Tuesday, February 20, 2018

ഹിന്ദു ലിബറേഷൻആർമിക്കാരന് ഖേദപൂർവ്വം! ;സി.എസ് മുരളീ ശങ്കര്‍



Aപത്തൊമ്പതാം നൂറ്റാണ്ടിൽ വൈദിക സാഹിത്യത്തിന്റെ വായനയും തുടർന്നുണ്ടായ ഭാഷാശാസ്ത്ര പഠനങ്ങളും പരമ്പരാഗത ധാരണയിൽ നിന്ന് വ്യത്യസ്തമായ ഒരു ഭൂതകാലത്തെ നിർമിക്കുന്നതി ലേക്കാണ് നയിച്ചത്. സംസ്കൃതത്തിന് ഗ്രീക്കി നോടും ലാറ്റിനോടും ഘടന ,ശബ്ദം എന്നിവയിൽ സാമ്യമുണ്ട് എന്ന് യൂറോപ്പ്യൻ സംസ്കൃത പണ്ഡിതന്മാർ തിരിച്ചറിഞ്ഞിരുന്നു. ഇത് ഈ ഭാഷകൾ സംസാരിക്കുന്നവരുടെ പൂർവസൂരികൾ ഉപയോഗിച്ചിരുന്ന ഇൻഡോ-യൂറോപ്യൻ എന്ന പൊതു പൂർവിക ഭാഷ എന്നൊരു സിദ്ധാന്തത്തിലെക്കാണ് നയിച്ചത്. ഈ ഗവേഷണം വൈദിക സാഹിത്യത്തെ കേന്ദ്രമാക്കിയായിരുന്നു. ഇതിഹാസ--പുരാണങ്ങളെ ക്കാൾ പഴക്കമുണ്ടായിരുന്നു, വൈദികസാഹിത്യത്തിന് . സംസ്കൃതത്തിന്റെ കൂടുതൽ പഴക്കമുള്ള ഒരു രൂപമാണ് അതിലെ ഭാഷ. ഇന്ന് അതിനെ നാം പഴയ ഇന്തോ ആര്യൻ ഭാഷ എന്നു വിളിക്കും. ഇത് ആ ഭാഷയെ ക്ലാസിക്കൽ സംസ്കൃതം എന്ന് പരാമർശിക്കപ്പെടുന്ന രൂപത്തിൽനിന്ന് വ്യതിരിക്തമാക്കുന്നു. വേദങ്ങൾ പ്രാഥമികമായും അനുഷ്ഠാനങ്ങളുടെ കൈപ്പുസ്തകങ്ങൾ ആയിരുന്നു. അനുഷ്ഠാനങ്ങളെ സംബന്ധിച്ച് വ്യാഖ്യാനങ്ങളും അവയിൽ ഉണ്ടായിരുന്നു. ആഖ്യാനം ആനുഷംഗികമായിരുന്നു. ഇതിഹാസ സാഹിത്യം ആകട്ടെ , വീര നായകരുടെ, സമൂഹത്തിന്റെ ആഖ്യാനവും. പുരാണങ്ങൾ പിൽക്കാലത്തെ വിഭാഗീയ സാഹിത്യവും. അതുകൊണ്ട് ഇതിഹാസങ്ങൾ ,പുരാണങ്ങൾ ,വേദങ്ങൾ എന്നിവയുടെ ഉപയോഗവും ഉദ്ദേശവും വ്യത്യസ്തമായിരുന്നു. വേദങ്ങൾക്കാണ് ഇവയിൽ ഏറ്റവും പഴക്കം. അതുകൊണ്ട് അവയിലെ വിവരങ്ങളിൽ നിന്നാണ് ഇന്ത്യാചരിത്രത്തിന്റെ ആരംഭം എന്ന് പറയപ്പെട്ടത്. പുരാണങ്ങളിൽനിന്നും, ഇതിഹാസങ്ങളിൽ നിന്നും വ്യത്യസ്തമായി വേദങ്ങളിൽ ഭൂതകാലത്തെക്കുറിച്ച് യാതൊന്നുമില്ല. അവ ക്രിസ്തുവിനു മുമ്പ് രണ്ടാം സഹസ്രാബ്ദം മുതൽ ഒന്നാം സഹസ്രാബ്ദം വരെയുള്ള ഒരു കാലയളവിന് സമകാലികമായ രചനകളുടെ ഒരു സമാഹാരമാണ്. അതുകൊണ്ട് ആധുനിക പണ്ഡിതന്മാർ അവയിലെ തെളിവുകളെ വായിച്ചതിന്റെ അടിസ്ഥാനത്തിൽ ആണ്‌ പുനർ നിർമ്മാണം നടന്നത്. ഇന്തോ-യൂറോപ്യനും, ഇന്തോ-ആര്യനും ഭാഷാ നാമങ്ങളാണ്. പക്ഷേ പത്തൊമ്പതാം നൂറ്റാണ്ടിൽ വംശ നാമങ്ങൾ ആയും അവ തെറ്റായി ഉപയോഗിക്കപ്പെട്ടു. ഈ ആശയക്കുഴപ്പം ഇപ്പോഴും തുടരുന്നുണ്ട്. "ഇൻഡോ-യൂറോപ്യൻ സംസാരിക്കുന്ന ജനത" എന്നും "ഇന്തോ-ആര്യൻ സംസാരിക്കുന്ന ജനത"എന്നും ആകും ശരിയായ പ്രയോഗങ്ങൾ. പക്ഷേ ഇന്തോ-യൂറോപ്യൻ , ഇന്തോ-ആര്യൻ അഥവാ ആര്യൻ എന്നീ ചുരുക്ക പേരുകളാണ് പരക്കെ ഉപയോഗിക്കപ്പെടുന്നത്. ഭാഷ ഒരു സാംസ്കാരിക ചിഹ്നം ആണ് . അതിന്റെ ജൈവപരമായ നൈരന്തര്യത്തിന്റെ സൂചകം എന്ന് അവകാശപ്പെടുന്ന വംശം എന്ന പദവുമായി കൂട്ടിക്കുഴക്കരുത്. അതും ഒരു സാമൂഹിക നിർമ്മിതിയാ ണെങ്കിലും. ഒരേ മൂല പദത്തിൽ നിന്ന് ഉത്ഭൂതമായ ഭാഷകളിൽനിന്ന് പിന്നോക്കം പോയി പുനർനിർമിച്ച ഒരു ഭാഷയാണ് ഇന്തോ-യൂറോപ്യൻ. അത് സംസാരിക്കുന്നവരുടെ മൂലസ്ഥാനം