ്പോർട്ടിങ്ങുകളെ ഒരു നീരിക്ഷകന്റെ അഭിപ്രായം ഉദ്ധരിക്കുന്നുണ്ട്. മാധ്യമങ്ങളിൽ നിന്നും മാത്രം ആഫ്രോ-അമേരിക്കൻ വംശജരെയോ ,ഹിസ്പാനിക്കുകളെയോ കുറിച്ച് അറിയുന്നവരെ സംബന്ധിച്ചു അവർ യാത്ര ചെയ്യുകയോ,ഭക്ഷണം കഴിക്കുകയോ,കല്യാണം കഴിക്കുകയോ പോലും ചെയ്യാത്ത ജനതയായിരിക്കുമെന്നാണ് ആ ഉദ്ധരണി.

   
അമേരിക്കൻ മാധ്യമങ്ങളിൽ ആഫ്രോ-അമേരിക്കൻ വംശജരുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനു സമാനമാണ് ഇന്ത്യൻ മാധ്യമങ്ങൾക്ക് ദളിത് വിഷയങ്ങളോടുള്ള സമീപനം.
1996കളുടെ ആരംഭത്തിൽ,കാൻഷി റാമും മാധ്യമങ്ങളും തമ്മിലുള്ള സുഖകരമല്ലാത്ത ബന്ധത്തെ കുറിച്ച് അഭിപ്രായം തേടാൻ ഡൽഹിയിൽ തൊഴിൽ ചെയ്യുന്ന ഒരു ദളിത് മാധ്യമ പ്രവർത്തകനെ കണ്ടെത്താൻ വാഷിംഗ്‌ടൺ പോസ്റ്റ് ലേഖകനായ കെന്നത് ജെ കൂപ്പർ എന്ന ആഫ്രോ-അമേരിക്കൻ മാധ്യമ പ്രവർത്തകൻ ശ്രമിക്കുന്നു.തന്റെ ആഫ്രോ-അമേരിക്കൻ ഐഡന്റിറ്റി കൊണ്ട് തന്നെ കൂപ്പറിന് ഈ വിഷയത്തിൽ ഒരു ദളിത് മാധ്യമ പ്രവർത്തകന്റെ അഭിപ്രായത്തിനു പ്രാധാന്യമുണ്ട് എന്ന് തോന്നി. എന്നാൽ നിർഭാഗ്യകരമെന്നു പറയട്ടെ അദ്ദേഹത്തിന് ഒരാളെ പോലും കണ്ടെത്താനായില്ല.

   അദ്ദേഹം പയനിയറിൽ പ്രവർത്തിച്ചിരുന്ന ബി എൻ.ഉണ്യാൽ എന്ന മുതിർന്ന മാധ്യമ പ്രവർത്തകനോട് തൻറെ അനുഭവത്തെ കുറിച്ച് പറയുന്നു. അപ്പോഴാണ് ഉണ്യാൽ ഒരു കാര്യം മനസിലാക്കുന്നത് തന്റെ 30 വർഷത്തെ മാധ്യമ പ്രവർത്തന ജീവിതത്തിൽ ഒരു ദളിത് മാധ്യമപ്രവർത്തകനുമൊപ്പം ജോലി നോക്കിയിട്ടില്ല എന്ന്. തുടർന്ന് ഉണ്യാൽ പയനിയറിൽ ഇൻ സെർച്ച് ഓഫ് എ ദളിത് ജേർണലിസ്റ്റ് എന്ന ലേഖനം എഴുതുന്നു.
വർഷം 2013 അജാസ് അഷ്‌റഫ് എന്ന മാധ്യമ പ്രവർത്തകൻ ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ്സ് കമ്മ്യൂണികേഷന്റെ ക്യാമ്പസിൽ ഉള്ള സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിൽ നിൽക്കുമ്പോൾ ഉണ്യാലിന്റെ പഴയ ലേഖനം ഓർമയിൽ വരുന്നു.ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ്സ് കമ്മ്യൂണികേഷൻ തുടങ്ങിയ സ്ഥാപനങ്ങളിൽ പഠിച്ചിറങ്ങുന്ന ദളിത് വിദ്യാർഥികൾ എവിടെ പോവുന്നു? അദ്ദേഹത്തിന് സംശയമുണ്ടാവുന്നു. തുടർന്ന് അദ്ദേഹം നടത്തുന്ന അന്വേഷണത്തിൽ മാധ്യമപ്രവർത്തന തൊഴിൽ ചെയ്യുകയോ ഉപേക്ഷിക്കുകയോ ചെയ്ത ചില ദളിത് മാധ്യമ പ്രവർത്തകരെ കണ്ടെടുക്കുന്നു. അവരുമായി ദീർഘമായി സംസാരിച്ചു ഇന്ത്യൻ മാധ്യമങ്ങളിലെ ദളിത് അദൃശ്യതയുടെ കാരണങ്ങൾ തേടി മൂന്നു ലക്കങ്ങളായി ദി ഹൂട്ട് എന്ന മാധ്യമ വിമർശന വെബ്‌സൈറ്റിൽ എഴുതുന്നു. അജാസ് അഷ്‌റഫ് ആ ലേഖനങ്ങളിൽ മനസിലാക്കുന്ന മാധ്യമങ്ങളിലെ ദളിത് സാന്നിധ്യത്തെ കുറിച്ചുള്ള കണ്ടെത്തലുകൾ ഇതൊക്കെയാണ്:
- Many Dalits enter the media because they believe it can empower their community and help focus on issues hobbling them.
-- Dalits have a greater presence in the Hindi or other Indian language media than in the English media.
-- Discrimination against and antagonism to Dalits is rampant in the Hindi and other language media; it is less pronounced in the English media.
-- Nonetheless, discrimination is a principal factor behind their decision to leave the private sector media and opt for government jobs.
-- Apart from discrimination, they feel a career in the media is a risky proposition.
-- Their weak economic base makes them fear job insecurity which is a defining characteristic of the private sector. ( അവരുടെ സമൂഹത്തെ ശക്തിപ്പെടുതാനുള്ള ഇടപെടൽ നടത്താനാവുമെന്ന വിചാരിച്ചും ദളിതർക്ക് നേരെയുള്ള വിവേചനകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുമെന്നുമുള്ള ധാരണയിലുമാണ് പല ദലിതരും മാധ്യമങ്ങളിലെ തൊഴിലിൽ പ്രവേശിക്കുന്നത്.
   
