Tuesday, August 15, 2017ങ്ങള്‍ രോഹിങ്ക്യകള്‍. 
ഇടതടവില്ലാതെ പെയ്ത ദുരിതത്തീമഴയില്‍
കൂടും കൂട്ടവും നഷ്ടപ്പെട്ട്
ഉയിരും ഉടലും;  
നടുക്കടലില്‍ ഒളിപ്പിക്കേണ്ടി വന്നവര്‍.

നരച്ച ബോധിവൃക്ഷത്തിൻറെ വേരുകൾ
മാന്തിക്കീറി ആഴ്ന്നിറങ്ങിയ ധർമ്മം
വംശവെറിയുടെ ഹിംസയായ് രൂപാന്തരപ്പെട്ട്
വംശീയ മുദ്രയുടെ അടരുകളുടച്ച്
ഭൂപടത്തിന്റെ നിറം ചുവപ്പിക്കുമ്പോള്‍
ആയിരങ്ങളുടെ ആത്മബോധം
 
പറക്കു കീഴിൽ മറയ്ക്കേണ്ടി വന്നവർ.

നിന്നു തുള്ളുന്ന പെരുമഴപ്പെയ്ത്തിൽ  വിറങ്ങലിച്ച്
തീക്കുന്തം വെയിലത്ത് വെന്തുപുകഞ്ഞ്
ജീവിതപ്പകർച്ചകളിൽ നട്ടം തിരിയുന്നവര്
കെട്ട കാലത്ത് ഒരു തീരവും അഭയമേകാതെ
വറുതികാറ്റിനും വിറളി കാറ്റിനുമിടയില്‍
മനസ്സും പടകും ഇളകിയുലഞ്ഞ്
കണ്ണീര്‍നിണം കലര്‍ന്ന ഉപ്പുകാറ്റ്,
തീരങ്ങളെ കരിച്ച്
ചക്രമില്ലാത്ത വണ്ടിയില്‍ കിതച്ച് കിതച്ചങ്ങനെ !

ഊരിപ്പിടിച്ച ജീവന്‍ ഉള്ളുപിടച്ച്‌
ഒരു നിലവിളിയായി ആഴങ്ങളിലേക്ക്
ഊര്‍ന്നിറങ്ങുമ്പോള്‍
കടലിനെ കണ്‍കോണിലൂടൊഴുക്കി
ആകാശത്തെ കണ്മുനയില്‍ കോര്‍ത്തുടക്കി
കടല്‍ കാക്കകളുടെ ചിറകടികള്‍ക്കപ്പുറം
രാത്രി കടന്ന് വെളിച്ചം വരുന്നതും കാത്ത്
തമോഗര്‍ത്തത്തില്‍ ഉഴറി അഭയ സ്ഥലികള്
തിരഞ്ഞെങ്ങോട്ടോ..    


ചവിട്ടുകല്ലുടക്കപ്പെട്ടവര്‍
വിശപ്പിൻറെ ഉടുതുണിവരിഞ്ഞ് മുറുക്കി
വറ്റിയതൊണ്ട തിരുമ്മി നനച്ച്
ഒട്ടിപ്പോയ വയറിന്‍റെ ചെളിചുരണ്ടുന്നു.
ജീവിതത്തിലെ കൂട്ടിക്കിഴിക്കലില്‍
 ശിഷ്ടം പൂജ്യമായവര്‍ 
മെത്തിയൊഴുകുന്ന 
ആത്മരോഷം വ്യഥയിലൊതുക്കി 
ആണ്ടുപോയ വിശ്വസത്തിന്റെ ആഴങ്ങളില്‍ 
കൈകാലിട്ടടിച്ച് ഏതോ കരയില്‍ 
എങ്ങോ മറുതുണി തേടി 
പിന്നെയും  
കുന്തക്കാലിലിരുന്നു 
ആധിയും   വ്യാധിയും ചൊറിഞ്ഞു മാന്തി 
നാളെയെ പ്രാകിവെളുപ്പിക്കുന്നു.