മധ്യേഷ്യയായിരുന്നു. നൂറ്റാണ്ടുകളിലൂടെ അക്കൂട്ടർ ഇടയ ജീവിതവുമായി പുതിയ മേച്ചിൽ പുറങ്ങൾ തേടി ശാഖകളും ഉപശാഖകളുമായി സഞ്ചരിച്ചു. കൈമാറ്റ ചരക്കുകളുടെ വാഹകരായി അവർ ചരിത്രത്തിൽ പ്രത്യക്ഷപ്പെടുന്നു. ചിലർ അനടോലി യയിലേക്ക്‌ , മറ്റുചിലർ ഇറാനിലേക്ക്‌ കുടിയേറി. രണ്ടാമത്തെ കൂട്ടരിൽ ചിലർ ഇന്ത്യയിലേക്ക് കുടിയേറി യതായി വിശ്വസിക്കപ്പെടുന്നു. അവർ വിരചിച്ച ഗ്രന്ഥങ്ങളിൽ-----ഇറാനിലെ "അവെസ്ത" , ഇന്ത്യയിലെ "വേദം" എന്നിവയിലും മറ്റും ----അവർ സ്വയം വിശേഷിപ്പിക്കുന്നത് " അരീരിയ " എന്നും "ആര്യൻ" എന്നുമാണ്. അങ്ങനെയാണ്‌ ആര്യൻ (ARYAN) എന്ന യൂറോപ്യൻ പ്രയോഗം വന്നത്. അനുഷ്ഠാനങ്ങൾ ,അവയുടെ വിശദീകരണങ്ങൾ എന്നിവയടങ്ങുന്ന ഇന്തോ-ആര്യൻ ഭാഷയിലുള്ള ഒരു ഗ്രന്ഥ സ്രോതസ്സ് എന്ന നിലയിൽ വേദങ്ങൾ വിപുലമായി പഠിക്കപ്പെട്ടിട്ടുണ്ട്. അവ പരമ വിശുദ്ധമെന്ന് ഗണിക്കപ്പെട്ടിട്ടു മുണ്ട്. ക്രിസ്തുവിനു മുമ്പ് രണ്ടാം സഹസ്രാബ്ദത്തിൽ എപ്പോഴോ "ആര്യന്മാർ" വന്നതോടെയാണു ഇന്ത്യ ചരിത്രം ആരംഭിക്കുന്നത് എന്ന് കൂടി വായിക്കപ്പെടുന്നുമുണ്ട്. പക്ഷേ ഭൂതകാലത്തെക്കുറിച്ചുള്ള ഈ ചിത്രം ഇരുപതാം നൂറ്റാണ്ടിൽ വീണ്ടും കലുഷം ആകുന്നുണ്ട്. 1920-കളിൽ പുരാവസ്തുശാസ്ത്രം ഋഗ്വേദ പൂർവ കാലത്തോളം പഴക്കമുള്ള ഒരു നാഗരിക സംസ്കൃതിയുടെ അസ്തിത്വത്തിന്റെ തെളിവുകൾ ഇന്ത്യയുടെ വടക്കു പടിഞ്ഞാറൻ പ്രദേശങ്ങളിൽ നിന്ന് കണ്ടെടുക്കുന്നുണ്ട് . സിന്ധു സംസ്കൃതി അഥവാ ഹാരപ്പൻ സംസ്കാരം. ഈ കണ്ടെത്തലോടെ സംസ്കൃതിയുടെ രൂപീകരണ കാലം ക്രിസ്തുവിനു മുമ്പ് മൂന്നാം സഹസ്രാബ്ദത്തിലെക്ക് കൊണ്ട് ചെല്ലുകയായിരുന്നു. ഹാരപ്പൻ പൂർവ്വകാലത്തു തന്നെ സംസ്കാരങ്ങൾ ഉരുവംകൊണ്ടിരുന്ന തിന് പുരാവസ്തു ഗവേഷകർ തെളിവുകൾ കണ്ടെത്തി. അപ്പോൾ ഈ പ്രക്രിയയ്ക്ക് ക്രിസ്തുവിന് മുമ്പ് മൂന്നാം നൂറ്റാണ്ടിനേക്കാൾ പഴക്കമുണ്ടെന്നു വരുന്നു. ഹാരപ്പൻ സംസ്കാരം മനുമാരുടെ ഭരണത്തിന് തെളിവൊന്നും നൽകുന്നില്ല. വൈദികസാഹിത്യത്തിൽ അത്തരം തെളിവുകൾ ഒന്നുമില്ല. ഇന്ത്യാചരിത്രത്തിന്റെ ആരംഭത്തെക്കുറിച്ച് പല വിവരസ്രോതസ്സുകളും ഉണ്ടെന്ന് വ്യക്തം. പുരാവസ്തു തെളിവുകൾ കാലനുക്രമത്തിന്റെ കാര്യത്തിൽ കുറെക്കൂടി കൃത്യമാണ്. പക്ഷേ ഏതെങ്കിലും സംസ്കാരത്തെ "ആര്യൻ" എന്ന് അടയാളപ്പെടുത്താനുള്ള ഉപദാന മൊന്നും അതിൽ നിന്ന് കിട്ടില്ല. കാരണം ലിപി ഇല്ലാത്തതിനാൽ ഒരു ഭാഷയെ സംബന്ധിച്ച വിവരമൊന്നും നൽകാൻ അതിനാവില്ല. ദൗർഭാഗ്യ ത്തിന് ഹാരപ്പൻ ലിപി ഇപ്പോഴും വായിക്കപ്പെട്ടിട്ടില്ല. ആര്യൻ ആക്രമണം എന്ന സിദ്ധാന്തത്തിന് എന്തായാലും ഇപ്പോൾ യാതൊരു വിശ്വാസ്യതയുമില്ല. സ്വയം ആര്യന്മാർ എന്നു വിളിക്കുന്ന ചിലർക്കിടയിലും ആര്യൻമാരും ദാസന്മാരും തമ്മിലുള്ള സംഘട്ടനങ്ങലെ കുറിച്ച് ഋഗ്വേദത്തിൽ പരാമർശമുണ്ട്. ഇൻഡോ ആര്യൻ ഭാഷ സംസാരിക്കുന്നവരുടെ സംഘങ്ങൾ ക്രമേണ ഇൻഡോ--- ഇറാനിയൻ അതിർത്തി ദേശങ്ങളിൽ നിന്നും , അഫ്ഗാനിസ്ഥാനിൽ നിന്നും വടക്കേയിന്ത്യയിലെക്ക്‌ കുടിയേറിയെന്നും അവിടെ അവർ ആ ഭാഷ പ്രചരിപ്പിച്ചു എന്നുമുള്ള സിദ്ധാന്തത്തിനാണ് കൂടുതൽ സ്വീകാര്യത. കുടിയേറാനുള്ള ചോദ നയായി വർത്തിച്ചത് പുതിയ മേച്ചിൽപ്പുറങ്ങൾക്കു വേണ്ടിയും, കൃഷിയോഗ്യമായ ഭൂമിക്കുവേണ്ടിയും, ചരക്കുകൾ മാറുന്നതിലൂടെയുള്ള ചില നേട്ടങ്ങൾക്കു വേണ്ടിയുള്ള അന്വേഷണവുമായിരുന്നു. ഇത്തരം കുടിയേറ്റങ്ങൾ സാമാന്യേന ആവാസ കേന്ദ്രങ്ങളെയോ സംസ്കാരങ്ങളെയോ അലോസരപ്പെടുത്തിയിരുന്നില്ല. ഇൗക്കൂട്ടർ പഴയ ഇറാനിയൻ ഭാഷ സംസാരിച്ചിരുന്നവരിൽ നിന്ന് തെറ്റിപ്പിരിഞ്ഞവരുടെ സംഘങ്ങളായിരുന്നു എന്നും വാദമുണ്ട്. ഇവരുടെ ഭാഷയും ആശയങ്ങളുമാണ് "അവെസ്ത" യിൽ. അവെസ്തയിലും ഋഗ്വേദത്തിലും പൊതുവായുള്ള സങ്കൽപനങ്ങളുടെ അർത്ഥത്തിൽ ശ്രദ്ധേയമായ തിരി മറിച്ചിലുകൾ ഉണ്ട്. ആര്യൻ ഭാഷ സംസാരിക്കുന്നവർ ഇന്ത്യയ്ക്ക് പുറത്തു നിന്നു വന്നു എന്ന ആശയത്തോട് എതിർപ്പുള്ളവർക്കിടയിൽ ആക്രമണത്തെയും കുടിയേറ്റത്തെ യും സാൽമ്യപെടുത്താനുള്ള ഒരു പ്രവണത ദൃശ്യമാണ്. ചരിത്രപരമായി അവ രണ്ടും വ്യതിരിക്തമായ ,വ്യത്യസ്തമായ രണ്ടു പ്രക്രിയകളാണ്. രണ്ടിനും വേണ്ട മുന്നുപാധികൾ---- പ്രവർത്തനങ്ങൾ, സംഘാടനം എന്നിവയും അനന്തരം ഉണ്ടായ സാമൂഹിക --- ചരിത്ര പരിവർത്തനങ്ങളുടെ പ്രരൂപങ്ങളും മറ്റുമായി ---വലിയ വ്യത്യാസം ഉണ്ടായിരുന്നു. കുടിയേറ്റ സംഘങ്ങൾ ചെറുതായിരുന്നിരിക്കണം .ഗണ്യമായ സാംസ്കാരിക പകരം വയ്‌പ്പുകൾ ആണല്ലോ വലിയ കുടിയേറ്റങ്ങള് അടയാളപ്പെടുത്തുക. പക്ഷേ ഇവിടെ അത്തരം പകരം വ യ്‌പ്പുകൾ ഒന്നും ദൃശ്യമല്ല .കുടിയേറ്റം ഉയർത്തുന്ന പ്രശ്നങ്ങൾ ആക്രമണം ഉയർത്തുന്ന പ്രശ്നങ്ങളിൽ നിന്ന് വ്യത്യസ്തമാണ്----- സാംസ്കാരിക പാരസ്പര പ്രവർത്തനങ്ങൾ, ഭാഷ മാറ്റങ്ങൾ , ആതിഥേയ സംഘങ്ങളിലെയും വിരുന്നാളി സംഘങ്ങളിലെയും സാമൂഹികപദവി, നിർവചന പ്രക്രിയകൾ എന്നിവയിലെല്ലാം. ഭാഷാപരമായ തെളിവുകൾ ദൃഢമായി നിലനിൽക്കുന്നു. ഇന്തോ-ആര്യൻ ഇന്തോ-യൂറോപ്യൻ ഭാഷാകുടുംബത്തിൽ പെടുന്നു. അതിന് പൂർവ്വേഷ്യയിലെയും, ഇറാനിലെയും ചില പ്രാചീന ഭാഷകളുമായും യൂറോപ്പിൽ രൂപപ്പെട്ട ചില ഭാഷകളുമായി ഭാഷാശാസ്ത്രപരമായ ബന്ധമുണ്ട്. ഇന്തോ-ആര്യന് പഴയ ഇറാനിയനുമായി രക്തബന്ധമുണ്ട് . അതിനു ക്രിസ്തുവിനു മുമ്പ് രണ്ടാം സഹസ്രാബ്ദത്തോളം പഴക്കമുണ്ട് .ഇന്തോ-ആര്യൻ ദ്രാവിഡ ഭാഷയുടെയും മുണ്ട ഭാഷയുടെയും ഘടകങ്ങൾ ഉൾക്കൊള്ളുന്നു. ഈ
ഭാഷകൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മാത്രം അറിയപ്പെടുന്നവ ആയിരുന്നല്ലോ. ഗംഗാതടത്തിനോടടുത്ത് കിഴക്കായി സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിൽ വെച്ച് രചിക്കപ്പെട്ട കൃതികളിൽ ഈ ഉൾചേർക്കൽ കാണാം .