Tuesday, October 31, 2017

'വിമർശന പ്രഭാഷണം';ജയകുമാര്‍.എം .കെ

കെ.കെ ബാബുരാജ് സണ്ണി എം കപിക്കാടിൻറെ പുസ്തക ചർച്ചയുമായി ബന്ധപ്പെട്ട നടത്തിയ 'വിമർശന പ്രഭാഷണ'ത്തോടു നിരവധിയായ വൈരുധ്യങ്ങളും, ചൂണ്ടിക്കാട്ടലുകളും മറുപടിയായി പറയാനുണ്ടെങ്കിലും, ഒരു കാര്യത്തിൽ പ്രധാനമായും വ്യക്തത വരുത്തേണ്ടതുണ്ടെന്ന് കരുതുന്നു.
പ്രധാനമായും അദ്ദേഹത്തിൻറെ വാക്കുകളിൽ നിന്നും സണ്ണി എം കപിക്കാടിനു കിട്ടുന്ന സ്വീകാര്യതയിലും , കെ.കെ കൊച്ചിനോ, തനിക്കോ ലഭ്യമാകാത്ത ഇടങ്ങളിൽ പോലും ഒരു ദലിത് പ്രതിനിധാനമായി സണ്ണി കടന്നു വരുന്നു എന്ന വിമർശനത്തോടെയാണ് തുടങ്ങുന്നത്. മാത്രമല്ല കൊച്ചേട്ടനെയും സലിം മാഷെയുമൊക്കെ പകർത്തിക്കൊണ്ടു മറ്റൊന്നും സ്വയം നിർമ്മിക്കാൻ കഴിയാതെ പ്രത്യുൽപ്പാദിപ്പിച്ച ഒരു 'വലിച്ചിനീട്ടൽ' മാത്രമാണ് 'ജനതയും ജനാധിപത്യവു'മെന്ന സണ്ണി എം കപിക്കാടിൻറെ പുസ്തകമെന്നാണ്. സണ്ണി കപിക്കാട് സ്വയം നിർമ്മിക്കാൻ ശ്രമിക്കുന്ന വ്യക്തിയാണെന്നൊക്കെയുള്ള അരിശജല്പനങ്ങളെ തള്ളിക്കൊണ്ട് വീണ്ടും കെ.കെ.ബിയുടെ വാക്കുകളിലേക്ക്
KKB പറയുന്നു "വിഭവ സിദ്ധാന്തത്തിൻറെ കർതൃത്വം പ്രധാനമായും നാലു വിഭാഗങ്ങളെ തന്നെ കണ്ടു വച്ചേക്കുവാണ്. നായർ, കൃസ്ത്യാനി, ഈഴവർ, മുസ്ലിംകൾ. ഈ നാലു കമ്മ്യുണിറ്റി കേരളം നിർമ്മിച്ചതാണെന്ന ഒരു കോൺസെപ്റ്റിൽ ആണ് അടിയുറച്ചു നിൽക്കുന്നത്. മറ്റൊരു കോൺസെപ്റ്റിൻറെയും ഫോർമേഷൻ അതിൽ കടന്നു വരാൻ കഴിയില്ല. അതുകൊണ്ടു തന്നെ അത് വിലക്കുമായിട്ടു മുന്നോട്ടു വരും. അവിടെയാണ് മുസ്ലിം പ്രശ്‌നത്തിൽ വരുമ്പോൾ, അദ്ദേഹം മുസ്ലിം വിരുദ്ധനാണോ, ഇസ്ലാമോ ഫോബിക്കണോ എന്നതല്ല പ്രശനം, അതിനോട് യാതൊരു കണ്ടീഷനുമില്ലാതെ, ഉപാധികളില്ലാതെ ഐക്യപ്പെടാൻ അദ്ദേഹത്തിനും അദ്ദേഹത്തിൻറെ ടീമിനും കഴിയാതെ വരുന്നതിൻറെ കാരണം മുൻകൂട്ടി വിലക്കി വച്ചിരിക്കുന്നതുകൊണ്ടാണ്. ഈ വിലക്ക് നിർമ്മിച്ചിരിക്കുന്നത് മറ്റുള്ളവരിലേക്കാണ്... (പിന്നീടു പറഞ്ഞത് അവ്യക്തം). ... തുടർന്ന് പറയുന്നത് അപരങ്ങളെ, അന്യങ്ങളെ, അംഗീകരിക്കാത്ത ഒരു കൺസ്ട്രക്ഷനാണ് ആ പുസ്തകം എന്നാണ്. അതായതു ദലിതരിലെ 'ഡിസിഡൻസി'നെ റദ്ദു ചെയ്തുകൊണ്ടു, സമയത്തെ റദ്ദു ചെയ്തുകൊണ്ട് ആധുനികമായ സങ്കല്പങ്ങളെ പറ്റി ഒരുവിധത്തിലും ചർച്ചചെയ്യാനോ മുഖവിലക്കെടുക്കാനോ കഴിയാത്ത വല്ലാത്തൊരു പാപ്പരത്തം അതിലുണ്ട്." ....... പിന്നീടദ്ദേഹം പറയുന്നു,
"ഹൈന്ദവ സമൂഹത്തിനെതിരെ എപ്പോഴും പ്രതിപ്രവർത്തിച്ചു കൊണ്ട് നിൽക്കുന്ന ഒരു വലിയ യൂണിറ്റാണെന്നുള്ള സങ്കല്പം എനിക്കംഗീകരിക്കാൻ കഴിയില്ല. ഹൈന്ദവ സമൂഹത്തെ പൊളിച്ചെഴുതുന്ന ഏജന്റുകൾക്കുള്ളിൽ അത് മതത്തിനോടുള്ള ശത്രുത രൂപപ്പെടുത്തിയിട്ടുണ്ട്". പിന്നീട് ആനന്ദും ഇ.എം.എസ്സുമൊക്കെ കടന്നു
വരുന്നുണ്ട്.

