Monday, July 17, 2017

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍:Joshina Ramakrishnan

നിതാമാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കണ്ട് ഉന്നയിച്ച ആവശ്യവുമായി ബന്ധപ്പെട്ട കഴിഞ്ഞപോസ്റ്റിലെ ചര്‍ച്ചയില്‍ "മാധ്യമ സ്വാതന്ത്ര്യം,അത് ഞങ്ങളുടേത് കൂടിയാണ് സർ-വിമർശനങ്ങൾക്ക്‌ മറുപടി" എന്ന ഒരു പബ്ലിക് പോസ്റ്റിന്റെ ലിങ്ക് TC Rajesh Sindhu തന്നിരുന്നു. അതിനു മറുപടിയായെഴുതിയ കമന്റാണ് താഴെ. ഏതുമാധ്യമപ്രവര്‍ത്തകരായാലും ഭരണഘടന, നിയമം, നിയമനിര്‍മ്മാണം, നിയമത്തിന്റെ നടത്തിപ്പ്, ഭരണകൂടം(സ്റ്റേറ്റ്), അവകാശങ്ങള്‍, ആശയപ്രകാശനം, ആശയപ്രകാശത്തിന്റെ നിയമം നിര്‍ണ്ണയിച്ച അതിര്‍ത്തികള്‍, നിയമലംഘനം എന്നിവയൊക്കെ വേര്‍തിരിച്ച് മനസ്സിലാക്കിവെയ്ക്കുന്നത് നല്ലതാണെന്നതിനാല്‍ ഈ കമന്റൊരു പോസ്റ്റാക്കുന്നു.
"പൂർണമായും സ്റ്റെയ്റ്റിന് (നിയമങ്ങൾക്ക്) വിധേയമായി പ്രവർത്തിക്കുന്ന ഒരു ഇന്‍ഡസ്ട്രിയാണ് മീഡിയ എന്ന യാഥാർഥ്യം അംഗീകരിച്ചാൽ മാത്രമേ സംവാദം സാധ്യമാകൂ"
എന്ന ഒറ്റവാക്യമാണ് വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയുടെ കാതല്‍ . അവിടെത്തന്നെ അതിന്റെ കൃത്യത നഷ്ടമാകുന്നു.
പൂര്‍ണ്ണമായി ഭരണഘടനയ്ക്കും നിയമങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിയ്ക്കുന്ന ഇന്റസ്ട്രികളേ പൊതുവേ ഈ രാജ്യത്തുള്ളൂ . അവ മീഡിയയ്ക്കു മാത്രമല്ല ഏതു വ്യവസായത്തിനും ബാധകമാണ് . എല്ലാ വ്യവസായങ്ങളുടെയും നടത്തിപ്പും സേവന-വേതന വ്യവസ്ഥകളും രാജ്യത്തെ ,വ്യാവസായിക ,തൊഴിൽ നിയമങ്ങൾക്കു വിധേയമാണ് . മീഡിയയ്ക്ക് പ്രത്യേകപരിഗണനയൊന്നും ഇല്ല. ഈ നിയമങ്ങള്‍ നടപ്പിലാകുന്നു എന്നുറപ്പുവരുത്തേണ്ട സംവിധാനമാണ് സ്റ്റേറ്റ് അഥവാ ഭരണകൂടം. നിയമങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കലും സ്റ്റേയ്റ്റിനു(ഭരണകൂടത്തിനു) വിധേയമായി പ്രവര്‍ത്തിക്കലും തമ്മിലുള്ള ഈ വ്യത്യാസം സുപ്രധാനമാണ്.