ഈ ഭാഷകൾ സംസാരിക്കുന്നവർ തമ്മിൽ ഗണ്യമായ സങ്കല്പനങ്ങൾ നടന്നിരുന്നു എന്നതിന്റെ സൂചനയാണ് ഇത്. സംഭവങ്ങളുടെ പരമ്പര ഇപ്രകാരം ആയിരിക്കാം ഉരുത്തിരിഞ്ഞതെന്ന് തോന്നുന്നു. ക്രിസ്തുവിനു മുമ്പ് രണ്ടാം സഹസ്രാബ്ദത്തിലെ സിന്ധു സംസ്കൃതിയിലെ നഗരങ്ങൾ അസ്ത പ്രഭമായി തുടങ്ങിയിരുന്നു. അവിടത്തെ സാമ്പത്തികവും ഭരണപരവുമായ വ്യവസ്ഥകൾ ക്രമേണ ഇല്ലാതായി. ഊന്നൽ ഗ്രാമീണമായ ആവാസകേന്ദ്രങ്ങളിലേക്ക് മാറി. ഇക്കാലത്ത് ആകണം ഇന്തോ-ആര്യൻ സംസാരിക്കുന്നവർ ഇന്ത്യയുടെ വടക്കു പടിഞ്ഞാറൻ പ്രദേശങ്ങളിലേക്ക് ഇന്തോ ഇറാനിയൻ അതിർത്തി പ്രദേശങ്ങളിൽ നിന്ന് പ്രവേശിച്ചത്. വടക്കുപടിഞ്ഞാറൻ മലയിടുക്കുകളിലൂടെ ചെറുസംഘങ്ങളായി വന്നവർ ഉത്തരേന്ത്യയിൽ താവളമുറപ്പിച്ചിരി ക്കാം. ചെറുകിട കുടിയേറ്റങ്ങൾ വലിയ അലോസരം ഉണ്ടാക്കില്ല. അത്തരം കുടിയേറ്റങ്ങൾ മുന്നേതന്നെ തുടങ്ങിയിരിക്കാം. സാംസ്കാരിക വ്യത്യാസങ്ങൾ അടയാളപ്പെട്ടു കണ്ടു തുടങ്ങിയത് ഹാരപ്പൻ നഗരങ്ങളുടെ തകർച്ചയോടെയായിരുന്നു എന്നു മാത്രം. കൃതികളിലെ വിവരങ്ങൾക്ക് ഉപോദ്ബലകമായ പുരാവസ്തു തെളിവുകൾ ഒന്നുമില്ല. ആദ്യ ആവാസകേന്ദ്രങ്ങൾ പഞ്ചാബിലെ വടക്കു പടിഞ്ഞാറൻ താഴ്വരകളിലും സമതലങ്ങളിലും ആയിരുന്നു എന്നാണ കൃതികൾ നൽകുന്ന സൂചന. പിന്നീട് ചില സംഘങ്ങൾ സിന്ധുഗംഗാ നൃത്തത്തിലേക്ക് നീങ്ങിയതായും അവയിൽ കാണാം. ഇങ്ങനെ തുടർച്ചയായ ചെറു കുടിയേറ്റങ്ങൾ ഇടയ പാതകളിലൂടെ യായിരിക്കാം ച രി ച്ചി ക്കുക. മേച്ചിൽപ്പുറങ്ങളും കൃഷിയോഗ്യമായ ഭൂമികളും അന്വേഷിച്ചായിരുന്നു വരവ് .കാരണം വന്നവർ പ്രധാനമായും കന്നുകാലി പരിപാലനം കൊണ്ട് ഉപജീവനം നടത്തിയിരുന്നവരായിരുന്നു. തുടർച്ചയായ ആവർത്തിച കുടിയേറ്റങ്ങൾ ഇറാനിലെ ഭൂപ്രദേശങ്ങളിൽ നിന്നും സിന്ധു പ്രദേശങ്ങളിലേക്ക് നടന്നിട്ടുള്ള തിന്റെ പരാമർശങ്ങൾ അ വെ സ്‌ ത യിലെ മിത്തുകളിൽ കാണാം. ഭൂമിക്കു മേലുള്ള സമ്മർദം വർദ്ധിച്ചു അതിനുകാരണം ജനസംഖ്യയും ജന്തുസംഖ്യയും കൂടിയതാണ്. ഇതാണ് കുടിയേറ്റങ്ങൾക്കു പ്രചോദനമായത് എന്നാണ് അ വെ സ് ത യിലെ മിത്തുകൾനൽകുന്ന വിശദീകരണം. പ്രദേശത്തെ മറ്റു ജനതകളും അടുത്തടുത്തു തന്നെ പാർത്തിരുന്നതിന്‍റെ സൂചനകൾ ഋഗ്വേദത്തിലും ഉണ്ട്. ഒന്നാം സഹസ്രാബ്ദത്തിന്റെ ആദ്യ കാലഘട്ടത്തിലാണ് മുൻ നൂറ്റാണ്ടുകളിൽ രചിക്കപ്പെട്ട ഋഗ് വേദ സൂക്തങ്ങൾ ഇന്ന് നമുക്ക് ലഭ്യമായിട്ടുള്ള തരത്തിൽ സംഗ്രഹി ക്കപ്പെട്ടത്. രചനയ്ക്കു ശേഷം ആ ണ്‌ സംഗ്രഹം എന്നത് സൂക്തങ്ങളുടെ കാലഗണന ഒരു പ്രശ്ന വിഷയ മാക്കിയിരുന്നു. സംഗ്രഹങ്ങളിൽ കേന്ദ്രസ്ഥാനം "കുടുംബ ഗ്രന്ഥങ്ങൾ" എന്ന് വിളിക്കപ്പെടുന്നവയ്ക്കാ യാണ്‌ പെടുന്നവ യ്‌ ക്കാണ്. അവ ആദ്യ സൂക്തങ്ങളിൽ പെടുന്നു എന്നാണ് കരുതുന്നത്. കൂടുതൽ ബഹുമാന്യ ങ്ങളായ കുടുംബങ്ങളുടെ തത്രേ, ഈ വിവരണ ഭാഗങ്ങൾ. കൃതിയുടെ കർത്താവായി കരുതപ്പെടുന്ന പൂർവികനിൽ നിന്ന് വംശ പരമ്പര അവകാശപ്പെടുന്ന കൂട്ടർ ഋഗ് വേദ ത്തെ പൈതൃകമായികൊണ്ടാടുകയും ചെയ്തു. ഋഗ് വേദ വ്യാഖ്യാനങ്ങളിൽ ഏറ്റവും പ്രസിദ്ധമായത് സായണ ന്റേതാണ്. അത് ക്രിസ്തുവിനു പിൻപ് പതിനാലാം നൂറ്റാണ്ടിലാണ് രചിക്കപ്പെട്ടത്. ആധുനികമായ അപഗ്രഥനങ്ങൾ ക്ക് മുൻപും എന്നാൽ താരതമ്യേന പിൽക്കാലത്തും ഉണ്ടായിട്ടുള്ളതിൽ വെച്ച് ഏറ്റവും ദീപ്തമായത് സായണ വ്യാഖ്യാനമാണ് എന്ന് കരുതപ്പെടുന്നു".

