Thursday, July 20, 2017

നാല്പതിനായിരം ലൈക്ക് :അഥവാ ഒളിഞ്ഞിരിക്കുന്ന സംവരണ വിരുദ്ധ മനോഭാവങ്ങൾ;Dr.M.B.MANOJ



നാല്പതിനായിരം ലൈക്ക് :അഥവാ ഒളിഞ്ഞിരിക്കുന്ന സംവരണ വിരുദ്ധ മനോഭാവങ്ങൾ. ഈ കുറിപ്പ് ആരംഭിയ്ക്കേണ്ടത് ചിറ്റൂർ കോളേജിലെ ഒരു സെമിനാർ അനുഭവത്തിൽ നിന്നാകുന്നത് നല്ലതാണെന്നു തോന്നുന്നു. അംബേദ്കറും ജനാധിപത്യ അവകാശങ്ങളും എന്ന എന്റെ വിഷയത്തിൽ അംബേദ്കർ ഇന്ത്യയിൽ നടപ്പിലാക്കിയെടുത്ത് വിജയിപ്പിച്ച, ജന്മി സമ്പ്രദായനിർമ്മാർജ്ജന ബിൽ [ ഖോട്ടി സമ്പ്രദായം], സ്ത്രീ അവകാശ നിയമബിൽ, തൊഴിലാളി ക്ഷേമ ബില്ലുകൾ, ഭൂമിയുടെ ദേശസാത്കരണ ബിൽ, എന്നിങ്ങനെ എല്ലാ ഇന്ത്യാക്കാരും ഇന്നനുഭവിക്കുന്ന ക്ഷേമ ജനാവകാശങ്ങളെയാണ് ഊന്നിയത്. എന്നാൽ ചർച്ചാ ഘട്ടത്തിൽ ആകെ ഉയർന്ന ഒരേ ഒരു ചോദ്യം സംവരണം എന്തിന് എന്നത് മാത്രമായിരുന്നു.ഇതേ സംശയം മറ്റാർക്കൊക്കെ എന്ന എന്റെ ചോദ്യത്തിന് സദസ്സിൽ നിരവധി കൈകൾ ഉയർന്നു. ജിയോ എന്ന ആ പാവം വിദ്യർത്ഥിയുടെ മാനസികാവസ്ഥയെ ഈ സംശയത്തോട് ഞാൻ കൂട്ടി വായിക്കുന്നു. ഒന്ന് സമൂഹത്തെയും സാമൂഹിക നീതിയെയും പഠിപ്പിക്കുന്ന ഏജൻസികളുടെ അഭാവമാണ് ഇത് വ്യക്തമാക്കുന്നത്. രണ്ടാമത്തെതും ഗുരുതരവുമായ കാര്യം സുദേഷ് എം രഘു എഴുതിയതുപോലെ റിസർവേഷൻ കൈപ്പറ്റുന്നവരുടെ സംവരണ വിരുദ്ധ മനോഭാവം തന്നെയാണ്. ഞാൻ നാലരവർഷം കേരളത്തിലെ ഒരു സർവ്വകലാശാലയിൽ ഹൊസ്റ്റൽ വാർഡൻ ആയി സേവനം നടത്തിയിരുന്നു. നിരവധി വിദ്യർത്ഥികൾ, വിവിധ കാറ്റഗറിയിൽ സംവരണം വാങ്ങുന്ന വിദ്യാർത്ഥികളെ കാണാനിടയായിട്ടുണ്ടെങ്കിലും ബഹുഭൂരിപക്ഷത്തിനും അതിന്റെ പ്രാധാന്യമൊ ചരിത്രമൊ ആവശ്യകതയൊ ധാരണയൊ ഉള്ളവരായി തോന്നിയിട്ടില്ല. വളരെ താല്കാലികമായി വാങ്ങിച്ച് ഉപയോഗിച്ച് മറക്കുന്ന ഒരു പാനിയ കവറുപോലെയായിരുന്നു പലരുടെയും മനോനില .ഈ മനോനില എന്തുകൊണ്ടു സംഭവിച്ചുകൊണ്ടേയിരിക്കുന്നു.പ്രധാനമായും ഓരോരുത്തരുടെയും ഉള്ളിൽ ഓരോ വരേണ്യ സർപ്പം കൂടുകൂട്ടിയിരിക്കുന്നു എന്നതു തന്നെയാണ്.ഇത് തൊട്ടു മുകൾ ജാതികളോട് ഭവ്യത കാണിക്കുകയും താഴെ എന്നു കരുതുന്നവരെ വിഷം തീണ്ടുകയും ചെയ്തു വന്നു. ഇവിടെയാണ് നമ്മുടെ സാമൂഹ്യ സ്കൂളുകളുടെ അലംഭാവം ശ്രദ്ധയിൽപ്പെടേണ്ടത്. സാമ്പത്തിക സാമൂഹ്യ പൊരുത്തക്കേടുകളെ അത് നിത്യവും വെള്ളപൂശിക്കൊണ്ടേയിരുന്നു. അതിന്റെ മുഖ്യധാര നിർമ്മിത വിജയത്തെ തിരിച്ചറിയുന്നതിൽ നിന്നും സാമൂഹ്യനീതി ലഭിക്കേണ്ടവർ തന്നെയും സ്വയം മൗനികളായി. [ ഈ മൗനം സ്വയം സങ്കല്പിച്ച വരേണ്യ ഭൂതകാലഇടത്തിന്റെ കൃത്രിമ സൃഷ്ടികളായിരുന്നു ]. അങ്ങനെ പൊതു മനുഷ്യനാകുവാനുള്ള വെമ്പലിൽ യഥാർത്ഥ മനുഷ്യാവസ്ഥയെ വഴിയിലുപേക്ഷിച്ചു.