വനിതാപത്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ കണ്ടത് ഈ നിയമം നടപ്പിലാക്കല്‍ എന്നതല്ല. നിയമനിര്‍മ്മാണവും അല്ല. മറിച്ച് 'ലൈംഗികാതിക്രമക്കേസുകളുടെ റിപ്പോര്‍ട്ടിങ്ങില്‍ പാലിക്കേണ്ട മര്യാദ മാധ്യമങ്ങളെ ബോധ്യപ്പെടുത്തും വിധം മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടവിക്കണമെന്ന്' ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ്. റേപ്പ് റിപ്പോർട്ടിങ്ങി'നു മാർഗനിർദേശങ്ങൾ കൊണ്ട് വരണം എന്നാണ് ആവശ്യപ്പെട്ടതെന്ന് തന്ന ലിങ്കിലും പറയുന്നു. മര്യാദ /മാര്‍ഗ്ഗനിര്‍ദ്ദേശം എന്നത് ഭരണകൂടം നിയമം നടപ്പാക്കുക എന്നതല്ല. 19(1)(a) എന്ന ആശയപ്രകാശനസ്വാതന്ത്ര്യം വ്യക്തിക്ക് ഉള്ളത്ര തന്നെ മാധ്യമങ്ങള്‍ക്കും അവകാശപ്പെട്ടതാണ്. അതിനുമേല്‍ മാര്‍ഗ്ഗനിര്‍ദ്ദേശം കൊണ്ടുവരുന്നത് ആശയപ്രകാശനസ്വാതന്ത്ര്യത്തില്‍ കയറി ഇടപെടാന്‍ നിയമത്തിനുപരിയായി സര്‍ക്കാരിനെ അനുവദിക്കലാണ്. നിയമലംഘനങ്ങള്‍ക്ക് വേണ്ടത് ശക്തമായ നിയമനടപടിയാണ്. ആ അതിര്‍ത്തിലംഘിക്കും വരെ ആശയപ്രകാശനസ്വാതന്ത്ര്യത്തില്‍ കയറി ഇടപെടാന്‍ ഗവണ്‍മെന്റുകള്‍ക്ക് അധികാരമില്ല.
പ്രശ്നം അതുമാത്രമല്ല. എന്നും ഇതേ സര്‍ക്കാരായിരിക്കണമെന്നില്ല. മാറിവരുന്ന സര്‍ക്കാറുകളുടെ നോട്ടത്തില്‍ അടുത്തപടിയായി മാധ്യമം എന്നത് സോഷ്യല്‍ മീഡിയയും ഇന്റര്‍നെറ്റും ഫേസ്ബുക്കും ഒക്കെ ആവാം. അങ്ങനെ വനിതാസംഘടനകള്‍ ആവശ്യപ്പെട്ടതുപ്രകാരം ഏര്‍പ്പെടുത്തുന്ന ആശയപ്രകാശനനിയന്ത്രണ മാര്‍ഗ്ഗനിര്‍ദ്ദേശം എല്ലാ ആശയപ്രകാശനത്തിനും ബാധകമാവാം. ഇതേ മാതൃകപിന്‍പറ്റി ലൈംഗികാതിക്രമ റിപ്പോര്‍ട്ടിങ്ങ് മാത്രമല്ല മറ്റ് ആശയപ്രകാശനങ്ങള്‍ക്കും നിയന്ത്രണം വന്നേയ്ക്കാം. സ്റ്റേറ്റ് ഇടപെടേണ്ടത് നിയമനിര്‍മ്മാണവും നിയമം നടപ്പിലാക്കലും വഴിയാണ്. അല്ലാതെ മര്യാദ/മാര്‍ഗ്ഗനിര്‍ദ്ദേശം/പെരുമാറ്റച്ചട്ടം വഴിയല്ല.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ എന്ന പേരിലോ പോണോഗ്രഫിതടയാന്‍ എന്നുള്ള പേരിലോ ഒക്കെയാണ് ഇന്നത്തെ കാലത്ത് എല്ലാ ഉള്ളടക്ക (Content) നിയന്ത്രണങ്ങളും ഭരണകൂടങ്ങള്‍ മുന്നിട്ട് കൊണ്ടുവരാറുള്ളതെന്നത് കൂടി ശ്രദ്ധിച്ചുകാണുമല്ലോ. ജനങ്ങളെ അഭിമുഖീകരിക്കുന്നഓരോ വ്യാവസായിക മേഖലയും നിയമം പാലിയ്ക്കുന്നതിനു പുറമേ നടപ്പിലാക്കേണ്ട മര്യാദ/മാര്‍ഗ്ഗനിര്‍ദ്ദേശം/പെരുമാറ്റച്ചട്ടം പോലുള്ളവ അതാത് ഇന്റസ്ട്രി തലത്തില്‍ സാമൂഹ്യ/ഉപഭോക്തൃ പങ്കാളിത്തത്തോടു കൂടിയാണ് നടപ്പിലാക്കേണ്ടത്. സ്റ്റേറ്റ്/ഭരണകൂടത്തെ ആശയപ്രകാശനസ്വാതന്ത്ര്യത്തില്‍ ഇടപെടീച്ചല്ല. ഈ തീരുമാനങ്ങള്‍ രൂപീകരിക്കുന്നിടത്തെ സ്ത്രീകളടക്കമുള്ള സാമൂഹ്യവിഭാഗങ്ങളുടെ diversity/inclusion ഉറപ്പുവരുത്താന്‍ മുന്‍കൈ എടുക്കാനും ഇല്ലെങ്കില്‍ ചോദ്യം ചെയ്യാനും വനിതാപത്രവര്‍ത്തകര്‍ക്കാവണം.
വനിതാമാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കണ്ട് ഉന്നയിച്ച ആവശ്യവുമായി ബന്ധപ്പെട്ട കഴിഞ്ഞപോസ്റ്റിലെ ചര്‍ച്ചയില്‍ "മാധ്യമ സ്വാതന്ത്ര്യം,അത് ഞങ്ങളുടേത് കൂടിയാണ് സർ-വിമർശനങ്ങൾക്ക്‌ മറുപടി" എന്ന ഒരു പബ്ലിക് പോസ്റ്റിന്റെ ലിങ്ക് TC Rajesh Sindhu തന്നിരുന്നു. അതിനു മറുപടിയായെഴുതിയ കമന്റാണ് താഴെ. ഏതുമാധ്യമപ്രവര്‍ത്തകരായാലും ഭരണഘടന, നിയമം, നിയമനിര്‍മ്മാണം, നിയമത്തിന്റെ നടത്തിപ്പ്, ഭരണകൂടം(സ്റ്റേറ്റ്), അവകാശങ്ങള്‍, ആശയപ്രകാശനം, ആശയപ്രകാശത്തിന്റെ നിയമം നിര്‍ണ്ണയിച്ച അതിര്‍ത്തികള്‍, നിയമലംഘനം എന്നിവയൊക്കെ വേര്‍തിരിച്ച് മനസ്സിലാക്കിവെയ്ക്കുന്നത് നല്ലതാണെന്നതിനാല്‍ ഈ കമന്റൊരു പോസ്റ്റാക്കുന്നു.
"പൂർണമായും സ്റ്റെയ്റ്റിന് (നിയമങ്ങൾക്ക്) വിധേയമായി പ്രവർത്തിക്കുന്ന ഒരു ഇന്‍ഡസ്ട്രിയാണ് മീഡിയ എന്ന യാഥാർഥ്യം അംഗീകരിച്ചാൽ മാത്രമേ സംവാദം സാധ്യമാകൂ"
എന്ന ഒറ്റവാക്യമാണ് വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയുടെ കാതല്‍ . അവിടെത്തന്നെ അതിന്റെ കൃത്യത നഷ്ടമാകുന്നു.
പൂര്‍ണ്ണമായി ഭരണഘടനയ്ക്കും നിയമങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിയ്ക്കുന്ന ഇന്റസ്ട്രികളേ പൊതുവേ ഈ രാജ്യത്തുള്ളൂ . അവ മീഡിയയ്ക്കു മാത്രമല്ല ഏതു വ്യവസായത്തിനും ബാധകമാണ് . എല്ലാ വ്യവസായങ്ങളുടെയും നടത്തിപ്പും സേവന-വേതന വ്യവസ്ഥകളും രാജ്യത്തെ ,വ്യാവസായിക ,തൊഴിൽ നിയമങ്ങൾക്കു വിധേയമാണ് . മീഡിയയ്ക്ക് പ്രത്യേകപരിഗണനയൊന്നും ഇല്ല. ഈ നിയമങ്ങള്‍ നടപ്പിലാകുന്നു എന്നുറപ്പുവരുത്തേണ്ട സംവിധാനമാണ് സ്റ്റേറ്റ് അഥവാ ഭരണകൂടം. നിയമങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കലും സ്റ്റേയ്റ്റിനു(ഭരണകൂടത്തിനു) വിധേയമായി പ്രവര്‍ത്തിക്കലും തമ്മിലുള്ള ഈ വ്യത്യാസം സുപ്രധാനമാണ്.
വനിതാപത്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ കണ്ടത് ഈ നിയമം നടപ്പിലാക്കല്‍ എന്നതല്ല. നിയമനിര്‍മ്മാണവും അല്ല. മറിച്ച് 'ലൈംഗികാതിക്രമക്കേസുകളുടെ റിപ്പോര്‍ട്ടിങ്ങില്‍ പാലിക്കേണ്ട മര്യാദ മാധ്യമങ്ങളെ ബോധ്യപ്പെടുത്തും വിധം മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടവിക്കണമെന്ന്' ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ്. റേപ്പ് റിപ്പോർട്ടിങ്ങി'നു മാർഗനിർദേശങ്ങൾ കൊണ്ട് വരണം എന്നാണ് ആവശ്യപ്പെട്ടതെന്ന് തന്ന ലിങ്കിലും പറയുന്നു. മര്യാദ /മാര്‍ഗ്ഗനിര്‍ദ്ദേശം എന്നത് ഭരണകൂടം നിയമം നടപ്പാക്കുക എന്നതല്ല. 19(1)(a) എന്ന ആശയപ്രകാശനസ്വാതന്ത്ര്യം വ്യക്തിക്ക് ഉള്ളത്ര തന്നെ മാധ്യമങ്ങള്‍ക്കും അവകാശപ്പെട്ടതാണ്. അതിനുമേല്‍ മാര്‍ഗ്ഗനിര്‍ദ്ദേശം കൊണ്ടുവരുന്നത് ആശയപ്രകാശനസ്വാതന്ത്ര്യത്തില്‍ കയറി ഇടപെടാന്‍ നിയമത്തിനുപരിയായി സര്‍ക്കാരിനെ അനുവദിക്കലാണ്. നിയമലംഘനങ്ങള്‍ക്ക് വേണ്ടത് ശക്തമായ നിയമനടപടിയാണ്. ആ അതിര്‍ത്തിലംഘിക്കും വരെ ആശയപ്രകാശനസ്വാതന്ത്ര്യത്തില്‍ കയറി ഇടപെടാന്‍ ഗവണ്‍മെന്റുകള്‍ക്ക് അധികാരമില്ല.