Monday, February 19, 2018

മുത്തങ്ങ ഭൂസമരത്തിന്റെ രാഷ്ട്രീയ പ്രസക്തി ;.സുരന്‍ റെഡ്


കാലം പലതും മായ്ച്ച് കളഞ്ഞേക്കാം പക്ഷെ! മുത്തങ്ങയിൽ ചിതറിയ ചോര തുള്ളികളും, മുറിവുകളും ഒരിക്കലും ആർക്കും മായ്ച്ച് കളയുവാനാകില്ല. അത്രക്ക് ആഴത്തിലായിരുന്നു ആ മുറിവ്.
ആദിമ മനുഷ്യ സംസ്ക്കാരത്തിന്റെ സംസ്കൃതി തുടികൊട്ടുന്ന മലയടിവാരങ്ങളിലും, വനാന്തരങ്ങളിലും നൂറ്റാണ്ടുകളായ് ജീവിച്ചു വരുന്ന ജനത അവർക്ക് അന്യാധീനമായ സംസ്കാരവും, ജീവിതവും തിരിച്ച് നൽകണമെന്നാവശ്യപ്പെട്ടതിന് ഒരാധുനിക സർക്കാർ കാട്ടി കൂട്ടിയ പേക്കൂത്തുകളും നരാധമ പ്രവർത്തികളും ആധൂനിക കേരളം ഇന്നുവരെ കണ്ടതിൽ ഏറ്റവും ഭീകരവും, കിരാതവുമായിരുന്നു.
80 കളുടെ ആദ്യ പകുതിക്ക് ശേഷം കേരളത്തിലെമ്പാടും ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമിക്ക് വേണ്ടിയുള്ള മുറവിളി തുടങ്ങി. 90 കളോടെ പ്രക്ഷോഭം ശക്തമായി. ആ പ്രക്ഷോഭത്തിന്റെ അല സംസ്ഥാനത്തേമ്പാടും ഉയർന്ന് വരികയുണ്ടായി. CPI (ML) ന്റെ നേതൃത്വത്തിൽ തൃശൂർ ജില്ലയിലെ മണിയൻ കിണറിലും, ഒളകരയിലും, താമര വെള്ളച്ചാലിലും, ആനപാന്തത്തും, കള്ളി ചിത്രയിലും, സമരമാരംഭിച്ചു.മണിയൻ കിണറിൽ സമരം വൻ വിജയമായ്. ജണ്ട പൊളിച്ച് ഭൂമി കയ്യേറി. കള്ളി ചിത്രയിൽ സമരം വലിയ നേട്ടമുണ്ടാക്കി. സമരത്തിന്റെ ഭാഗമായി അട്ടപ്പാടിയിൽ ചിലയിടങ്ങളിൽ ആദിവാസി ഭൂമികൾ തിരിച്ചുപിടിച്ചു.വയനാട്ടിൽ പ്രക്ഷോഭം ശക്തമായി. പൂക്കോട് എസ്റ്റേറ്റും, സുഗന്ധഗിരിയും ആദിവാസികൾക്ക് വിട്ടുകൊടുക്കണമെന്ന ആവശ്യങ്ങളുയർന്നു. ഇതിനിടയിൽ പാലക്കാട് നൂൽ ബോംബ് നടകം നടന്നു. സർക്കാർ തലത്തിൽ രസകരമായ ചില ചർച്ചകൾ ഉയർന്ന് വന്നു. ആദിവാസികളുടെ ഭൂമികളിൽ വലിയ രീതിയിലുള്ള നിർമ്മിതികൾ വളർന്ന് വന്നിരിക്കുന്നുവെന്നും അത് പൊളിച്ചുമാറ്റുവാൻ കഴിയില്ലെന്ന് ഭരണ പ്രതിപക്ഷങ്ങൾ ഒറ്റകെട്ടായ് പറഞ്ഞു. അവർ ഇടതും വലതും ഭൂമാഫിയകൾക്കും, കുടിയേറ്റ കൈയ്യേറ്റക്കാർക്കൊപ്പം അണിനിരന്നു. ഇതെ തുടർന്ന് 70 ലെ ആദിവാസി ഭൂ നിയമം ഭേധഗതി ചെയ്തു. ആദിവാസികൾ ആത്യന്തികമായി അവരുടെ ആവാസ മേഖലകളിൽ നിന്ന് ആട്ടിയോടിക്കപ്പെട്ടു.
ഇത്തരമൊരു രാഷ്ട്രീയ അന്തരീക്ഷത്തിലാണ് ഗോത്രമഹാസഭയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് നടയിൽ കുടിൽ കെട്ടി സമരമാരംഭിക്കുന്നത്. അനന്തപുരിയിലെ സിംഹാസനങ്ങൾക്ക് ഒട്ടും രസിക്കാത്ത കാര്യം. പക്ഷെ! കേരളത്തിലെ മനുഷ്യത്വം മരവിക്കാത്തവർ ഗോത്രമഹാസഭയോടൊപ്പം നിന്നു. അവസാനം സമരം വിജയിച്ചു. മറയൂരിൽ ആന്റണി മുഖ്യൻ നേരിട്ടെത്തി ഉടമ്പടിയുണ്ടാക്കി. ആദിവാസികളുമായി നൃത്തം ചെയ്തു. ഓരോ കുടുംബത്തിനും അഞ്ചേക്കർ ഭൂമി, തൊഴിൽ, അങ്ങിനെയങ്ങിനെ.
ഒന്നര പതിറ്റാണ്ട് തികയുന്ന മുത്തങ്ങ സമരത്തേ കുറിച്ച് ചർച്ച ചെയ്യുമ്പോൾ ഞാൻ പ്രവർത്തിച്ചിരുന്ന CPI ML റെഡ്ഫ്ലാഗ് നേതൃത്വം സമരത്തോട് എടുത്ത നിലപാട് ഏറെ വിചിത്രമായിരുന്നു. സി കെ. ജാനു ഫണ്ടിംങ്ങ് ഏജന്റാണെന്നും, അവർക്ക് പിന്നിൽ വിദേശ കരങ്ങളുണ്ടെന്നും, മാത്രവുമല്ല. സുഗന്ധഗിരിയും, പൂക്കോട് എസ്റ്റേറ്റും, മുത്തങ്ങ അടങ്ങുന്ന മേഖലകൾ അതിവ സൂഷ്മ ജീവി ജ്വാല ങ്ങളുടെ പ്രദേശമാണെന്നും, പരിസ്ഥിതിലോലമാണെന്നും കണ്ടെത്തി. ആദിവാസികൾക്ക് സൂക്ഷ്മജീവികളുടെ വിലപ്പോലും നൽകിയില്ല. അവരെ മനുഷ്യരുടെ ഗണത്തിൽ പോലും പരിഗണിച്ചില്ല അടിയോരുടെ പെരുമൻ സഖാവ് വർഗീസിന്റെ പിൻമുറക്കാരെന്ന് അവകാശപ്പെടുന്ന നക്സൽ നേതൃത്വം. അതുകൊണ്ട് ഗോത്രമഹാസഭയുടെ സമരത്തേ തുറന്ന് കാണിക്കുവാനും തീരുമാനിച്ചു. അങ്ങിനെയുള്ള എരണംകെട്ടവന്മാർ ഇന്ന് നല്ല പിണറായി ഭക്തരായി തീർന്നിരിക്കുന്നുവെന്നതും കൂട്ടി വായിക്കേണ്ടതുണ്ട്.