ഉഷ്ണരാശിയിൽ ഉരുകിത്തീന്നവർ
ആത്മാവിന്‍റെ  ചൂട്ഉറഞ്ഞു പൊള്ളിച്ച 
സമുദ്ര ഗര്‍ഭത്തിലേക്ക് സഹനത്തിന്‍റെ  
ആഴമളക്കാന്‍ പോയി.
ചിലരപ്പോഴും പുളിച്ച കണ്ണുകള്‍ തിരുമ്മി,
പിടിയൂര്‍ന്നുപോയവരുടെ 
ആത്മാക്കളെ തിരയുന്നു

തീ തിന്ന് നാവുവെന്ത അമ്മ
കരിഞ്ഞ മുല ഞെട്ടുകള്‍ക്കുപകരം
നൊന്ത കണ്ണിലെ പ്രാണരക്തം  
ഒഴിച്ച മൂത്രത്തില്‍ പകര്‍ന്നു  
വരണ്ടുണങ്ങിയ കുഞ്ഞു വായില്‍
ജീവന്‍റെ തുള്ളികള്‍ ഇറ്റിക്കുമ്പോള്‍
സമയസൂചികയുടെ മുനയൊടിയുന്നു

ഹൃദയം ഉരുക്കിയൊരു കനല്‍ക്കല്ലാക്കിയവർ
കലഹിക്കനൊന്നുമില്ലാഞ്ഞിട്ടും  
പരസ്പരം ആക്രമിച്ച് കീഴ്പ്പെടുത്തി  
 കടിച്ചെടുത്ത മാംസങ്ങള്‍ ചവച്ചിറക്കി
വയറിന്‍റെ  മുരള്‍ച്ചയടക്കുമ്പോള്‍,
തലനീട്ടി മണക്കുന്ന മരണം
 നീലക്കടലിളക്കി ചുവന്നചോര തുപ്പുന്നു.

അടിവേരറുത്തെടുത്ത  മനുഷ്യക്കടത്തില്‍
ചിതറിത്തെറിച്ച് തിക്ക്മുട്ടിപ്പോയവർ
മാനം ചൂഴ്ന്നെടുത്ത് 
കെട്ടുപോയശിഥില രൂപങ്ങൾ.
കാലം പകുത്ത്  പകുത്ത്  വെച്ചവരുടെ  
ചൂടമര്‍ത്തിയ  പ്രണയം   .
ചുവന്നതെരുവോരത്തെ 
ചൂര്പോയ അറവുമൃഗങ്ങള്‍
 
അമ്മ നഷ്ടപ്പെട്ട കുഞ്ഞുങ്ങൾ

അമ്മിഞ്ഞക്കായി
വാ വിങ്ങിപ്പഴുക്കുമ്പോൾ
ജീവനറ്റ കുഞ്ഞുടലുകള്‍ മാറിലമർത്തി
പ്രാണൻ പിളർത്തുന്ന അമ്മമാർ.

കൂട്ടംതെറ്റി ക്കുഴഞ്ഞവര്‍
 
ഉയിരുവിട്ടവരുടെ ഉടലുകൾക്കിടയിൽ
ഉറ്റവരെ,ഉടയവരെത്തിരഞ്ഞ്
ചങ്കലച്ച് വിയർക്കുമ്പോള്‍.
പൊള്ളിയ കണ്ണിലെ ഉയിര്‍ക്കാഴ്ചയില്‍ 
മുഖം കുത്തിയ നിഴലുകള്‍
അരും കൊലകള്‍  ബദ്ധപ്പാടുകള്‍,
ഇനിയേത് കുഞ്ഞാടിന്‍റെ
രക്തത്തിനായാണ് ഇവിടെ നിങ്ങള്‍
വെറിപൂണ്ടു  നില്‍ക്കുന്നത്