  ഇംഗ്ലീഷ് മാധ്യമങ്ങളിൽ ഉള്ളതിലധികം സാന്നിധ്യം ഹിന്ദിയിലും മറ്റ് ഇന്ത്യൻ ഭാഷകളിലെ മാധ്യമങ്ങളിലും ഉണ്ട്.
ഹിന്ദിയിലും മറ്റ് ഭാഷാ മാധ്യമങ്ങളിലും ദളിതരോടുള്ള വിവേചനം കൂടുതലാണ്. അതിനെ അപേക്ഷിച്ചു ഇംഗ്ലീഷ് മാധ്യമങ്ങളിൽ വിവേചനം കുറവാണ്.
സ്വകാര്യമേഖലയിലെ മാധ്യമ തൊഴിൽ ഉപേക്ഷിക്കാനും ഗവൺമെന്റ് ജോലികൾ തിരഞ്ഞെടുക്കാനും അവരുടെ തീരുമാനത്തിനു പിന്നിലുള്ള ഒരു പ്രധാന കാരണം അവർ നേരിട്ട വിവേചനമാണ്.
വിവേചനത്തിന് പുറമെ, മാധ്യമങ്ങളിൽ തൊഴിൽ സുരക്ഷ കുറവാണ് എന്നും അവർ കരുതുന്നു.
    
അവരുടെ ദുർബലമായ സാമ്പത്തിക അടിത്തറ കാരണമാണ് തൊഴിൽ ഭദ്രതയെ കുറിച്ച് ആശങ്ക ഉണ്ടാവുന്നത്. പോരെങ്കിൽ തൊഴിൽ സുരക്ഷിതമിലായ്മ സ്വകാര്യ മേഖലയുടെ നിർണായകമായ സ്വഭാവമായി അവർ കരുതുന്നു.)
എൻ.ബി: ഇന്നലെ ഒക്ടോബർ 30 തികളാഴ്ച ചെമ്പഴന്തി എസ് എൻ കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിൽ നടത്തിയ ബിയോണ്ട് ദി 
മാർജിൻ എന്ന സെമിനാർ പരമ്പരയുടെ ഭാഗമായി മാധ്യമങ്ങളിലെ സബാൾട്ടൺ സാന്നിധ്യത്തെ കുറിച്ച് ഞാൻ നടത്തിയ പ്രഭാഷണത്തിൽ പറഞ്ഞ കാര്യങ്ങളിൽ ചിലതാണ് മുകളിൽ കൊടുത്തിരിക്കുന്നത്

വര:മുത്താര

No comments:

Post a Comment

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...