കേരളം തന്നെ നോക്കുക., OBC, OEC,Ph, SIUC, മുന്നോക്കരിലെപിന്നോക്കർ [BPL], ഭാഷാന്യൂനപക്ഷം, Sports ക്വാട്ടാ, Lgbt, മതന്യൂനപക്ഷങ്ങൾ, ആംഗ്ലോ ഇന്ത്യൻ, ഇവയിൽ നിന്നൊക്കെ വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് സംവരണങ്ങളുണ്ടായിരുന്നിട്ടും എന്തുകൊണ്ട് അവരിൽ നിന്നും ഒരിക്കൽ പോലും സാമൂഹിക നീതിയുടെ ആവശ്യകത ഉയർന്നു വരാതിരിക്കുന്നു. ഉത്തരം ഗൗരവപരമാണ് നമ്മുടെ രാജ്യം ഇന്നും അഭിസംബോധന ചെയ്തിട്ടില്ലാത്തത്.കാരണം നമ്മുടെ രാജ്യം ഇനിയും ഒരു പൗരസമൂഹം ആയി ഉയർന്നിട്ടില്ല എന്നതാണ്‌. പൗരന്മാർക്ക് രാഷ്ട്രംനല്കുന്ന അവകാശം രാഷ്ട്രത്തിന്റെ ഉത്തരവാദിത്വം ആണെന്നു തോന്നിത്തുടങ്ങിയിട്ടേയില്ല. ഇതാണ് പ്രധാനമായ കാര്യം. രാഷട്രത്തിന്റെ ഉത്തരവാദിത്വവും ചുമതലയും എന്ന ബോധത്തിൽ നിന്നും രാജ്യത്തെ പിന്നോട്ടുമാറ്റുന്നത് ആരാണ്. ഇങ്ങനെ മാറ്റുന്നവർക്ക് അവകാശവും പദവിയും ഇല്ല എന്നാണൊ? ഉണ്ട് എന്നു മാത്രമല്ല അത് ഇരട്ടിയിലധികമുണ്ട് .പല ഘട്ടങ്ങളായി ഇത് വ്യക്തമാക്കുന്ന പഠനങ്ങളും 'കണക്കുകളും വ്യക്തമായിട്ടും അവർക്കു വേണ്ടി മാത്രം വാദിക്കുന്ന ഇന്ത്യൻ പൊതുബോധത്തെ ശരിയാം വിധം ചികിത്സിച്ചേ മതിയാകൂ. ഒന്നുകൂടി 40000 - ലൈക്കിയേക്കു വരാം.ഇതിൽ 50% രാഷ്ട്രീയ സംവരണം അനുവദിക്കുന്ന സ്ത്രീകൾ ഉണ്ടാകുമൊ.മലയാളികളായ മത ന്യൂനപക്ഷങ്ങുംOBC കളും OEC കളും Sc/ Stകളും ഇതര സംവരണ സാമൂഹ്യനീതി കൈപ്പറ്റുന്നവരും ഉണ്ടാകുമോ?എങ്കിൽ അവരെ മാറ്റി നിർത്തിയാൽ 35% വരാത്ത മലയാളികളാകുമൊ ഈ നല്പതിനായിരം പേർ.എങ്കിൽ അവരുടെ സാമ്പത്തിക സാമൂഹിക സ്റ്റാറ്റസ് എന്താണ്? കോളനി ഭരണത്തിനു മുമ്പും പിമ്പും അവർക്ക് എന്തു കോട്ടമാണ് സംഭവിച്ചത് .ജനസംഖ്യയ്ക്കും ഇരട്ടിയിലധികം സ്ഥാപനങ്ങൾ ,എണ്ണാവുന്ന തിലധികം സ്വകാര്യ സ്ഥാപനങ്ങൾ, ദേശീയ അന്തർദേശീയ വ്യക്തിത്വങ്ങൾ സ്ഥാപനങ്ങൾ ,മാധ്യമ-സാംസ്കാരിക വ്യവസായങ്ങൾ എന്നിട്ടും എന്തുകൊണ്ട് അവർ അവർക്കിടയിലെ ദരിദ്രർക്ക് വംശീയ വിദ്വേഷത്തിന്റെ ആയുധം നല്കുന്നു.അറിവിന്റെയും ഉയർച്ചയുടെയും രാഷ്ട്ര സഹവർത്തിത്തത്തിന്റെയും ആശയങ്ങൾ എന്തുകൊണ്ടു നല്കുന്നില്ല. ഉത്തരം ലളിതമാണ് ആഭ്യന്തരമായി ഭിന്നിപ്പിച്ചു നിർത്തിയാൽ അധികാരം ലഭിച്ചേക്കാം. എന്നാൽ ഇങ്ങനെ കിട്ടുന്ന അധികാരം രാഷ്ട്രത്തെ കൂട്ടിച്ചേർക്കില്ല. ആഫ്രിക്കൻ അനുഭവത്തെ അടിസ്ഥാനപ്പെടുത്തി ഫ്രാൻസ് ഫാന്നൻ ഇത് വ്യക്തമാക്കിയിട്ടുണ്ട്. ഭിന്നിപ്പിക്കലിന്റെ ദർശനം ശാശ്വതമല്ല. യാഥാർത്ഥ്വത്തിൽ നിന്നും അത് വിദൂരത്തിലാണ്. മണ്ഡൽ കാലത്തെ ഒരു ചോദ്യം ഡോ.സൂസി താരു എഴുതിയത് ഇപ്പോൾ ഓർക്കുന്നു.OBC സംവരണം ഞങ്ങളുടെ പുരുഷൻമാരുടെ ജോലി ഇല്ലാതാക്കും തന്നായിരുന്

No comments:

Post a Comment

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...