ബുദ്ധാ;
അങ്ങിപ്പോഴും 
ബോധി വൃക്ഷത്തിന്‍റെ
ചുവട്ടില്‍ തന്നെയാണല്ലോ !!
മരണവക്രത്തില്‍ കുരുക്കിക്കൊന്നകുഞ്ഞാടുകളുടെ നിലവിളി 
അങ്ങ് കേള്‍ക്കുന്നില്ലേ ?
അതോ,ഇനിയും കടുക് മണിക്കായ് 
"മരിക്കാത്ത വീട് തിരഞ്ഞു പോകുക" യെന്നാണോ                    /                              /                                                                                                                      


   രോഹിങ്ക്യന്‍ മുസ്ലിംസ്
" സലാമത്ത് ഫിലിപിനസ് ..... നടുക്കടലിൽ അവശേഷിക്കുന്ന രോഹിങ്കി മുസ്ലിം അഭയാർഥികളെ എങ്കിലും അഭയം നൽകി രക്ഷിക്കാമെന്ന ഫിലിപ്പൈൻ സർക്കാറിന്റെ കാരുണ്യം നിറഞ്ഞ വാഗ്ദാനത്തെ എത്ര പ്രശംസിച്ചാലും മതിവരില്ല. ജീവന്റെ തുടിപ്പ് അവശേഷിക്കുന്നവരെ എത്രയും വേഗം കരയിൽ എത്തിക്കുമെന്ന് കരുതുന്നു, വൈകിയാൽ ആരും ജീവനോടെ അവശേഷിക്കില്ല "
Noushad Pokkalath

ഷ്ടങ്ങൾക്കും നഷ്ടങ്ങൾക്കും ജാതി, മത, ദേശ, ഭാഷാ വ്യത്യാസങ്ങൾ ഇല്ല , വിശ്വാസം കൊണ്ട് മാത്രം ഒട്ടിയ വയറുകൾക്ക് നിറയില്ല. അതിനാൽ ആഴക്കടലിൽ മുങ്ങാൻ നേരം കച്ചിത്തുരുമ്പായി ലഭിച്ച കരങ്ങളിൽ മുറുകെ പിടിച്ച് അവരുടെ സംസ്ക്കാരം പിന്തുടർന്ന് ജീവിക്കുക.
( ഇനി അഭയം നൽകിയ ശേഷം രോഹിങ്കികളെ ഒന്നാകെ മതം ഫിലിപൈൻസ്കാർ മതം മാറ്റിയാലും സാരമില്ല. അതിന്റെ പേരിൽ പൊട്ടുന്ന കുരുക്കൾ എല്ലാം പൊട്ടി ഒലിക്കട്ടെ). പ്രതിസന്ധി ഘട്ടത്തിൽ ആശ്വാസമേകുന്ന "സ്വാന്തനമാണ്" യദാർത്ഥ മതം )
മ്യാന്മാറില്‍ നിന്നുമുള്ള പീഡനത്തിൽ നിന്ന് മോചിതരാവാൻ വേണ്ടി രോഹിന്‍ഗ്യ മുസ്ലിം കുടുംബം പലായനം ചെയ്തു. പക്ഷെ വിധി അവരെ തളർത്തി. ആ കുടുംബത്തിലെ 16 മാസം മാത്രം പ്രായമുള്ള പിഞ്ച് കുഞ്ഞ് അതിദാരുണമായി കൊല്ലപ്പെട്ടു. ഈ 16 മാസമുള്ള കുഞ്ഞിന്റെ ചിത്രം ഇപ്പോള്‍ ലോകം വേദനയോടെയാണ് ഷെയര്‍ ചെയ്തുകൊണ്ടിരിക്കുകയുമാണ്. ഈ കുഞ്ഞിന്റെ ജഡം കാണുമ്പോൾ 2015 സെപ്റ്റംബറിൽ നമ്മളെയെല്ലാം കണ്ണീരിലാഴ്ത്തിയ അലൻ കുര്‍ദിയെന്ന മൂന്ന് വയസുകാരനായ സിറിയന്‍ ബാലന്റെ ദുരന്തത്തിന്റെ ഓര്‍മയാണ് പുതുക്കപ്പെടുന്നത്.
16 മാസം മാത്രം പ്രായമുള്ള ഈ കുഞ്ഞിന്റെ പേര് മുഹമ്മദ് ഷൊഹായറ്റ് എന്നാണ്. തന്റെ കുടുംബത്തോടൊപ്പം മ്യാന്മാറിലെ രാഖിനെ സ്റ്റേറ്റില്‍ നിന്നും ബംഗ്ലാദേശിലേക്ക് പലായനം ചെയ്യവെയാണ് ഈ കുഞ്ഞ് കൊല്ലപ്പെട്ടത്. വര്‍ഷങ്ങളായി മ്യാന്മാറിലെ ചില ബുദ്ധമതക്കാരില്‍ നിന്നും സൈന്യത്തില്‍ നിന്നും പീഡനമേറ്റ് തികച്ചും നരകസമാനമായ ജീവിതമാണ് ഇവിടുത്തെ രോഹിന്‍ഗ്യ മുസ്ലീങ്ങള്‍ നയിച്ച്‌ വരുന്നത്. ഇവയിൽ നിന്നും രക്ഷപ്പെടുന്നതിനാണ് അവര്‍ ഇവിടെ നിന്നും പലായനം ചെയ്യുന്നത്. മുഹമ്മദ് തന്റെ അമ്മയ്ക്കും സഹോദരനുമൊപ്പം നാഫ് നദി മുറിച്ച്‌ കടന്ന് ബംഗ്ലാദേശിലെത്താന്‍ ശ്രമം നടത്തുന്നതിനിടെയാണ് ബോട്ട് മുങ്ങി മരിച്ചത്.തുടര്‍ന്ന് ഈ ആണ്‍കുഞ്ഞിന്റെ മൃതദേഹം പുഴത്തീരത്തെ ചെളിയില്‍ അടിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു.

