Tuesday, August 29, 2017

കാവല്‍ക്കാരാ രാത്രിയെന്തായി ? രജിശങ്കര്‍

    





കാവല്‍ക്കാരാ  രാത്രിയെന്തായി?
നരച്ചുകീറിയ ആകാശത്തിനു കീഴെ 
വി ള്ളലില്ലാത്ത  ഇരുള്‍ ഗര്‍ത്തത്തിലിരിക്കുംപോള്‍ 
സമയ വൃത്തത്തിന്‍റെ  അടയാള വരകള്‍ 
ക ണ്ണിലുടക്കുന്നില്ല
കണ്ണീരുപ്പു മണക്കുന്ന കാറ്റില്‍ 
നെടുവീര്‍പ്പുകള്‍ കനല്‍ക്കട്ടകളായ് 
പറന്നുപോകുന്നു 

അടക്കമില്ലാത്ത തിരകള്‍ 
പടകിനെ,ഇളക്കിയിളക്കി രസിക്കുന്നു 
ഇവിടെ കാഴ്ചകള്‍ കാതുകള്‍ക്ക് കൈമാറിയിരിക്കുന്നു 
ചേതനയറ്റ കുരുന്നിന്‍റെയുടല്‍ 
ആഴങ്ങളിലേക്ക് പിടിയൂര്‍ന്നിറങ്ങുമ്പോഴും 
രാത്രി പകലാക്കുന്ന വന്‍കരകള്‍ 
അകലെത്തന്നെ നിന്നു
ഇരുളിനെ പ്രസവിച്ച രാത്രി 
ഒരു കടുവയായ് കാലത്തെ കവര്‍ന്നു 
ഉണര്‍ന്നിരിക്കുന്നു 

എങ്കിലും ഇരുട്ടിന്റെ കാവല്‍ക്കാരാ,
രാത്രിയെന്തായി ?

No comments:

Post a Comment

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...