Wednesday, November 1, 2017

വി.ജെ തോമസ്സിന്റെ കവിത



കപുറം 
ഉരുകിയൊലിച്ചൊന്നായ 
അവസ്ഥയിൽനിന്നെങ്ങനെയെങ്കിലും
ഒന്നുപുറത്തുകടന്നാൽ
മതിയായിരുന്നു
അഖില്ലസ്സിൻറെപുത്രനായ പൊലിയൂസിൻറെ .....
അല്ലെങ്കിലെന്തിന് 
ഇരാമചരിതകാലംമുതൽ
മുന്തിയവികാരങ്ങളെടുത്തു
പെരുമാറിത്തേഞ്ഞുകഴിഞ്ഞസ്ഥിതിക്കു 
പളപളപ്പിനെന്താണുകാര്യം
കഥയിലുംപ്രത്യേകിച്ചു
കാവ്യത്തിൽ
താരാട്ടിനെന്താണുപണി 
ഇടിഞ്ഞുപൊളിഞ്ഞലോകത്തിൽ
ആശയങ്ങളും മുദ്രാവാക്യങ്ങളും
അടുത്തൂൺപറ്റിയസ്ഥിതിക്ക്‌
വൈകാരികതയുടെ 
കോമാളിവേഷം
ഒരശ്ലീലം
കല്ലുകടികൂടാതെ 
വാക്കുകൾകൊണ്ടാണ് 
ആശയങ്ങൾകൊണ്ടല്ല കളി
വാക്കോളംലോകവും 
മനുഷ്യനുമായ
സൃഷ്ടി
കടലിലേക്കെടുത്തചാടിയവർക്കറിയാം
കാലത്തിൻറെമൂർച്ചയും 
സമയത്തിൻറെയാഴവും
വാക്കു
കിട്ടാതെകിട്ടാതെ 
ശ്വാസംമുട്ടി 
സ്ഥിതി
മിണ്ടാട്ടംമുട്ടി
ചിത്രകലയുടെയോ
ശിൽപ്പകലയുടെയോനിശ്ശബ്ദതകുടിച്ച്
സംഗീതത്തിൻറെ 
ഒരു വവ്വാൽക്കിടപ്പുണ്ട്
അകപുറം 
ഉരുകിയൊലിച്ചൊന്നായ 
അവസ്ഥയിൽനിനിന്ന് 
പുറത്തുകടക്കാൻ 
പുനഃരുദ്ധാനത്തിൻറെയോ 
ജ്ഞാനസ്നാത്തിൻറെയോ 
ഊഴംകഴിഞ്ഞലോകത്തിൽ 
ഭാഷയായിരിക്കാനുള്ള
ഒരേയൊരു 
സാധ്യതയാണ്‌ 
കാവ്യം
Art work :““DESNATURALEZA” By Henrique Oliveira” Brazilian artist, The pieces encompass wood, hardware and paint techniques to create these ...

No comments:

Post a Comment

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...