കരാർ നടപ്പാക്കാത്ത സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് ഗോത്രമഹാസഭ മുത്തങ്ങയിൽ കുടിൽ കെട്ടി സമരം തുടങ്ങി.സർക്കാരിന്റെ പല രീതിയിലുള്ള പ്രലോഭനങ്ങൾ കണ്ട സമര നേതൃത്വം പിൻതിരിയിലെന്ന് കണ്ടപ്പോൾ വൻ രീതിയിലുള്ള പോലീസ് ഫോഴ്സിനെ ഉപയോഗിക്കാൻ തീരുമാനിച്ചു. പിന്നീട് നടന്ന നരനായാട്ട് വിവരണാധിതമാണ്. അത്രക്ക് ഭീകരം. സ്ത്രീകളേയും കുട്ടികളേയും വൃദ്ധരേയും പേപ്പട്ടിയെ പോലെ തല്ലി. കുടിലുകൾ തീയിട്ടു. പോലീസ് വെടിവെച്ചു. ജോഗിയെന്ന ആദിവാസി യും, ഒരു പോലീസുകാരനും കൊല്ലപ്പെട്ടു. ഒളിവിൽ കഴിഞ്ഞിരുന്ന സമര നേതൃത്വമായിരുന്ന പിന്നീട് പിടിയിലായ ജാനുവിനേയും, ഗീതാനന്ദൻ മാഷിനേയും ഇഞ്ചയതക്കുന്നതു പോലെ പോലീസ് തല്ലിച്ചതച്ചു.
2003 ഫെബ്രുവരി 19 കേരളം അക്ഷരാർത്ഥത്തിൽ വിറങ്ങലിച്ച് നിന്ന ദിവസമായിരുന്നു. പോലീസിന്റെ ക്രൗര്യം കണ്ട് ആർത്തലച്ച് സാമാന്യ ജനം നിന്നപ്പോൾ പൊതുസമൂഹവും, ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയ നേതൃത്വങ്ങളും സർക്കാരിന് മുന്നിൽ പഞ്ചപുച്ഛമടക്കി നിൽക്കുകയായിരുന്നു. തെരുവിൽ ഒരു നാലം കിട ഗുണ്ട കൊലകത്തിക്കിരയായാൽ ബന്ദും ഹർത്താലും നടത്തുന്നവർ മൗനം കൊണ്ട് ആദിവാസി സമരത്തേ നേരിട്ടു. ആകെ നടന്നത് തൃശൂരിലെ വാടാനപ്പിള്ളിയിലെ ചില സാമൂഹിക ഉത്തരവാദിത്വമുള്ളവർ നടത്തിയ പ്രവർത്തനങ്ങൾ. അതിന് കയ്യിൽ കിട്ടിയവരെ ലോക്കപ്പിൽ കയറ്റി ശരിക്കും പെരുമാറി പോലീസ്. എന്റെ നാട്ടിൽ നടവരമ്പിൽ BSP ക്കാർ നടത്തിയ പ്രകടനം. അവരെയും പോലീസ് തരിപ്പ് മാറ്റി. ഇതായിരുന്നു പൊതു അവസ്ഥ. അവിടെ മുത്തങ്ങയിൽ അടി കൊണ്ടുവരും മരിച്ചതുമെല്ലാം ആദിവാസികളല്ലെ. അവർക്ക് എന്ത് നീതി. അവരെല്ലാം അത് സഹിക്കേണ്ടവർ, അതാണ് അവരുടെ പ്രിവിലേജ്.
പിന്നീട് ചില പൊറാട്ട് നാടകങ്ങൾ അരങ്ങേറി. പാലക്കാട് കളക്ടേറ്റിലേക്ക് CPI M നടത്തിയ മാർച്ചിൽ പോലീസ് നടത്തിയ ലാത്തിച്ചാർജിൽ തല പൊട്ടിയ ഒരു സംസ്ഥാന നേതാവിന്റെ ചോര കൊണ്ട് മുഖം മിനുക്കിയ പരിപാടിയിലാണ് അന്നത്തെ നക്സൽ ഭൂതഗണങ്ങൾ ഉറഞ്ഞ് തുള്ളി ബന്ദ് നടത്തിയത്. നൂറ് കണക്കിന് മനുഷ്യരെ പുറം തല്ലി പൊളിച്ചും, കൈക്കാൽ തല്ലിയൊടിച്ചും നടത്തിയ പേക്കൂത്തിൽ വലിയ വായയിൽ ഇരുമ്പ് തള്ളി വെച്ചവർ തെരുവിലിറങ്ങി. അതാണ് മുത്തങ്ങ .
സമരത്തിന് ശേഷം ഏറെ കഴിഞ്ഞാണ് ഞാൻ മുത്തങ്ങയിലെ വീഡിയോ കാണുന്നത്. ഒരു തെരഞ്ഞെടുപ്പ് വേളയിൽ ഇടതുപക്ഷ കാമ്പിയിനിൽ. ഒരു ഞെട്ടലോടെയല്ലാതെ അത് ഓർക്കാൻ കഴിയുന്നില്ല. അടി കിട്ടി വീണു കിടക്കുന്നവരെ ആ വഴി വരുന്ന പോലീസുകാർ വളഞ്ഞിട്ട് തല്ലുന്നത് ഓർക്കുവാൻ പോലും കഴിയുന്നില്ല. ചോരയും, ഉമിനീരും കൂടി കൊടുത്ത ദ്രാവകം പതഞ്ഞ് വരുന്നവരുടെ മുഖങ്ങൾ. അടി കൊണ്ട് ആർത്തലക്കുന്ന കുഞ്ഞുങ്ങൾ. അലമുറയിടുന്ന അമ്മമാർ.
മുത്തങ്ങക്ക് ശേഷം എന്ത് എന്ന ചോദ്യങ്ങളുയരുമ്പോൾ കേരളത്തിലെമ്പാടും ഭൂമിക്ക് വേണ്ടിയീടുള്ള ക്ഷോഭങ്ങൾ ശക്തിപ്പെടുകയാണ്. ചെങ്ങറയിലും അരിപ്പയിലും മത്രമല്ല കേരളത്തിലെമ്പാടും ചെറുതും വലതുമായ സമരങ്ങൾ കരുത്താർജ്ജിക്കുകയാണ്. ജനങ്ങളുടെ ഉയിർത്തേഴുന്നേൽപ്പുകൾ ശക്തിപ്പെടുകയാണ്. പോലീസിന്റെ കിരാതമായ നരനായാട്ടുകൾക്കും, ഭരണകൂട അടിച്ചമർത്തലുകൾക്കും, വേട്ടയാടലുകൾക്കും ജനകീയ പ്രക്ഷോഭങ്ങളെ ഇല്ലായ്മ ചെയ്യാനാകില്ല. അതാണ് മുത്തങ്ങയുടെ ബാക്കിപത്രം. അതാണ് വടയമ്പാടി. അതാണ് പുതുവൈപ്പ്, അതാണ് കീഴാറ്റൂർ..
LikeShow more reactions
Comment
Comments

