Tuesday, August 8, 2017

മെരിട്ടിൽ ഒന്നാമനായിട്ടും റിസേർച്ച് ചെയ്യാനാവാതെ പുറത്തായ ദളിത് ഗവേഷകനെക്കുറിച്ച്: വളരെ സന്തോഷത്തോടെയാണ് എറണാകുളം പറവൂർ സ്വദേശി ഷെല്ലി ഒരു മാസം മുമ്പ് എന്നെ വിളിക്കുന്നത്. അദ്ദേഹം ഒരു അധ്യാപകൻ കൂടിയാണ്.അദ്ദേഹത്തിന് കേരളത്തിലെ ഒരു സർവകലാശാലയിൽ ഗവേഷണത്തിനായുള്ള എൻഡ്രൻസിൽ ഒന്നാമനായി പാസ്സാകാൻ കഴിഞ്ഞു.ഈ സമയത്താണ് അദ്ദേഹം എന്നെ വിളിച്ചത്.ദളിത് നോവലുകൾ ചെയ്യാൻ താല്പര്യമുണ്ടെന്നും അത്തരത്തിൽ നോവലുകൾ പരിചയപ്പെടുത്തിക്കൊടുക്കണമെന്നും പറഞ്ഞു. ഗൈഡ് ഓക്കെ ആയൊ എന്ന എന്റെ സംശയത്തിന് ആ സർവകലാശാലയിൽ ഡോക്ടർ കമ്മറ്റിക്കു ശേഷം സർവകലാശാല തന്നെ ഗൈഡിനെ തരുന്ന സമ്പ്രദായമാണ് ഉള്ളത് എന്നു പറഞ്ഞു.' പ്രദീപൻ പാമ്പിരി കുന്നിന്റെ -എരി, വിനു തോമസ് ന്റെ - കരിക്കോട്ടക്കരി, രാഘവൻ അത്തോളിയുടെ -കലിയാട്ടം, വിനു ഏബ്രഹാമിന്റെ -നഷ്ടനായിക, ജയമോഹന്റെ -നൂറു സിംഹാസനങ്ങൾ എന്നീ നോവലുകളെ അടിസ്ഥാനപ്പെടുത്തി ഒരു സിനോപ്സി സ് തയ്യാറാക്കാൻ അദ്ദേഹത്തെ സഹായിച്ചു.കഴിഞ്ഞ ദിവസം ഷെല്ലി വീണ്ടും വിളിച്ചു. അദ്ദേഹത്തിന് അഡ്മിഷൻ ലഭിച്ചില്ല.ഡോക്ടറൽ കമ്മറ്റി വിജയകരമായി നടന്നു.എന്നാൽ അദ്ദേഹത്തെ ഒരു ഗൈഡും എടുത്തില്ല. കാരണം കാണിച്ച് അദ്ദേഹം വൈസ് ചാൻസലർക്ക് പരാതി നല്കി. തുടർന്ന് വി.സി ഭാഷാ ഡീനിനെ വിളിച്ചുകാര്യം തിരക്കി. എന്നിട്ട് ഡീനിനെ കണ്ടു കൊള്ളു പ്രശ്നം പരിഹരിക്കും എന്നു പറഞ്ഞു. ഡീനിനെ കണ്ടു. തുടർന്ന് ഡീൻ ഒരു ഗൈഡുമായി സംസാരിച്ചു. എടുത്തു കൊള്ളാം എന്നു ഉറപ്പു നല്കി. ഷെല്ലിക്ക് സന്തോഷമായി. ഷെല്ലി ആ ടീച്ചറിനെ വിളിച്ചു. ടീച്ചർക്ക് ഒഴിവുണ്ട്. വിഷയം തിരക്കി.ദളിത് നോവലിനെ അടിസ്ഥാനമാക്കിയാണ് വിഷയം. വിഷയം കേട്ടു .ആലോചിക്കട്ടെ എന്നായി, അടുത്ത ദിവസം വിളിച്ചു. ആ വിഷയം കഴിയില്ലാ എന്നായി.ചെറിയ രൂപത്തിലുള്ള മാറ്റങ്ങൾ ആ പോലും താല്പര്യമില്ല എന്നായി ആ ഗൈഡ്.അങ്ങനെ ഷെല്ലി ഒഴിവാക്കപ്പെട്ടു. ഇനി വിഷയം മാറണമെങ്കിൽ പുതിയ എൻഡ്രൻസ്, പുതിയ ഡോക്ടറൽ കമ്മറ്റി. അടുത്ത വർഷം. ഗവേഷണ പഠനത്തിന് ,യൂ ജി സി യും ഗവൺമെന്റും റിസർവേഷൻ ഉൾപ്പെടുത്തിയിട്ടില്ല. പോരാത്തതിന് ഈ വർഷം മുതൽ ഗവേഷകരുടെ എണ്ണം നിലവിലുണ്ടായിരുന്നതിന്റെ [8] പകുതി [4] യായി വെട്ടിക്കുറയ്ക്കുകയും ചെയ്തിരിക്കുന്നു. ഗവേഷണ മേഖലയിൽ നിന്നും സംവരണീയരെ ഒഴിവാക്കുന്ന പ്രവർത്തനങ്ങൾ ഗൂഢമായി നടക്കുന്നതിന് ഇതിറപ്പുറം ഒരു ഉദാഹരണം ആവശ്യമുണ്ടൊ? ഷെല്ലിയുടെ ഫോൺ നമ്പർ: 8848457434



No comments:

Post a Comment

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...