കെ.കെ.ബി തൻ്റെ വാക്കുകളിൽ ഏറ്റവും കൂടുതൽ കോട്ട് ചെയ്തതും, പുകഴ്ത്തിയതും കൊച്ചേട്ടനെയും, സലിം മാഷിനെയും പിന്നെ മുസ്ലിം അപരത്വത്തെയുമാണ്.
ഞാൻ മറുപടി എഴുതുമ്പോൾ ഗീതാനന്ദൻ മാഷുടെ വാക്കുകളും കേൾക്കുന്നുണ്ടായിരുന്നു. ഞാൻ എന്താണോ പറയാൻ ഉദ്ദേശിച്ചത് അത് തന്നെ കുറച്ചു ബൗദ്ധികമായി ഗീതൻ മാഷ് പറഞ്ഞു. അത് കൊണ്ട് ഗീതൻ മാഷെ തന്നെ ഇവിടെ ഉദ്ധരിക്കുന്നു.
'കൊച്ചിനെപ്പോലെ എഴുപതുകളിലെ സെൻസിബിലിറ്റി ആളുകൾ ചെയ്യുന്നത്, ഉടൻ നക്സലൈറ്റ് സമരത്തിലേക്കാണ് പോകുന്നത്. ശ്രീകാകുളം, ബീർഭം, നക്സൽ ബാരി സമരങ്ങളുടെ ട്രഡിഷൻ ആണ് അതിനവർ അവകാശപ്പെടുന്നത്. എന്നാൽ ആദിവാസി ദലിത് സമരങ്ങൾക്ക് ഇവരീപ്പറയുന്നപോലെ കമ്മ്യുണിസ്റ്റ് വിപ്ലവകാരികളുടെയോ, മാവോയിസ്റ്റുകളുടെയോ, നക്സലേറ്റുകളുടെയോ നവ യൂറോപ്യൻ സെൻസിബിലിറ്റിയുമായി യാതൊരു ബന്ധവുമില്ല എന്ന് മാത്രമല്ല, അത് സമ്പൂർണ്ണമായും വിച്ഛേദിക്കപ്പെട്ടതുമായിരുന്നു എന്നതാണ് രണ്ടായിരത്തിൽ മുത്തങ്ങസമരത്തിൻറെയും, രണ്ടായിരത്തി പതിനാലിൽ ജാനു നടത്തിയ നിൽപ്പ് സമരത്തിൻറെയും, ഇന്ത്യയിൽ അങ്ങോളമിങ്ങോളം നടന്നുവരുന്ന സമരങ്ങളുടെയെല്ലാം പ്രശനപരിസരം. എൺപതുകളിലെ മത്സ്യത്തൊഴിലാളികളുടെ സമരവും, 'മുല്ലപ്പൂവിപ്ലവ'മെന്നു മലയാളികൾ അപഹസിച്ചുവിട്ടിരുന്ന തോട്ടംതൊഴിലാളിസമരവും ഈ പരമ്പരയിൽ വരുന്നതാണ്. ഇതിനെ മനസ്സിലാക്കാൻ കഴിയാതിരുന്ന, പരാജയപ്പെട്ട, എഴുപതുകളിലെ ഭൗതീകതയാണ് കൊച്ചേട്ടനെപോലുള്ളവർ, കെ.കെ.ബിയെപ്പോലുള്ളവർ മുന്നോട്ടു വക്കുന്നത്. ഇവർ നക്സലൈറ്റാണോ.? അല്ല. കമ്മ്യുണിസ്റ്റാണോ.? അല്ല. ദലിത് ബുദ്ധിജീവികളാണോ എന്ന് ചോദിച്ചാൽ അതുമല്ലന്നിവർ പറയുന്നു. അതുകൊണ്ടാണ് തൊണ്ണൂറുകൾക്കു ശേഷം വന്ന ഭൂസമരപ്രസ്ഥാനങ്ങളിൽ ഒപ്പം സഞ്ചരിക്കാൻ കെ.കെ.കൊച്ചിനെ പോലുള്ളവർക്ക് സാധ്യമാകാതെ പോന്നത്. 97 -98 ലെ കണ്ണൂർ തിരുവോണപ്പുറം സമരം, അതിനെതിരെ കെ.