Saturday, February 10, 2018

ഇന്നത്തെ ചിന്ത :സജി ചേരമന്‍



തൊഴിലാളിവർഗ്ഗ പാർട്ടി നേതാക്കളുടെ മക്കൾക്കു വിദേശത്തു കോടികളുടെ ബിസിനസ്സ്, തൊഴിലാളിവർഗ മക്കൾക്കു നാട്ടിൽ വാർക്ക പണി, ഗുണ്ടാ പണി, റെഡ് വാളണ്ടിയർ പരേഡ്, കൊടി പിടിക്കൽ, സ്റ്റേജിനു കഴുകോലു കുത്തൽ, ജാദക്ക് നീളം കൂട്ടൽ, രക്തസാക്ഷിത്വം. ഇതാണ് ശരിയായ വൈരുത്യാത്മാമിക ഭൗതിക വാദം. ഇത്രയേറെ വൈരുദ്യം മറ്റേവിടെ കാണാൻ കഴിയും?

Friday, February 9, 2018

കവികൾ;ലിനസ്



സ്വാതന്ത്ര്യം നഷ്ടപ്പെട്ട 
കവികൾ പൂക്കളെ കുറിച്ചും 
പൂമ്പാറ്റയെക്കുറിച്ചും 
മുരുകൻ കാട്ടാക്കടയുടെ 
കണ്ണട വെച്ച് നിർത്താതെ 
വായിക്കുന്നു
സ്വാതന്ത്ര്യം നഷ്ടപ്പെട്ട കവികൾ നെരൂദയുടെ 
കവിതകൾ ,വിയർപ്പിന്റെ 
മണവും , ഹൃദയത്തിന്റെ 
ഭാഷയും വായിക്കാൻ
മറന്നു പോകുന്നു 
സ്വാതന്ത്ര്യം നഷ്ടപ്പെട്ട കവികൾ 
പുറം കയ്യിൽ തിരുകിയ 

മുഷിഞ്ഞ നോട്ടിന്റെ വികൃതിയിൽ 
സ്ഥലകാല ബോധമില്ലാതെ 

ചങ്ങലകൾ എടുത്തണിഞ്ഞു 
അടിമയാണെന്നു പ്രഖ്യാപിക്കുന്നു 
വെള്ളിക്കാശുകൾ 
കൈമാറുന്നു 
കൊലക്കത്തികൾ 
രാകി മിനുക്കി നൽകുന്നു 
സ്വാതന്ത്ര്യം നഷ്ടപ്പെട്ട കവികൾ പതിയെ 
കണ്ണട മാറ്റി വെള്ളിക്കാശിന്റെ 
ഹോൾ സെയിൽ ഡീലർ മാരായി നടിച്ച്

 കോട്ടകൾ പണിതുയർത്തുന്നു 
കോട്ടയ്ക്കുള്ളിൽ ആലകൾ 
ഉയർന്നു പൊങ്ങുന്നു 
കോട്ടയിലെ മതിലുകൾക്കു പുറത്ത് ചുറ്റും പൂവുകൾ നട്ട് പിടിപ്പിക്കുഞ്ഞു 
സ്വാതന്ത്ര്യം നഷ്ടപ്പെട്ട കവികൾ 
ഇടക്ക് കവിതയെഴുതാൻ ആ
പൂവും കായും തേടുന്നു ...