പ്രശ്നം അതുമാത്രമല്ല. എന്നും ഇതേ സര്‍ക്കാരായിരിക്കണമെന്നില്ല. മാറിവരുന്ന സര്‍ക്കാറുകളുടെ നോട്ടത്തില്‍ അടുത്തപടിയായി മാധ്യമം എന്നത് സോഷ്യല്‍ മീഡിയയും ഇന്റര്‍നെറ്റും ഫേസ്ബുക്കും ഒക്കെ ആവാം. അങ്ങനെ വനിതാസംഘടനകള്‍ ആവശ്യപ്പെട്ടതുപ്രകാരം ഏര്‍പ്പെടുത്തുന്ന ആശയപ്രകാശനനിയന്ത്രണ മാര്‍ഗ്ഗനിര്‍ദ്ദേശം എല്ലാ ആശയപ്രകാശനത്തിനും ബാധകമാവാം. ഇതേ മാതൃകപിന്‍പറ്റി ലൈംഗികാതിക്രമ റിപ്പോര്‍ട്ടിങ്ങ് മാത്രമല്ല മറ്റ് ആശയപ്രകാശനങ്ങള്‍ക്കും നിയന്ത്രണം വന്നേയ്ക്കാം. സ്റ്റേറ്റ് ഇടപെടേണ്ടത് നിയമനിര്‍മ്മാണവും നിയമം നടപ്പിലാക്കലും വഴിയാണ്. അല്ലാതെ മര്യാദ/മാര്‍ഗ്ഗനിര്‍ദ്ദേശം/പെരുമാറ്റച്ചട്ടം വഴിയല്ല.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ എന്ന പേരിലോ പോണോഗ്രഫിതടയാന്‍ എന്നുള്ള പേരിലോ ഒക്കെയാണ് ഇന്നത്തെ കാലത്ത് എല്ലാ ഉള്ളടക്ക (Content) നിയന്ത്രണങ്ങളും ഭരണകൂടങ്ങള്‍ മുന്നിട്ട് കൊണ്ടുവരാറുള്ളതെന്നത് കൂടി ശ്രദ്ധിച്ചുകാണുമല്ലോ. ജനങ്ങളെ അഭിമുഖീകരിക്കുന്നഓരോ വ്യാവസായിക മേഖലയും നിയമം പാലിയ്ക്കുന്നതിനു പുറമേ നടപ്പിലാക്കേണ്ട മര്യാദ/മാര്‍ഗ്ഗനിര്‍ദ്ദേശം/പെരുമാറ്റച്ചട്ടം പോലുള്ളവ അതാത് ഇന്റസ്ട്രി തലത്തില്‍ സാമൂഹ്യ/ഉപഭോക്തൃ പങ്കാളിത്തത്തോടു കൂടിയാണ് നടപ്പിലാക്കേണ്ടത്. സ്റ്റേറ്റ്/ഭരണകൂടത്തെ ആശയപ്രകാശനസ്വാതന്ത്ര്യത്തില്‍ ഇടപെടീച്ചല്ല. ഈ തീരുമാനങ്ങള്‍ രൂപീകരിക്കുന്നിടത്തെ സ്ത്രീകളടക്കമുള്ള സാമൂഹ്യവിഭാഗങ്ങളുടെ diversity/inclusion ഉറപ്പുവരുത്താന്‍ മുന്‍കൈ എടുക്കാനും ഇല്ലെങ്കില്‍ ചോദ്യം ചെയ്യാനും വനിതാപത്രവര്‍ത്തകര്‍ക്കാവണം.

No comments:

Post a Comment

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...