Tuesday, October 31, 2017

ബൌദ്ധവഴി കേരളം :നാഗരത്ന ജൂവേല്‍

 · 
കേരളത്തിൽ ആർക്കിയോളജിക്കലായി ബൗദ്ധരെ സംബന്ധിച്ച തെളിവുകൾ വല്ലതും കയ്യിൽ കിട്ട്യാൽ നമ്മൾ ആ വിവരം നാലളറിയാൻ അവസരം കൊടുക്വോ ?
അതൊക്കെ അപ്പപ്പോൾ നശിപ്പിക്കാൻ 1200 വർഷമായി ജാഗ്രത പുലർത്തുന്ന ശക്തിയാണ് കേരളത്തിലെ ബ്രാഹ്മണ പൗരോഹിത്യത്തിന്റെ നേതൃത്വത്തിലുള്ള സവർണർ.

കേരളത്തിൽ ബുദ്ധന്റെ ശിൽപ്പപരമായ വല്ല തെളിവും കിട്ട്യാൽ തന്നെ നമ്മുടെ പത്രപ്രവർത്തകർ ആദ്യം സ്ഥലത്തെ പാഴൂർ പടിപ്പുരയായ ഏതെങ്കിലും ബ്രാഹ്മണ ഇല്ലത്തേക്ക് വച്ചുപിടിക്കായാണ് പതിവ്.
ബുദ്ധന്റെ ബിംബം ക്ഷേത്ര പാലകനാണെന്നോ, യക്ഷനോ, ഭൂതങ്ങളായോ, പ്രാകൃതാചാരങ്ങളുടെ ഭാഗമായുള്ള നീച പ്രതിഷ്ഠകളാണെന്നോ... മറ്റോ പിറ്റേന്നു പത്രത്തിൽ തിരുമേനിയുടെ അരുളപ്പാടുകളായി വരും. അത്രേള്ളു നമ്മുടെ ആർക്കിയോളജി ജിജ്ഞാസയുടെ ആയുസ് !

ഇനിയിപ്പോ ആർക്കിയോളജിക്കൽ തെളിവൊന്നും ഇല്ലെന്നന്നെ ങ്ങട്ട് നിരൂപിക്ക്യാ ...
ഇവിടെ 1936 ലെ ക്ഷേത്ര പ്രവേശന വിളംബരം വരെ ബൗദ്ധരാണെന്ന കാരണത്താൽ ബ്രാഹ്മണർ ആജന്മ ശത്രുക്കളായി കരുതുകയും ക്ഷേത്ര പ്രവേശനം നിഷേധിക്കുകയും ചെയ്തിരുന്ന അവർണ ജനത യോടുള്ള ശത്രുതയുടെ കാരണം ബൗദ്ധ പാരമ്പര്യമല്ലാതെ പിന്നെ എന്താണ് ?
വഴിയാത്രക്കാരായ അവർണരെ നായർ ഗുണ്ടകളെ വിട്ട് 16 മുതൽ 32 വരെ കാലടി അളന്ന് അയിത്താചരണം ലംഘിച്ചെന്ന് വിധിച്ച് കയ്യോടെ കഴുത്തറുത്ത് ഈഴവ-തിയ്യ തുടങ്ങിയവരുടെ തല കാളി ക്ഷേത്രങ്ങളിൽ എത്തിച്ചു കൊടുത്തിരുന്നല്ലോ. പഴയ കാലത്ത് 80 ശതമാനം വന്നിരുന്ന ഈ ജാതി അംഗീകരിക്കാത്ത/ അഥവ ബ്രാഹ്മണരുടെ ചാതുർവർണ്ണ വ്യവസ്ഥയുമായി നിരന്തരം ചെറുത്തു നിന്ന അവർണർ എന്ന ഈ പ്രബുദ്ധ /വിദ്യാ സമ്പന്ന വിഭാഗം ഇപ്പോഴും ബുദ്ധ പാരമ്പര്യത്തിന്റെ തെളിവായി കേരളത്തിൽ ജീവിക്കുന്ന ആർക്കിയോളജി തെളിവായുണ്ടല്ലോ ! ജീവനുള്ള മനുഷ്യരാണെന്ന പ്രശ്നേള്ളു !
നായന്മാർക്ക് ബ്രാഹ്മണർ അക്ഷരാഭ്യാസം നിഷിദ്ധമായി തുർന്നിരുന്ന കാലത്തുപോലും ആശാരിമാരും അരയന്മാരും നാടന്മാരും ഈഴവരും കണിയാന്മാരും അടങ്ങുന്ന അവർണർ തങ്ങളുടെ സ്വന്തം കുടിപ്പള്ളിക്കൂടങ്ങളിൽ സംസ്കൃതമടക്കമുള്ള വിഷയങ്ങൾ അഭ്യസിച്ചിരുന്നു. അക്കാലത്ത് നായന്മാരെ അവർണർ വിശേഷിപ്പിച്ചിരുന്നത് നാണോം മാനോം ഇല്ലാത്തവർ എന്നായിരുന്നു. അതായത്, ബൗദ്ധരുടെ 'നാനോം മോനോം ' എന്ന അക്ഷരമാല പോലും അറിയാൻ ഭാഗ്യമില്ലാത്ത ബ്രാഹ്മണരുടെ അടിമകൾ ആയിരുന്നു നായന്മാർ !! 
ഇതൊക്കെ തന്നെ ബൗദ്ധരെ സംബന്ധിച്ച ഏറ്റവും വലിയ തെളിവാണ്. ആർക്കിയോളജിക്കൽ തെളിവൊക്കെ പുറകെ വരും

No comments:

Post a Comment

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...