Thursday, August 10, 2017






വിടെ RIGHTS ലെ ടെറസിലും, ഉള്ള സ്ഥലത്തും ഞാന്‍ ചില്ലറ കൃഷിയൊക്കെ ചെയ്യുന്നുണ്ട്, ഇന്ന് ചെടികള്‍ക്കൊക്കെ വെള്ളമോഴിക്കുമ്പോള്‍ ഒരു ഇരുപതുവര്‍ഷം മുന്‍പത്തെ സംശയം ഇങ്ങനെ കയറിവന്നു , ആകാശവാണിയുടെ വയലും വീടും പരിപാടിയില്‍ അന്നജം, പാക്യജനകം , പാവകം, ക്ഷാരകം എന്നൊക്കെ പറയുന്ന സാധനങ്ങള്‍ എന്താ ?  :D
(ഒരിഞ്ചുപോലും കൃഷിചെയ്യാന്‍ സ്ഥലമില്ലാത്ത ഞങ്ങളടക്കമുള്ള നാല്സെന്റ്‌കാരും രണ്ടു സെന്റുകാരും മുടങ്ങാതെ വയലും വീടും കേള്‍ക്കുന്നത് എന്തിനാണെന്ന സംശയം ഇപ്പോഴുമുണ്ട്)


ന്ത്യ ഇന്നുമാത്രമല്ല ഇന്നലെയും ഫാസിസ്റ്റായിരുന്നു. ചുരുങ്ങിയത് ഒരു നാലായിരം വർഷമായിട്ടെങ്കിലും അതങ്ങനെയാണ്. ദളിതരെ ഇന്ന് മാത്രമല്ല എല്ലാ ഇന്നലകളിലും കൊന്നിരുന്നു. 

ഭരണഘടനയും സ്‌റ്റേറ്റും നിയമാവുമൊക്കെ വന്നതിനുശേഷം ഈ കൊലകൾ കുറെയെങ്കിലും അടയാളപെടുത്തപെടുന്നു എന്നുമാത്രം.  
  

ന്ത്യയിലെ തന്നെ ഏറ്റവും പുരാതനമായ ഹിന്ദു സ്റ്റേറ്റ്കളിലോന്നായിരുന്നു തിരുവിതാംകൂര്‍, RSS പറയുന്ന ഹിന്ദു നിര്‍വചനം (മതമല്ല സംസ്കാരമാണ്, മലരാന് മയിരാന് ,മാന്തളിരാണ്) വളരെ മുമ്പേ ആവേശിച്ചവരാണ് മല്ലൂസ്. നോക്കൂ ഇന്ത്യയിലെ തന്നെ ഏറ്റവും സ്ത്രീ വിരുദ്ധമായ , ദളിത്‌ വിരുദ്ധമായ, / ആദിവാസി വിരുദ്ധമായ , വസ്ത്ര ധാരണം മുതല്‍ ഹെയര്‍ സ്റ്റയില്‍ വരെയുള്ള കാര്യങ്ങളില്‍ അങ്ങേയറ്റം യാഥാസ്ഥികമായ കാഴ്ചപാടുള്ള ഒരു സമൂഹമാണ് കേരളം. സാമൂഹിക ഘടനയുടെ ഓരോ അണുവില്‍ പോലും സമ്പൂര്‍ണ്ണമായും ജാതി ജഡിലമായ സമൂഹം.
ഹിന്ദുക്കളിലെ സവര്‍ണ്ണരേ മാത്രമല്ല, പിന്നാക്കകാര്‍, കൃസ്ത്യാനികള്‍, മുസ്ലീങ്ങള്‍, പട്ടിക വിഭാഗങ്ങള്‍ എല്ലാവരെയും 'ഹിന്ദുത്വ' നന്നായി ആവെശിച്ചിട്ടുണ്ട്. ഭൂ ബന്ധങ്ങളില്‍ വരുത്തിയ ചെറിയ മാറ്റങ്ങള്‍, ഗള്‍ഫ്/ വിദേശം ജോലി എന്നിവ ജാതിയുടെ സാമ്പത്തിക ഘടനക്ക് അകത്ത് ചില്ലറ മാറ്റങ്ങള്‍ വരുത്തിയതോഴിച്ചാല്‍ ഹിന്ദുത്ത്വക്ക് അപ്രമാദിത്വം ഉള്ള സമൂഹമാണ് കേരളം. 

രാഷ്ടപതി ഭരണത്തിലൂടെ ഹിന്ദുത്വ അധികാരം പിടിക്കാന്‍ നോക്കുന്നു എന്ന് പറയുന്നതില്‍ വലിയ കഥയൊന്നും ഇല്ല, RSS കാരെ സംബന്ധിച്ചടത്തോളം അവരുടെ "ഐഡിയല്‍ സമൂഹം" വല്ലവരും ഭരിക്കുന്നത് ലവന്മാര്‍ക്ക് സഹിക്കുന്നില്ല , അതല്ലേ പ്രശനം ?


സൗഹൃദം പലരും വിശ്വസിക്കാനും വിശ്വസിപ്പിക്കാനും ശ്രമിക്കുംപോലെ ജാതി/മത/ സാമ്പത്തിക വിമുക്തമായ ഒരേര്‍പ്പാടല്ല 
സംശയമുണ്ടെങ്കില്‍ നിങ്ങളുടെ സ്കൂള്‍, കോളേജ് , പ്രൊഫഷന്‍ ,പാര്‍ട്ടി എന്നിങ്ങനെ പല അടരുകള്‍ ഉള്ള സൌഹൃദ വലയങ്ങള്‍ക്കകത്ത് ദളിതരും ആദിവാസികളും ഉണ്ടോ എന്നും , ഉണ്ടായിരുന്നവരില്‍ എത്രപേര്‍ ഇപ്പോഴും അവിടെയുണ്ട് എന്ന് ഒന്ന് പരിശോദിച്ചു നോക്ക് , മനസിലാകും 

 സാക്ഷരതയുണ്ട്
ആളോഹരിവരുമാനം കൂടുതലാണ്.

ശിശുമരണാനിരക്ക് കുറവാണ്
ഉയർന്ന കൂലിയുണ്ട് 
പരസ്യം കൊടുക്കാതെതന്നെ ഇന്ത്യയിലെ മിക്കവാറും ആളുകൾക്ക് ഇക്കാര്യങ്ങൾ അറിയാം. കേരള മോഡൽ ഇന്ത്യകണ്ട വലിയ ഒരു propogandaയായിരുന്നു.
വികസനം വന്നാൽ ഹിന്ദുത്വ വരില്ല എന്നാണോ നിങ്ങൾ കരുതുന്നത്?
ഇതൊക്കെയുണ്ടെങ്കിലും ഹിന്ദുത്വക്ക് കേരളം കീഴടക്കാം.
ഈ വികസന സൂചികകൾക്കൊപ്പം ഇതൊരു ഐഡിയൽ ഹിന്ദു സമൂഹമാണ്. നിങ്ങളുടെ ഭാവനകളിൽ പോലും പ്രതിരോധത്തിന്റെ ഒരംശമില്ല.
അല്ലെങ്കിൽ പറയണം ഇന്നത്തെ പരസ്യത്തിൽ നിലവിളക്കും, ആറന്മുളകണ്ണാടിയും, കഥകളി തലയും ഹിന്ദു ആത്മീയ ആചാര്യനും മാത്രമെങ്ങനെ വന്നു?



No comments:

Post a Comment

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...