വര :മുത്താര 

Wednesday, February 7, 2018

ഒരു പൊതുബോധത്തിന്റെ സൃഷ്ടി ;മാത്യു ഡേവിഡ്


'' സാംസ്കാരിക പ്രവർത്തകരും ആക്ടിവിസ്റ്റുകളും രാഷട്രീയ പ്രവർത്തകരും ഒന്നിച്ചയിടമാണ് വടയമ്പാടി. ഒന്നിപ്പ് ഒരു പൊതുബോധത്തിന്റെ സൃഷ്ടിയാകുമ്പോൾ ഓരോന്നിനെയും വേറിട്ട് കാണുന്നത് തെറ്റാവാം' എന്നാൽ കൺവെൻഷൻ എന്ന പൊതു സംജ്ഞയിൽ വ്യക്തികളുടെയും പ്രസ്ഥാനങ്ങളുടെയും പങ്കാളിത്തം സ്വാഭാവികം തന്നെയാണ് 




'രാവിലെ 10 മുതൽ വൈകിട്ട് 5 വരെ നടക്കുന്ന കൺവെൻഷനിൽ എത്തുന്നവർക്ക് സ്വയം ഏത് സമയവും തെരഞ്ഞെടുക്കാം എന്നൊരു ഓപ്ഷനുണ്ടായിരുന്നു' അതാണ് വടയമ്പാടിയിൽ ഉണ്ടായത്. ഉദാഹരണത്തിന് ജി ഗ്നേഷ് മേവാനിയോ മറ്റോ 10 മണിക്ക് എത്തിച്ചേരുമായിരുന്നു എങ്കിൽ എല്ലാവരും 10 മണിക്ക് തന്നെ വരാൻ ശ്രമിക്കുമായിരുന്നു. മറിച്ച് അങ്ങനൊരു VIP ഇല്ലാതിരുന്നതിനാൽ ഓരോ സംഘടനയും സ്വയം തെരഞ്ഞെടുത്ത സമയ ക്രമീകരണം ആണ് വടയമ്പാടിയിൽ ഉണ്ടായത്. പോലീസും കാവിപ്പടയും കൺവെൻഷനെ ഇപ്പോൾ സംഭവിച്ച വിധത്തിൽ തടയുമെന്ന മുൻ വിധിയൊന്നുമുണ്ടായിരുന്നില്ല എന്നതും സത്യം .




യഥാർത്ഥത്തിൽ പോലീസ് നടപടി അവിചാരിതമായിരുന്നു. ആ സമയത്ത് എല്ലാവരും എത്തിച്ചേർന്നിരുന്നുമില്ല. അവിടെ ഉണ്ടായിരുന്ന മുഴുവൻ നേതൃത്വത്തെയും അറസ്റ്റ് ചെയ്ത് പ്രഖ്യാപിത കൺവെൻഷൻ തടഞ്ഞ് കാവി താല്പര്യം സംരക്ഷിക്കപ്പെട്ടപ്പോൾ ആളുകൾ ചിതറുകയും രണ്ടു പോലീസ് സ്റ്റേഷനുകളിലേക്ക് നീങ്ങുകയും ചെയ്‌തു ' കാവി എന്നത് തദ്ദേശീയ കൂട്ടായ്മയും സമരക്കാർ പുറത്തു നിന്നുമുള്ള കടന്നുകയറ്റക്കാരും എന്ന കാവി ഭാഷ്യം പോലീസ് കമ്മി പിന്തുണയോടെ അംഗീകരിക്കകയും പുറത്തു നിന്നും വന്നവർ മർദ്ദിക്കപ്പെടേണ്ടവരാണെന്ന് നിശ്ചയിക്കുകയും ചെയ്തു.

എന്നാൽ വടയമ്പാടിയിലെ 3 കോളനിയിലെയും ജനങ്ങൾ അവിടെ സമരരംഗത്തുണ്ടായിരുന്നുവെങ്കിൽ സമരമുഖം മറ്റൊന്നാകുമായിരുന്നു. സമരസമിതി യോടൊപ്പം ആ പഞ്ചായത്തിലെ ദളിതർ പോലും ഉണ്ടായിരുന്നില്ല എന്ന ഖേദകരമായ വസ്തുത നാം ഇനിയെങ്കിലും തിരിച്ചറിയണം.
ഇത്തരം ന്യൂനതകളാണ് ഇന്നത്തെ വടയമ്പാടി സമരത്തെ ഇന്നത്തെ വാർത്തയാക്കിയത്.അതിനാൽ പരസ്പരം മാനിക്കുവാനാണ് നാം തയാറാകേണ്ടത്. കുറെക്കൂടി പഴുതടഞ്ഞ ക്രമീകരണം നമ്മൾ പ്ലാൻ ചെയ്യണം - വടയമ്പാടിയുടെ നാമമാത്രമായ പങ്കാളിത്തത്തെ വർധിപ്പിക്കുവാൻ ശ്രമിക്കണം. 
70 കളിൽ മിടുക്കരായ ഒരു ദളിത് നേതൃത്യം അവിടെയുണ്ടായിരുന്നെങ്കിൽ ദളിതരുടെ പതി നിലനിൽക്കുന്ന ആ ഭൂമി അവർ പട്ടയം വാങ്ങി സ്വന്തമാക്കുമായിരുന്നു. അവർ കഴിവ് കെട്ടവരായതുകൊണ്ടല്ലാ, അത്തരം സ്വന്തമാക്കലുകളെ ബുദ്ധിപൂർവം വിനിയോഗിക്കുന്നവർ ആയിരുന്നില്ല അവർ എന്ന സത്യം മനസിലാക്കി പൊതു സമൂഹവും ഇതിനെ പിന്തുണയ്ക്കേണ്ടതാണ് എന്നുകൂടി പറയുന്നു
'

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...