രോഹിന്‍ഗ്യ മുസ്ലീങ്ങള്‍ കാലങ്ങളായി അനുഭവിക്കുന്ന പീഡനത്തിന്റെയും നരകയാതനകളുടെയും പ്രതീകമായും ഈ ചിത്രത്തെ ലോകം ഇപ്പോള്‍ ഉയര്‍ത്തിക്കാട്ടാന്‍ തുടങ്ങിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് രോഹിന്‍ഗ്യ മുസ്ലീങ്ങള്‍ അനുഭവിക്കുന്ന ദുരിതത്തിലേക്ക് ഇനിയെങ്കിലും ലോകം ശ്രദ്ധ തിരിക്കണമെന്ന് മുഹമ്മദിന്റെ പിതാവ് സഫോര്‍ അലം വേദനയോടെ ആവശ്യപ്പെടുന്നു. തന്റെ മകന്‍ മരിച്ച്‌ കിടക്കുന്ന ചിത്രം കണ്ടപ്പോള്‍ ഇതിലും ഭേദം താന്‍ മരിക്കുന്നതായിരുന്നുവെന്ന് തോന്നിയെന്നും സഫോര്‍ പറയുന്നു... - East Coast Daily
  

2 comments:

  1. This comment has been removed by the author.

    ReplyDelete
  2. veruthe onnu vayichu pokan ullathano ethu ..............jeevthatte kkurichulla thiricharivayi njan kanunnu.....cheriya karyathinu poolum daivahthe pazikkumpol nam kannu thurannu vakkendathanu evarepoole ullavarkkayi....realy heart tuching incident......etine kurichu comment parayan njan valuthayittilla.......thanks parayunnu....enneyum chindippichathinu......BY
    'SRUTHI'

    ReplyDelete