കെ കൊച്ചു മാധ്യമത്തിൽ എഴുതുന്നു. കുടിൽകെട്ടി സമരത്തിനെതിരെ എഴുതുന്നതും കൊച്ചേട്ടൻ തന്നെ. നിൽപ്പുമരം, കുറിച്ചി സമരം, അങ്ങനെ കേരളത്തിലെ ദലിത് ആദിവാസി സമരങ്ങൾക്കെതിരെ മുഖ്യധാരാ മാധ്യമങ്ങളിൽ എഴുതി സ്പേസ് ഉണ്ടാക്കുകയും, പ്രത്യേകിച്ചും, ജമാ-അത്ത്-ഇസ്ലാമി പോലുള്ള പ്രസ്ഥാനങ്ങൾ ജാനുവിൻറെ പ്രസ്ഥാനങ്ങളെപോലെ ഉള്ളവയുടെ സാമൂഹിക-രാഷ്ട്രീയ പ്രസക്തിയെ ഇല്ലായ്മ ചെയ്യാൻ, ദുർബ്ബലപ്പെടുത്താൻ, ഡീക്കൺസ്ട്രക്റ്റ് ചെയ്യാൻ നടത്തുന്ന ഗൂഡാലോചനയിൽ ഭൗതീക പങ്കാളികളാണിവർ. ഇവർക്ക് ബ്രാഹ്മണിസമെന്താണെന്ന് പിടികിട്ടില്ല. ബ്രാഹ്മണിസം ഭൂമിയുമായി ബന്ധപ്പെട്ടതാണ്. ഭൂമിയുടെ നിഷേധമാണ്. അതിൻറെ അടിസ്ഥാനം വിഭവാധികാര നിഷേധമാണ്. അത് യൂറോപ്യൻമാർ അല്ല കണ്ടെത്തിയത്. മഹാനായ അംബേദ്കറാണ്. അതിൻറെ വ്യക്തമായ, ക്ലാരിറ്റിയുള്ള വിഭാഗത്തിൻറെ പ്രതിനിധാനമാണ് സണ്ണി. എന്നാൽ ക്ലാരിറ്റിയില്ലാത്ത ഒരു ഭൗതിക വിഭാഗത്തിൻറെ പഴയ പരമ്പരയിൽ പെട്ട ആളുകളാണ് കൊച്ചേട്ടനും, ബാബുരാജുമൊക്കെ. അവരുടെ രാഷ്ട്രീയ സ്വാധീനത്തിൻറെ സാധുതകളും പുതിയ തലമുറ റദ്ദു ചെയ്തുകളഞ്ഞു. അവർക്കതിൽ ഭാവി ഇല്ലന്ന് മനസ്സിലായി. സണ്ണി എം കപിക്കാടിൻറെ ഗുണം സണ്ണി പുതുതലമുറയോടൊപ്പം സഞ്ചരിച്ചു എന്നതാണ് ".
അതോടൊപ്പം എനിക്ക് പറയാനുള്ളത് ജമാ-അത്ത്-ഇസ്ലാമി, പോപ്പുലർ ഫ്രണ്ട് പോലുള്ള മത-രാഷ്ട്രീയ പ്ലാറ്റ്‌ഫോമിൽ നിന്ന് കൊണ്ട് അംബേദ്കറിസം ഛർദ്ദിക്കുകയും, ദലിത് വികാസസിദ്ധാന്തം മുന്നോട്ടുവക്കുകയും ചെയ്യുന്ന കൂലിക്കാരായ ഏതൊരു വ്യക്തികളുടെയും വാക്കുകളും വാദങ്ങളും പുതു തലമുറകളുടെ പ്രത്യശാസ്ത്രഭൂമികയിൽ റദ്ദുചെയ്യപ്പെടുക തന്നെ ചെയ്യും എന്നതാണ്. അതിനെ 'ഡിസിഡൻസി'നെ അംഗീകരിക്കാത്തവരെന്നു ചാപ്പ കുത്തിയാൽ പോയി പണിനോക്കാൻ പറയുകയേ രക്ഷയുള്ളൂ. പറഞ്ഞുവരുന്നത് അംബേദ്‌കർ മുന്നോട്ടുവച്ച ആശയത്തെ മതപരമായ ,- അത് RSS-ൻറെ ആയാലും മറ്റു സെമറ്റിക് മതങ്ങളുടെ ആയാലും- ചട്ടക്കൂടിൽ ഒതുക്കി കൊണ്ടുള്ള ഒരു രാഷ്ട്രീയ വ്യവഹാരത്തെ നിരാകരിച്ചു കൊണ്ടേ കൗണ്ടർ പൊളിറ്റിക്‌സിൽ മുന്നേറാൻ കഴിയു എന്നാണ് ഞാൻ കരുതുന്നത്.

1 comment:

  1. നമ്മുടെ കൂട്ടത്തിൽ നിന്ന് പൊങ്ങി വരണാശ്രമക്കുരുടെ ബഹുമാനവും അംഗീകാരവും പിടിച്ചുപറ്റാൻ ശ്രമിക്കുന്ന ഒരു മാനസിക രോഗത്തിന് നമ്മൾ അടിമയായിട്ടുണ്ട്. നമ്മുടെ കൂട്ടത്തിൽ നിന്ന് വേറേ ഒരാൾ പൊങ്ങി വരുന്നത് നമ്മൾ സഹിക്കൂല. ഒരു തരം അസൂയ. വളരെ നാളത്തെ ജാതീയമായ അടിച്ചമർത്തലാണ് ഈ മാനസിക രോഗത്തിന് കാരണം.

    ഈ രോഗം മൂലം നമ്മൾ നമ്മുടെ കൂട്ടത്തിൽ ഉള്ളവരെ നിന്ദ്യരായി ആണ് കണ്ടുന്നത്, നമ്മൾ ഇത് അറിയുന്നുമില്ല. അതായത് നമ്മൾ പരസ്പരം വേണ്ടത് പോലെ ബഹുമാനിക്കുന്നില്ല. നമ്മൾ ചെയ്യേണ്ടത് നമ്മുടെ കൂട്ടത്തിൽ ഉള്ള വരെ അതിരുകവിഞ് അമിതമായി ബോധപൂർവ്വം ബഹുമാനിക്കുക എന്നതാണ്

    ബോധപൂർച്ചമല്ലാതെ നമ്മൾ പ്രസ്പരം പ്രകടിപ്പിക്കുന്ന പുച്ചത്തിന് ബോധപൂർവ്വമ്മു ള്ള അമിത ബഹുമാനം വെച്ച് പരിഹരിക്കക. ഇത് ആ മാനസി രോഗം മൂന്നാലു മാസം കൊണ്ടു മാറ്റും

    ReplyDelete

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...